Connect with us

News

ലവ് യു പാരീസ്-13; ഹോസ്മാനിസം ചരിത്രമാണ്,പാരമ്പര്യമാണ്

ഒരേ ശൈലിയിൽ നിർമിക്കപ്പെട്ടവയാണ് എല്ലാം. നമ്മളെല്ലാം ചിലപ്പോൾ ചില കെട്ടിടങ്ങളെ അടയാളപ്പെടുത്തിയാണല്ലോ സ്ഥലങ്ങളെ ഓർമിച്ചെടുക്കാറ്.

Published

on

സെൻ എന്ന നദി. അതിന് ചുറ്റും കുറ്റൻ നിർമിതികൾ. ഇതാണ് പാരീസ്. നിർമിതികളുടെ കാലപഴക്കം തേടുമ്പോൾ അൽഭുതപരതന്ത്രരാവും. നുറ്റാണ്ടുകളുടെ പഴക്കം. രാജഭരണകാലവും ഫ്രഞ്ച് വിപ്ലവകാലവും നെപ്പോളിയൻ കാലവുമെല്ലാം കഴിഞ്ഞ് ജനാധിപത്യ ലോകത്തെ പരിണയിച്ച് ആധുനിക പരമാധികാര രാജ്യങ്ങളിൽ മുൻനിരയിലുള്ളവരാണ് ഫ്രാൻസ്. അപ്പോഴും ഫ്രഞ്ച് പ്രസിഡണ്ടിൻറെ ആസ്ഥാനവും, പ്രധാനമന്ത്രിയുടെ ആസ്ഥാനവും പാർലമെൻറും പാരീസ് നഗരസഭാ കാര്യാലയവും ആശുപത്രികളും സ്കൂളുകളും ജയിലും എന്ന് വേണ്ട എല്ലാം പ്രവർത്തിരുന്നത് വർഷങ്ങളുടെ പഴക്കമുള്ള വലിയ കല്ല് നിർമിതികളിൽ. ഒരേ ശൈലിയിൽ നിർമിക്കപ്പെട്ടവയാണ് എല്ലാം. നമ്മളെല്ലാം ചിലപ്പോൾ ചില കെട്ടിടങ്ങളെ അടയാളപ്പെടുത്തിയാണല്ലോ സ്ഥലങ്ങളെ ഓർമിച്ചെടുക്കാറ്.

ആ സ്ഥലത്തിൻറെ ലാൻഡ്മാർക്ക് എന്താണ് എന്ന് ചോദിക്കാറില്ലേ..? പാരീസിൽ എത്തിയാൽ കെട്ടിടങ്ങളെ ഉദാഹരിച്ച് സ്ഥലനിർണയം അസാധ്യമാണ്-ആസുത്രിത കെട്ടിട നിർമാണം എന്ന് വിവക്ഷിക്കാവുന്ന തരത്തിലാണ് എല്ലാ കെട്ടിടങ്ങളും. പരന്ന് കിടക്കുന്ന നഗരം നിറയെ പത്തും ഇരുപതും നിലകളുള്ള വൻ കെട്ടിട സമുച്ചയങ്ങളാണ്. ഇതിൻറെ ചരിത്രം ചികഞ്ഞപ്പോൾ പാരീസുകാർക്ക് പറയാൻ ഒട്ടേറെ കാര്യങ്ങൾ. ചരിത്രത്തെയും പാരമ്പര്യത്തെയും തറവാട് മഹിമകളെയും ഉയർത്തിപിടിക്കാനാണ് എല്ലാവർക്കും താൽപര്യം. പത്തൊമ്പതാം നുറ്റാണ്ടിൽ നെപ്പോളിയൻ മൂന്നാമൻ രാജ്യം ഭരിച്ചിരുന്ന കാലത്ത് പാരീസ് നഗരം മലീമസവും വികൃതവുമായിരുന്നത്രെ..! രാജാവ് ഉദ്യോഗസ്ഥ ശ്രേഷ്ഠനായ ബാരോൺ ജോർജ് യൂജിൻ ഹോസ്മാനെ നഗര സൗന്ദര്യവത്ക്കരണത്തിന് നിയോഗിച്ചു. ഹോസ്മാൻ കെട്ടിടനിർമാണ വിദഗ്ദ്ധനായിരുന്നില്ല. പക്ഷേ രാജാവ് കൽപ്പിച്ചതിനാൽ അദ്ദേഹം നഗരത്തിലെ എഞ്ചിനിയർമാരുടെ യോഗം വിളിച്ചു. നഗരം സൗന്ദര്യവത്ക്കരിക്കാനുള്ള നിർദ്ദേശങ്ങൾ ക്ഷണിച്ചു.

കെട്ടിടങ്ങളെല്ലാം ഒരേ വലുപ്പത്തിലുള്ളതും അടിസ്ഥാന ഫ്രഞ്ച് വാസ്തുശിൽപ്പകലയുമായി ഒരുമിച്ച് നിൽക്കുന്നതുമാവണമെന്ന് നിഷ്കർഷിച്ചു. അങ്ങനെയാണ് 1853 ൽ ആധുനിക പാരീസ് നഗര നിർമാണം ആരംഭിച്ചത്. 1927 വരെ നിർമാണ പ്രവർത്തനങ്ങൾ തുടർന്നതായാണ് രേഖകൾ. ഈ നിർമാണത്തിന് ഹോസ്മാൻ നിർമിതി എന്ന പേരും നൽകി. നുറ്റാണ്ടുകളുടെ പഴക്കമുള്ള ആ നിർമിതിയാണ് ഇന്നും പാരീസ് എന്ന് പറയുമ്പോൾ ചിരിയോടെ ഓർമ വന്നത് നമ്മുടെ ബീഹാറിൽ ഈയിടെ കുറെ പാലങ്ങൾ തകർന്നതും കേന്ദ്ര സർക്കാർ നിർമിച്ച വിമാനത്താവള നിർമിതികൾ തകർന്നതെല്ലാമാണ്. നമ്മുടെ നിർമിതിയിലെ അടിത്തറ സ്വന്തം പോക്കറ്റാണെങ്കിൽ ഇവിടെ ഒരു കെട്ടിടം തകർന്നാൽ ആ എഞ്ചിനിയറുടെ ജീവിതം കട്ടപ്പൊകയാണ്. ഈഫൽ ടവർ എന്ന ലോകാൽഭുതത്തെ തന്നെ നോക്കുക-ഒളിംപിക്സ് വേദികളെലാം ഈഫൽ ടവറിനെ കേന്ദ്രീകരിച്ചാണ്. ടവറിന് തൊട്ട്താഴെയാണ് സെൻ നദി. ആ നദിയിലെ വെള്ളമോ, കാലാവസ്ഥാ മാറ്റങ്ങളോ ഈഫൽ ടവറിനെയോ,ഹോസ്മാനിസത്തിൽ നിർമിക്കപ്പെട്ട പാലങ്ങളെയോ,കെട്ടിടങ്ങളെയോ ബാധിക്കുന്നില്ല. കാരിരുമ്പിൻ കരുത്തിൽ അവ പാരമ്പര്യത്തെ തഴുകി തല ഉയർത്തി നിൽക്കുകയാണ്.

ഹോസ്മാൻ പാരീസ് നഗരത്തിലെ കോളനികളെല്ലാം പൊളിച്ചുമാറ്റി,12,000 ത്തിലധികം വരുന്ന മധ്യകാല നിർമിതികളും തകർത്തു. വിഖ്യാതമായ പാരീസ് ഒപേരയിൽ തുടങ്ങി അദ്ദേഹം 40,000 ഒരേ രൂപമുള്ള കെട്ടിടങ്ങൾ നിർമിച്ചു. ഹോസ്മാൻ സ്റ്റെലിന് ചില സവിശേഷതകളുണ്ടായിരുന്നു. ഓരോ കെട്ടിടവും 12 മുതൽ 20 മീറ്റർ വരെ വിസ്തൃതിയിലാവണം. ആറ് നിലകൾ നിർബന്ധമാണ്. ചെറിയ കോണിപടികൾ. താഴത്തെ നില മുഴുവൻ ബിസിനസ് ആവശ്യങ്ങൾക്കാണ്. ഒന്നാം നില വരേണ്യർക്കുള്ള താമസസ്ഥലം. രണ്ടാം നില മുതൽ സാധാരണക്കാർക്കും താമസസൗകര്യമുള്ള വാസസ്ഥലങ്ങൾ. ഇങ്ങനെയാണ് കെട്ടിട വിന്യാസം. കെട്ടിട നികുതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പാരീസ് കോർപ്പറേഷൻ ( ഫ്രഞ്ചിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക്-മേരി എന്നാണ് പറയാറ് ) മേൽനോട്ടത്തിലാണ്. ഒളിംപിക്സിനായി ലോകം പാരീസിലേക്ക് വരുമെന്നറിഞ്ഞ് കെട്ടിടങ്ങൾക്കൊന്നും പെയിൻറടിച്ച് മൊഞ്ചാക്കാൻ സർക്കാർ ശ്രമിച്ചില്ല. പഴമ നിലനിർത്തി കെട്ടിടങ്ങളെല്ലാം വാഷ് ചെയ്തു..ഹോസ്മാൻ കാലത്ത് കോണിപ്പടികളായിരുന്നെങ്കിൽ ഇപ്പോൾ എല്ലാ കെട്ടിടങ്ങൾക്കും ലിഫ്റ്റുകളും എലവേറ്ററുകളുമുണ്ട്. അത് മാത്രമാണ് മാറ്റം. ഫർണിച്ചറുകളും അലങ്കാര വസ്തുക്കളുമെല്ലാം അതേ പടി നിലനിർത്തിയിരിക്കുന്നു.

india

ചായയുമായി ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമം, ട്രാക്കിലേക്ക് തെന്നിവീണു, ഒറ്റപ്പാലം സ്വദേശിക്ക് ദാരുണാന്ത്യം

നാട്ടിൽ ഓണം ആഘോഷിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

Published

on

ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിന് അടിയിലേക്ക് വീണ് ഒറ്റപ്പാലം സ്വദേശി മരിച്ചു. വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്. ചെന്നൈയ്ക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടമുണ്ടായത്.

ഭുവനേശ്വറിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനാണ് സന്ദീപ്. നാട്ടിൽ ഓണം ആഘോഷിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ചായ വാങ്ങാനായി കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായിരുന്നു സന്ദീപ്. ചായയുമായി തിരികെ ട്രെയിനിലേക്ക് കയറവെയാണ് അപകടമുണ്ടായത്.

ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയ്യില്‍ ചായയുമായി സന്ദീപ് കയറാന്‍ ശ്രമിക്കവേ തെന്നിവീണു. ട്രെയിന്റെ അടിയില്‍പെട്ട് സന്ദീപ് മരിക്കുകയായിരുന്നു. ബാലകൃഷ്ണന്‍ നായരുടേയും സതീദേവിയുടേയും മകനാണ്. സഹോദരി: ശ്രുതി.

Continue Reading

india

മുംബൈ മുൻ പൊലീസ് മേധാവി സഞ്ജയ് പാണ്ഡെ കോൺഗ്രസിൽ ചേർന്നു

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും

Published

on

വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും മുംബൈ മുന്‍ പൊലീസ് മേധാവിയുമായ സഞ്ജയ് പാണ്ഡെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മുംബൈയില്‍ നിന്ന് മത്സരിക്കുമെന്നാണ് വിവരം. വടക്കേ ഇന്ത്യയിലെ ഒരു മണ്ഡലത്തില്‍ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കുന്നത് പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

മഹാരാഷ്ട്ര ഇന്‍ചാര്‍ജ് രമേശ് ചെന്നിത്തലയുടെയും മുംബൈ റീജിയണല്‍ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ വര്‍ഷ ഗെയ്ക്വാദിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് പറഞ്ഞു.

ഐഐടി-കാന്‍പൂരിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും 1986 ബാച്ച് ഐപിഎസ് ഓഫീസറുമായ സഞ്ജയ് പാണ്ഡെ 2022 ഫെബ്രുവരി 18-ന് മുംബൈ പൊലീസ് കമ്മീഷണറായി നിയമിതനായി.

Continue Reading

kerala

എ.ഡി.ജി.പി അജിത്ത് കുമാറിനെ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന ആവശ്യവുമായി സി.പി.ഐ മുഖപത്രം

ജനങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന പൊലീസുകാര്‍ ജനഹിതത്തിനെതിരായി പ്രവര്‍ത്തിച്ചാല്‍ അവരെ മറ്റ് ചുമതലകളിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം അത് സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കുമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

Published

on

എ.ഡി.ജി.പി അജിത്ത് കുമാറിനെ പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി സി.പി.ഐ മുഖപത്രം. ജനയുഗം പത്രത്തില്‍ സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗമായ കെ. പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് ആര്‍.ആസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ജനങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന പൊലീസുകാര്‍ ജനഹിതത്തിനെതിരായി പ്രവര്‍ത്തിച്ചാല്‍ അവരെ മറ്റ് ചുമതലകളിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം അത് സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കുമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പൊലീസുകാര്‍ വിവിധ രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്താറുണ്ട്. എന്നാല്‍ കേരളത്തില്‍ അത്തരം ചര്‍ച്ചകള്‍ നടത്തേണ്ട യാതൊരുവിധ സാഹചര്യവുമില്ലായിരുന്നെന്നും എന്നിട്ടും അജിത്ത് കുമാര്‍ രഹസ്യമായി കൂടിക്കാഴ്ച്ച നടത്തിയത് എന്തിനാണെന്ന് പറയാനുള്ള ബാധ്യതയുണ്ടെന്നും പ്രകാശ് ബാബു ലേഖനത്തില്‍ എഴുതി. അതിനാല്‍തന്നെ ഇത്തരം സാഹചര്യത്തില്‍ ജനഹിതം മാനിച്ച് ഉദ്യോഗസ്ഥനെ ആ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണമെന്നും അല്ലാത്തപക്ഷം അത് ഭരണസംവിധാനത്തിന് തന്നെ കളങ്കമാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

‘1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തൊഴില്‍ സമരങ്ങളില്‍ പൊലീസ് ഇടപെടാന്‍ പാടില്ല എന്ന് പ്രഖ്യാപിച്ചത് ഭരണസംവിധാനത്തിന്റെ രാഷ്ട്രീയ നയപ്രഖ്യാപനമായിരുന്നു. ജനഹിതമാണ് സര്‍ക്കാരിന്റെ ചാലകശക്തിയെന്ന് തിരിച്ചറിയാത്ത ഉദ്യോഗസ്ഥരെ താരതമ്യേന ജനങ്ങളുമായി ബന്ധം കുറവുള്ള ചുമതലകളിലേക്ക് മാറ്റുന്നതാണ് നല്ലത്. അല്ലാത്തപക്ഷം അത് സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് നയിക്കും. അത്തരമൊരു അവസ്ഥയാണ് എ.ഡി.ജി.പി അജിത്ത് കുമാറിന്റെ ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച കാരണം കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പൊലീസുകാര്‍ വിവിധ രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്താറുണ്ട്. എന്നാല്‍ ഇവിടെ അങ്ങനെയൊരു സാഹചര്യമില്ല. പൊലീസ് മേധാവിയേയും ആഭ്യന്തര വകുപ്പിനെയും അറിയിക്കാതെ ഹൈന്ദവ തീവ്രവാദ സംഘടനയായ ആര്‍.എസ്.എസുമായി നടത്തിയ ചര്‍ച്ചയുടെ കാരണം അറിയാന്‍ എല്ലാവര്‍ക്കും താത്പര്യമുണ്ട്.

എന്നാല്‍ ഈ സന്ദര്‍ശനത്തെ തൃശൂര്‍ പൂരവുമായി ബന്ധപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല. ഈ സന്ദര്‍ഭത്തില്‍ അന്വേഷണ റിപ്പോട്ടല്ല ആവശ്യം. മറിച്ച് രാഷട്രീയ ബോധ്യമാണ് വേണ്ടത്. അല്ലാത്തപക്ഷം ഇടതുപക്ഷത്തിന്റെ സമീപനങ്ങള്‍ ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നതാണ്,’ ലേഖനത്തില്‍ പ്രകാശ് ബാബു എഴുതി

Continue Reading

Trending