പ്രാര്‍ഥനയ്ക്കു ശേഷം ക്ഷേത്രത്തില്‍ നിന്നും പ്രസാദവും വാങ്ങിയിറങ്ങുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഗായിക അമൃത സുരേഷ്. കൂപ്പ് കൈ ഇമോജി വെച്ചിട്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌നേഹവും പ്രാര്‍ഥനകളും’ എന്ന തലക്കെട്ടോടു കൂടി മറ്റൊരു ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന് താഴെ നിരവധിപേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
‘ഈ ചിരി ഇനി ഒരിക്കലും മായാതെ ദൈവം കാക്കട്ടെ’, ‘ഒരു ആശ്വാസത്തിനു വകുപ്പുണ്ടെന്നല്ലേ അശരീരി കേട്ടത്’, ‘ജീവിതം സന്തോഷം ആയി മുന്നോട്ട് പോകുക മോളെ’ തുടങ്ങിയ കമന്റുകള്‍ പ്രേക്ഷകര്‍ ചേര്‍ത്തിരിക്കുന്നു. എന്നാല്‍ മുന്‍ ഭര്‍ത്താവിന്റെ പുതിയ വിവാഹവുമായി ചേര്‍ത്തു വായ്ക്കാവുന്ന കമന്റുകളും ചില പ്രേക്ഷകര്‍ ചിത്രത്തിനടിയില്‍ നല്‍കിയിട്ടുണ്ട്.
മുന്‍ഭര്‍ത്താവിന്റെ പേരില്‍ അമൃത നല്‍കിയ പരാതിയെ തുടര്‍ന്ന് വന്‍ വിവാദങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.