Connect with us

kerala

ലോട്ടറി ഫലം നോക്കി മടങ്ങുമ്പോള്‍ കിട്ടിയത് 37,400 രൂപ; ഉടമയെ തേടിപ്പിടിച്ച് അതിഥിത്തൊഴിലാളി

Published

on

കരുവാരകുണ്ടില്‍ ലോട്ടറിക്കടയില്‍ ഫലം പരിശോധിച്ചു നിരാശനായി മടങ്ങുമ്പോള്‍ അതിഥിത്തൊഴിലാളിക്കു റോഡില്‍നിന്നു വീണുകിട്ടിയത് 37,400 രൂപ. ഒരു മടിയും കൂടാതെ ഉടമയെ തേടിപ്പിടിച്ചു തുക കൈമാറി മാതൃക കാട്ടിയിരിക്കുകയാണ് ചെമ്പന്‍കുന്ന് കോളനിയില്‍ താമസിക്കുന്ന ചന്ദ്രമോഹന്‍. കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ന് പുന്നക്കാട് പുല്‍വെട്ട റോഡിനു സമീപത്തെ ലോട്ടറിക്കടയ്ക്ക് അടുത്തുവച്ചാണ് പണം വീണുകിട്ടിയത്.

നോമ്പുതുറ സമയമായതിനാല്‍ റോഡ് വിജനമായിരുന്നു. പണം എന്തുചെയ്യണമെന്നറിയാതെ ആദ്യം തുക എണ്ണിനോക്കി. നേരെ വീട്ടിലെത്തി ഭാര്യ സതിയെ വിവരമറിയിച്ചു. ഉടന്‍തന്നെ രണ്ടുപേരും കൂടി പണത്തിന്റെ ഉടമയെ കണ്ടെത്താന്‍ വാര്‍ഡ് അംഗത്തിന്റെ അടുത്തെത്തുകയായിരുന്നു. തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ വഴി വിവരം നല്‍കിയാണ് വ്യാപാരിയുടേതാണ് പണമെന്നു കണ്ടെത്തിയത്.

പിറ്റേ ദിവസം തന്നെ ചന്ദ്രമോഹന്‍ നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ തുക കൈമാറി. 5 വര്‍ഷമായി ചെമ്പന്‍കുന്ന് കോളനിയില്‍ ഭാര്യയും 2 മക്കളുമൊത്ത് വാടകവീട്ടില്‍ താമസിക്കുന്ന ചന്ദ്രമോഹന്‍ തമിഴ്‌നാട് പന്തല്ലൂര്‍ സ്വദേശിയാണ്. കൂലിപ്പണിക്കാരനാണ്.

kerala

താമരശ്ശേരിയില്‍ യുവാവിന്റെ വയറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തി

പോലീസ് പിടിയിലായതോടെ ഇയാള്‍ എംഡിഎംഎ വിഴുങ്ങുകയായിരുന്നു

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് പിടിയിലായ ഫായിസിന്റെ വയറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ സ്‌കാനിങ്ങിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഇന്നലെ ഭാര്യക്കും കുഞ്ഞിനുമെതിരെ ഇയാള്‍ വധഭീഷണി മുഴക്കിയതോടെ പൊലീസ് പിടിയിലാവുകയായിരുന്നു. പിന്നാലെ ഇയാള്‍ എംഡിഎംഎ വിഴുങ്ങുകയായിരുന്നു.

ഫായിസിനെ വിദഗ്ധമായ പരിശോധനയ്ക്ക് വിധേയമാക്കും എന്ന് പോലീസ് പറഞ്ഞു. നാലുദിവസം മുമ്പാണ് ഇയാള്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. നേരത്തെ എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് ഇയാള് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതേസമയം, തിരുവനന്തപുരത്ത് എംഡിഎംഎയുമായി കാപ്പ കേസ് പ്രതി പിടിയില്‍. മലയിന്‍കീഴ് സ്വദേശിയായ അര്‍ജുനാണ് പിടിയിലായത്. 44 ഗ്രാം എംഡിഎംഎയും കഞ്ചാവും ഇയാളില്‍ നിന്ന് പിടികൂടി.

 

Continue Reading

kerala

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ മഴയും കാറ്റും ശക്തമാകുന്നതായി കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Published

on

സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യത. എഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. സംസ്ഥാനത്ത് വേനല്‍ മഴയും കാറ്റും ശക്തമാകുന്നതായി കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. മഴയ്‌ക്കൊപ്പം പരമാവധി 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.

വേനല്‍ മഴ ശക്തമായതോടെ ചൂടിന് നേരിയ ആശ്വാസമുണ്ടെങ്കിലും യുവി ഇന്‍ഡക്‌സ് വികരണ തോത് ഉയര്‍ന്ന് നില്‍ക്കുകയാണ്. ജാഗ്രതയുടെ ഭാഗമായി പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ 3 വരെയുള്ള വെയില്‍ ഏല്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്. കൊല്ലം,പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യുവി ഇന്‍ഡക്‌സ് തോതില്‍ വര്‍ധനയുണ്ടായിരിക്കുന്നത്.

 

Continue Reading

kerala

തൊടുപുഴയില്‍ കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി

കാറ്ററിങ് ഗോഡൗണിലെ മാന്‍ഹോളില്‍ ഉപേക്ഷിച്ച നിലയില്‍

Published

on

തൊടുപുഴയില്‍ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. ഗോഡൌണിലെ മാന്‍ഹോളില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കള്‍ തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കം മൂന്ന് പേര്‍ കസ്റ്റഡിയിലാവുകയും ചെയ്തു. ഇവരില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് കലയന്താനിയിലെ ഗോഡൌണിലെ മാന്‍ഹോളില്‍ മൃതദേഹം കണ്ടെത്തിയത്. ഭക്ഷണാവശിഷ്ടങ്ങള്‍ കളയുന്ന മാലിന്യ സംസ്‌കരണ കുഴിയിലേക്ക് പോകുന്ന മാന്‍ഹോളിലായിരുന്നു മൃതദേഹം ഉപേക്ഷിച്ചിരുന്നത്. മൃതദേഹത്തിന് മുകളില്‍ മാലിന്യങ്ങള്‍ തള്ളിയ നിലയിലായിരുന്നു.

എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. അതേസമയം ബിജുവിന്റെ വീടിന് സമീപ പുലര്‍ച്ചെ ശബ്ദം കേട്ടിരുന്നതായി സമീപവാസികളും പൊലീസിന് വിവരം നല്‍കി. പൊലീസ് നടത്തിയ പരിശോധനയില്‍ ബിജുവിന്റെ വസ്ത്രവും ചെരിപ്പും കണ്ടെടുത്തു.

നേരത്തെ ബിജുവിന്റെ ബിസിനസ് പങ്കാളിയായിരുന്ന ആളുമായി ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

 

 

Continue Reading

Trending