X

‘ജനങ്ങള്‍ക്ക് നേര്‍വഴി കാട്ടാന്‍ അല്ലാഹു അയച്ചതാണ് രാമനെ’ -ഫാറൂഖ് അബ്ദുല്ല

രാമന്‍ ഹിന്ദുക്കള്‍ക്ക് മാത്രമായുള്ള ദൈവമല്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല. ഹിന്ദുക്കളുടെ മാത്രം ദൈവമാണ് രാമന്‍ എന്ന് അവകാശപ്പെടുന്നവര്‍ വോട്ടിനു വേണ്ടിയാണ് ആ അവകാശവാദം ഉന്നയിക്കുന്നതെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. രാമന്‍ എല്ലാവരുടെയും ദൈവമാണ്. ജനങ്ങള്‍ക്ക് ശരിയായ വഴി കാണിക്കാന്‍ അല്ലാഹു അയച്ചതാണ് രാമനെ – പാക് എഴുത്തുകാരനെ ഉദ്ധരിച്ച് ഫാറൂഖ് അബുദുല്ല കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ സ്ഥാപക ദിനമായ മാര്‍ച്ച് 23ന് ഉദ്ദംപൂര്‍ ജില്ലയിലെ ഗര്‍നയിയില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘എനിക്ക് നിങ്ങളോട് പറയാനുള്ളതെന്തെന്നു വെച്ചാല്‍, രാമന്‍ ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. ഇത് മനസിലാക്കണം. രാമന്‍ എല്ലാവരുടെയും ദൈവമാണ്. മുസ്‌ലിംകളുടെ, ക്രിസ്ത്യാനികളുടെ, മറ്റുള്ളവരുടെയെല്ലാം. അതുപോലെ അല്ലാഹുവും എല്ലാവരുടെയും ദൈവമാണ്. മുസ്‌ലിംകളുടെത് മാത്രമല്ല.

പാകിസ്താനിലെ ഈയിടെ അന്തരിച്ച പ്രമുഖനായ എഴുത്തുകാരന്‍, എഴുതിയത് ജനങ്ങള്‍ക്ക് നല്ല വഴി കാണിക്കാന്‍ അല്ലാഹു അയച്ചതാണ് രാമനെ എന്നാണ്. അതിനാല്‍ രാമന്റെ മാത്രം ഭക്തരാണെന്ന് പറയുന്നവര്‍ വിഡ്ഢികളാണ്. അവര്‍ രാമനെ വില്‍ക്കുകയാണ്. അവര്‍ക്ക് രാമനോട് താത്പര്യമില്ല. അധികാരത്തോട് മാത്രമാണ് താത്പര്യം.’ – ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു. അമ്മമാരും പെണ്‍കുട്ടികളും ക്ഷേത്രം ക്ഷേത്രം എന്ന് ആവര്‍ത്തിക്കും. എന്നാല്‍ തെരഞ്ഞെടുപ്പ് വേളിയില്‍ മാത്രമേ രാമക്ഷേത്രം ഉയരുകയുള്ളു. വലിയ പണം ഇവിടേക്ക് ഒഴുകിയെത്തും. എപ്പോഴും നിങ്ങളുടെ വോട്ടിന്റെ ശക്തിയെ കുറിച്ച് ഓര്‍ക്കുക. ബ്രിട്ടീഷുകാരെ പുറത്താക്കാന്‍ എങ്ങനെയാണ് സ്വാതന്ത്ര്യസമര സേനാനികള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതെന്ന് ഓര്‍മിക്കുക. അവര്‍ ജാതിയോ മതമോ അടിസ്ഥനമാക്കി വേര്‍തിരിവുണ്ടാക്കിയില്ല. അവര്‍ക്ക് വേണ്ടത് ബ്രിട്ടീഷുകാരെ പുറത്താക്കുക എന്നതായിരുന്നു. നിങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അധികാരവും അധികാരകളെ മാറ്റാനുള്ള ശക്തിയും തന്നത് ഈ സ്വാതന്ത്ര്യ സമര സേനാനികളാണെന്നും അദ്ദേഹം പറഞ്ഞു.

 

webdesk14: