Connect with us

main stories

30 പേരില്‍ ഒരാള്‍ക്ക് കോവിഡ്; ലണ്ടനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു

അടിയന്തര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ആരോഗ്യസംവിധാനങ്ങള്‍ മതിയാകാതെ വരുമെന്നും മേയര്‍ പറഞ്ഞു

Published

on

ലണ്ടന്‍: ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. നഗരത്തിലെ 30 പേരില്‍ ഒരാള്‍ക്കെന്ന കണക്കില്‍ കോവിഡ് വ്യാപിച്ചതായി മേയര്‍ സാദിഖ് ഖാന്‍ വ്യക്തമാക്കി. അടിയന്തര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ആരോഗ്യസംവിധാനങ്ങള്‍ മതിയാകാതെ വരുമെന്നും മേയര്‍ പറഞ്ഞു.

കോവിഡ് ഭീഷണി നഗരത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലണ്ടനിലെ ആശുപത്രികളില്‍ രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ 27 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ തോതും വര്‍ധിച്ചിട്ടുണ്ട്.

കോവിഡ് ബാധിതരുടെ എണ്ണം പൊടുന്നനെ കുറഞ്ഞില്ലങ്കില്‍ വരുന്ന ആഴ്ചകളില്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രികളില്‍ ഇടമില്ലാത്ത അവസ്ഥയുണ്ടാകും. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാകമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മേയര്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ സ്വീകരിച്ചത് രണ്ട് വര്‍ഷത്തെ ഇന്‍ക്രിമെന്റ് തടയല്‍ മാത്രം

യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ചത് രണ്ട് വര്‍ഷത്തെ ഇന്‍ക്രിമെന്റ് തടയല്‍ മാത്രം.

Published

on

യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ചത് രണ്ട് വര്‍ഷത്തെ ഇന്‍ക്രിമെന്റ് തടയല്‍ മാത്രം. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി കഴിഞ്ഞ ദിവസം തൃശൂര്‍ ഡിഐജി ഹരിശങ്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്താണ് നടപടിയെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ അദ്ദേഹംതയ്യാറായിരുന്നില്ല.

പൊലീസില്‍ സ്റ്റേഷനില്‍വെച്ച് സുജിത്ത് നേരിട്ട മര്‍ദനം നിസാരവത്കരിക്കുന്ന റിപ്പോര്‍ട്ടാണ് ഡിഐജി ഡിജിപിക്ക് നല്‍കിയത്. കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറ്റാരോപിതരെ സ്ഥലംമാറ്റിയെന്നും ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ സമീപ സ്റ്റേഷനിലേക്കുള്ള സ്ഥലംമാറ്റം ശിക്ഷാനടപടിയായി കണക്കാക്കാനാവില്ലെന്ന വിമര്‍ശനമുണ്ട്.

കോടതി പ്രതിചേര്‍ത്ത സിപിഒ ശശിധരനെതിരെ പൊലീസ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുമില്ല. പ്രതി ചേര്‍ത്തതില്‍ മൂന്നുപേര്‍ക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്. ദൃശ്യങ്ങളില്‍ ശശിധരന്‍ ഇല്ലെന്ന പേരിലാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. എന്നാല്‍ ഈ വാദം തള്ളുന്നതാണ് പുറത്തുവന്ന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ അന്വേഷണ റിപ്പോര്‍ട്ട്. സുജിത്തിനെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുമ്പോള്‍ ശശിധരന്‍ പുറത്തുനിന്ന് കയറിവരുന്നത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഡി ചാര്‍ജില്‍ ഉണ്ടായിരുന്ന ശശിധരന്‍ പുറത്തുനിന്ന് വന്നതിനാല്‍ സുജിത്തിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു എന്ന കാര്യം സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ നിഗമനം.

2023 ഏപ്രില്‍ അഞ്ചിനാണ് സുജിത്തിനെ പൊലീസ് മര്‍ദിച്ചത്. എസ്ഐ നുഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരയാരിന്നു സുജിത്തിനെ മര്‍ദിച്ചത്.

Continue Reading

kerala

പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനമേറ്റ സംഭവം; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്ന് തൃശൂരിലെത്തി സുജിത്തിനെയും ജില്ലാ കോണ്‍ഗ്രസ് നേതാക്കളെയും കാണും.

Published

on

കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്ന് തൃശൂരിലെത്തി സുജിത്തിനെയും ജില്ലാ കോണ്‍ഗ്രസ് നേതാക്കളെയും കാണും. ശേഷമായിരിക്കും പ്രതിഷേധ പരിപാടികള്‍ തീരുമാനിക്കുക.

സുജിത്തിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമനടപടി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. എസ്ഐ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

2023 നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയായിരുന്നു പുറത്തുവന്നത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റാണ് സുജിത്തിനാണ് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍വെച്ച് മര്‍ദ്ദനമേറ്റത്. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരം സുജിത്തിന് തന്നെയായിരുന്നു ദൃശ്യങ്ങള്‍ ലഭിച്ചത്. 2023 ഏപ്രില്‍ അഞ്ചാം തീയതി ചൊവ്വന്നൂരില്‍ വെച്ചായിരുന്നു സംഭവം നടന്നത്.

വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്ത സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ നുഹ്‌മാന്‍, സുജിത്തിനെ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരും സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചു. ജീപ്പില്‍ നിന്ന് സുജിത്തിനെ ഇറക്കി ഉള്ളിലേക്ക് കയറ്റുമ്പോള്‍ തന്നെ പൊലീസുകാര്‍ മര്‍ദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന വ്യാജ എഫ്ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Continue Reading

kerala

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് ആക്രമിച്ച സംഭവം; മര്‍ദനം സ്ഥിരീകരിച്ച് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിന് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ച സംഭവത്തില്‍ മര്‍ദനം സ്ഥിരീകരിക്കുന്ന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. സേതു കെ.സി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

Published

on

യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിന് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ച സംഭവത്തില്‍ മര്‍ദനം സ്ഥിരീകരിക്കുന്ന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. സേതു കെ.സി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

സുജിത്തിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു മര്‍ദിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേഷനില്‍ എത്തുന്നതിനുമുമ്പ് വഴിയില്‍ നിര്‍ത്തി മര്‍ദിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജിഡി ചാര്‍ജ് ഉണ്ടായിരുന്ന ശശിധരന്‍ സ്റ്റേഷന് പുറത്തുനിന്ന് നടന്നുവരുന്നത് മര്‍ദനം നടന്നു എന്നതായി കരുതാം എന്നതാണ് നിഗമനം. സ്റ്റേഷന്റെ മുകളിലത്തെ നിലയില്‍ എത്തിച്ച് എസ്‌ഐയുടെ നേതൃത്വത്തില്‍ മര്‍ദനം നടന്നിട്ടുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ചൂരലുമായി എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുകളിലേക്ക് പോയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. അതിക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വരികയും സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തിട്ടും ആഭ്യന്തരവകുപ്പ് നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. സംഭവത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.

ഇന്ന് തൃശൂരില്‍ എത്തുന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മര്‍ദനമേറ്റ സുജിത്തിനെ സന്ദര്‍ശിക്കും. മനുഷ്യവകാശ കമ്മീഷന്‍ അടിയന്തരമായി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് തൃശൂര്‍ എസ്പിക്ക് നിര്‍ദേശം നല്‍കി.

Continue Reading

Trending