Connect with us

Culture

ലോക്‌സഭാ തെരഞ്ഞെടുപ്പ്: തലസ്ഥാനത്തെ തിരുത്തലുകള്‍

Published

on

സക്കീര്‍ താമരശ്ശേരി

ഒരു നല്ല വാര്‍ത്തക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. രാജ്യതലസ്ഥാനത്ത് മതേതര കക്ഷികള്‍ വാഴണം. ഡല്‍ഹിയില്‍ കോണ്‍ഗ്രസ്- ആം ആദ്മി പാര്‍ട്ടി സഖ്യം വരണം. സര്‍വത്ര അനിശ്ചിതത്വം. നേര്‍ത്ത പ്രതീക്ഷ ബാക്കി. കണ്ണുകളെല്ലാം ഇന്ദ്രപ്രസ്ഥത്തിലേക്ക്. സഖ്യസ്വപ്‌നം പൂവണിഞ്ഞില്ലെങ്കില്‍ ത്രികോണ മല്‍സരം ഉറപ്പ്. ഫലമെന്തായാലും ചരിത്രം പിറക്കും. അധികാരത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാവാതിരിക്കാന്‍ കോണ്‍ഗ്രസ് എന്താവും കാത്തുവെച്ചത്.

തിരിഞ്ഞുനോട്ടം

ന്യൂഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി. ചാന്ദ്‌നി ചൗക്ക് എന്നിങ്ങനെ ഏഴ് മണ്ഡലങ്ങള്‍. കോണ്‍ഗ്രസും ബി.ജെ.പിയും മാറിമാറി വിജയക്കൊടി പാറിച്ചിരുന്ന സംസ്ഥാനത്ത് എ.എ.പിയുടെ സാന്നിധ്യം കാര്യങ്ങള്‍ തകിടം മറിച്ചു. 2014 ല്‍ ഏഴില്‍ ഏഴും നേടി ബി.ജെ.പി അശ്വമേധം. തീപ്പൊരി നേതാക്കളായ മീനാക്ഷി ലേഖി, ഡോ. ഹര്‍ഷ് വര്‍ധന്‍, മനോജ് തിവാരി, മഹീഷ് ഗിരി, ഉദിത് രാജ്, പര്‍വേഷ് സാഹിബ് സിങ് വര്‍മ, രമേഷ് ബിന്ദൂരി എന്നിവര്‍ വിജയ തീരത്ത്. എല്ലായിടത്തും രണ്ടാമതെത്തിയത് എ.എ.പി. കോണ്‍ഗ്രസിന്റേത് ചരിത്രത്തിലെ ദയനീയ പ്രകടനം. കപില്‍ സിബല്‍, അജയ് മാക്കന്‍ ഉള്‍പ്പെടെയുള്ള പല വമ്പന്‍മാരും കടപുഴകി. 46.40 ശതമാനം വോട്ടുകളും ബി.ജെ.പി പോക്കറ്റില്‍. എ.എ.പി32.90%, കോണ്‍ഗ്രസ്-15.10%. 2004 നെ അപേക്ഷിച്ച് കോണ്‍ഗ്രസിന് 42.01 % വോട്ടിന്റെ ഇടിവ്. എ.എ.പിയുടെ വരവ് കോണ്‍ഗ്രസിന്റെ ചിറകൊടിച്ചു. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം 2009 ല്‍ ഏഴ് സീറ്റിലും കോണ്‍ഗ്രസ് ആധിപത്യമായിരുന്നു. അന്ന് ബി.ജെ.പി അക്കൗണ്ട് തുറന്നില്ല. 2004ല്‍ കോണ്‍ഗ്രസ് ആറ്, ബി.ജെ.പി ഒന്ന്. താമര വിരിഞ്ഞത് വി.കെ മല്‍ഹോത്രയിലൂടെ സൗത്ത് ഡല്‍ഹിയില്‍ മാത്രം. 1999ല്‍ ഏഴിലും വിജയിച്ചതാകട്ടെ ബി.ജെ.പിയും.

ചൂലെടുത്ത് ആം ആദ്മി

2012 നവംബര്‍ 24നാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി)യുടെ ഉദയം. ഡല്‍ഹി രാഷ്ട്രീയത്തില്‍ രൂപം കൊണ്ട സമാന്തര രാഷ്ട്രീയം മുഖ്യധാരാ പാര്‍ട്ടികളെ കടപുഴക്കി വരവറിയിച്ചു. തെരഞ്ഞെടുപ്പില്‍ ആദ്യമായി അങ്കംകുറിച്ചത് 2013 ഡിസംബറില്‍. വേദി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്. ആദ്യജനവിധിയില്‍ തന്നെ 28 സീറ്റ്. 31 സീറ്റോടെ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് എട്ട്. ബി.ജെ.പിയെ തടയാന്‍ കോണ്‍ഗ്രസിന്റെ പ്രശ്‌നാധിഷ്ഠിത പിന്തുണ. ഒപ്പം ഒരംഗമുള്ള ജെ.ഡി.യുവും. അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രി. 48 ദിവസം മാത്രമായിരുന്നു മന്ത്രിസഭയുടെ ആയുസ്. ലോക്പാല്‍ ബില്‍ കൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചു. 2014 നവംബര്‍ നാലിന് ഗവര്‍ണര്‍ നജീബ് ജങ് നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശചെയ്തു. പിന്നാലെ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ്.

പിറന്നത് ചരിത്രം

2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. രാജ്യം ഉറ്റുനോക്കിയ ജനവിധി. 70ല്‍ 67 സീറ്റും നേടി എ.എ.പിയുടെ മിന്നും പ്രകടനം. നാലില്‍ മൂന്ന് ഭൂരിപക്ഷവുമായി രണ്ടു വര്‍ഷം മാത്രം പ്രായമായ പാര്‍ട്ടി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരം പിടിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സുനാമിയൊന്നും ഏശിയില്ല. മൂന്ന് സീറ്റായിരുന്നു സമ്പാദ്യം. 1998 മുതല്‍ തുടര്‍ച്ചയായി അഞ്ചാമതും ബി.ജെ.പിക്ക് തിരിച്ചടി. കോണ്‍ഗ്രസ് സംപൂജ്യരായി. രണ്ട് ദേശീയപ്പാര്‍ട്ടികളുടെ കോട്ട തകര്‍ത്തെറിഞ്ഞ എ.എ.പിയുടെ പടയോട്ടം എല്ലാ പ്രവചനങ്ങളും കണക്കുക്കൂട്ടലുകളും തെറ്റിച്ചു. എ.എ.പിയുടെ വോട്ടിങ് 54.3 ശതമാനം. ബി.ജെ.പി-32.4 %. കോണ്‍ഗ്രസ് – 9.7%.

പാളിയ കണക്കുകൂട്ടല്‍

മതം, ജാതി, വര്‍ഗവ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളും നിയമസഭാ തെരഞ്ഞെടുപ്പില്‍ കെജ്‌രിവാളിന്റെ കീഴില്‍ അണിനിരന്നു. മോദി അഭിമാന പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടിയ ജനവിധി. പക്ഷെ എല്ലാ നിരീക്ഷണങ്ങളും അസ്ഥാനത്തായി. മുഖ്യമന്ത്രി പദത്തിലേക്ക് ബി.ജെ.പി. ഉയര്‍ത്തിക്കാട്ടിയ കിരണ്‍ ബേദിയടക്കമുള്ള നേതാക്കളെല്ലാം നിലംപരിശായി. പത്തിലൊന്ന് അംഗങ്ങളില്ലാത്തതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലും ബി.ജെ.പി.ക്ക് ലഭിച്ചില്ല. 2013 വരെ 15 കൊല്ലം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന്റെയും അടിത്തറ ശിഥിലമായി. പട്ടികവിഭാഗങ്ങളും ന്യൂനപക്ഷവും ഇടത്തരക്കാരും കോണ്‍ഗ്രസ്സിനെ കൈവിട്ടു. പാര്‍ട്ടിയുടെ തലസ്ഥാനത്തെ മുഖമായിരുന്ന അജയ് മാക്കനും തോല്‍വി രുചിച്ചു.

പൂത്തുലയുമോ

സഖ്യത്തിനുള്ള കെജ്‌രിവാളിന്റെ ക്ഷണത്തോട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം മുഖംതിരിക്കുമ്പോള്‍ എ.ഐ.സി. സിക്ക് അനുകൂല നിലപാട്. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടിട്ടും പി.സി.സി അധ്യക്ഷ ഷീല ദീക്ഷിത് അയഞ്ഞിട്ടില്ല. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. മൂന്ന് സീറ്റാണ് എ.എ.പിയുടെ വാഗ്ദാനം. നാലിടങ്ങളില്‍ ചൂലടയാളവും. സീറ്റ് ധാരണ ഉണ്ടായാല്‍ ഏഴ് മണ്ഡലങ്ങളിലും ബി.ജെ.പിയുടെ പൊടിപോലുമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. സര്‍വേ ഫലങ്ങളും ഇതുതന്നെ വ്യക്തമാക്കുന്നു. ബി.ജെ.പിക്കെതിരായ വിശാല സഖ്യത്തിന്റെ ആവശ്യകത കോണ്‍ഗ്രസിനെ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നുണ്ട് കെജ്‌രിവാള്‍. മതേതര വോട്ടുകള്‍ ഭിന്നിക്കുന്നത് ഫാസിസ്റ്റുകള്‍ക്ക് തുണയാകുമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.

സ്ഥാനാര്‍ത്ഥികള്‍ റെഡി

ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കെ ആറ് സീറ്റുകളില്‍ ആപ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. വെസ്റ്റ് ഡല്‍ഹി സീറ്റ് ഒഴിച്ചിട്ടു. അതിഷി (ഈസ്റ്റ് ഡല്‍ഹി), രാഘവ് ചാധ (സൗത്ത് ഡല്‍ഹി), പങ്കജ് ഗുപ്ത (ചാന്ദ്‌നി ചൗക്ക്), ദിലാപ് പാണ്ഡെ (നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി), ഗുഗന്‍ സിങ് (നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി), ബ്രിജേഷ് ഗോയല്‍ (ന്യൂഡല്‍ഹി). അതേസമയം സഖ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ചാന്ദ്‌നി ചൗക്കില്‍ മല്‍സരിക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ കപില്‍ സിബലിന്റെ പ്രഖ്യാപനം. 2004ലും 2009ലും വിജയിച്ചയിടം വിട്ടൊഴിയില്ലെന്ന് ഈ 70 കാരന്‍ തറപ്പിച്ച് പറയുന്നു.

ഷീലയുടെ വരവ്

15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ച ഷീല ദീക്ഷിതിനെ ജനുവരിയിലാണ് പി.സി.സി അധ്യക്ഷയാക്കിയത്. അജയ് മാക്കന്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതോടെ ഷീല ദീക്ഷിതിന്റെ കൈകളില്‍ ഡല്‍ഹി കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ വീണ്ടുമെത്തി. നിര്‍ണായകമായ തെരഞ്ഞെടുപ്പു കണക്കിലെടുത്ത് പരിചയസമ്പത്ത് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. കെജ്‌രിവാള്‍ ഡല്‍ഹിയുടെ അധികാരം പിടിച്ചതോടെ താല്‍ക്കാലിക പിന്‍വാങ്ങല്‍. ഇതിനിടെ കേരളത്തിന്റെ ഗവര്‍ണര്‍ പദവി. പുതിയ പദവിയില്‍ വര്‍ധിതവീര്യം. എ.എ.പിയുമായി സഖ്യം വേണ്ടെന്ന് ഉറച്ചനിലപാട്. എ.എ.പി ചെറിയ പാര്‍ട്ടി, അവര്‍ വരും പോകും-കണിശമായ വാക്കുകള്‍.

ഗംഭീര ഇന്നിങ്‌സ്

തീവ്രഹിന്ദുത്വവാദിയെന്ന് നേരത്തെ തെളിയിച്ചിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. 2014 ല്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അമൃത്‌സറില്‍ മത്സരിച്ചപ്പോള്‍ പ്രചാരണത്തില്‍ സജീവം. മോദിയുടെ കനിവില്‍ അടുത്തിടെ പത്മശ്രീ പുരസ്‌കാരം. ഒടുവില്‍ ബി.ജെ.പിക്കൊപ്പം പുതിയ ഇന്നിങ്‌സ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍പെടുന്ന രാജേന്ദ്ര നഗര്‍ സ്വദേശി. ഇതേമണ്ഡലത്തില്‍ താമര ചിഹ്നത്തില്‍ ജനവിധി തേടും. തെറിക്കുന്നത് സിറ്റിങ് എം.പി മീനാക്ഷി ലേഖി. മോശം ഫോമിനെ തുടര്‍ന്ന് ദേശീയ ടീമില്‍ നിന്നും ഐ.പി.എല്ലില്‍ നിന്നും പുറത്തായിരുന്നു. കപട ദേശീയത ആയുധമാക്കി ഒട്ടേറെ വിവാദ പ്രസ്താവനകള്‍. കളിയും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്ന് പറഞ്ഞ സാക്ഷാല്‍ സച്ചിനെപ്പോലും വിമര്‍ശിച്ച് കളഞ്ഞു ഈ ബി.ജെ.പി ഭക്തന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘തെക്ക് വടക്ക്’ ഒടിടിയിലേക്ക്

മനോരമ മാക്സിലൂടെയാണ് തെക്ക് വടക്ക് ഒടിടിയിലെത്തുന്നത്

Published

on

മലയാളത്തിലെ പ്രിയ താരങ്ങളായ വിനായകൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ചിത്രം തെക്ക് വടക്ക് ഒടിടിയിലേക്ക്. പ്രേം ശങ്കർ സംവിധാനം നിർവഹിച്ച ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു. മധ്യവയസ്ക്കരായ കഥാപാത്രങ്ങാളായാണ് വിനായകനും സുരാജും ചിത്രത്തിലെത്തിയത്. റിലീസായി മാസങ്ങൾക്ക് ശേഷമാണ് തെക്ക് വടക്ക് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുകയാണ്.

സുരാജ് വെഞ്ഞാറമ്മൂടും വിനായകനും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം തിയേറ്ററിൽ മിശ്ര പ്രതികരണം നേടിയിരുന്നു. എസ്. ഹരീഷ് എഴുതിയ “രാത്രി കാവൽ” എന്ന കഥയെ ആസ്പദമാക്കിയാണ് തെക്ക് വടക്ക് ഒരുക്കിയത്. ഹരീഷ് തന്നെയാണ് സിനിമയുടെയും രചന. അൻജന ഫിലിപ്പും വി.എ ശ്രീകുമാറും, അൻജന തിയറ്റേഴ്സിന്റെയും വാർസ് സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ എന്നിവരുൾപ്പെടെ നൂറോളം പേർ ചെറുതും വലുതുമായ വേഷങ്ങളിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സാം സി. എസ് സംഗീതവും, സുരേഷ് രാജൻ ഛായാഗ്രഹണവും, കിരൺ ദാസ് എഡിറ്റിങും നിർവഹിക്കുന്നു. മനോരമ മാക്സിലൂടെയാണ് തെക്ക് വടക്ക് ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

Continue Reading

Film

‘പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ചിത്രത്തിന് റിപീറ്റ്‌ വാല്യൂ കിട്ടില്ല’; റസൂൽ പൂക്കുട്ടി

നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോൾ നിരാശയുണ്ട് എന്ന് റസൂൽ പൂക്കുട്ടി പറയുന്നു

Published

on

തമിഴ് സൂപ്പർ താരം സൂര്യ ഇരട്ട വേഷത്തിലെത്തിയ ചിത്രം കങ്കുവ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം മാത്രമാണ് ലഭിക്കുന്നത്. സിനിമയിലെ ശബ്ദ മിശ്രണത്തിനും പശ്ചാത്തല സംഗീതത്തിനും പല കോണുകളിൽ നിന്ന് വിമർശനം നേരിടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടുകയാണ്.

നമ്മുടെ ജനപ്രിയ സിനിമകളിലൊന്നിന്റെ സൗണ്ടിനെക്കുറിച്ചുള്ള റിവ്യൂ കാണുമ്പോൾ നിരാശയുണ്ട് എന്ന് റസൂൽ പൂക്കുട്ടി പറയുന്നു. നമ്മുടെ കലാമികവ് ഈ ‘ലൗഡ്‌നെസ്സ് വാറിൽ’ കുരുങ്ങികിടക്കുകയാണ്. ഇതിൽ ആരെയാണ് പഴിക്കേണ്ടത്? ശബ്ദം ഒരുക്കിയ ആളെയോ? അതോ ഓരോരുത്തരുടെ അരക്ഷിതാബോധം പരിഹരിക്കുന്നതിന് അവസാന നിമിഷം കൊണ്ടുവരുന്ന തിരുത്തലുകളെയോ? ഈ പ്രശ്നങ്ങളെ ഉച്ചത്തിൽ തന്നെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ഒരു സിനിമയ്ക്കും റിപീറ്റ് വാല്യു ഉണ്ടാകില്ല എന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു.

കങ്കുവയെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിൽ വന്ന റിവ്യൂ പങ്കുവെച്ചുകൊണ്ടാണ് റസൂൽ പൂക്കുട്ടി തന്റെ അഭിപ്രായം കുറിച്ചത്. ചിത്രം അമിതമായ ശബ്‍ദത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നതായാണ് റിവ്യൂവിൽ പറയുന്നത്. അമിത ശബ്ദത്തിലുള്ള ഡയലോഗുകളും സംഗീതവും പ്രേക്ഷകരിൽ മടുപ്പ് ഉളവാക്കുന്നതായും റിവ്യൂവിൽ പറയുന്നു.

Continue Reading

Film

ദുല്‍ഖറിനും 100 കോടി; ലക്കി ബാസ്‌ക്കര്‍ കുതിക്കുന്നു

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു.

Published

on

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ ആഗോള ഗ്രോസ് കളക്ഷന്‍ 100 കോടി കടന്ന് കുതിക്കുന്നു. റിലീസ് ചെയ്ത് മൂന്നാം വാരത്തിലും മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ് ചിത്രം.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസര്‍ ആയും ലക്കി ഭാസ്‌കര്‍ മാറി. ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍നിന്നും ലഭിക്കുന്നത്.

തെലുങ്കില്‍ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ എന്ന അപൂര്‍വ നേട്ടവും ഈ ചിത്രത്തിന്റെ വിജയത്തോടെ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കി. കേരളത്തില്‍ 20 കോടി ഗ്രോസ് എന്ന നേട്ടം ലക്ഷ്യമാക്കി മുന്നേറുന്ന ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെയാണ് കുതിപ്പ് തുടരുന്നത്. കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. ആവേശവും ആകാംക്ഷയും സമ്മാനിക്കുന്ന രീതിയില്‍ കഥപറയുന്ന ഈ ചിത്രത്തില്‍ കുടുംബ ബന്ധങ്ങളിലെ വൈകാരികതയ്ക്കും പ്രാധാന്യമുണ്ട്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക.

വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ പിരീഡ് ഡ്രാമ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ്. ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ശ്രീകര സ്റ്റുഡിയോസ് ആണ്.

Continue Reading

Trending