Connect with us

Culture

ബഹ്‌റയെ ഡി.ജി.പി ആക്കിയതിന് പിന്നില്‍ നിഗൂഡതയുണ്ടെന്ന് പി.സി ജോര്‍ജ്

Published

on

തിരുവനന്തപുരം: ലോക്‌നാഥ് ബഹ്‌റയെ ഡി.ജി.പിയാക്കിയതിനെ ചൊല്ലിയുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍ നിയമസഭയിലും ചര്‍ച്ചയായി. നരേന്ദ്രമോദിയുടെ നോമിനിയാണ് ബഹ്‌റയെന്ന മുല്ലപ്പള്ളിയുടെ ആരോപണം പ്രതിപക്ഷത്തുനിന്ന് അടൂര്‍ പ്രകാശാണ് സഭയില്‍ ആവര്‍ത്തിച്ചത്.

പിണറായി വിജയന്‍ ഡല്‍ഹിയില്‍ പോയപ്പോള്‍ നരേന്ദ്രമോദി പറഞ്ഞത് പിണറായി സ്വന്തം ആളാണെന്നും എപ്പോള്‍ വേണമെങ്കിലും തന്റെ വീട്ടില്‍ വന്ന് താമസിക്കാമെന്നുമാണ്. ഇവരുടെ അടുപ്പത്തില്‍ നിന്നാണ് ബഹ്‌റയുടെ നിയമനം നടന്നതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

ബഹ്‌റ കുറ്റക്കാരനെങ്കില്‍ അന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി എന്തിനാണ് താന്‍ കണ്ട ഫയല്‍ ഒളിച്ചുവെച്ചതെന്ന് ഭരണപക്ഷത്തുനിന്ന് എം. സ്വരാജും എ.പ്രദീപ് കുമാറും വി. രാജേഷും മറുചോദ്യം ഉന്നയിച്ചു. ഇതിനെ പ്രതിരോധിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. മുല്ലപ്പള്ളിക്കെതിരെ പരാതിയുള്ളവര്‍ കോടതിയില്‍ പോകണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

ഭരണപ്രതിപക്ഷ അംഗങ്ങളുടെ തര്‍ക്കത്തിനിടെ ലോക്‌നാഥ് ബഹ്‌റയുടെ നിയമനം ദുരൂഹമാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു. നിയമനത്തിന് പിന്നില്‍ നിഗൂഡതയുണ്ട്. ഈ ഡി.ജി.പി കേരളത്തിന് ഗുണകരമല്ല. താനിത് നേരത്തെ തന്നെ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. പരാതിയുള്ളവര്‍ക്ക് കോടതിയില്‍ പോകാം. എവിടെ പോയാലും ഫേസ്ബുക്കില്‍ പോസ്റ്റിടുന്ന ബഹ്‌റ സെപ്തംബര്‍ ഏഴുമുതല്‍ 15 വരെ എവിടെയായിരുന്നെന്നും പി.സി ജോര്‍ജ് ചോദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

പ്രണവ് മോഹന്‍ലാലിന്റെ ‘ഡീയസ് ഈറെ’; അഞ്ച് ദിവസം കൊണ്ട് 44.25 കോടി രൂപ കലക്ഷന്‍

റിലീസായിട്ട് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ലോകമെമ്പാടും 44.25 കോടി രൂപയുടെ കലക്ഷന്‍ നേടി.

Published

on

കൊച്ചി: പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച പുതിയ മലയാള ഹൊറര്‍ ത്രില്ലര്‍ ‘ഡീയസ് ഈറെ’ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം തുടരുന്നു. റിലീസായിട്ട് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ലോകമെമ്പാടും 44.25 കോടി രൂപയുടെ കലക്ഷന്‍ നേടി.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രം അഞ്ചാം ദിവസം 2.50 കോടി നേടി എന്നാണ് ട്രേഡ് ട്രാക്കര്‍ സാക്‌നില്‍ക് റിപ്പോര്‍ട്ട്. ആദ്യ ദിനം 4.7 കോടി, രണ്ടാം ദിനം 5.75 കോടി, മൂന്നാം ദിനം 6.35 കോടി, നാലാം ദിനം 3 കോടി എന്നിങ്ങനെയാണ് ഇന്ത്യയിലെ ദിവസേന കലക്ഷന്‍ കണക്കുകള്‍.

‘ഡീയസ് ഈറെ’ പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിട്ടാണ് സിനിമാപ്രേമികളും വിമര്‍ശകരും വിലയിരുത്തുന്നത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത മുന്‍ ചിത്രമായ ‘ഭ്രമയുഗ’ത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ പുതിയ സംരംഭമാണിത്.

പ്രണവിന്റെ ആദ്യ ഹൊറര്‍ ചിത്രമായ ‘ഡീയസ് ഈറെ’ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്ത്യും നിര്‍മ്മാതാക്കളും, തിരക്കഥയും സംവിധാനം ചെയ്തത് രാഹുല്‍ സദാശിവന്‍ തന്നെയാണ്.

‘ഡീയസ് ഈറെ’ എന്നത് ലാറ്റിന്‍ വാക്കാണ് ‘ദൈവത്തിന്റെ കോപദിനം” എന്നര്‍ത്ഥം വഹിക്കുന്ന ഈ പദം മരിച്ചവര്‍ക്കായി പാടുന്ന പതിമൂന്നാം നൂറ്റാണ്ടിലെ ഒരു ലാറ്റിന്‍ കവിതയില്‍ നിന്നുള്ളതാണ്. 18 വരികളുള്ള ആ കവിതയാണ് സിനിമയുടെ പേരിനും തീമിനും പ്രചോദനമായത്.

Continue Reading

Film

ഏത് മൂഡ്..’ഡേലുലു’ മൂഡ്.. അതിഭീകര കാമുകനിലെ പുതിയ ഗാനം വിജയ് സേതുപതി പുറത്തു വിട്ടു

‘തണുപ്പ്‘ എന്ന സിനിമയിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ബിപിൻ അശോക്. സാഹസം സിനിമയിലൂടെ ട്രെൻഡിങ്ങിൽ എത്തിയ ‘ഓണം മൂഡ്’ സോങ്ങിന്റെ സംഗീത സംവിധായകൻ ബിപിൻ തന്നെയാണ്.

Published

on

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാൻ അടിമുടി ഒരു കാമുകന്‍റെ റോളിൽ എത്തുന്ന ‘അതിഭീകര കാമുകൻ’ സിനിമയുടെ പുതിയ ഗാനം സൗത്ത് ഇന്ത്യൻ സൂപ്പർ താരം വിജയ് സേതുപതി പുറത്തിറക്കി. ബിബിൻ അശോക് ആണ് അതിഭീകര കാമുകന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ‘ഡേലുലു..’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഫെജോയാണ്. ഹേ കാർത്തിയാണ് വരികൾ ഒരുക്കിയത്. ‘തണുപ്പ്‘ എന്ന സിനിമയിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ബിപിൻ അശോക്. സാഹസം സിനിമയിലൂടെ ട്രെൻഡിങ്ങിൽ എത്തിയ ‘ഓണം മൂഡ്’ സോങ്ങിന്റെ സംഗീത സംവിധായകൻ ബിപിൻ തന്നെയാണ്. മന്ദാകിനി സിനിമയിലെ പാട്ടുകളും ബിജിഎമ്മും ബിപിൻ അശോക്നെ കൂടുതൽ ശ്രദ്ധേയമാക്കിയിരുന്നു. യുവ സംഗീത സംവിധായകർക്കിടയിൽ തന്റെതായ ഇടം വളരെ വേഗത്തിൽ കണ്ടെത്തിയ വ്യക്തി കൂടിയാണ് ബിപിൻ അശോക്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. അർജുൻ എന്ന യുവാവ് പ്ലസ് ടുവിന് ശേഷം 6 വർഷം കഴിഞ്ഞ് കോളേജിൽ പഠിക്കാൻ ചേരുന്നതും തുടർന്നുള്ള പ്രണയവുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന നൽകുന്നതാണ് ട്രെയിലർ. ചിത്രം നവംബർ 14ന് തിയേറ്ററുകളിലെത്തും.

ചിത്രത്തിൽ അർജുൻ  എന്ന കഥാപാത്രമായി ലുക്മാൻ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായി എത്തുന്നത് ദൃശ്യ രഘുനാഥാണ്. അമ്മ വേഷത്തിൽ മനോഹരി ജോയിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മനോഹരമായൊരു പ്രണയവും അതോടൊപ്പം രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമൊക്കെയായി ഒരു റൊമാൻ്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ് ചിത്രമെന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ ‘പ്രേമവതി…’ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനം ആസ്വാദക ഹൃദയങ്ങൾ കവർന്നിരിക്കുകയാണ്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. റെക്കോ‍ർ‍ഡ് തുകയ്ക്കാണ് സരിഗമ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

സിനിമയുടെ കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും സോഷ്യൽമീഡിയയിൽ മുമ്പ് ശ്രദ്ധ നേടിയിരുന്നു. മനോഹരി ജോയ്, അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ- പ്രൊഡ്യൂസർമാർ. സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്.

രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെയ്ഖ് അഫ്സൽ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, കോറിയോഗ്രാഫർ മനു സുധാകർ, സൗണ്ട് ഡിസൈൻ: രാജേഷ് രാജൻ, സൗണ്ട് മിക്സിങ്:  വിഷ്ണു സുജാതൻ, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ഫിനാൻസ് കൺട്രോളർ‍: ലിജോ ലൂയിസ്, ചീഫ് അസോസിയേറ്റ്: ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടർ: വാസുദേവൻ വിയു, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്സ്: ത്രീ ഡോർസ്, ഡിഐ: കളർപ്ലാനെറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രമേഷ് സി.പി, ഡിസൈൻ: ടെൻപോയ്ന്‍റ്, ഡിജിറ്റൽ പ്രൊമോഷൻസ്: 10ജി മീഡിയ, പി.ആർ.ഒ.: ആതിര ദിൽജിത്ത്, വിതരണം: സെഞ്ച്വറി റിലീസ്.

Continue Reading

Film

”ഭ്രമയുഗം ടീമിനും പ്രേക്ഷകര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി”; മമ്മുട്ടി

”ഇത്രയും അവിസ്മരണീയ യാത്ര സമ്മാനിച്ച ഭ്രമയുഗം ടീമിന് നന്ദി. കൊടുമണ്‍ പോറ്റിയെ ഇത്രയും സ്‌നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകര്‍ക്കാണ് ഈ അംഗീകാരം സമര്‍പ്പിക്കുന്നത്.” മമ്മൂട്ടി തന്റെ പോസ്റ്റില്‍ കുറിച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് മമ്മൂട്ടി നന്ദി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ പ്രതികരണം പങ്കുവച്ചത്.

”ഇത്രയും അവിസ്മരണീയ യാത്ര സമ്മാനിച്ച ഭ്രമയുഗം ടീമിന് നന്ദി. കൊടുമണ്‍ പോറ്റിയെ ഇത്രയും സ്‌നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകര്‍ക്കാണ് ഈ അംഗീകാരം സമര്‍പ്പിക്കുന്നത്.” മമ്മൂട്ടി തന്റെ പോസ്റ്റില്‍ കുറിച്ചു.

അതോടൊപ്പം, മറ്റ് അവാര്‍ഡ് ജേതാക്കളെയും മമ്മൂട്ടി അഭിനന്ദിച്ചു.
”ഷംല ഹംസ, ആസിഫ്, ടൊവിനോ, സൗബിന്‍, സിദ്ധാര്‍ത്ഥ്, ജ്യോതിര്‍മയി, ലിജോ മോള്‍, ദര്‍ശന, ചിദംബരം, മഞ്ഞുമ്മല്‍ ബോയ്‌സ് ടീം, ബൊഗെയ്ന്‍വില്ല, പ്രേമലു അടക്കം മുഴുവന്‍ അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍,” എന്ന് പോസ്റ്റില്‍ പറഞ്ഞു.

‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. അതേസമയം, ‘ഫെമിനിച്ചി ഫാത്തിമ’യിലെ വേഷത്തിന് ഷംല ഹംസയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.

മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് ഉള്‍പ്പെടെ പത്ത് അവാര്‍ഡുകള്‍ നേടി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചു.

Continue Reading

Trending