More
മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസ്സാക്കി; പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച്

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലിം വുമന്‍ (പ്രൊട്ടക്ഷന്‍ ഓഫ് മാര്യേജ്) ബില്‍ 2017 ലോക്സഭ പാസാക്കി. നാല് മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് ബില്‍ പാസാക്കിയത്.
മുസ്്ലിം സംഘടനകളേയും രാഷ്ട്രീയ പാര്‍ട്ടികളേയും മുഖവിലക്കെടുക്കാതെ നിഷേധാത്മക നിലാപാടോടെ ഏകപക്ഷീയമായി ബില്‍ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് മുസ്്ലിം ലീഗ് വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ഒറ്റയടിക്ക് മൂന്നുവട്ടം തലാഖ് ചൊല്ലി വിവഹ ബന്ധം വേര്‍പ്പെടുത്തുന്നത് നിയമ വിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാവുന്ന ബില്ലാണ് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്‍ അവതരിപ്പിക്കുന്നതിനെതിരെ മുസ്്ലിം ലീഗ് അംഗം ഇ.ടി മുഹമ്മദ് ബഷീര്‍, ജെ.ഡി.യു അംഗം മെഹ്ത്താബ്, എ.ഐ.എം.ഐ.എം അംഗം അസദുദ്ദീന്‍ ഉവൈസി തുടങ്ങിയവര്‍ ഉന്നയിച്ച തടസ്സവാദം ശബ്ദവോട്ടോടെ ലോക്സഭ തള്ളുകയായിരുന്നു.
ഇത് ചരിത്ര ദിവസമാണെന്നും മുത്തലാഖ് ചൊല്ലുന്നത് സ്ത്രീകളുടെ അഭിമാന പ്രശ്നമാണെന്നും നിയമമന്ത്രി പറഞ്ഞു. മുത്തലാഖിന് ഇരയാകുന്ന സ്ത്രീകള്‍ക്കും നീതി ലഭിക്കണം. ബില്ലിലൂടെ സ്ത്രീ സമത്വമാണ് നടപ്പാക്കുന്നത്. മുസ്ലിം രാഷ്ട്രങ്ങളില്‍ പോലും മുത്തലാഖ് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പിന്നീട് എന്തുകൊണ്ട് മതേതരരാജ്യമായ നമ്മള്‍ക്കിത് നടപ്പാക്കികൂടാ എന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ മുസ്ലിം വ്യക്തിനിയമമായ ശരീഅത്തില്‍ ഇടപെടുന്നില്ലെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു. വിശ്വാസപ്രമാണ പ്രകാരം മോശമായ ഒരു കാര്യമാണ് മുത്തലാഖ്.
അത് നിയമത്തിന്റെ മുന്നിലും മോശം തന്നെയാണ്. സുപ്രീംകോടതി വിധിയിലും അതു തന്നെയാണ് വ്യക്തമാക്കുന്നത്. നമ്മള് മുസ്ലിം സ്ത്രീകളുടെ വേദന മനസിലാക്കണം. 100 ഓളം മുത്തലാഖ് കേസുകളാണ് സുപ്രീംകോടതിയുടെ വിധി കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബില്ലില്‍ മാറ്റം വേണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ ആവശ്യപ്പെട്ടു.
മുത്തലാഖ് നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ നല്കുന്ന വ്യവസ്ഥയെയാണ് ചോദ്യം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് സഭയെ അറിയിച്ചു. എതിര് സ്വരം ഉയര്‍ത്തിയെങ്കിലും മുത്തലാഖ് നിരോധനത്തെ പൂര്‍ണമായും പിന്തുണക്കുന്നതായി കോണ്‍ഗ്രസ് നിലപാടെടുത്തു. ജീവനാംശം നിര്‍ണയിക്കുന്നതിലും വ്യക്തത വേണമെന്നും കോണ്‍ഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ടു. ബില്‍ സ്റ്റാന്റിങ് കമ്മിറ്റിക്കു വിടണമെന്ന കോണ്‍ഗ്രസ് ആവശ്യം ഭരണ പക്ഷം ചെവികൊണ്ടില്ല.
ബില്ലിനെതിരെ മുസ്്ലിം വ്യക്തിനിയമ ബോര്‍ഡും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വന്നിട്ടുണ്ട്. ബില്‍ തയാറാക്കിയത് മുസ്്ലിം സംഘടനകളുമായോ നേതാക്കളുമായോ കൂടിയാലോചിക്കാതെയാണ്. ബില്ലിന്മേല്, ആര്.എസ്.പി അംഗം എം.കെ പ്രേമചന്ദ്രന്, അസദുദ്ദീന്‍ ഉവൈസി, ബി.ജെ.ഡി അംഗം ഭര്‍തൃഹരി മഹ്താബ്, കോണ്‍ഗ്രസ് അംഗം സുഷ്മിതാ ദേവ്, സി.പി.എം അംഗം എ സമ്പത്ത് തുടങ്ങിയവര്‍ ഭേദഗതി ഉന്നയിച്ചിരുന്നെങ്കിലും അവ വോട്ടിനിട്ട് തള്ളുകയായിരുന്നു. ലോക്സഭയില്‍ ബില്‍ പാസായതോടെ ഇനി രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കപ്പെടും. രാജ്യസഭയിലും ബില്‍ പാസാവുകയാണെങ്കില്‍ തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകരാരത്തിനായി സമര്‍പ്പിക്കുകയും രാഷ്ട്രപതി അംഗീകാരം നല്‍കുന്നതോടെ ബില്‍ നിയമമായി മാറുകയും ചെയ്യും.
മുത്തലാഖ് ബില്‍ അവതരിപ്പിക്കുന്ന സാഹചര്യത്തില്‍ ബി. ജെ. പി എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു.
kerala
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്നീഷ്യന് പരിക്കേറ്റു
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.
മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.
Health
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍
കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.
അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.
പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
kerala3 days ago
ഓപ്പറേഷന് സിന്ദൂര്‍; രാജ്യത്തിന്റെ നയം വിശദീകരിക്കാന്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം ഇടി മുഹമ്മദ് ബഷീര്‍ എംപിയും
-
kerala3 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala3 days ago
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു