Connect with us

india

ലോക്സഭ തെരഞ്ഞെടുപ്പ്​: ഇ.വി.എം വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ ഭീമമായ മാറ്റം

അ​സ​മി​ലെ ക​രീം​ഗ​ഞ്ചി​ൽ 3,811 വോ​ട്ടു​ക​ളാ​ണ് പോ​ളി​ങ്​ സ​മ​യ​ത്ത്​ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ​നി​ന്ന്​ ഇ.​വി.​എ​മ്മി​ൽ​ അ​ധി​കം കാ​ണി​ച്ച​ത്. ഇ​വി​ടെ ആ​കെ പോ​ൾ ചെ​യ്ത​ത്​ 11,36,538 വോ​ട്ടു​ക​ളാ​ണ്. എ​ന്നാ​ൽ എ​ണ്ണി​യ​പ്പോ​ഴാ​ക​ട്ടെ 11,40,349 വോ​ട്ടു​ക​ളാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്.

Published

on

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്യ​ത്തെ മൂ​ന്ന്​ മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ഴി​​കെ വോ​ട്ടു​യ​ന്ത്ര​ങ്ങ​ളി​ൽ (ഇ.​വി.​എം) രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടു​ക​ളും എ​ണ്ണി​യ വോ​ട്ടു​ക​ളും ത​മ്മി​ൽ അ​ന്ത​ര​മെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ ക​ണ​ക്കു​ക​ൾ. ​ദാ​മ​ൻ ദി​യു, ല​ക്ഷ​ദ്വീ​പ്, ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ ഇ​ത്ത​ര​ത്തി​ൽ വൈ​രു​ധ്യ​മി​ല്ലാ​ത്ത​ത്. 140 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ.​വി.​എ​മ്മി​ൽ പോ​ൾ ചെ​യ്യ​പ്പെ​ട്ട വോ​ട്ടു​ക​ളെ​ക്കാ​ൾ അ​ധി​ക​മാ​ണ്​ എ​ണ്ണി​യ​പ്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്.അ​സ​മി​ലെ ക​രീം​ഗ​ഞ്ചി​ൽ 3,811 വോ​ട്ടു​ക​ളാ​ണ് പോ​ളി​ങ്​ സ​മ​യ​ത്ത്​ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ​നി​ന്ന്​ ഇ.​വി.​എ​മ്മി​ൽ​ അ​ധി​കം കാ​ണി​ച്ച​ത്. ഇ​വി​ടെ ആ​കെ പോ​ൾ ചെ​യ്ത​ത്​ 11,36,538 വോ​ട്ടു​ക​ളാ​ണ്. എ​ന്നാ​ൽ എ​ണ്ണി​യ​പ്പോ​ഴാ​ക​ട്ടെ 11,40,349 വോ​ട്ടു​ക​ളാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്.

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഓ​ങ്​​ഗോ​ളി​ൽ 13,99,707 വോ​ട്ടു​ക​ൾ പോ​ൾ ചെ​യ്​​ത​താ​യാ​ണ്​ ക​ണ​ക്കു​ക​ൾ. എ​ണ്ണി​യ​പ്പോ​ഴാ​ക​ട്ടെ 14,01,174 വോ​ട്ടു​ക​ളും- 1,467 വോ​ട്ടി​ന്റെ വ്യ​ത്യാ​സം. മ​ധ്യ​പ്ര​ദേ​ശി​ലെ മ​ണ്ട്​​ല​യി​ൽ 15,30,861 വോ​ട്ടു​ക​ൾ പോ​ൾ ചെ​യ്തി​ട​ത്ത്​ എ​ണ്ണി​യ​പ്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്​ 15,31,950 വോ​ട്ടു​ക​ളാ​ണ്- 1,089 വോ​ട്ടി​ന്റെ വ്യ​ത്യാ​സം.

ത​മി​ഴ്​​നാ​ട്ടി​ലെ തി​രു​വ​ല്ലൂ​രി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടു​ക​ളെ​ക്കാ​ൾ 16,791 വോ​ട്ടി​ന്റെ കു​റ​വാ​ണ്​ എ​ണ്ണി​യ​പ്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ ആ​കെ 14,30,738 വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ, എ​ണ്ണി​യ​പ്പോ​ൾ 14,13,947 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​സ​മി​ലെ കൊ​ക്രാ​ഝാ​ർ മ​ണ്ഡ​ല​ത്തി​ൽ ആ​കെ പോ​ൾ ചെ​യ്ത​ത്​ 12,40,306 വോ​ട്ടു​ക​ളാ​ണ്. ഇ​വി​ടെ വോ​ട്ടെ​ണ്ണി​യ​പ്പോ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​താ​വ​ട്ടെ 12,29,546 വോ​ട്ടു​ക​ളും-10,760 വോ​ട്ടി​ന്റെ കു​റ​വ്. ഒ​ഡി​ഷ​യി​ലെ ​​ധെ​ങ്ക​ൽ മ​ണ്ഡ​ല​ത്തി​ൽ പോ​ൾ ചെ​യ്ത​ത്​ 11,93,460 വോ​ട്ടു​ക​ളാ​ണ്. എ​ണ്ണി​യ​പ്പോ​ൾ 11,84,033 വോ​ട്ടു​ക​ളും- 9,427 വോ​ട്ടി​ന്റെ കു​റ​വ്.

ഇ.​വി.​എം വോ​ട്ടു​ക​ളും പോ​സ്റ്റ​ൽ വോ​ട്ടു​ക​ളും പ്ര​ത്യേ​ക​മാ​യാ​ണ്​ എ​ണ്ണു​ന്ന​തെ​ന്ന്​ നേ​ര​ത്തെ ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ​മേ​യ്​ 25നാ​ണ്​ ആ​ദ്യ അ​ഞ്ചു​ഘ​ട്ട​ങ്ങ​ളി​ൽ ന​ട​ന്ന പോ​ളി​ങ്ങി​ന്‍റെ വോ​ട്ടു​ക​ണ​ക്കു​ക​ൾ ക​മീ​ഷ​ൻ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക്കു​റി​പ്പി​ൽ ഇ.​വി.​എ​മ്മി​ൽ പോ​ൾ ചെ​യ്ത വോ​ട്ടു​ക​ളി​ൽ മാ​റ്റം വ​രു​ത്താ​നാ​വി​ല്ലെ​ന്ന്​ ക​മീ​ഷ​ൻ അ​വ​കാ​ശ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ത്ര​യ​ധി​കം മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ.​വി.​എ​മ്മി​ൽ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട വോ​ട്ടു​ക​ളി​ൽ ഉ​ണ്ടാ​യ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ളോ​ട്​ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന്​ ‘ദ ​വ​യ​ർ’​റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു. ചൊ​വ്വാ​ഴ്ച മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ ‘എ​ക്സി’​ൽ ഈ ​വാ​ർ​ത്ത​യ​ട​ക്കം ആ​രോ​പ​ണം പ​ങ്കു​വെ​ച്ചി​രു​ന്നു.

രാ​ജ്യ​ത്ത്​ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​യു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ പ​കു​തി​യോ​ളം ഇ​ത്ത​ര​ത്തി​ലു​ള്ള വോ​ട്ടു​വ്യ​ത്യാ​സ​മു​ണ്ടെ​ന്ന ആ​രോ​പ​ണം ​ ഗൗ​ര​വ​ക​ര​മാ​ണെ​ന്നാ​ണ്​ രാ​ഷ്ട്രീ​യ കേ​​ന്ദ്ര​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ. ഛത്തി​സ്​​ഗ​ഢി​ലെ കാ​ങ്ക​ർ മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ എ​ണ്ണാ​തെ ഒ​ഴി​വാ​ക്കി​യ​ത്​ 950 വോ​ട്ടു​ക​ളാ​ണ്.

അ​വി​ടെ ബി.​ജെ.​പി​യു​ടെ സ്ഥാ​നാ​ർ​ഥി ബ്രേ​ജ്രാ​ജ്​ നാ​ഗ്​ ജ​യി​ച്ച​താ​ക​ട്ടെ 1,884 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​നും. രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​ർ റൂ​റ​ലി​ൽ 852 ​വോ​ട്ടു​ക​ൾ എ​ണ്ണാ​തെ ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ ബി.​ജെ.​പി​യു​ടെ റാ​വു രാ​ജേ​ന്ദ്ര​സി​ങ്​ ജ​യി​ച്ച​ത്​ 1,615 വോ​ട്ടി​നാ​ണ്. 2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മാ​ന​മാ​യ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന്​ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡെ​മോ​ക്രാ​റ്റി​ക്​ റി​ഫോം സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ 2024ലാ​ണ്​ സു​പ്രീം​കോ​ട​തി വാ​ദം കേ​ട്ട​ത്. ആ​രോ​പ​ണ​ങ്ങ​ൾ കോ​ട​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ നി​ഷേധിച്ചി​രു​ന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി പാകിസ്താനിലേക്കുള്ള നീരൊഴുക്ക് കുറച്ച് ഇന്ത്യ

സമാനമായി, ഝലം നദിയിലെ കൃഷ്ണഗംഗ അണക്കെട്ടിലും നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്.

Published

on

ചെനാബ് നദിയിലെ ബഗ്‌ളിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്ക് ഇന്ത്യ കുറച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സമാനമായി, ഝലം നദിയിലെ കൃഷ്ണഗംഗ അണക്കെട്ടിലും നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്.

ജമ്മുവിലെ ബഗ്‌ളിഹാര്‍ അണക്കെട്ടും വടക്ക് കശ്മീരിലെ കൃഷ്ണഗംഗ അണക്കെട്ടുലേയും പാകിസ്താനിലേക്കുള്ള നീരൊഴുക്കിന്റെ നിയന്ത്രണം ഇന്ത്യക്ക് നല്‍കുന്നതാണ്. ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. ബഗ്‌ളിഹാര്‍ അണക്കെട്ടിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കം നിലവിലുണ്ട്.

Continue Reading

india

സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യം തള്ളി കര്‍ണാടക ആഭ്യന്തര മന്ത്രി

അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു പരമേശ്വരയുടെ മറുപടി

Published

on

ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ബിജെപി നേതാവിന്റെ ആവശ്യം തള്ളി കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. എന്‍ഐഎ അന്വേഷണം ആവശ്യമുള്ളതായി തോന്നുന്നില്ല. തങ്ങളുടെ പൊലീസ് നല്ല രീതിയില്‍ കേസ് അന്വേഷിക്കുന്നുണ്ട്. എന്‍ഐഎ അന്വേഷണം വേണമെന്നത് ബിജെപിയുടെ ആവശ്യമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ അന്വേഷണം എന്‍ഐഎക്ക് കൈമാറേണ്ട ആവശ്യമില്ലെന്നും പരമേശ്വര പറഞ്ഞു.

എന്തുകൊണ്ടാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ സുഹാസ് ഷെട്ടിയുടെ വീട് സന്ദര്‍ശിക്കാതിരുന്നത് എന്ന ചോദ്യത്തിന് അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു പരമേശ്വരയുടെ മറുപടി. ‘ഇത് ഒരു കൊലപാതക കേസാണ്. അദ്ദേഹത്തിനെതിരെ അഞ്ച് ക്രിമിനല്‍ കേസുകളുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ കുടുംബത്തെ സന്ദര്‍ശിക്കാതിരുന്നത്. കുടുംബത്തിന് നീതി ഉറപ്പാക്കും’ – മന്ത്രി വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രിയാണ് ബജ്റംഗ് ദള്‍ നേതാവായ സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രഞ്ജിത്, നാഗരാജ് അബ്ദുല്‍ സഫ്വാന്‍, നിയാസ് അഹമ്മദ്, മുഹമ്മദ് മുസമ്മില്‍, ഖലന്ദര്‍ ഷാഫി, ആദില്‍ മെഹ്റൂസ്, മുഹമ്മദ് റിസ്വാന്‍, എന്നിവരാണ് അറസ്റ്റിലായത്.

 

Continue Reading

india

ജമ്മു കാശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 3 സൈനികര്‍ മരിച്ചു

റംബാനില്‍ ആണ് അപകടം.

Published

on

ജമ്മു കാശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. റംബാനില്‍ ആണ് അപകടം. വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞാണ് സൈനികര്‍ മരിച്ചത്. വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹാദൂര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച സൈനികര്‍.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന ഒരു വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്ക്, രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപം അപകടമുണ്ടായി. ഇന്ത്യന്‍ ആര്‍മി, ജമ്മു കശ്മീര്‍ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Continue Reading

Trending