രാജ്യത്തെ 370ല്‍ അതികം ലോകസഭാ മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇവിഎം എണ്ണിയപ്പോള്‍ കിട്ടിയെന്ന റിപോര്‍ട്ടുമായി ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമായ ദി ക്വിന്റ്. ഇലക്‌ട്രോണിക് വോട്ടുയന്ത്രങ്ങള്‍ (ഇവിഎം) അട്ടിമറിച്ചെന്ന ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ദി ക്വിന്റിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ട്.
ആദ്യ നാല് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകളെക്കാള്‍ കൂടുതല്‍ എണ്ണപ്പെട്ടുവെന്നും ബാക്കിയുള്ളതില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കുറവ് വോട്ടുകളാണ് എണ്ണപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഒന്നുമുതല്‍ നാലുഘട്ടം വരെ വോട്ടെടുപ്പ് നടന്ന ബിഹാര്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളിലെ, ക്രമക്കേട് വ്യക്തമാക്കുന്ന കണക്കുകളും ക്വിന്റ് പുറത്തുവിട്ടു.
തമിഴ്നാട്ടിലെ കാഞ്ചിപുരം, ധര്‍മപുരി, ശ്രീപെരുമ്പദുര്‍, ഉത്തര്‍പ്രദേശിലെ മധുര, ബിഹാറിലെ ഔറംഗബാദ്, അരുണാചല്‍ പ്രദേശിലെ അരുണാചല്‍ വെസ്റ്റ് മണ്ഡലം എന്നിവിടങ്ങളിലെ കണക്കുകളില്‍ വന്‍ വ്യത്യാസമുണ്ട്. ഇവിടെ ആകെ വോട്ട് ചെയ്തതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എണ്ണപ്പെട്ടു. എന്നാല്‍ ത്രിപുര വെസ്റ്റ്, കോണ്‍ഝാര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കുറഞ്ഞ വോട്ടുകളാണ് എണ്ണിയതെന്നുമാണ് ദി ക്വിന്റിന്റെ കണ്ടെത്തല്‍.
വോട്ടെണ്ണല്‍ ദിനം മുതല്‍ നാല് ദിവസം ഇന്ത്യയിലെ ലോക്‌സഭാ മണ്ഡലങ്ങളുടെ റിസള്‍ട്ടുകള്‍ പരിശോധിച്ചാണ് ക്വിന്റ് ടീം ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. തെരഞ്ഞെടുപ്പ് കമീഷന്റെ തന്നെ വെബ്‌സൈറ്റ് നല്‍കിയ കണക്കുകളുമായി ഒത്തുനോക്കുമ്പോഴുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയപ്പോള്‍ കമീഷന്‍ മൗനം പാലിക്കുന്നതായും ‘ക്വിന്റ് പറയുന്നു. 27ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച വിവരങ്ങള്‍ തിരക്കി മാധ്യമസ്ഥാപനം ഇമെയില്‍ അയച്ചെങ്കിലും മറുപടി പിന്നെ തരാമെന്ന് പറഞ്ഞൊഴിയുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വോട്ട് കണക്കുകള്‍ വെച്ച് 373 മണ്ഡലങ്ങളിലെ വോട്ടുവ്യത്യാസം ശ്രദ്ധയില്‍പ്പെടുത്തിയ മണിക്കൂറുകള്‍ക്കകം കമീഷന്റെ വെബ്‌സൈറ്റില്‍നിന്ന് ഒന്നു മുതല്‍ നാല് വരെ ഘട്ടങ്ങളിലെ വോട്ടിങ് കണക്കുകള്‍ അപ്രത്യക്ഷമായതും ദൂരൂഹത ഉണര്‍ത്തുന്നുണ്ട്. എന്തുകൊണ്ടാണ് വെബ്‌സൈറ്റില്‍നിന്ന് കണക്കുകള്‍ നീക്കിയതെന്ന് ചോദിച്ചപ്പോള്‍ പ്രതികരിച്ചില്ലെന്നും ‘ക്വിന്റ് പറയുന്നു.
അതേസമയം, ഒരു മണ്ഡലത്തിലെ വോട്ടില്‍ മാത്രമാണ് വ്യക്തതയുള്ളതെന്നും ബാക്കിയുള്ളവയിലെ പോള്‍ ചെയ്ത വോട്ട് വിവരങ്ങള്‍ സമ്പൂര്‍ണമല്ലെന്നും അത് പിന്നീട് പുതുക്കുമെന്നുമുള്ള വിവരംവച്ച് ക്വിന്റിന് പിന്നീട് ഇ-മെയില്‍ ലഭിച്ചു. എന്നാല്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം പൂര്‍ണമായി ലഭിക്കാത്തതു കൊണ്ടാകാം എണ്ണിയ വോട്ടുകളുടെ എണ്ണം കൂടിയതെന്ന് അനുമാനിക്കാമെങ്കിലും നിരവധി മണ്ഡലങ്ങളിലെ പോള്‍ ചെയ്ത വോട്ടുകള്‍ എണ്ണിയ വോട്ടുകളേക്കാള്‍ കൂടുതലാണെന്നത് ദുരൂഹമാണ്. ഈ മണ്ഡലങ്ങളല്‍ വിജയിയെ പ്രഖ്യാപിക്കാന്‍ എങ്ങനെ കഴിയുന്നതെന്ന് സംശയവും ഉയരുന്നുണ്ട്. കൃത്യമായ കണക്കുകള്‍ നല്‍കാതെ ഏകദേശ കണക്കുകള്‍ നല്‍കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഉരുണ്ടുകളിക്കുന്നതെന്നും ക്വിന്റ് വ്യക്തമാക്കുന്നു.
വാട്ടുവ്യത്യാസം വ്യക്തമാക്കുന്ന കണക്കുകള്‍ കമീഷന്റെ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് വീണ്ടും കമീഷന് ഇ-മെയില്‍ അയച്ചുവെന്നും മറുപടിക്ക് കാത്തിരിപ്പ് തുടരുകയാണെന്നും ക്വിന്റ് വ്യക്തമാക്കി. വിഷയത്തിലെ ഗൗരവം വ്യക്തമാക്കാന്‍ കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചക്ക് നിരവധി തവണ ശ്രമിച്ചിട്ടും തയാറായില്ലെന്നും ‘ക്വിന്റ് ചൂണ്ടിക്കാട്ടി.
Elections are the one chance the people have to hold govts accountable, people should have confidence in the system. There has been a consistent mismatch between the number of votes cast & the EVM vote count, the EC must explain these discrepancieshttps://t.co/ILm7kuUsdl
അതേസമയം ക്വിന്റിന്റെ റിപ്പോര്‍ട്ടിനെ പ്രതിപാദിച്ച് ഇവിഎമ്മുകളില്‍ ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാരുകളെ വിലയിരുത്താന്‍ ജനങ്ങള്‍ക്ക് കിട്ടുന്ന അവസരമാണ് തിരഞ്ഞെടുപ്പ്. അതുകൊണ്ട് ജനങ്ങള്‍ക്ക് സംവിധാനത്തെ വിശ്വാസത്തിലെടുക്കാന്‍ കഴിയണം. പോള്‍ ചെയ്ത വോട്ടുകളിലും ഇവിഎമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളിലും തുടര്‍ച്ചയായി ക്രമക്കേടുണ്ടാവുന്നുണ്ട്. ഈ വൈരുദ്ധ്യം എങ്ങനെ വരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ദോഹയിൽ നടന്ന ഖത്തർ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ.
ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ മൊസെല്ലേ ഫെർണാണ്ടസ് വെള്ളി മെഡലും സീനിയർ വിഭാഗം ടീം ഇവന്റിൽ യു എം എ ഐ ഇൻസ്ട്രക്ടർമാരായ ഫാസിൽ കെ വി, അനസ് കെ ടി, മാസിൻ വി എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്.
ഒരു തുണ്ട് ഭൂമിക്കായി ആദിവാസികൾ നടത്തിയിട്ടുള്ള സമരവും, പൊലീസ് വെടിവെപ്പും പോലത്തെ ചില ചരിത്ര സംഭവങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ് നരിവേട്ടയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നത്. ‘ഇഷ്‌ക്‘ന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് “നരിവേട്ട”. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സമയത്ത് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്ന ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട’ എന്ന വാക്യത്തെ അർത്ഥവത്താക്കുന്ന തരത്തിലാണ് പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ട്രെയിലർ ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ട്രെയിലർ ഓർമ്മിപ്പിക്കുന്നത്. ഇത്തരം സമരങ്ങളുമായി സിനിമയെ ചേർത്തു വെച്ചുള്ള ചർച്ചകളാണ് സോഷ്യൽമീഡിയിലിപ്പോൾ നടക്കുന്നത്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നതിനോടൊപ്പമാണ് സംഘർഷഭരിതമായ, സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ദൃശ്യവൽക്കരിച്ചിരിക്കുന്നത്. തീവ്രതയേറിയ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്ന മുൻവിധി പ്രേക്ഷകർക്ക് നൽകാൻ പാകത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.
ചിത്രത്തിൽ സി.കെ. ജാനുവായാണ് ആര്യ സലിം എത്തുന്നത് എന്നാണ് ട്രെയിലർ കണ്ട പ്രേക്ഷകരും പറയുന്നത്. സി കെ ജാനുവിനെ ഓർമ്മപ്പെടുത്തുന്ന രീതിക്കുള്ള ആര്യ സലീമിന്റെ അഭിനയവും കഥാപാത്രവുമാണ് പ്രേക്ഷകരെ ഇത്തരമൊരു മുൻവിധിയിലേക്ക് എത്തിച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ട’യിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. മെയ് 16ന് തീയേറ്ററുത്തുന്ന ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിംങ്ങിലേക്ക് കയറിയിട്ടുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
എറണാകുളം: മാർച്ച് മാസം റിലീസ് ചെയ്ത സിനിമാ കണക്കുകൾ പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. തീയറ്റർ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസർ അസോസിയേഷൻ പുറത്തുവിട്ടത്. പുറത്തിറങ്ങിയ 15 സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണെന്ന് കണക്കുകൾ കാണിക്കുന്നു. മാർച്ച് മാസം ലാഭം നേടിയത് പൃഥിരാജ് ചിത്രമായ എമ്പുരാൻ മാത്രമാണ്.
മാർച്ചിൽ പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണെന്നാണ് ഈ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. മാർച്ചിൽ പുറത്തിറങ്ങിയ ആറ് ചിത്രങ്ങളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിലും താഴെയായിരുന്നു. മറുവശം, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാര്‍, പ്രളയശേഷം ഒരു ജലകന്യക, വടക്കന്‍ എന്നിങ്ങനെ അഞ്ച് സിനിമകളാണ് മാർച്ച് ഏഴിന് പുറത്തിറങ്ങിയത്. ഈ അഞ്ച് സിനിമകൾക്കും തിയേറ്റർ വിഹിതംവഴി മുടക്കുമുതല്‍ തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നാണ് കണക്കുകൾ.
അഭിലാഷം, എമ്പുരാൻ, വടക്കൻ, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാർ എന്നീ ചിത്രങ്ങളാണ് ഇപ്പോഴും പ്രദർശനം തുടരുന്ന ചിത്രങ്ങൾ. മാർച്ച് മാസം റിലീസ് ആയതിൽ ആറ് സിനിമകളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ്. 85 ലക്ഷം മുതൽ മുടക്കിൽ നിർമ്മിച്ച ആരണ്യം എന്ന ചിത്രം നേടിയത് 22000 രൂപ മാത്രമാണ്.