kerala
ലോകകേരള സഭ: സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് കെ.പി.സി.സി
പ്രവാസി ക്ഷേമം ഉറപ്പുവരുത്താന്‍ ലോകകേരള സഭയ്ക്ക് കഴിയാത്ത സാഹചര്യത്തില്‍ ഒ.ഐ.സി.സി ഇന്‍കാസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഗ്ലോബല്‍തലത്തിലുള്ള പ്രവാസി സംഗമം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് കേരളസഭകളിലായി 280 ഓളം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതില്‍ എത്രയെണ്ണം നടപ്പാക്കിയെന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് ഒ.ഐ.സി.സി ഇന്‍കാസിന്റെ വിവിധ രാജ്യങ്ങളിലെ ചുമതല വഹിക്കുന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമം ഉറപ്പുവരുത്താന്‍ ലോകകേരള സഭയ്ക്ക് കഴിയാത്ത സാഹചര്യത്തില്‍ ഒ.ഐ.സി.സി ഇന്‍കാസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഗ്ലോബല്‍തലത്തിലുള്ള പ്രവാസി സംഗമം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാനും പരിഹാരം കാണാനുമുള്ള വേദിയായി പ്രവാസികള്‍ ലോകകേരള സഭയെ കാണുമ്പോള്‍, അവരെ സഹായിക്കാതെ അവരുടെ മറവില്‍ ധൂര്‍ത്ത് നടത്തുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മുന്‍ ലോകകേരള സഭയുടെ പേരില്‍ വ്യാപക പണപ്പിരവ് നടത്തി കീശവീര്‍പ്പിക്കകയും ഭക്ഷണത്തിനും താമസത്തിനുമായി കോടികള്‍ ഖജനാവില്‍ നിന്ന് ഒഴുക്കുകയും ചെയ്തു. കഴിഞ്ഞ ലോകകേരള സഭയില്‍ ലഭിച്ച 67 നിര്‍ദ്ദേശങ്ങളെല്ലാം വെള്ളത്തില്‍ വരച്ചത് പോലെ മാഞ്ഞുപോയി. ഒരിക്കലും നടത്താന്‍ സാധിക്കാത്ത മോഹനവാഗ്ദാനങ്ങള്‍ നിരത്തി മുഖ്യമന്ത്രിയും ഇടതുസര്‍ക്കാരും പ്രവാസികളെ വഞ്ചിക്കുന്നതല്ലാതെ ഒരു പ്രയോജവും കേരളസഭകൊണ്ടില്ല.
ബജറ്റ് എയര്‍, പ്രവാസി യൂണിവേഴ്സിറ്റി, പ്രവാസി പുനരധിവാസം, എന്‍.ആര്.ഐ കണ്സ്ട്രഷന് കമ്പനി, പ്രവാസി ബാങ്ക് പോലുള്ള പിണറായി സര്‍ക്കാരിന്റെ വാഗ്ദാനം ഇപ്പോഴും കടലാസില്‍ മാത്രമാണുള്ളത്. കേരള സഭയുടേയും മേഖലാ സമ്മേളനങ്ങളുടേയും ചെവാക്കിയ തുകയുടെ കണക്കുകള്‍ ഓഡിറ്റിംഗ് വിധേയമാക്കിയാല്‍ ധൂര്‍ത്തിന്റെ ആഴം വ്യക്തമാകും. ലോക കേരള സഭകള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന സര്‍ക്കാരിന്റെയും നോര്‍ക്കയുടേയും പക്കല്‍ പ്രവാസികളുടെ കൃത്യമായ കണക്കോ, കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കണക്കോ ഇല്ലെന്നും യോഗം കുറ്റപ്പെടുത്തി.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്, രാഷ്ട്രീയകാര്യ സമിതി അംഗം എം ലിജു, ഒ.ഐ.സി.സി ഇന്‍കാസ് ഗ്ലോബല്‍ ചെയര്മാന് കുമ്പളത്ത് ശങ്കരപ്പിള്ള, വി.പി സജീന്ദ്രന്, എം.എം നസീര്‍, പി.എ സലീം, പഴകുളം മധു, ജോസി സെബാസ്റ്റ്യന്‍, എ.അബ്ദുള്‍ മുത്തലീബ്, കെ.പി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
kerala
റാപ്പര്‍ വേടനെതിരെ പരാതി നല്കിയ സംഭവം; ‘പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി’, മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി നേതൃത്വം
റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം.

പാലക്കാട്: റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിയെ അറിയിക്കാതെ പരാതി നല്‍കിയതിലാണ് അതൃപ്തി. പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. എന്ത് അടിസ്ഥാനത്തിലാണ് എന്‍ഐഎക്ക് പരാതി നല്‍കിയത് എന്ന് വ്യക്തമാക്കണമെന്നും ഇനി ഈ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നും മിനിക്ക് നിര്‍ദേശം നല്കി.
പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് മിനി വേടനെതിരെ എന്‍ഐക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയത്. വേടന്റെ ‘വോയ്സ് ഓഫ് വോയ്സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന വരികളുണ്ട് എന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ഠിത അപകീര്‍ത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി.
kerala
സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ വിടവാങ്ങി
ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു.

സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളുടെ മകന് സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ (75) വിടവാങ്ങി. ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു. ദീര്‍ഘകാലം ജിദ്ദ കെഎംസിസി ഉപദേശകസമിതി ചെയര്‍മാനുമായിരുന്നു. കോഴിക്കോട് നടക്കാവിലെ ജില്ലാ പള്ളി കമ്മിറ്റിയുടെ ട്രഷററായും പ്രവര്‍ത്തിച്ചു.
ഭാര്യ: ശരീഫ നഫീസ ബീവി (കാരക്കാട്). മക്കള്‍ : സയ്യിദ് സമീര്‍ ബാഫഖി (സൗദി), ശരീഫ ശബീല ബീവി, ശരീഫ സഫീറ ബീവി, പരേതയായ ശരീഫ ഖദീജ ബീവിയാണ് ഉമ്മ. മരുമക്കള്‍: സയ്യിദ് ഇസ്മാഈല്‍ ബാഫഖി (മലേഷ്യ), സയ്യിദ് നൗഫല്‍ ജിഫ്രി തങ്ങള്‍, ശരീഫ അഫ്ലഹ ബീവി. സഹോദരങ്ങള്‍: സയ്യിദ് ഹുസ്സൈന്‍ ബാഫഖി, സയ്യിദ് അബ്ദുള്ള ബാഫഖി, സയ്യിദ് ഇബ്രാഹിം ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് അലി ബാഫഖി, സയ്യിദ് ഹസ്സന് ബാഫഖി, സയ്യിദ് അഹമ്മദ് ബാഫഖി, ശെരീഫ മറിയം ബീവി, ശെരീഫ നഫീസ ബീവി.
മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 8 .30 കൊയിലാണ്ടി വലിയകത്ത് പള്ളിയില്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍, ഡോ.എംകെ മുനീര്‍ എംഎല്‍എ തുടങ്ങിയവര്‍ അനുശോചിച്ചു.
kerala
ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു, ജാഗ്രതാ നിര്‍ദ്ദേശം
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്.

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്. നിയന്ത്രിത അളവില്‍ ഷട്ടറുകള്‍ തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.
മുതിരപ്പുഴയാറിന്റേയും പെരിയാറിന്റേയും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമന്നു നിര്‍ദ്ദേശമുണ്ട്. ഇടുക്കിയിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കാനും കലക്ടര്‍ ഉത്തരവിട്ടു.
ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജല വിനോദങ്ങള്‍, ട്രക്കിങ്, സഹസിക വിനോദ സഞ്ചാര പരിപാടികള്‍ എന്നിവയ്ക്കും നിരോധനമുണ്ട്.
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
kerala3 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മൂന്നര മുതല്‍ വെബ്സൈറ്റിലൂടെ ഫലം ലഭ്യമാകും
-
kerala3 days ago
കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് പേര് കൂടി അറസ്റ്റില്‍