Connect with us

india

ലോകോപൈലറ്റ് ഇറങ്ങിപ്പോയി; വാളയാറില്‍ രണ്ടരമണിക്കൂര്‍ ട്രെയിന്‍ കുടുങ്ങി

സ്വകാര്യബസ്സിനെക്കാള്‍ കഷ്ടമാണോ മോദികാലത്തെ റെയില്‍വെയുടെ കാര്യമെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്.

Published

on

ട്രെയിന്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഇറങ്ങിപ്പോയതിനാല്‍ രണ്ടരമണിക്കൂര്‍ യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി. ജോലിസമയം കഴിഞ്ഞതിനാലാണ് ലോകോപൈലറ്റ് ഇറങ്ങിപ്പോയതെന്നാണ് പറയുന്നത്. എന്നാല്‍ അസുഖം കാരണം ഇറങ്ങിപ്പോയതാണെന്നാണ് റെയില്‍വെയുടെ ഭാഷ്യം. ഇന്ന് രാവിലെ ആറുമണിക്ക് യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ് യാത്രക്കാരാണ് കുടുങ്ങിയത്. യാത്രക്കാര്‍ പ്രതിഷേധിച്ചെങ്കിലും പുതിയ ലോകോപൈലറ്റെത്താന്‍ രണ്ടരമണിക്കൂറെടുത്തു. പാലക്കാടുനിന്നാണ്പുതിയ ലോകോപൈലറ്റെത്തിയത്. പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് സംഭവം. പാലക്കാട് വരെയായിരുന്നു പൈലറ്റിന് ജോലിയുണ്ടായിരുന്നതത്രെ. ഏതായാലും സ്വകാര്യബസ്സിനെക്കാള്‍ കഷ്ടമാണോ മോദികാലത്തെ റെയില്‍വെയുടെ കാര്യമെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മഹാരാഷ്ട്രയില്‍ ബിജെപിക്കു വേണ്ടി പണം ഒഴുകുന്നു: ശരദ് പവാര്‍

പൊലീസ് വാഹനങ്ങള്‍ പണമെത്തിക്കാന്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

മഹാരാഷ്ട്രയില്‍ ബിജെപിക്കു വേണ്ടി പണം ഒഴുകുകയാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ ശരദ് പവാര്‍. പൊലീസ് വാഹനങ്ങള്‍ പണമെത്തിക്കാന്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഇതു സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ടെന്നും ശരദ് പവാര്‍ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൊലീസ് വാഹനങ്ങളും മറ്റും ഭരണകക്ഷി നേതാക്കള്‍ക്ക് പണമെത്തിക്കാന്‍ ഉപയോഗിക്കുകയാണെന്നാണ് ശരദ് പവാര്‍ ആരോപിച്ചത്. നിരവധി പേരില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവിന്ദ്ബാഗിലെ വസതിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

 

Continue Reading

india

എല്ലാവര്‍ക്കും ഭക്ഷണം; ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്‌ലിം സ്ത്രീക്ക് ഭക്ഷണം നിഷേധിച്ച അതേസ്ഥലത്ത് ഭക്ഷണം വിളമ്പി മറുപടി

ഇവിടെനിന്ന് ഭക്ഷണം കിട്ടാന്‍ അല്ലാഹു അക്ബര്‍ എന്നോ മറ്റോ ഒരു മതപരമായ മുദ്രാവാക്യവും വിളിക്കേണ്ടെന്നും ഭക്ഷണംചോദിച്ചെത്തുന്ന ആര്‍ക്കും അതുലഭിക്കുമെന്നും സംഘാടകര്‍ പറഞ്ഞു

Published

on

മുംബൈ: ജയ് ശ്രീറാം വിളിക്കാന്‍ തയാറാകാത്തതിന് മുസ്‌ലിം യുവതിക്ക് ആശുപത്രിക്ക് മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചതിന് മാസ്സ് മറുപടി. കഴിഞ്ഞദിവസം മുംബൈയിലെ പ്രശസ്തമായ ടാറ്റ ആശുപത്രിക്കു മുന്നില്‍വച്ചാണ് ഹിജാബ് ധരിച്ച സ്ത്രീക്ക് ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഭക്ഷണം നിഷേധിച്ചത്. എന്നാല്‍ ഇതേ ആശുപത്രിക്ക് മുന്നില്‍വച്ച് മുംബൈ ബ്രദര്‍ഹുഡ് ഫൗണ്ടേഷന്‍ എന്ന ബാനറിലാണ് എല്ലാവര്‍ക്കും ഭക്ഷണം കൊടുത്തത്.

ഇവിടെനിന്ന് ഭക്ഷണം കിട്ടാന്‍ അല്ലാഹു അക്ബര്‍ എന്നോ മറ്റോ ഒരു മതപരമായ മുദ്രാവാക്യവും വിളിക്കേണ്ടെന്നും ഭക്ഷണംചോദിച്ചെത്തുന്ന ആര്‍ക്കും അതുലഭിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. യാതൊരു വിവേചനവും നേരിടാതെ നിരവധി പേര്‍ ഭക്ഷണം വാങ്ങി സന്തോഷത്തോടെ പോകുന്നതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

https://twitter.com/MohdNazim01/status/1851966626263867613

കഴിഞ്ഞദിവസമാണ് ഭക്ഷണം തേടിയെത്തിയ മുസ്ലിം സ്ത്രീയോട് മതപരമായ മുദ്രാവാക്യം വിളിക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടത്. ഭക്ഷണത്തിനായി ആളുകള്‍ക്കിടയില്‍ വരിനില്‍ക്കുന്ന ഹിജാബ് ധരിച്ച് നില്‍ക്കുന്ന യുവതിയോട് ഭക്ഷണം വിതരണം ചെയ്യുന്ന പ്രായമായൊരാള്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം വേണമെങ്കില്‍ ജയ് ശ്രീറാം വിളിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. യുവതി അതിന് തയാറാവാതിരുന്നതോടെ, ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ ഭക്ഷണവും തരില്ലെന്ന് ഇയാള്‍ പറയുകയായിരുന്നു. രാമന്‍ എന്ന് വിളിക്കാത്തവര്‍ ഭക്ഷണത്തിനായി വരി നില്‍ക്കരുതെന്ന് പറഞ്ഞ ഇയാള്‍, യുവതിയോട് സ്ഥലംവിടാനും ഇല്ലെങ്കില്‍ ചവിട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയുംചെയ്തു. സംഭവം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

സംഭവത്തില്‍ പൊലിസിന് പരാതി ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വിതരണക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറായിട്ടില്ല.

Continue Reading

india

ജമ്മു കാശ്മീരിൽ സൈനിക ക്യാമ്പിന് നേരെ വെടിയുതിർത്ത് ഭീകരർ; തിരിച്ചടിച്ച് സൈന്യം

വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്

Published

on

ജമ്മു കാശ്മീരിലെ ബന്ദിപോരയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർത്തു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്. ബന്ദിപോര-പൻഹാർ റോഡിലുള്ള ബിലാൽ കോളനി ആർമി ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്.

ആർക്കും പരുക്കുകളില്ല. വെടിവെപ്പുണ്ടായ ഉടനെ സൈന്യം തിരിച്ചടി നൽകിയെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ഇന്നലെ കാശ്മീരിൽ നടന്ന രണ്ടാമത്തെ ഭീകരാക്രമണമായിരുന്നു ഇത്. നേരത്തെ ബുദ്ഗാമിൽ യുപി സ്വദേശികളായ രണ്ട് തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തിരുന്നു.

Continue Reading

Trending