Connect with us

kerala

സംസ്ഥാനത്ത് ജൂണ്‍ 12,13 തീയ്യതികളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; ഇളവുകള്‍ ഇങ്ങനെ

ലോക്ക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടിയ സാഹചര്യത്തിലാണ് നടപടി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 12, 13 തീയതികളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടിയ സാഹചര്യത്തിലാണ് നടപടി.

അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ (പാക്കേജിങ് ഉള്‍പ്പെടെ), നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ജൂണ്‍ 16 വരെ പ്രവര്‍ത്തനാനുമതി നല്‍കും. ബാങ്കുകള്‍ നിലവിലുള്ളതുപോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.

സ്‌റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകള്‍, ഒപ്റ്റിക്കല്‍സ് തുടങ്ങിയ കടകള്‍ക്ക് ജൂണ്‍ 11ന് ഒരു ദിവസം മാത്രം രാവിലെ 7 മണിമുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തനാനുമതി നല്‍കും.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, കമ്മീനുകള്‍ തുടങ്ങിയവ ജൂണ്‍ 17 മുതല്‍ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിക്കും.

സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായം നല്‍കും. അതാത് ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ മുഖ്യമന്ത്രി നിദ്ദേശിച്ചു.

വാഹന ഷോറൂമുകള്‍ മെയിന്റനന്‍സ് വര്‍ക്കുകള്‍ക്ക് മാത്രം ജൂണ്‍ 11ന് തുറക്കാവുന്നതാണ്. മറ്റ് പ്രവര്‍ത്തനങ്ങളും വില്‍പനയും അനുവദിക്കില്ല.

ഹൈക്കോടതി നര്‍ദ്ദേശ പ്രകാരം അഭിഭാഷകരെയും അവിടത്തെ മറ്റ് ഉദ്യോഗസ്ഥര്‍മാരെയും വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുത്തും. സ്വകാര്യ ബസ് തൊഴിലാളികള്‍ക്കും മുന്‍ഗണന നല്‍കും. വയോജനങ്ങളുടെ വാക്‌സിനേഷന്‍ കാര്യത്തില്‍ നല്ല പുരോഗതിയുണ്ട്. അവശേഷിക്കുന്നവര്‍ക്ക് കൂടി ഉടന്‍ കൊടുത്തു തീര്‍ക്കും.

സി കാറ്റഗറി കോവിഡ് രോഗികളെ ചികിത്സിക്കുന്ന സ്ഥലങ്ങളില്‍ റസ്പിറേറ്ററി തെറാപ്പിസ്റ്റുകളെ നിയോഗിക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയോടും ആരോഗ്യ വകുപ്പിനോടും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കുട്ടികളിലെ കോവിഡ് ബാധയെപറ്റി ശാസ്ത്രീയമായി പരിശോധിക്കും. വിദേശ രാജ്യങ്ങളില്‍ കോവാക്‌സിന് അംഗീകാരം ലഭ്യമല്ലാത്തതിനാല്‍ രണ്ട് ഡോസ് കോ വാക്‌സിന്‍ എടുത്തവര്‍ക്ക് വിദേശ യാത്ര ചെയ്യാന്‍ എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കും.

നീറ്റ് പരീക്ഷക്കാവശ്യമായ ചില സര്‍ട്ടിഫിക്കറ്റുകള്‍ റവന്യൂ ഓഫീസുകളില്‍ പോയി വാങ്ങേണ്ടതുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ ഇ ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ലഭ്യമാക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ പരീക്ഷകള്‍ക്ക് ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയാല്‍ മതി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വ്യാജ വാര്‍ത്തയല്ല; കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മകന്‍ ഒമ്പതാം പ്രതി, എഫ്‌ഐആര്‍ പുറത്ത്‌

മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കിയെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നുമായിരുന്നു യു പ്രതിഭയുടെ വാദം

Published

on

യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു. കേസില്‍ കനിവ് ഒമ്പതാം പ്രതിയാണ്.

മൂന്ന് ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്. മകനെതിരെ വ്യാജ വാര്‍ത്തയാണ് പുറത്ത് വന്നതെന്ന വിശദീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ യു പ്രതിഭ എംഎല്‍എ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കിയെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നുമായിരുന്നു യു പ്രതിഭയുടെ വാദം.

തുടര്‍ന്നാണ് എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത് വന്നത്. കനിവ് ഉള്‍പ്പെടെ ഒമ്പത് പേരെയാണ് കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

രഹസ്യ വിവരം ലഭിച്ച കുട്ടനാട് എക്‌സൈസ് സംഘം മഫ്തിയില്‍ എത്തിയാണ് ഇവരെ പിടികൂടിയത്. എക്‌സൈസ് കോടതിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പാലത്തിനടിയില്‍ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്ന സംഘത്തെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Continue Reading

kerala

വാര്‍ഡ് വിഭജനം നിയമക്കുരുക്കിലേക്ക്; കൂടുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ കോടതിയില്‍

മൂന്ന് തദ്ദേശസ്ഥാപനങ്ങള്‍ കൂടിയാണ് അഡ്വക്കറ്റ് മുഹമ്മദ് ഷാ മുഖേന ഹൈക്കോടതിയെ സമീപിച്ചത്

Published

on

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനെതിരെ കൂടുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ നടപടികള്‍ നിയമക്കുരുക്കിലേക്ക്. എട്ടു മുനിസിപ്പാലിറ്റികളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് മൂന്ന് തദ്ദേശസ്ഥാപനങ്ങള്‍ കൂടി അഡ്വക്കറ്റ് മുഹമ്മദ് ഷാ മുഖേന ഹൈക്കോടതിയെ സമീപിച്ചത്.

തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളിലെയും തെങ്കര ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജന നടപടികള്‍ ചോദ്യം ചെയ്ത് മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമൂദ് അള്ളാംകുളം, അബ്ദുല്‍ സമദ് പി പി, പാലക്കാട്ട് ജില്ലയിലെ തെങ്കര പഞ്ചായത്ത് മുസ്ലീം ലീഗ് നേതാവ് മുഹമ്മദ് ഫൈസല്‍ എന്നിവര്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതിയില്‍ എത്തിയത്. കൊടുവള്ളി, മുക്കം, പയ്യോളി, ഫറൂഖ്, പട്ടാമ്പി, ശ്രീകണ്ഠാപുരം, പാനൂര്‍, മട്ടന്നൂര്‍ നഗരസഭകളിലെയും കാസര്‍ഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജന നടപടികള്‍ കഴിഞ്ഞ ഡിസംബര്‍ 18ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

2011 സെന്‍സസിന്റെ അടിസ്ഥാനത്തില്‍ 2015ല്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയ തദ്ദേശ സ്ഥാപനങ്ങളിലും പുതുതായുള്ള വാര്‍ഡ് വിഭജന നടപടികള്‍ ബാധകമാവില്ല എന്ന് കണ്ടെത്തിയാണ് 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയത്. 2011ലെ സെന്‍സസ് അടിസ്ഥാനത്തില്‍ 2015ല്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് തളിപ്പറമ്പ്, ആന്തൂര്‍, തെങ്കര എന്നിവ. മേല്‍ വിധിയുടെ ആനുകൂല്യം 2015ല്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയ തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകള്‍ക്കും തെങ്കര ഗ്രാമപഞ്ചായത്തിനും ബാധകമാക്കണമെന്ന് ആവശ്യപെട്ടാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ സര്‍ക്കാറിനും ഡിലിമിറ്റേഷന്‍ കമ്മീഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജനുവരി 8ന് വീണ്ടും പരിഗണിക്കും.

ഇതിനുപുറമേ വലിയ പഞ്ചായത്തുകള്‍ വിഭജിക്കാതെ വാര്‍ഡുകള്‍ വിഭജിക്കുന്നതിനെതിരെ 2015ല്‍ രൂപീകരിക്കുകയും പിന്നീട് ഹൈക്കോടതി ഇടപെടല്‍ മൂലം രൂപീകരണം റദ്ദാക്കപ്പെടുകയും ചെയ്ത തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ പഞ്ചായത്ത് അടിയന്തിരമായി രൂപീകരിക്കണമെന്നും അതിന് ശേഷം മാത്രമേ ചിറയന്‍കീഴ്, അഴൂര്‍, കഠിനംകുളം തുടങ്ങിയ പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനം നടത്താന്‍ പാടുള്ളൂ എന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാക്കളായ നിസാര്‍ എ, ഫസില്‍ ഹഖ്, സജീബ് കെ ഇസഡ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.കേസില്‍ സര്‍ക്കാരിനോടും,തെരഞ്ഞെടുപ്പ് കമ്മീഷനോടും നിലപാടറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇത്തരം ആവശ്യം ഉന്നയിച്ച് ഫയല്‍ ചെയ്ത കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിന്റെ കേസിനോടൊപ്പം ഈ കേസ് ജനുവരി പതിനാലിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Continue Reading

kerala

മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് മകന്‍

52 വയസുള്ള കൃഷ്ണകുമാരിയെയാണ് മകന്‍ മനു മോഹന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്

Published

on

കൊല്ലം: മദ്യപിക്കാന്‍ പണം നല്‍കിയില്ലെന്ന് പറഞ്ഞ് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് മകന്‍. 52 വയസുള്ള കൃഷ്ണകുമാരിയെയാണ് മകന്‍ മനു മോഹന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തേവലക്കര പടിഞ്ഞാറ്റകരയിലാണ് സംഭവം. കൃഷ്ണകുമാരിക്ക് കൈക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു.

മനു മോഹന്‍ മദ്യപിച്ചെത്തി സ്ഥിരമായി അമ്മയെ മര്‍ദിക്കാറുണ്ടെന്നും പൊലീസ് എത്തിയാണ് പലപ്പോഴും പ്രശ്‌നം പരിഹരിക്കുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമണമാണ് കഴിഞ്ഞ ദിവസം പരിധിവിട്ടത്.

മദ്യപിക്കാന്‍ പണം ചോദിച്ചപ്പോള്‍ കൃഷ്ണകുമാരി നല്‍കിയില്ല. ഇതിന് പിന്നാലെ മനുമോഹന്‍ മദ്യപിച്ചെത്തി കൃഷ്ണകുമാരിയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെ നാട്ടുകാരാണ് തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മനു മോഹനെതിരെ വധശ്രമത്തിനടക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Continue Reading

Trending