Connect with us

Money

ലോക്ഡൗണ്‍ ഭീതി; ഓഹരി സൂചിക കൂപ്പുകുത്തി

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ വാരാന്ത്യ ലോക്ഡൗണും നൈറ്റ് കര്‍ഫ്യൂവും പ്രഖ്യാപിച്ചതാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ബാങ്കിങ്, ഫിനാന്‍സ്, ഓട്ടോ ഓഹരികളില്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടു

Published

on

മുംബൈ: രാജ്യത്ത് ഓഹരി സൂചികകളില്‍ വന്‍ ഇടിവ്. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ സെന്‍സെക്‌സ് ആയിരത്തിലേറെ പോയിന്റ് താഴ്ന്നു. നിഫ്റ്റി മുന്നൂറിലേറെ പോയിന്റ് ആണ് ഇടഞ്ഞത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ വാരാന്ത്യ ലോക്ഡൗണും നൈറ്റ് കര്‍ഫ്യൂവും പ്രഖ്യാപിച്ചതാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ബാങ്കിങ്, ഫിനാന്‍സ്, ഓട്ടോ ഓഹരികളില്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടു.

വ്യാപാരം തുടങ്ങിയ ഉടന്‍ തന്നെ 1319.99 പോയിന്റ് ഇടിഞ്ഞ സെന്‍സെക്‌സ് 48,709.84ല്‍ എത്തി. വെള്ളിയാഴ്ച ക്ലോസ് ചെയ്തതിനേക്കാള്‍ 2.64 ശതമാനം താഴെയാണിത്. നിഫ്റ്റി 337.40 ഇടിഞ്ഞ് 14529.95ല്‍ എത്തി.

ഇന്‍ഡസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയ ഓഹരികളാണ് സെന്‍സെക്‌സില്‍ മുഖ്യമായും നഷ്ടത്തിലെത്തിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Money

തിരിച്ചുകയറി ഓഹരി വിപണി

സെന്‍സെക്സ് ഏകദേശം 700 പോയിന്റ് ആണ് മുന്നേറിയത്. 694 പോയിന്റ് നേട്ടത്തോടെ സെന്‍സെക്സ് 79,476ല്‍ വ്യാപാരം അവസാനിപ്പിച്ചു.

Published

on

വ്യാപാരത്തിന്റെ അന്ത്യ ഘട്ടത്തില്‍ വലിയ തോതില്‍ ഓഹരി വാങ്ങിക്കൂട്ടല്‍ നടന്നതിനു പിന്നാലെ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് ഏകദേശം 700 പോയിന്റ് ആണ് മുന്നേറിയത്. 694 പോയിന്റ് നേട്ടത്തോടെ സെന്‍സെക്സ് 79,476ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമുണ്ടായി. 217 പോയിന്റ് നേട്ടത്തോടെ നിഫ്റ്റി വീണ്ടും 24,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളില്‍ എത്തുകയായിരുന്നു.

ബാങ്കിങ്, മെറ്റല്‍ ഓഹരികളാണ് നിക്ഷേപകര്‍ കൂടുതല്‍ വാങ്ങിയത്. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ആക്സിസ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം കോള്‍ ഇന്ത്യ, അദാനി പോര്‍ട്സ്, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി ഓഹരികള്‍ നഷ്ടത്തില്‍ ഓടി.

എന്നാല്‍ കഴിഞ്ഞ ദിവസം വ്യാപാരത്തിനിടെ സെന്‍സെക്സ് 1500 പോയിന്റ് ആണ് ഇടിഞ്ഞത്. ഒടുവില്‍ 940 പോയിന്റ് നഷ്ടത്തോടെ വ്യാപാരം അവസാനിക്കുകയായിരുന്നു.

വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കാണ് വിപണിയില്‍ കണ്ടത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടമായിരുന്നെങ്കിലും അവസാന നിമിഷത്തില്‍ തിരിച്ചുവരുകയായിരുന്നു.

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending