Connect with us

main stories

കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണം; നിര്‍ദേശവുമായി സുപ്രീം കോടതി

Published

on

 

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം. രോഗികളെ ആശുപത്രിയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട നയം രണ്ടാഴ്ചയ്ക്കുള്ളില്‍ രൂപീകരിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കി.
തിരിച്ചറിയല്‍ രേഖകളോ കാര്‍ഡോ ഇല്ലാത്തതിനെ പേരില്‍ ഒരു പൗരനും രാജ്യത്ത് ചികിത്സ നിഷേധിക്കരുത്. സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.
പല സംസ്ഥാനങ്ങളും രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതിനായി വ്യത്യസ്ത മാനദണ്ഡങ്ങള്‍ ആണ് നിശ്ചയിച്ചിരിക്കുന്നത്.ഇത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ദേശീയ നയം രൂപീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി അപകടം; നാല് പേര്‍ മരിച്ചു

ഒരാളുടെ മൃതദേഹം പുഴയില്‍നിന്നും മറ്റ് മൂന്ന് പേരുടേതും റെയില്‍ പാളത്തിന് സമീപത്തു നിന്നുമാണ് കിട്ടിയത്.

Published

on

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് മരണം. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്‌സ്പ്രസ്സ് ട്രെയിന്‍ തട്ടിയാണ് അപകടം. ഷൊര്‍ണൂര്‍ പാലത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം സംഭവിച്ചത്. തമിഴ്‌നാട് സ്വദേശികളായ റെയില്‍വേ ശുചീകരണ കരാര്‍ തൊഴിലാളികളാണ് മരിച്ചത്. തമിഴ്‌നാട് സേലം സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, ലക്ഷ്മണ്‍, റാണി എന്നിവരാണ് മരിച്ചത്.

ട്രെയിന്‍ വരുന്നത് തൊഴിലാളികള്‍ അറിഞ്ഞില്ല എന്നാണ് പ്രാഥമിക വിവരം. ട്രെയിന്‍ വരുന്ന സമയം നാലുപേരും പാളത്തിലായിരുന്നു. ഒരാളുടെ മൃതദേഹം പുഴയില്‍നിന്നും മറ്റ് മൂന്ന് പേരുടേതും റെയില്‍ പാളത്തിന് സമീപത്തു നിന്നുമാണ് കിട്ടിയത്. മൃതദേഹങ്ങള്‍ ഷൊര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ട്രെയിന്‍ വരുന്നത് അറിയാതെ റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം പെറുക്കുന്നതിനിടെ നാലുപേരെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു. റെയില്‍വേ പൊലീസും ഷൊര്‍ണൂര്‍ പൊലീസും സ്ഥലത്തെത്തി. അപകടവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

 

Continue Reading

kerala

‘കോടികള്‍ ബിജെപി ഓഫീസില്‍ എത്തിച്ചു’; കൊടകര കുഴല്‍പ്പണക്കേസില്‍ വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്

Published

on

കൊടകര കുഴല്‍പ്പണ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് കോടികളുടെ കുഴല്‍പ്പണം ഓഫീസില്‍ എത്തിച്ചതെന്ന് കേസിലെ സാക്ഷിയും കുഴല്‍പ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂര്‍ സതീഷ് പറഞ്ഞു.

ഓഫീസിലേക്ക് ആറു ചാക്കുകളിലായി ധര്‍മ്മരാജന്‍ പണം എത്തിച്ചെന്നും ജില്ലാ ഓഫീസിലെത്തുമ്പോള്‍ അവിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉണ്ടായിരുന്നെന്നും സതീഷ് വെളിപ്പെടുത്തി.

കവര്‍ച്ച ചെയ്യപ്പെട്ടത് തൃശൂര്‍ ജില്ലാ ഓഫീസില്‍ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപ്പോയ കോടികളാണെന്നും പണം കൊണ്ടുവന്നവര്‍ക്ക് റൂം ബുക്ക് ചെയ്തത് ജില്ലാ ട്രഷറര്‍ ആവശ്യപ്പെട്ടത് പ്രകാരമാണെന്നും ഇദ്ദേഹം പറഞ്ഞു.

2021 ഏപ്രില്‍ ഏഴിനാണ് കൊടകര പൊലീസ് കുഴല്‍പ്പണ കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തില്‍ 22 പേരെ പ്രതികളാക്കിയിരുന്നു. തുടര്‍ന്ന് ഒരാള്‍ കൂടി അറസ്റ്റിലായിരുന്നു.

തൃശ്ശൂര്‍ റെയ്ഞ്ച് ഡി ഐ ജിയുടെ നേതൃത്വത്തില്‍ തൃശൂര്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം 2021 മെയ് 10നാണ് ചുമതല ഏറ്റെടുത്തത്. മൂന്നര കോടി കവര്‍ന്ന കേസില്‍ ഇതുവരെ കണ്ടെടുത്തത് ഒരു കോടി 47 ലക്ഷം രൂപയാണ്.

 

Continue Reading

kerala

ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി

പൂരസ്ഥലത്തേക്ക് ആംബുലന്‍സില്‍ പോയിട്ടില്ലെന്നായിരുന്നു നേരത്തെ സുരേഷ് ഗോപി പറഞ്ഞിട്ടുണ്ടായിരുന്നത്.

Published

on

ആംബുലന്‍സ് വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് സുരേഷ് ഗോപി. പൂരസ്ഥലത്തേക്ക് ആംബുലന്‍സില്‍ പോയിട്ടില്ലെന്നായിരുന്നു നേരത്തെ സുരേഷ് ഗോപി പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാല്‍ ആംബുലന്‍സില്‍ കയറിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കാലിന് സുഖമില്ലായിരുന്നെന്നും കാറിലെത്തിയപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഗുണ്ടകള്‍ ആക്രമിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു.

ആംബുലന്‍സ് എന്ന് പറഞ്ഞ് നിങ്ങള്‍ ഇപ്പോഴും ഇട്ട് കളിക്കുകയാണെന്നും സുരേഷ് ഗോപി ആരോപിച്ചു. വെടിക്കെട്ടിനകത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാലോ പൂരത്തിനെത്തിയവര്‍ക്ക് അസ്വസ്ഥതയുണ്ടായാലോ കൊണ്ടുപോകാനുള്ള അറേഞ്ച്‌മെന്റാണ് ആബുലന്‍സെന്നും തന്റെ കാലിന് സുഖമില്ലാത്തതിനാലാണ് കയറിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരുടെ ഗുണ്ടകള്‍ തന്റെ വണ്ടി ആക്രമിച്ചതാണെന്നും തന്നെ രക്ഷപ്പെടുത്തിയത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണെന്നും അദ്ദഹം പറഞ്ഞു.

ഇതിനൊന്നും വിശദീകരണം തരേണ്ട ആവശ്യവുമില്ലെന്നും സി.ബി.ഐ വരുമ്പോള്‍ അവരോട് പറയുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

 

Continue Reading

Trending