Connect with us

kerala

തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍: കൊല്ലത്തിനും തിരൂരങ്ങാടിക്കും മുളന്തുരുത്തിക്കും എടപ്പാളിനും ഒന്നാം സ്ഥാനങ്ങള്‍

സ്വരാജ് ട്രോഫി – സംസ്ഥാന തലത്തിലെ പുരസ്‌കാരങ്ങള്‍ ഒന്നാം സമ്മാനം 50 ലക്ഷം, രണ്ടാം സമ്മാനം 40 ലക്ഷം, മൂന്നാം സമ്മാനം 30 ലക്ഷം രൂപയുമാണ്. ജില്ലാ തലത്തില്‍ 20 ലക്ഷം, 10 ലക്ഷം ആണ് സമ്മാനത്തുക.

Published

on

തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡുകള്‍: കൊല്ലത്തിനും തിരൂരങ്ങാടിക്കും മുളന്തുരുത്തിക്കും എടപ്പാളിനും ഒന്നാം സ്ഥാനങ്ങള്‍. സ്വരാജ് ട്രോഫി – സംസ്ഥാന തലത്തിലെ പുരസ്‌കാരങ്ങള്‍ ഒന്നാം സമ്മാനം 50 ലക്ഷം, രണ്ടാം സമ്മാനം 40 ലക്ഷം, മൂന്നാം സമ്മാനം 30 ലക്ഷം രൂപയുമാണ്. ജില്ലാ തലത്തില്‍ 20 ലക്ഷം, 10 ലക്ഷം ആണ് സമ്മാനത്തുക.

 

സ്വരാജ് ട്രോഫി 2021-22

ജില്ല പഞ്ചായത്ത്

ഒന്നാം സ്ഥാനം -കൊല്ലം
രണ്ടാം സ്ഥാനം- കണ്ണുര്‍

ഗ്രാമ പഞ്ചായത്ത് സംസ്ഥാനതലം
ഒന്നാം സ്ഥാനം- മുളന്തുരുത്തി, എറണാകുളം ജില്ല
രണ്ടാം സ്ഥാനം- പാപ്പിനിശ്ശേരി, കണ്ണുര്‍ ജില്ല
മുന്നാം സ്ഥാനം- മരങ്ങാട്ടുപിള്ളി, കോട്ടയം ജില്ല

ഗ്രാമപഞ്ചായത്ത് ജില്ലതലം

തിരുവനന്തപുരം
ഉഴമലയ്ക്കല്‍- ഒന്നാം സ്ഥാനം
മംഗലപുരം- രണ്ടാം സ്ഥാനം

കൊല്ലം
പടിഞ്ഞാറെ കല്ലട- ഒന്നാം സ്ഥാനം
ശാസ്ത്രാംകോട്ട- രണ്ടാം സ്ഥാനം

പത്തനംതിട്ട

തുമ്പമണ്‍- ഒന്നാം സ്ഥാനം
ഇരവിപേരുര്‍-രണ്ടാം സ്ഥാനം

ആലപ്പുഴ
മുട്ടാര്‍- ഒന്നാം സ്ഥാനം
കാര്‍ത്തികപള്ളി- രണ്ടാം സ്ഥാനം

കോട്ടയം

തിരുവാര്‍പ്പ്- ഒന്നാം സ്ഥാനം
എലിക്കുളം- രണ്ടാം സ്ഥാനം

ഏറണാകുളം
രായമംഗലം- ഒന്നാം സ്ഥാനം
പാലക്കുഴ- രണ്ടാം സ്ഥാനം

ഇടുക്കി
വെള്ളത്തുവല്‍- ഒന്നാം സ്ഥാനം
ചക്കുപള്ളം- രണ്ടാം സ്ഥാനം

തൃശ്ശുര്‍
ഇലവള്ളി- ഒന്നാം സ്ഥാനം
കൊരട്ടി- രണ്ടാം സ്ഥാനം

പാലക്കാട്

വെള്ളിനേഴി- ഒന്നാം സ്ഥാനം
ശ്രീകൃഷ്ണപുരം- രണ്ടാം സ്ഥാനം

മലപ്പുറം

എടപ്പാള്‍- ഒന്നാം സ്ഥാനം
ആനക്കയം- രണ്ടാം സ്ഥാനം

കോഴിക്കോട്

മരുതോങ്കര- ഒന്നാം സ്ഥാനം
ചേമഞ്ചേരി- രണ്ടാം സ്ഥാനം

വയനാട്

മീനങ്ങാടി- ഒന്നാം സ്ഥാനം
നൂല്‍പ്പുഴ- രണ്ടാം സ്ഥാനം

കണ്ണുര്‍
കതിരുര്‍- ഒന്നാം സ്ഥാനം
കരിവെള്ളുര്‍ പെരളം- രണ്ടാം സ്ഥാനം

കാസറഗോഡ്
ബേഡഡുക്ക-ഒന്നാം സ്ഥാനം
വലിയപറമ്പ- രണ്ടാം സ്ഥാനം

 

ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന തലം

പെരുമ്പടപ്പ് ഒന്നാം സ്ഥാനം
കൊടക്കര രണ്ടാം സ്ഥാനം
നെടുമങ്ങാട്- മൂന്നാം സ്ഥാനം

മികച്ച മുനിസിപ്പാലിറ്റി സംസ്ഥാനതലം

തിരൂരങ്ങാടി നഗരസഭ-ഒന്നാം സ്ഥാനം
വടക്കാഞ്ചേരി നഗരസഭ- രണ്ടാം സ്ഥാനം
സുല്‍ത്താന്‍ ബത്തേരി നഗരസഭ- മൂന്നാം സ്ഥാനം

മികച്ച മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍
തിരുവനന്തപുരം നഗരസഭ

മഹാത്മാ പുരസ്‌ക്കാരം – മികച്ച ബ്ലോക്ക് പഞ്ചായത്ത് (സംസ്ഥാനതലം)

ഒന്നാം സ്ഥാനം- പെരുങ്കടവിള, തിരുവനന്തപുരം
രണ്ടാം സ്ഥാനം- അട്ടപ്പാടി, പാലക്കാട്
മൂന്നാം സ്ഥാനം- നീലേശ്വരം, കാസറഗോഡ്

 

മഹാത്മാ പുരസ്‌ക്കാരം – മികച്ച ഗ്രാമ പഞ്ചായത്ത് (സംസ്ഥാനതലം)
ഒന്നാം സ്ഥാനം- കള്ളിക്കാട്, തിരുവനന്തപുരം
രണ്ടാം സ്ഥാനം- അഗളി, പാലക്കാട്
മൂന്നാം സ്ഥാനം- ഷോളയൂര്‍, പാലക്കാട്

മഹാത്മാ പുരസ്‌ക്കാരം – മികച്ച ഗ്രാമ പഞ്ചായത്ത് (ജില്ലാതലം)

തിരുവനന്തപുരം
1കള്ളിക്കാട്
2.അമ്പൂരി

കൊല്ലം
1. ശൂരനാട് നോര്‍ത്ത്
2. ഓച്ചിറ

പത്തനംതിട്ട
1. മൈലപ്ര
2.കൊടുമണ്‍

ആലപ്പുഴ
1.കരുവാറ്റ
2. തുറവൂര്‍

കോട്ടയം
1.ചെമ്പ്
2. ടി.വി. പുരം

ഇടുക്കി
1.ബൈസണ്‍വാലി
2. വട്ടവട

എറണാകുളം
1. കുന്നുകര (രണ്ട് ഒന്നാം സ്ഥാനങ്ങള്‍)
1. തിരുമാറാടി (രണ്ട് ഒന്നാം സ്ഥാനങ്ങള്‍)
2. കരുമല്ലൂര്‍

തൃശ്ശൂര്‍
1. അതിരപ്പള്ളി
2. പാഞ്ഞാള്‍

പാലക്കാട്
1. അഗളി
2. ഷോളയൂര്‍

മലപ്പുറം
1. എടപ്പാള്‍
2. കണ്ണമംഗലം

കോഴിക്കോട്
1. മാവൂര്‍
2. കായക്കൊടി (മൂന്ന് രണ്ടാം സ്ഥാനക്കാര്‍)
2. മരുതോങ്കര (മൂന്ന് രണ്ടാം സ്ഥാനക്കാര്‍)
2.ചക്കിട്ടപ്പാറ (മൂന്ന് രണ്ടാം സ്ഥാനക്കാര്‍)

വയനാട്
1. എടവക
2. പൊഴുതന

കണ്ണൂര്‍
1. കാങ്കോല്‍-ആലപ്പടമ്പ്
2. കതിരൂര്‍

കാസര്‍കോട്
1. പട്ന്ന
2. മടിക്കൈ

മഹാത്മാ അയ്യങ്കാളി പുരസ്‌കാരം – കോര്‍പ്പറേഷന്‍ (സംസ്ഥാന തലം)
ഒന്നാം സ്ഥാനം- കൊല്ലം കോര്‍പറേഷന്‍

 

മഹാത്മാ അയ്യങ്കാളി പുരസ്‌കാരം – മുനിസിപ്പാലിറ്റി (സംസ്ഥാന തലം)
ഒന്നാം സ്ഥാനം- വടക്കാഞ്ചേരി, തൃശൂര്‍ ജില്ല
രണ്ടാം സ്ഥാനം- വൈക്കം, കോട്ടയം ജില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരിച്ചിറങ്ങി സ്വര്‍ണവില; പവന് 2200 രൂപ കുറഞ്ഞു

സ്വര്‍ണവില 75000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് വില താഴ്ന്നത്.

Published

on

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഇന്ന് പവന് 2200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 72,120ലേക്ക് എത്തി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 275 രൂപയാണ് താഴ്ന്നത്. 9015 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വര്‍ണവില 75000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് വില താഴ്ന്നത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില താഴ്ന്നത്. 17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

 

 

Continue Reading

kerala

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകക്കേസ്: പ്രതി പിടിയില്‍

അമിത് ഉറാങ് എന്ന അസം സ്വദേശിയെ തൃശൂര്‍ മാളയില്‍ നിന്ന് അന്വേഷണ സംഘം പിടികൂടി.

Published

on

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി പിടിയില്‍. അമിത് ഉറാങ് എന്ന അസം സ്വദേശിയെ തൃശൂര്‍ മാളയില്‍ നിന്ന് അന്വേഷണ സംഘം പിടികൂടി.

മാളയിലെ കോഴിഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ജാര്‍ഖണ്ഡ് സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാളുണ്ടായിരുന്നത്. പത്തിലധികം മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ മാറ്റി മാറ്റി ഉപയോഗിക്കുകയായിരുന്നു ഇയാള്‍. കൊല്ലപ്പെട്ട വിജയകുമാറിന്റേയും ഭാര്യ മീരയുടേയും മൊബൈല്‍ ഫോണ്‍ ഇയാള്‍ അപഹരിച്ചിട്ടുണ്ടായിരുന്നു. അതില്‍ ഒരാളുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നു. ഉപയോഗത്തിലുള്ള ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. രാത്രി 12.30യ്ക്കാണ് പൊലീസ് ഇയാളെ പിടികൂടുന്നത്.

കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.

 

 

Continue Reading

india

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ മലയാളിയും; എറണാകുളം ഇടപ്പള്ളി സ്വദേശി

Published

on

ന്യൂഡൽഹി/ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചതെന്നാണ് കൊച്ചി പൊലീസിന് ലഭിച്ച വിവരം.

ഭീകരാക്രമണത്തിൽ മൂന്നു വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറ്റലി, ഇസ്രായേൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം.

അതേസമയം, ഭീകരാക്രമണത്തിൽ 25ലധികം പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ 12 പേർ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്.

Continue Reading

Trending