Connect with us

local

മറന്നു വെച്ച ബാഗ് തിരിച്ചുനല്‍കി തട്ടുകടക്കാരന്റെ മാതൃക

ബുധനാഴ്ച്ച രാത്രി ഭക്ഷണം കഴിക്കാനെത്തിയ കര്‍ണാടക സ്വദേശിയായ മാധ്യമപ്രവര്‍ത്തകനാണ് നാസറിന്റെ കയില്‍ ബാഗ് മറന്നുവെച്ചത്

Published

on

കണ്ണൂര്‍: കടയില്‍ മറന്നു വെച്ച പണമടങ്ങിയ ബാഗ് തിരികെ നല്‍കി തട്ടുകടക്കാരന്റെ മാതൃക. കണ്ണൂര്‍ കാല്‍ടെക്‌സില്‍ തട്ടുകട നടത്തുന്ന നാസറാണ് തന്റെ കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ ബംഗളൂരു സ്വദേശിയുടെ ബാഗ് തിരികെ നല്‍കിയത്. ബുധനാഴ്ച്ച രാത്രി ഭക്ഷണം കഴിക്കാനെത്തിയ കര്‍ണാടക സ്വദേശിയായ മാധ്യമപ്രവര്‍ത്തകനാണ് നാസറിന്റെ കയില്‍ ബാഗ് മറന്നുവെച്ചത്.

ഇയാള്‍ ഭക്ഷണം കഴിച്ച് പോയതിന് ശേഷശമാണ് ബാഗ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. അതേതുടര്‍ന്ന് ബാഗ് ചന്ദ്രിക ഓഫീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

രാവിലെ ബാഗ് അന്വേഷിച്ച് വന്ന മാധ്യമപ്രവര്‍ത്തകന്‍ അടുത്ത കടയില്‍ നിന്നും നാസറിന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിളിക്കുകയായിരുന്നു. പണം,എടിഎം കാര്‍ഡ്, വിവിധ ഫയലുകള്‍ എന്നിവ ബാഗിലുണ്ടായിരുന്നു.മാഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരിച്ച് പോകും വഴി ഭക്ഷണം കഴിക്കാനാണ് തട്ടുകടയിലെത്തിയത്. നാസര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ഇയാള്‍ ചന്ദ്രിക ഓഫീസിലെത്തി ബാഗ് തിരിച്ചു വാങ്ങുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വീട്ടമ്മയെ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തില്‍ മൂടിയ നിലയിലുമായിരുന്നു.

Published

on

തിരുവനന്തപുരം: പോത്തന്‍കോട് വീട്ടമ്മയെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയ്ത്തൂര്‍കോണം സ്വദേശി മണികണ്ഠ ഭവനില്‍ തങ്കമണി (65) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് തങ്കമണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തില്‍ മൂടിയ നിലയിലുമായിരുന്നു.

ഇന്ന് പുലര്‍ച്ചെ തങ്കമണി പൂ പറിക്കാന്‍ പോയിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹത്തിന് സമീപത്ത് പൂക്കള്‍ കിടപ്പുണ്ടായിരുന്നു. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മരണത്തിലെ ദുരൂഹത കണക്കിലെടുത്ത് മംഗലപുരം പൊലീസ് അന്വേഷണം തുടങ്ങി.

സഹോദരിയാണ് തങ്കമണിയെ ആദ്യം മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഡോഗ് സ്‌ക്വാഡ് അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

കണ്ണൂരിൽ നാളെ സ്വകാര്യ ബസ് സമരം

പൊലീസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണു സമരം.

Published

on

ജില്ലയിൽ നാളെ സ്വകാര്യ ബസുകൾ സൂചനാ പണിമുടക്ക് നടത്തും. പൊലീസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണു സമരം.

ജില്ലാ ബസ് ഓപറേറ്റേഴ്‌സ് കോ-ഓഡിനേഷൻ കമ്മിറ്റിയാണു പണിമുടക്ക് പ്രഖ്യാപിച്ചത്. പൊലീസ് സമീപനത്തിൽ മാറ്റമില്ലെങ്കിൽ ഈ മാസം 18 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

Continue Reading

local

തൃശൂരില്‍ വച്ച് നടന്ന ആറാമത് കേരള സ്‌റ്റേറ്റ് മാസ്‌റ്റേഴ്‌സ് ഗെയിംസില്‍ ഷൂട്ടിങ് ഇനത്തില്‍ പാലക്കാടിന് കിരീടം

ഷനൂജ് എസ് ഓപ്പണ്‍ സൈറ്റ് എയര്‍ റൈഫിളില്‍ സ്വര്‍ണവും എയര്‍ പിസ്റ്റളില്‍ വെങ്കലവും നേടി.

Published

on

മുപ്പത് വയസ്സിന് മുകളില്‍ ഉള്ള വിവിധ എജ് ഗ്രൂപ്പില്‍ ഉള്ളവരുടെ വ്യത്യസ്ത ഇനങ്ങളില്‍ ആയി ആറു സ്വര്‍ണവും 3 വെള്ളിയും 3 വെങ്കല മെഡലുകളും നേടിയാണ് പാലക്കാട് ഡിസ്ട്രിക്ട് റൈഫിള്‍ അസോസിയേഷന്‍ കിരീടം നേടിയത്. ഷനൂജ് എസ് ഓപ്പണ്‍ സൈറ്റ് എയര്‍ റൈഫിളില്‍ സ്വര്‍ണവും എയര്‍ പിസ്റ്റളില്‍ വെങ്കലവും നേടി. കെ ബി മോഹന്‍ എയര്‍ പിസ്റ്റള്‍ ഇനങ്ങളില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും നേടി. അനീഷ് സി എയര്‍ പിസ്റ്റള്‍ ഇനങ്ങളില്‍ രണ്ടു സ്വര്‍ണം നേടി.
പ്രമോദ് പി പത്തു മീറ്റര്‍ ഓപ്പണ്‍ സൈറ്റ് എയര്‍ റൈഫിളില്‍ സ്വര്‍ണവും എയര്‍ പിസ്റ്റളില്‍ വെള്ളിയും നേടി. ഹാഷിം തങ്ങള്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ വെങ്കലം നേടി. പിവി ഹംസ പീപ് സൈറ്റ് എയര്‍ റൈഫിള്‍ ഇനത്തില്‍ വെള്ളിയും പിസ്റ്റള്‍ ഇനത്തില്‍ വെങ്കലവും നേടി. മാത്യു പീപ് സൈറ്റ് എയര്‍ റൈഫിള്‍ ഇനത്തില്‍ സ്വര്‍ണം നേടി. പാലക്കാട് ഡിസ്ട്രിക്ട് റൈഫിള്‍ അസോസിയേഷനില്‍ ചീഫ് ഇന്‍സ്ട്രക്റ്റര്‍ ശ്രീ ലെനു കണ്ണന്റെ കീഴില്‍ പരിശീലനം നേടിയവര്‍ ആണ് മത്സാര്‍ത്ഥികള്‍

Continue Reading

Trending