Connect with us

kerala

തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ അംഗങ്ങള്‍ ഇന്ന് അധികാരമേല്‍ക്കും

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക

Published

on

തി​രു​വ​ന​ന്ത​പു​രം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ രാ​വി​ലെ പ​ത്തി​നും കോ​ര്‍പ​റേ​ഷ​നു​ക​ളി​ല്‍ 11.30നു​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ആ​രം​ഭി​ക്കു​ക. കോ​വി​ഡ്​ ബാ​ധി​ക്കു​ക​​യോ സ​മ്പ​ർ​ക്ക​വി​ല​ക്കി​ൽ ആ​വു​ക​യോ ചെ​യ്​​ത​വ​ർ ഏ​റ്റ​വും അ​വ​സാ​നം പി.​പി.​ഇ കി​റ്റ്​ ധ​രി​ച്ചാ​ണ്​ ​എ​ത്തേ​ണ്ട​ത്.

ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ സ്വ​ത​ന്ത്ര​രു​ടെ​യും ചെ​റു​പാ​ർ​ട്ടി​ക​ളു​ടെ​യും പി​ന്തു​ണ​ക്ക്​ തി​ര​ക്കി​ട്ട നീ​ക്ക​ങ്ങ​ളി​ലാ​ണ്​ പ്ര​ധാ​ന പാ​ർ​ട്ടി​ക​ൾ. തു​ല്യ​ത വ​ന്നാ​ൽ ന​റു​ക്കി​ടും.

ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ആ​ദ്യ അം​ഗ​ത്തെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യി​ക്കു​ന്ന​ത് വ​ര​ണാ​ധി​കാ​രി​ക​ളാ​ണ്. കോ​ർ​പ​റേ​ഷ​നു​ക​ളി​ല്‍ ക​ല​ക്​​ട​ർ​മാ​രും സ​ത്യ​പ്ര​തി​ജ്ഞ​യു​ടെ ചു​മ​ത​ല വ​ഹി​ക്കും. ഓ​രോ​യി​ട​ത്തും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ അം​ഗം വ​ര​ണാ​ധി​കാ​രി​ക്കു​മു​ന്നി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെയ്യും. തു​ട​ർ​ന്ന്​ ഈ ​അം​ഗം മ​റ്റു​ള്ള​വ​ർ​ക്ക്​ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും.

മേ​യ​ർ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ര്‍ 28ന്​ ​രാ​വി​ലെ 11നും ​ഡെ​പ്യൂ​ട്ടി മേ​യ​ർ, വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൺ തെ​ര​ഞ്ഞെ​ടു​പ്പ് അ​ന്നു​ത​ന്നെ ഉ​ച്ച​ക​ഴി​ഞ്ഞ്​ ര​ണ്ടി​നും ന​ട​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ധ്യ​ക്ഷ​ന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് 30ന്​ ​രാ​വി​ലെ 11നും ​ഉ​പാ​ധ്യ​ക്ഷ​ന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ച്ച​ക​ഴി​ഞ്ഞ്​ ര​ണ്ടി​നും ന​ട​ക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു’: ആസിഫ് അലി

Published

on

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്നും അത് എന്റര്‍ടൈന്‍മെന്റിനുള്ളതാണെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. സിനിമയെ സിനിമയായി തന്നെ കാണുക. സിനിമയെ സിനിമയായി കാണണം, നേരിട്ട് അഭിപ്രായംപറയാന്‍ ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുന്നുവെന്നും ആസിഫ് അലി വ്യക്തമാക്കി.

ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും എഴുതിക്കാണിക്കാറുണ്ട്. സിനിമ എന്റര്‍ടൈന്‍മെന്റിന് വേണ്ടിയുള്ളതാണ് എന്നും താരം പറഞ്ഞു. അതിനെ അങ്ങനെതന്നെ കാണുക. അല്ലാത്തവരും ഉണ്ടായിരിക്കാം, എന്റെ അഭിപ്രായം ആ രണ്ടര- മൂന്ന് മണിക്കൂര്‍ എന്റര്‍ടൈന്‍മെന്റ് ആയി കാണുക.

സിനിമയുടെ ഇന്‍ഫ്ലുവെന്‍സ് എത്രമാത്രം വേണമെന്ന് തീരുമാനിക്കാന്‍ കഴിയുന്നത് നമുക്കാണ്. അത് നമ്മുടെ കയ്യിലായിരിക്കണം. സോഷ്യല്‍ മീഡിയയുടെ അതിപ്രസരമെന്ന് പറയില്ലേ, വീട്ടുകാരുടെയോ കൂട്ടുകാരുടെയോ കൂടെയിരുന്ന് വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ എഴുതി വിടുന്ന കുറച്ച് വാക്കുകളും കമന്റുകളും ഒരുപാട് വലിയ പ്രശ്നങ്ങളിലേക്ക് പോകും. അതൊക്കെ നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്. സിനിമയെ സിനിമയായി തന്നെ കാണുക.

അതാണ് നമ്മള്‍ ഇപ്പോഴും ആഗ്രഹിക്കുന്നതും. സോഷ്യല്‍ മീഡിയക്ക് ലാലേട്ടനെന്നോ ഞാനെന്നോ നിങ്ങളെന്നോ ഇല്ല. നേരിട്ട് അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ, അതാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. ആവശ്യമില്ലാത്ത വ്യാഖ്യാനങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കുക. ന്യായം ആരുടെ ഭാഗത്താണോ അവിടെ നിന്നാണ് നമുക്ക് ശീലം. ഞാനും ന്യായത്തിന്റെ ഭാഗത്ത്,’ ആസിഫ് അലി പറയുന്നു.

Continue Reading

kerala

സ്‌കൂട്ടര്‍ കിണറിലേക്ക് മറിഞ്ഞ് ബാപ്പയും മകനും മരിച്ചു; അപകടം പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍

രാവിലെ 10 മണിയോടെയാണ് അപകടം

Published

on

കോട്ടയ്ക്കൽ:  മാറാക്കരയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് പിതാവും മകനും മരിച്ചു. കുന്നത്തുപടിയൻ ഹുസൈൻ (65) മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം. പെരുന്നാൾ നമസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്കു പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

Continue Reading

kerala

‘സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സല്‍, മല്ലിക സുകുമാരന്‍ മരുമകളെ നിലയ്ക്ക് നിര്‍ത്തണം’: പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ബി. ഗോപാലകൃഷ്ണന്‍

Published

on

തിരുവനന്തപുരം: എമ്പുരാന്‍ സിനിമാ വിവാദങ്ങള്‍ക്കിടെ സംവിധായകന്‍ പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്‌സല്‍ ആണെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. മല്ലികാ സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

‘മേജര്‍ രവി ഒന്ന് ആലോചിക്കണം എന്നാണ് മല്ലികാ സുകുമാരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോയെന്ന് ആലോചിക്കണം എന്നാണ് പറയുന്നത്. മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്ത മല്ലിക സുകുമാരനോട് ബിജെപിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടില്‍ ഒരാളുണ്ടല്ലോ. മല്ലിക സുകുമാരന്റെ മരുമകള്‍. അര്‍ബന്‍ നെക്‌സല്‍. തരത്തില്‍ കളിക്കെടായെന്നാണ് ആ അര്‍ബന്‍ നെക്‌സല്‍ നേരത്തെ പറഞ്ഞത്. ആദ്യം അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് മല്ലിക സുകുമാരന്‍ ശ്രമിക്കേണ്ടത് എന്നാണ് ആദ്യം പറയാനുള്ളത്’, ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എമ്പുരാൻ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ പൃഥ്വിരാജിനെതിരെ നടക്കുന്ന വിമർശനങ്ങളില്‍ പ്രതികരിച്ച് മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി എത്തിയിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. തുടര്‍ച്ചയായ സംഘപരിവാര്‍ ആക്രമണത്തിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്.

Continue Reading

Trending