Connect with us

kerala

വീടിനുള്ളില്‍ കയറി വോട്ടു ചോദിക്കേണ്ട, മാലയിട്ട് സ്വീകരണം പാടില്ല; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പൊതുപ്രചാരണപരിപാടിക്ക് അഞ്ച് പേരില്‍ കൂടരുത്. നിയന്ത്രണങ്ങളോടെ പൊതുയോഗങ്ങള്‍ നടത്താം. സ്ഥാനാര്‍ത്ഥിയെ മാലയിട്ട് സ്വീകരിക്കാന്‍ കഴിയില്ല. പ്രചാരണത്തിന് സോഷ്യല്‍ മീഡിയ കൂടുതലായി ഉപയോഗിക്കണം. പത്രികാ സമര്‍പ്പണസമയത്ത് സ്ഥാനാര്‍ത്ഥിയുള്‍പ്പടെ രണ്ട് പേര്‍ മാത്രമേ പാടൂള്ളു. പോളിംഗ് ബൂത്തില്‍ നാല് വോട്ടര്‍മാര്‍ വരെ ഒരേ സമയം കയറാമെന്നത് മൂന്നായി ചുരുക്കി.

Published

on

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് നിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സ്ഥാനാര്‍ത്ഥികള്‍ വീട്ടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഒരു ബൂത്തില്‍ ഒരേസമയം മൂന്ന് വോട്ടര്‍മാരെയേ പ്രവേശിപ്പിക്കാവൂവെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച ഡിജിപിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തും.

ഭവനസന്ദര്‍ശനത്തിന്റെ ഭാഗമായി വീടുകളില്‍ കയറി വോട്ടു ചോദിക്കാന്‍ പാടില്ല. പുറത്ത് നിന്ന് അകലം പാലിച്ച് വോട്ടഭ്യര്‍ത്ഥിക്കണം. സ്ഥാനാര്‍ത്ഥികള്‍ മാത്രമല്ല, പ്രവര്‍ത്തകരും ഇതു പാലിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. അഭ്യര്‍ത്ഥനയും വോട്ടര്‍ സ്ലിപ്പും ഉള്‍പ്പടെ പുറത്ത് വച്ചാല്‍ മതി. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കിയ കരട് നിര്‍ദ്ദേശത്തിലാണ് ഈ നിബന്ധനകള്‍.

പൊതുപ്രചാരണപരിപാടിക്ക് അഞ്ച് പേരില്‍ കൂടരുത്. നിയന്ത്രണങ്ങളോടെ പൊതുയോഗങ്ങള്‍ നടത്താം. സ്ഥാനാര്‍ത്ഥിയെ മാലയിട്ട് സ്വീകരിക്കാന്‍ കഴിയില്ല. പ്രചാരണത്തിന് സോഷ്യല്‍ മീഡിയ കൂടുതലായി ഉപയോഗിക്കണം. പത്രികാ സമര്‍പ്പണസമയത്ത് സ്ഥാനാര്‍ത്ഥിയുള്‍പ്പടെ രണ്ട് പേര്‍ മാത്രമേ പാടൂള്ളു. പോളിംഗ് ബൂത്തില്‍ നാല് വോട്ടര്‍മാര്‍ വരെ ഒരേ സമയം കയറാമെന്നത് മൂന്നായി ചുരുക്കി.

ഏജന്റുമാരായി ബൂത്തില്‍ ആകെ 10 പേര്‍മാത്രമേ പാടുള്ളൂ എന്നതും നിര്‍ദ്ദേശങ്ങളില്‍പ്പെടുന്നു. സംവരണവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് തിങ്കളാഴ്ച തുടങ്ങും. തെരഞ്ഞെടുപ്പ് കുറച്ച് ദിവസം നീട്ടി വയ്ക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം കമ്മീഷന്‍ ഈ ആഴ്ച പരിഗണിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിശ്വാസം പോരാ! പുസ്തക വിവാദത്തിൽ ഇ. പി യെ പൂർണമായും വിശ്വാസത്തിലെടുക്കാതെ സിപിഎം

വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.

Published

on

പുസ്തക വിവാദത്തിൽ ഇ. പി ജയരാജനെ പൂർണമായും വിശ്വാസത്തിലെടുക്കാതെ സിപിഎം സംസ്ഥാന നേതൃത്വം. വിഷയത്തിൽ ഇ. പി ജയരാജനോട് പാർട്ടി വിശദീകരണം തേടിയേക്കും. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.

പാലക്കാട് ഇടത് സ്ഥാനാർഥി യെ കുറിച്ചും, രണ്ടാം പിണറായി സർക്കാരിനെ കുറിച്ചുമുള്ള വിമർശനം പാർട്ടിയിൽ ഒരു വിഭാഗത്തെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. ഇ പി ജയരാജന്റെ സ്വകാര്യ ശേഖരത്തിലെ ചിത്രങ്ങൾ പുസ്തകത്തിന്റെ ഭാഗമായത് സംശയം ജനിപ്പിക്കുന്നതാണ് എന്ന് ചില സിപിഎം നേതാക്കൾ പറഞ്ഞു.

തെരഞ്ഞടുപ്പ് ദിവസം തന്നെ പുസ്തകത്തിന്റെ ഭാഗങ്ങൾ പുറത്തുവന്നതിൽ നേതൃത്വത്തിന് അതൃപ്തിയുണ്ട്. പുറത്തുവന്ന ഇപിയുടേതെന്ന് പറയപ്പെടുന്ന പുസ്തകത്തിൽ അദ്ദേഹം സംഘടനാ പ്രവർത്തനം തുടങ്ങിയതു മുതൽ ഇതുവരെയുള്ള കാര്യങ്ങൾ അക്കമിട്ട് പറയുന്നുണ്ട്. എന്നാൽ ഡിസി ബുക്സിന്റെ പേരിൽ പുറത്തുവന്ന പുസ്തകത്തിന്റെ പകർപ്പ് തന്റേതല്ലെന്ന് ഇ. പി ജയരാജൻ പരസ്യമായി പറഞ്ഞിരിന്നു.

20 ന് പാലക്കാട് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം സിപിഎം ഗൗരവമായി വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന.

Continue Reading

kerala

സർക്കാരിനെതിരെ ആഞ്ഞടിച്ച് തലശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി; മുനമ്പം സമരത്തെ മന്ത്രി അബ്ദുറഹിമാന്‍ വര്‍ഗീയമായി കണ്ടോ എന്ന് സംശയമെന്ന് മാര്‍ പാംപ്ലാനി

മുനമ്പത്ത് ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Published

on

മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് തലശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പ്രശ്നം മന്ത്രി അബ്ദുറഹിമാന്‍ വര്‍ഗീയതയുടെ കണ്ണോടെ കണ്ടോ എന്ന് സംശയമുണ്ടെന്ന് തലശ്ശേരി ആര്‍ച്ചുബിഷപ്പ് പറഞ്ഞു. മുനമ്പത്ത് ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തി. പക്ഷെ പൊതുസമൂഹം നീതിക്ക് വേണ്ടിയുള്ള ജനതയുടെ നിലവിളിയായാണ്‌ സമരത്തെ കാണുന്നത്. ഭരണഘടനാപരമായ ചുമതലകള്‍ ഉള്ള മന്ത്രിയില്‍ നിന്നും ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.”

മുനമ്പം സമരവേദിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം മന്ത്രി അബ്ദുറഹിമാനെതിരെ ആഞ്ഞടിച്ചത്. മുനമ്പം സമരത്തിൽ ക്രൈസ്തവസഭ വർഗീയത കലർത്തുകയാണെന്ന് വഖഫ് ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞിരുന്നു. അവിടെ താമസിക്കുന്നവരെ സംരക്ഷിക്കണം എന്നുള്ള നിലപാടാണ് സർക്കാരിനുള്ളതെന്നും ജനങ്ങളുടെ പക്ഷത്താണ് സര്‍ക്കാര്‍ എന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ ഈ പ്രസ്താവനക്ക് എതിരെയാണ് ബിഷപ്പ് രംഗത്തെത്തിയത്.

Continue Reading

india

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസിന്റെ കത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.

Published

on

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസിന്റെ കത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം അറിയിച്ചത്.

എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ മറുപടി.

ദുരന്തം നടന്ന് മൂന്നു മാസം കഴിഞ്ഞിട്ടും കേന്ദ്രസഹായം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. നേരത്തെ വയനാട് ദുരന്തം ഏത് വിഭാഗത്തില്‍പ്പെടുന്നുവെന്നത് സംബന്ധിച്ച് ഉന്നതതല സമിതി തീരുമാനം ഉടനെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

 

Continue Reading

Trending