Connect with us

kerala

തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുമുഖമായി എന്‍ഡ് ബട്ടണ്‍; വോട്ട് ചെയ്യാന്‍ പോവുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥികളില്ലെങ്കില്‍ ആര്‍ക്കും വോട്ടു ചെയ്യാതെ ‘നോട്ട’ രേഖപ്പെടുത്താനുള്ള അവസരം ഇത്തവണയില്ല. പകരം എന്‍ഡ് ബട്ടനാണുള്ളത്.

Published

on

കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കാന്‍ പോവുകയാണ്. കോവിഡ് പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. 2.76 കോടി വോട്ടര്‍മാരാണ് ഈ തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിക്കാനെത്തുന്നത്. അവരില്‍ 1.72 ലക്ഷം പേരും പുതുമുഖങ്ങളാണ്. വോട്ട് ചെയ്യാന്‍ പോവുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് ഉറപ്പ് വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്‌തെന്നു കരുതി ഇത്തവണയും വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകുമെന്നു പ്രതീക്ഷിക്കരുത്. കേരള തെരഞ്ഞെടുപ്പു കമ്മിഷനാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ നടത്തിപ്പു ചുമതല. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടാലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വൈബ്‌സൈറ്റ് വഴിയും ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാവും.

ഡിസംബര്‍ 8, 10, 14 എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു വോട്ടിങ് സമയം. വോട്ടു ചെയ്യാനെത്തുമ്പോള്‍ മാസ്‌ക് നിര്‍ബന്ധം. മൂക്കും വായും മൂടുന്ന രീതിയില്‍ മാസ്‌ക് ധരിക്കുക. മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. ബൂത്തിലേക്ക് കുട്ടികളെ കൊണ്ടു പോകരുത്. സംസാരിക്കുമ്പോള്‍ ആറടി അകലം പാലിക്കുക. വരി നില്‍ക്കുമ്പോഴും ആറടി അകലം നിര്‍ബന്ധം. ചിലയിടത്ത് വോട്ടര്‍മാര്‍ക്ക് നില്‍ക്കാന്‍ പ്രത്യേക സ്ഥാനവും അടയാളപ്പെടുത്തി നല്‍കിയിട്ടുണ്ടാകും.

ഹസ്തദാനം ഒഴിവാക്കുക. പോളിങ് ബൂത്തില്‍ തെര്‍മല്‍ സ്‌കാനര്‍ വഴിയുള്ള ശരീരോഷ്മാവ് പരിശോധന ഉണ്ടാകില്ല. ബൂത്തിനു പുറത്ത് കൈകഴുകാനുള്ള സോപ്പും വെള്ളവും സാനിട്ടൈസര്‍ ഇവയിലേതെങ്കിലുമൊന്നു സജ്ജമാക്കിയിട്ടുണ്ടാകും. ഏഴു ലീറ്റര്‍ സാനിറ്റൈസറാണ് ഓരോ ബൂത്തിലേക്കും നല്‍കുക. ബൂത്തിനുള്ളില്‍ ഒരേസമയം 3 വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂ. വോട്ടു ചെയ്തു പുറത്തിറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണം. വൈകിട്ട് ആറു മണിക്ക് ക്യൂവില്‍ നില്‍ക്കുന്ന, ടോക്കണ്‍ ലഭിച്ച എല്ലാവര്‍ക്കും വോട്ടു ചെയ്യാം.

അവസാന മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും എത്തി വോട്ടു ചെയ്യാനാണ്. പിപിഇ കിറ്റ് ധരിച്ചെത്തിയായിരിക്കും ഇവര്‍ വോട്ടു ചെയ്യുക. ഇവര്‍ ഒപ്പിടാന്‍ ഉപയോഗിച്ച പേന ഉള്‍പ്പെടെ പുനരുപയോഗിക്കില്ല. ബൂത്തിനകത്തുള്ള ഏജന്റുമാര്‍ ഉള്‍പ്പെടെ ഈ സമയത്ത് പിപിഇ കിറ്റ് ധരിച്ചിട്ടുണ്ടാകും. സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് നല്‍കും. വീടുകളിലോ ആശുപത്രികളിലോ കഴിയുന്നവര്‍ പിപിഇ കിറ്റ് സ്വയം സംഘടിപ്പിക്കണം. ഇവര്‍ പിപിഇ കിറ്റ് ധരിച്ച് വൈകിട്ട് ആറിന് മുമ്പ് വോട്ടു ചെയ്യാനെത്തണം. എന്നാല്‍ ആറു മണിക്ക് ക്യൂവിലുള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ടു ചെയ്ത ശേഷം മാത്രമേ ഇവരെ വോട്ടിന് അനുവദിക്കൂ. സ്ഥാനാര്‍ഥിയുടെ ഏജന്റുമാര്‍ ആവശ്യപ്പെട്ടാല്‍ ഇവര്‍ മുഖാവരണം മാറ്റണം. കോവിഡ് സ്‌പെഷല്‍ വോട്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് കോവിഡ് ഭേദമായാലും ക്വാറന്റീന്‍ കഴിഞ്ഞാലും പോളിങ് ദിവസം ബൂത്തിലെത്തി വോട്ടു ചെയ്യാനാകില്ല.

നിയമസഭ-ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ ഒരൊറ്റ സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്താല്‍ മതി. എന്നാല്‍ ത്രിതല സംവിധാനം നിലവില്‍ വന്നതിനു ശേഷം തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളിലെ വോട്ടര്‍മാര്‍ക്ക് മൂന്നു വോട്ടുണ്ട്. അതായത് അവര്‍ മൂന്നു ബാലറ്റ് യൂണിറ്റുകളില്‍ വോട്ട് ചെയ്യണം, നഗരസഭയിലും കോര്‍പറേഷനിലും വോട്ടു ചെയ്യുന്നവര്‍ക്ക് ഒറ്റ ബാലറ്റ് യൂണിറ്റും ഒറ്റ വോട്ടും മാത്രമേയുള്ളൂ. വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥിക്കായി വോട്ടു ചെയ്യുന്ന ഭാഗമാണ് ബാലറ്റ് യൂണിറ്റ്. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ഥിയുടെ പേരിനു നേരെ അമര്‍ത്തുമ്പോള്‍ അദ്ദേഹത്തിനുതന്നെയാണോ വോട്ടു വീണതെന്ന് വ്യക്തമാക്കുന്ന വിവിപാറ്റ് സംവിധാനം പക്ഷേ ഇത്തവണയില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിവിപാറ്റ് സംവിധാനമുണ്ടായിരുന്നു.

പഞ്ചായത്തില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യണം. ഇതിനായി മൂന്നു ബാലറ്റ് യൂണിറ്റുകളുണ്ടാകും. ഈ മൂന്നു യൂണിറ്റുകള്‍ക്കും കൂടി ഒറ്റ കണ്‍ട്രോള്‍ യൂണിറ്റ് മാത്രം. ഒരു ബാലറ്റ് യൂണിറ്റില്‍ 15 സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവുമായിരിക്കും ഉണ്ടാവുക. പതിനാറാമതായി ‘എന്‍ഡ്’ എന്നെഴുതിയ ബട്ടണും കാണാം. സ്ഥാനാര്‍ഥികള്‍ 15ല്‍ കൂടുതലായാല്‍ മറ്റൊരു ബാലറ്റ് യൂണിറ്റ് കൂടി ബൂത്തിലുണ്ടാകും. 16 മുതലുള്ള സ്ഥാനാര്‍ഥികളുടെ വിവരം ഈ ബാലറ്റ് യൂണിറ്റിലുണ്ടായിരിക്കും. ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന വെള്ള നിറത്തിലുള്ള ലേബലാകും പതിച്ചിട്ടുണ്ടാവുക. രണ്ടാമതായി ബ്ലോക്ക് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ ഇളം നീല നിറത്തിലുള്ള ലേബലുമാണു പതിച്ചിരിക്കുക

ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥികളില്ലെങ്കില്‍ ആര്‍ക്കും വോട്ടു ചെയ്യാതെ ‘നോട്ട’ രേഖപ്പെടുത്താനുള്ള അവസരം ഇത്തവണയില്ല. പകരം എന്‍ഡ് ബട്ടനാണുള്ളത്. ഓരോ ബാലറ്റ് യൂണിറ്റിലെയും ആദ്യത്തെ 15 സ്ഥാനാര്‍ഥികളുടെ പേരിനു താഴെയായിരിക്കും എന്‍ഡ് ബട്ടന്‍ ഉണ്ടാവുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ആര്‍ക്കും വോട്ടു ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ ആദ്യമേ എന്‍ഡ് ബട്ടന്‍ മാത്രം അമര്‍ത്തി മടങ്ങാം. ഇഷ്ടമുള്ള ഒന്നോ രണ്ടോ തലത്തിലെ സ്ഥാനാര്‍ഥികള്‍ക്കു മാത്രം വോട്ടു ചെയ്യാനും അവസരമുണ്ട്. വോട്ടു രേഖപ്പെടുത്തിയതിനു ശേഷം എന്‍ഡ് ബട്ടന്‍ അമര്‍ത്തണമെന്നു മാത്രം.

ഉദാഹരണമായി ഗ്രാമ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും മാത്രമേ വോട്ട് ചെയ്യാന്‍ താല്‍പര്യമുള്ളൂവെങ്കില്‍ അതു രേഖപ്പെടുത്തിയ ശേഷം മൂന്നാമത്തെ ബാലറ്റ് യൂണിറ്റിലെ (ജില്ലാ പഞ്ചായത്ത് ബാലറ്റ് യൂണിറ്റ്) എന്‍ഡ് ബട്ടണ്‍ അമര്‍ത്താവുന്നതാണ്. ഗ്രാമപഞ്ചായത്തിലേക്കു മാത്രമേ വോട്ടു ചെയ്യുന്നുള്ളൂവെങ്കിലും ജില്ലാ പഞ്ചായത്ത് ബാലറ്റ് യൂണിറ്റിലെ ഈ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വോട്ടിങ് പൂര്‍ത്തിയായി എന്നു വ്യക്തമാക്കാന്‍ നീണ്ട ബീപ് ശബ്ദം കേള്‍ക്കാം. ഇത്തരം സാഹചര്യത്തില്‍ ചെയ്യാതിരുന്ന തലത്തിലെ വോട്ട് രേഖപ്പെടുത്താത്ത വോട്ടായി പരിഗണിക്കപ്പെടും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യൂട്യൂബർ ‘മണവാള’നെതിരെ ലുക്ക് ഔട്ട് സർക്കുലർ

വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്

Published

on

തൃശൂർ: മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനൽ ഉടമ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്. ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോൾ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. തൃശ്ശൂർ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഷഹീൻ ഷായെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

Continue Reading

kerala

സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ നേതാക്കൾ; ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി സ്നേഹസമ്മാനം കൈമാറി

മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിർത്താനായി സാദിഖലി തങ്ങൾ നിലപാടെടുത്തെന്ന് മലപ്പുറം സെന്റ് തോമസ് പള്ളി വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു

Published

on

പാണക്കാട്: ക്രിസ്മസ് സൗഹാർദം പങ്കുവെക്കാനായി പാണക്കാട് സാദിഖലി തങ്ങളെ സന്ദർശിച്ച് ക്രിസ്ത്യൻ സഭാ മതനേതാക്കൾ. തങ്ങളുടെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. മലപ്പുറം ഫാത്തിമമാതാ ചർച്ചിലെ വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിലിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പാണക്കാടെത്തി സ്നേഹ സമ്മാനം കൈമാറിയത്.

ക്രിസ്ത്യൻ സമൂഹവുമായുള്ള പാണക്കാട് കുടുംബത്തിൻ്റെ ബന്ധം എടുത്തു പറഞ്ഞാണ് സംഘത്തെ സാദിഖലി തങ്ങൾ സ്വീകരിച്ചത്. സൗഹാർദ സന്ദേശങ്ങൾക്ക് വർത്തമാന കാലത്ത് വലിയ പ്രാധാന്യമുണ്ടെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി. നാളെ കോഴിക്കോട് ബിഷപ് വർഗീസ് ചക്കാലക്കലിനെ സന്ദർശിക്കുമെന്നും സാദിഖലി തങ്ങൾ അറിയിച്ചു.

മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിർത്താനായി സാദിഖലി തങ്ങൾ നിലപാടെടുത്തെന്ന് മലപ്പുറം സെന്റ് തോമസ് പള്ളി വികാരി സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു. മത സൗഹാർദത്തിൽ പാണക്കാട് കുടുംബം വഹിക്കുന്ന പങ്കും നേതാക്കൾ പറഞ്ഞു.

Continue Reading

crime

510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; സിനിമാ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി

ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്

Published

on

മലപ്പുറം: മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് പിടിയിലാകുന്നത്. രണ്ടു നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് അരക്കിലോയില്‍ അധികം സിന്തറ്റിക്ക് ലഹരിമരുന്ന് പിടികൂടിയത്.

വീര്യം കൂടിയ എംഡി എം എ . കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ ഡാന്‍സാഫും വാഴക്കാട് പോലീസും ചേര്‍ന്ന് പിടികൂടി. ലഹരി എത്തിച്ച കാറും കസ്റ്റഡിയിലെടുത്തു. ഒമാനില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിര്‍ ആണ് ഷബീബിന്റെ നിര്‍ദ്ദേശപ്രകാരം എം.ഡി.എം.എ വിദേശത്തുനിന്ന് എത്തിച്ചത്.

ഒമാനില്‍ നിന്നു വന്നയാളാണ് മയക്കുമരുന്ന് നടിമാരെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയത്. നടിമാര്‍ ആരാണെന്ന് അറിയില്ലെന്നും, കൂടുതലൊന്നും തന്നോട് വെളിപ്പെടുത്തിയില്ലെന്നുമാണ് ഷെഫീഖ് പൊലീസിനോട് പറഞ്ഞത്. ഷെഫീഖിന്റെ മൊഴിയില്‍ എത്രമാത്രം വസ്തുതയുണ്ടെന്നും, നടിമാര്‍ ആരാണെന്നും അന്വേഷിച്ചു വരുന്നതായി പൊലീസ് സൂചിപ്പിച്ചു.

Continue Reading

Trending