Connect with us

kerala

ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവം: ഹൈപ്പർ മാർക്കറ്റ് അടപ്പിച്ചു

കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗത്തിൻ്റേതാണ് നടപടി.

Published

on

ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ നടപടി. കോഴിക്കോട് മൂഴിക്കൽ എം ആർ ഹൈപ്പർ മാർക്കറ്റ് പൂട്ടിച്ചു. കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗത്തിൻ്റേതാണ് നടപടി. തുടർ പരിശോധനക്ക് ശേഷമായിരിക്കും ഇനി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുക.

ബർഗർ കഴിച്ച രണ്ട് പേർക്ക് ഛർദി. ഇരുവരും ചികിത്സയിലാണ്. ചിക്കൻ ബർ​ഗറിലാണ് പുഴുവിനെ കിട്ടത്. ഓൺലൈനിൽ ഓർഡർ ചെയ്താണ് രണ്ട് ബർഗർ വാങ്ങിയത്. ഒരു ബർ​ഗർ പൂർണമായി ഇരവരും കഴിച്ച ശേഷമാണ് പുഴുവിനെ കണ്ടെത്തിയത്. അടുത്തദിവസം രണ്ടു പേർക്കും ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

kerala

പി. ശശിക്കെതിരെ വീണ്ടും പി. വി അന്‍വര്‍; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പൊളിറ്റിക്കല്‍ ടാര്‍ഗറ്റുണ്ടെന്ന് ആക്ഷേപം

മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന ഒരു പ്രചാരണം ഉണ്ടാക്കാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി കൂട്ടുനിന്നു.

Published

on

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെയും പി. ശശിക്കെതിരെയും താന്‍ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ ആദ്യം അവഗണിച്ച സര്‍ക്കാര്‍ ഒടുവില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് കൈകഴുകാനുള്ള നീക്കത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ് പി.വി. അന്‍വര്‍ എംഎല്‍എ.

അന്വേഷണം വൈകുന്നത് സംബന്ധിച്ച് ഇത്രയേറെ വലിയ ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ നടന്നിട്ടും എന്തുകൊണ്ട് പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി ഒരു പത്രക്കുറിപ്പ് ഇറക്കിയില്ലെന്ന് അന്‍വര്‍ ചോദിച്ചു. പി. ശശി മറ്റാരുടെയെങ്കിലും ചാരനാണോയെന്ന് പാര്‍ട്ടി പരിശോധിക്കണം. മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന ഒരു പ്രചാരണം ഉണ്ടാക്കാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി കൂട്ടുനിന്നു. സര്‍ക്കാരിനെയും പാര്‍ട്ടിയെയും കഴിഞ്ഞ എട്ടുദിവസമായി മുള്‍മുനയില്‍ നിര്‍ത്തിയതിന് പൊളിറ്റിക്കല്‍ സെക്രട്ടറി മറുപടി പറയേണമെന്നും പി.വി. അന്‍വര്‍ ആവശ്യപ്പെട്ടു.

പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് ഇതില്‍ പല രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടെന്ന് ഞാന്‍ സംശയിക്കുന്നതിന്റെ കാരണങ്ങളിലൊന്നാണിത്. പി. ശശിക്കെതിരെ പാര്‍ട്ടി സെക്രട്ടറിക്ക് പരാതി കൈമാറിയിട്ടുണ്ട്. പാര്‍ട്ടി പറയട്ടെ ബാക്കിയെന്നും പി. ശശിക്കെതിരെ നിലപാട് കടുപ്പിച്ച് തന്നെ മുന്നോട്ട് പോകുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. പരാതികളില്‍ അന്വേഷണം അട്ടിമറിക്കാന്‍ എഡിജിപി നേരിട്ട് ശ്രമിക്കുന്നുണ്ടെന്നും കീഴുദ്യോ?ഗസ്ഥരെ വിളിച്ച് തെളിവ് ശേഖരിക്കുന്നുണ്ടെന്നും പി.വി. അന്‍വര്‍ പറഞ്ഞു. എഡിജിപിക്കെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം പോയത് പരാതിയില്‍ കഴമ്പുള്ളത് കൊണ്ടാണ്. അതിനാല്‍ എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടതെന്നും പി.വി. അന്‍വര്‍ ആവശ്യപ്പട്ടു.

Continue Reading

kerala

സങ്കേതിക തകരാര്‍; കരിപ്പൂരില്‍ നിന്നും ദുബൈയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകുന്നു

ഉച്ചയ്ക്ക് 2:45 ന് കരിപ്പൂരില്‍ നിന്നും ദുബൈയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകുന്നത്.

Published

on

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദുബൈയിലേക്ക് പോകേണ്ട വിമാനം വൈകുന്നു. ഉച്ചയ്ക്ക് 2:45 ന് കരിപ്പൂരില്‍ നിന്നും ദുബൈയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകുന്നത്. വൈകീട്ട് ആറ് മണിക്ക് മാത്രമേ വിമാനം പുറപെടുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. സങ്കേതിക പ്രശ്‌നമാണെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്ന വിശദീകരണം.

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം

ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനി പുറത്തേക്കെത്തുന്നത്.

Published

on

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി പുറത്തേക്ക്. വിചാരണ കോടതി ജാമ്യത്തില്‍ വിട്ടു. കര്‍ശന ഉപാധികളോടെയാണ് പള്‍സര്‍ സുനിയെ ജാമ്യത്തില്‍ വിട്ടിരിക്കുന്നത്. ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനി പുറത്തേക്കെത്തുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരു സിം ല്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല, അനുമതിയിലാതെ വിചാരണ കോടതിയുടെ പരിതി വിട്ട് പോകരുത്, മാധ്യമന്ങ്ങളോട് സംസാരിക്കരുത്, ഒരു ലക്ഷം രൂപയും രണ്ട് ആള്‍ ജാമ്യം എന്നിവയാണ് വ്യവസ്ഥകള്‍. ഉപയോഗിക്കുന്ന സിമ്മിന്റെ വിവരങ്ങള്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. പള്‍സര്‍ സുനിയുടെ സുരക്ഷ റൂറല്‍ പോലീസ് ഉറപ്പാക്കണം എന്ന് കോടതി നിര്‍ദേശിച്ചു.

നടിയെ അക്രമിച്ച കേസില്‍ സുപ്രീം കോടതിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകള്‍ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നത്. എറണാകുളം സബ് ജയിലിലാണ് പള്‍സര്‍ സുനി കഴിഞ്ഞിരുന്നത്. 2017- ഫെബ്രുവരി 23 മുതല്‍ സുനി ജയിലിലാണ്.

 

 

Continue Reading

Trending