Connect with us

More

സ്പിന്നില്‍ കടപുഴകി ലങ്ക; ഇന്ത്യക്ക് 304 റണ്‍സിന്റെ ഗംഭീര ജയം

Published

on

ഗാലെ: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആവേശ ജയം. 550 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയെ 245 റണ്‍സിന് ഇന്ത്യ മടക്കുകയായിരുന്നു. ടെസ്റ്റ് അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ ഗോളില്‍ ആതിഥേയര്‍ക്കെതിരെ 304 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 550 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക, കളി തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ 245 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ലങ്കയുടെ നിരയില്‍ ദിമുത് കരുണരത്നെക്കും ഡിക്ക് വെല്ലയ്ക്കും മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. കരുണരത്നെ സെഞ്ചുറിക്ക് മൂന്നു റണ്‍സകലെ പുറത്താവുകയായിരുന്നു. ഇന്ത്യയ്ക്കായി ജഡേജയും അശ്വിനും മൂന്ന് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

സ്‌കോര്‍: ഇന്ത്യ 600, 240/3 ഡിക്ലയേര്‍ഡ്, ശ്രീലങ്ക  291, 245


നേരത്തെ കളിയില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ച ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 309 റണ്‍സിന്റെ ലീഡുമായി എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സില്‍ ബാറ്റുചെയ്യുകയായിരുന്നു.

ആദ്യ ഇന്നിങ്സില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റേയും (14), പൂജാരയുടേയും (15) വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായ ഇന്ത്യക്ക് മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റനും അഭിനവ് മുകുന്ദും നേടിയ 133 റണ്‍സിന്റെ കൂട്ടുകെട്ടാണ് മികച്ച സ്‌കോറിലെത്താന്‍ സഹായിച്ചത്. പൂജാര പുറത്തായതിനു പിന്നാലെ എത്തിയ മഴയെ തുടര്‍ന്ന് ഒരു മണിക്കൂര്‍ 24 മിനിറ്റ് കളി തടസ്സപ്പെട്ടു. നേരത്തെ അഞ്ചിന് 154 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ലങ്കക്ക് ഇന്ത്യന്‍ ബൗളിങ്ങിനെതിരെ ചെറുത്തുനില്‍ക്കാനായില്ല. ഒന്നാം ഇന്നിങ്സില്‍ ആതിഥേയര്‍ 291 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യ ഒന്നാമിന്നിങ്സില്‍ 600 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ മൂര്‍ച്ചയേറിയ ബൗളിങ്ങിന് മുന്നില്‍ ലങ്കന്‍നിരയില്‍ പിടിച്ചുനില്‍ക്കാനായത് ഉപുല്‍ തരംഗ, ദില്‍റുവന്‍ പെരേര, എയ്ഞ്ചലോ മാത്യൂസ് എന്നിവര്‍ക്ക് മാത്രമാണ്.

india

ഹോളി കളർ ശരീരത്തിലാക്കാൻ സമ്മതിച്ചില്ല; യുപിയിൽ മുസ്‌ലിമിനെ അടിച്ചുകൊന്ന് ആൾക്കൂട്ടം

രോഷാകുലരായ ജനം തെരുവിലിറങ്ങിയെങ്കിലും ഇതുവരെ ആക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല

Published

on

ഉത്തർപ്രദേശിലെ ഉന്നാവിൽ പള്ളിയിലേക്കുള്ള യാത്രയിലാണ് സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ശരീഫ് (48) കൊല്ലപ്പെട്ടത്. തന്റെ ദേഹത്ത് കളർ ഒഴിക്കാൻ സമ്മതിക്കാതിരുന്ന ശരീഫിനെ ഹോളി ആഘോഷിക്കുന്ന ആൾക്കൂട്ടം ക്രൂരമായി മർദ്ധിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുന്നേ ശരീഫ് മരണപ്പെട്ടിരുന്നു. രോഷാകുലരായ ജനം തെരുവിലിറങ്ങിയെങ്കിലും ഇതുവരെ ആക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല.

Continue Reading

kerala

ലഹരിക്കെതിരെ തെരുവുനാടകവുമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Published

on

ലഹരി ഉപയോഗത്തെ ചെറുക്കുന്നതിനായി ബോധവത്ക്കരണ നാടകവുമായി നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ലഹരിക്കെതിരെ വ്യത്യസ്ത ബോധവല്‍ക്കരണ പരിപാടിയുമായി എത്തിയിക്കുകയാണ് ഈ കുട്ടികള്‍. ലഹരി ഉപയോഗത്തിനെതിരെ ജാഗ്രതയും, ശ്രദ്ധയും നല്‍കാന്‍ സഞ്ചരിക്കുന്ന തെരുവു നാടക സംഗീത ശില്പമാണ് കുട്ടികള്‍ അവതരിപ്പിക്കുന്നത്.

ആദ്യപ്രദര്‍ശനം മലപ്പുറം കലക്ടറേറ്റില്‍ നടന്നു. ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ പി.വി അബ്ദുവഹാബ് എം.പിയടക്കം പല നേതാക്കളും പങ്കെടുത്തു. മനസ്സുകളെ സ്വാധീനിക്കുന്ന രീതിയിലാണ് കുട്ടികള്‍ ഈ സംഗീത ശില്പം ഒരുക്കിയിരിക്കുന്നത്. ലഹരിക്കെതിരെ ആരെയും കാത്തുനില്‍ക്കാതെ രംഗത്തിറങ്ങേണ്ട കാലമാണിത്. ഈ ദുരന്തത്തില്‍ നിന്ന് നമ്മുടെ നാടിനെ രക്ഷപ്പെടുത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണം.

Continue Reading

crime

വീട്ടിൽ എം.ഡി.എം.എ വിൽപന; മൂന്നു പേർ പിടിയിൽ

Published

on

കണ്ണൂർ: വാടകവീട് കേന്ദ്രീകരിച്ചു എം.ഡി.എം.എ വിൽപന നടത്തുന്ന യുവതിയടക്കം മൂന്നുപേർ കണ്ണൂരിൽ പിടിയിൽ. ഉളിക്കൽ നുച്ചിയാട് സ്വദേശി മുബഷീർ (31), കർണാടക സ്വദേശികളായ കോമള (31), അബ്ദുൽ ഹക്കിം (32) എന്നിവരെയാണ് ഉളിക്കൽ പൊലീസും ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ഇരിട്ടി ഡിവൈ.എസ്‌.പിയുടെ കീഴിലുള്ള സ്ക്വാഡും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് ഇവർ താമസിക്കുന്ന നുച്ചിയാട് വാടക ക്വോർട്ടേഴ്‌സിൽനിന്ന് മയക്കുമരുന്നുമായി മൂവർ സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

നുച്ചിയാട് ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ക്വോർട്ടേഴ്സ് കോംപ്ലക്സിൽ കുടുംബാംഗങ്ങൾ എന്ന വ്യാജേന താമസിച്ചാണ് ഇവർ മയക്കുമരുന്നു വിൽപന നടത്തിയിരുന്നത്. വീട്ടിലെത്തിയ പൊലീസ് സംഘം ഇവരുടെ മുറിയുടെ വാതിലിൽ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറക്കാത്തതിനെതുടർന്ന്, പൊളിച്ച് അകത്തുകയറി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Continue Reading

Trending