Connect with us

kerala

സാഹിത്യകാരന്‍ ടി.എന്‍ പ്രകാശ് അന്തരിച്ചു

ഏറെക്കാലമാരി പക്ഷാതബാധിതനായി കിടപ്പിലായിരുന്നു.

Published

on

കണ്ണൂര്‍: സാഹിത്യകാരനും മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളുമായ ടി.എൻ. പ്രകാശ്‍ (69) അന്തരിച്ചു. ഏറെക്കാലമാരി പക്ഷാതബാധിതനായി കിടപ്പിലായിരുന്നു. രാവിലെ 8.30ന് വീട്ടിൽ കൊണ്ടുവരുന്ന മൃതദേഹം വെെകുന്നേരം 3.30ന് പയ്യാമ്പലത്ത് സംസ്കരിക്കും.

കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകനുമിയിരുന്നു. കേരള സാഹിത്യ അക്കാദമി അംഗം, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗവുമായിട്ടുണ്ട്.

1955 ഒക്‌ടോബര്‍ ഏഴിന് കണ്ണൂരിലെ വലിയന്നൂരിലാണ് ജനനം. പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായിരുന്ന ഇദ്ദേഹം കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. അബുദാബി ശക്തി പുരസ്കാരം, ചെറുകഥാ ശതാബ്ദി പുരസ്കാരം, ജോസഫ് മുണ്ടശ്ശേരി പുരസ്കാരം, വി.ടി ഭട്ടതിരിപ്പാട് പുരസ്കാരം, എസ്.ബി.ടി സാഹിത്യ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, മയില്‍പ്പീലി പുരസ്‌കാരം, അറ്റ്‌ലസ് കൈരളി പുരസ്‌കാരം, എക്‌സലന്റ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്‌.

വളപട്ടണം പാലം, ദശാവതാരം, സ്‌നേഹദൃശ്യങ്ങള്‍, ഇന്ത്യയുടെ ഭൂപടം, ഈ കടല്‍ത്തീര നിലാവില്‍, തെരഞ്ഞെടുത്ത കഥകള്‍, താപം, ലോകാവസാനം, താജ്മഹല്‍, വാഴയില, രാജ്ഘട്ടില്‍ നിന്നൊരാള്‍ (കഥകള്‍). സൗന്ദര്യലഹരി, നട്ടാല്‍ മുളയ്ക്കുന്ന നുണകള്‍, കിളിപ്പേച്ച് കേക്കവാ, ചന്ദന (നോവലെറ്റുകള്‍), തെരഞ്ഞെടുത്ത പതിനൊന്ന് നോവലെറ്റുകള്‍, ആര്‍ട്ട് ഓഫ് ലിവിംഗ്, നക്ഷത്രവിളക്കുകള്‍ (ഓര്‍മ), വാന്‍ക, വീഞ്ഞ്, ഈസ്റ്ററിന്റെ തലേരാത്രി (ബാലസാഹിത്യം), സമനില, തണല്‍, തൊട്ടാല്‍ പൊള്ളുന്ന സത്യങ്ങള്‍, കൈകേയി, വിധവകളുടെ വീട് (നോവലുകള്‍), ഡോ. ടി.പി സുകുമാരന്‍: പേരിന്റെ പൊരുള്‍ (ജീവചരിത്രം) എന്നിവയാണ് കൃതികള്‍.

എം.കൃഷ്ണൻ നായരാണ് പിതാവ്. മാതാവ് എം കൗസല്യ. എളയാവൂർ ധർമോദയം എല്‍പി സ്കൂളിന് സമീപം തീർഥത്തിലാണ് താമസം. കടമ്പൂര്‍ ഹയര്‍സെക്കന്ററി സ്കൂള്‍ പ്രധാനാധ്യാപിക ഗീതയാണ് ഭാര്യ. മക്കൾ: പ്രഗീത്, തീർത്ഥ. മരുമകൾ: ശാരിക.

kerala

സ്‌കൂള്‍ കായിക മേള; ആദ്യ ദിനം തിരുവനന്തപുരം മുന്നില്‍

646 പോയിന്റുമായാണ് തിരുവനന്തപുരം മുന്നേറി നില്‍ക്കുന്നത്. 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നുണ്ട്.

Published

on

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ ദിനം തിരുവനന്തപുരം മുന്നില്‍. 646 പോയിന്റുമായാണ് തിരുവനന്തപുരം മുന്നേറി നില്‍ക്കുന്നത്. 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നുണ്ട്. ഒളിംപിക്സ് മാതൃകയില്‍ നടത്തുന്ന കായിക മേളയില്‍ ഭിന്നശേഷി വിഭാഗത്തിലെ അത്‌ലറ്റിക്സ്സ്, ഗെയിംസ് മത്സരങ്ങളും നടന്നു.

14 വയസിന് മുകളിലുള്ള കുട്ടികളുടെ മിക്സഡ് സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പില്‍ തിരുവനന്തപുരം സ്വര്‍ണം നേടി. അതേസമയം പാലക്കാട് വെള്ളിയും പത്തനംതിട്ട വെങ്കലവും സ്വന്തമാക്കി.

കായികമേളയിലെ ആദ്യ മീറ്റ് റെക്കോര്‍ഡ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫ്രീസ്റ്റൈല്‍ നീന്തലില്‍ തിരുവനന്തപുരത്തിന്റെ മോഗം തീര്‍ഥു സമദേവ് നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് നീന്തലില്‍ തിരുവനന്തപുരത്തിന്റെ അഭിനവ് എസും ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് നീന്തലില്‍ കണ്ണൂരിന്റെ ദേവിക കെയും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

 

 

Continue Reading

kerala

ട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി; തിരുവല്ലയില്‍ ട്രെയിനുകള്‍ തടഞ്ഞിട്ട് പരിശോധന

പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളില്‍ ബോംബ് ഭീഷണി.

Published

on

തിരുവനന്തപുരം: പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളില്‍ ബോംബ് ഭീഷണി. തിരുവല്ല സ്റ്റേഷനില്‍ ട്രെയിനുകള്‍ തടഞ്ഞിട്ട് പരിശോധന നടത്തുകയാണ്. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദേശം നല്‍കി.

വൈകുന്നേരത്തോട് കൂടിയാണ് ട്രെയിനുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. എന്നാല്‍ ഭീഷണി സന്ദേശം എവിടെ നിന്നു ലഭിച്ചുവെന്ന് പൊലീസ് പറയുന്നില്ല. പത്തനംതിട്ട എസ്പിയുടെ നിര്‍ദേശ പ്രകാരം തിരുവല്ല റെയില്‍വേ സ്റ്റേഷനിലും പരിസരങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. മൂന്ന് ട്രെയിനുകള്‍ തിരുവല്ല സ്റ്റേഷനില്‍ തടഞ്ഞിട്ട് പരിശോധിക്കുകയാണ്.

എസ് പി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പാലക്കാട്ടു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന ട്രെയിനുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. തിരുവല്ല സ്റ്റേഷന്‍ പരിധിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളില്‍ പരിശോധന നടത്തി വരികയാണ്.

 

 

Continue Reading

kerala

എഡിഎമ്മിന്റെ മരണം; കണ്ണൂര്‍ കളക്ടര്‍ക്ക് ഐഎഎസ് അസോസിയേഷന്റെ പിന്തുണ

നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുതെന്ന് ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Published

on

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍. നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുതെന്ന് ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിന് ആവശ്യമായ മൊഴിയും എല്ലാവിധത്തിലുമുള്ള സഹകരണവും കളക്ടര്‍ നല്‍കുന്നുണ്ടെന്നും ഐഎഎസ് അസോസിയേഷന്‍ അറിയിച്ചു.

എഡിഎമ്മിന്റെ മരണത്തില്‍ കളക്ടര്‍ക്കെതിരായി വ്യക്തിപരമായ ആക്രമണങ്ങളും മുന്‍വിധികളോടെയുള്ള സമീപനവും ഒഴിവാക്കാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഐഎഎസ് അസോസിയേഷന്‍ പിന്തുണയുമായി രംഗത്തെത്തിയത്.

യാത്രയയപ്പ് പരിപാടിയില്‍ പി പി ദിവ്യയുടെ വിവാദ പ്രസംഗത്തിന് ശേഷം നവീന്‍ ബാബു തന്നെ വന്ന് കണ്ടിരുന്നുവെന്നും തെറ്റ് പറ്റിയെന്ന് പറഞ്ഞതായും അരുണ്‍ കെ വിജയന്‍ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കളക്ടര്‍ അരുണ്‍ കെ വിജയനെതിരെ കടുത്ത വിമര്‍ശനം ഉയരുകയായിരുന്നു. കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.

 

 

Continue Reading

Trending