Connect with us

Sports

ലോകകപ്പ് സന്നാഹ മത്സരങ്ങളില്‍ ഇന്ന് കൊല കൊമ്പന്മാര്‍ മുഖാമുഖം

Published

on

മാഡ്രിഡ്: ലോകമെമ്പാടും ഇന്നും ലോകകപ്പ് സന്നാഹങ്ങള്‍. കൊല കൊമ്പന്മാര്‍ മുഖാമുഖം. മമമമകഴിഞ്ഞ മല്‍സരത്തില്‍ കൊളംബിയക്കെതിരെ തോല്‍വി പിണഞ്ഞ ഫ്രാന്‍സ് മാനം തേടി റഷ്യക്കെതിരെ ഇറങ്ങുന്നു. മാഡ്രിഡിലെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകമായ വാന്‍ഡ മെട്രോപൊളിറ്റാനോ സ്‌റ്റേഡിയത്തില്‍ സ്പാനിഷ് സംഘത്തിന് ഇന്ന് അര്‍ജന്റീനിയന്‍ വെല്ലുവിളി. ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ 2006ലെ ചാമ്പ്യന്‍മാരായ ഇറ്റലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കാനായതിന്റെ ആത്മവിശ്വാസവുമായാണ് അര്‍ജിന്റീന ഇന്നിറങ്ങുന്നത്.

A post shared by Leo Messi (@leomessi) on


യോഗ്യത റൗണ്ടില്‍ തപ്പിത്തടഞ്ഞെങ്കിലും മെസുയുടേയും അഗ്വൂറോയുടേയും അഭാവത്തില്‍ നേടിയ ജയം ടീമിന് ചെറുതല്ലാത്ത ആത്മ ബലമാണ് നല്‍കുന്നത്. അതേ സമയം സന്നാഹ മത്സരത്തില്‍ ജര്‍മ്മനിയുമായി സമനില പാലിച്ച സ്‌പെയിയിനിന് ലോകകപ്പിന് മുമ്പ് പഴയ പ്രതാപം വീണ്ടെടുക്കാനുള്ള അവസരമാണ് ഇന്ന്. സ്‌പെയിനിനെക്കാളും രണ്ട് റാങ്ക് മുകളിലായി ഫിഫ റാങ്കിങില്‍ നാലാം സ്ഥാനത്താണ് മെസിയുടെ അര്‍ജന്റീന. എട്ടു വര്‍ഷം മുമ്പാണ് ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന 4-1ന് വിജയിച്ചിരുന്നു.
ജര്‍മ്മനിക്കെതിരായ മത്സരത്തില്‍ കളിക്കാതിരുന്ന ഡേവിഡ് സില്‍വ ഇന്ന് സ്പാനിഷ് സംഘത്തോടൊപ്പമുണ്ടാകും. ജര്‍മ്മനിക്കെതിരെ സൈഡ് ബെഞ്ചിലിരുത്തിയ സെസാര്‍ അസ്പിലിക്യൂറ്റ, മാര്‍കോസ് അലന്‍സോ എന്നിവര്‍ക്കും ഇന്ന് അവസരം ലഭിച്ചേക്കും. ഇറ്റലിക്കെതിരെ കളിക്കാതിരുന്ന ലയണല്‍ മെസി, എയ്ഞ്ചല്‍ കോറിയ, മഷരാനോ തുടങ്ങിയവര്‍ക്ക് ഇന്ന് അര്‍ജന്റീനിയന്‍ നിരയില്‍ അവസരം ലഭിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. ബെലോ ഹൊറിലോണ്ടയില്‍ നാലു വര്‍ഷം മുമ്പേറ്റ 7-1ന്റെ അപമാനകരമായ തോല്‍വിയുടെ വേട്ടയാടല്‍ മാറ്റാന്‍ ബ്രസീല്‍ ഇന്ന് ജര്‍മ്മനിക്കെതിരെ സന്നാഹ മത്സരത്തിനിറങ്ങുന്നു. ആളുകള്‍ ഇപ്പോഴും ജര്‍മ്മനിക്കെതിരെ എന്നു പറയുമ്പോള്‍ 7-1ന്റെ തോല്‍വിയെ കുറിച്ചാണ് പറയുക.

എന്നാല്‍ സ്‌പോര്‍ട്‌സിലെ വെല്ലുവിളി എന്നതിനേക്കാളുപരി ഇത് വൈകാരികമായ വെല്ലുവിളിയാണെന്നാണ് ബ്രസീല്‍ കോച്ച് ടിറ്റെ തന്നെ പറയുന്നത്. പക്ഷേ ഇത്തവണ കളി മാറും, തങ്ങളുടെ മികച്ച പ്രകടമായിരിക്കും പുറത്തെടുക്കുക എന്ന് ടിറ്റെ ആണയിടുന്നു. ലോകകപ്പിന് ശേഷം 2016 റിയോ ഒളിംപിക്‌സില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നെങ്കിലും ബ്രസീല്‍ പെനാല്‍റ്റിയില്‍ മത്സരം സ്വന്തമാക്കിയിരുന്നു. എന്നാല്‍ സീനിയര്‍ തലത്തില്‍ ഇരു ടീമുകളും 2014 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഏറ്റുമുട്ടുന്നത്. ഡഗ്ലസ് കോസ്റ്റക്കു പകരം ഇന്നത്തെ മത്സരത്തില്‍ ഫെര്‍ണാണ്ടീഞ്ഞോയായിരിക്കും മഞ്ഞപ്പടക്കു വേണ്ടി കളിക്കുക.
അതേ സമയം വെള്ളിയാഴ്ച സ്‌പെയിനിനെതിരെ 1-1ന് സമനില പാലിച്ച ടീമില്‍ തോമസ് മ്യൂളര്‍, മെസ്യൂട്ട് ഓസില്‍, എംറെ കാന്‍ തുടങ്ങിയവരടക്കം അഞ്ചു മാറ്റങ്ങള്‍ വരുത്തുമെന്ന് ജര്‍മ്മന്‍ കോച്ച് ജോക്വിം ലോ സൂചന നല്‍കിയിട്ടുണ്ട്. യുവ താരങ്ങളെ വെച്ച് കോണ്‍ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയ ജര്‍മ്മനിക്ക് ബ്രസീലിനെ മറികടക്കാന്‍ നിരവധി തന്ത്രങ്ങളുണ്ടെന്നാണ് കോച്ച് പറയുന്നത്. ഫ്രാന്‍സ് ഇന്ന് റഷ്യക്കെതിരെ ഇറങ്ങുന്നുണ്ട്. കഴിഞ്ഞ മല്‍സരത്തിലവര്‍ കൊളംബിയയോട് തോറ്റിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചരിത്രം കുറിച്ച് സഞ്ജു; ടി20യില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി

47 പന്തുകളില്‍ സെഞ്ചുറിനേട്ടം കരസ്ഥമാക്കിയ സഞ്ജു ആദ്യ 27 പന്തുകളില്‍ തന്നെ അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു.

Published

on

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 മല്‍സരത്തില്‍ സഞ്ജു സാംസണിന് സെഞ്ചുറി. തുടര്‍ച്ചയായ രണ്ട് ട്വന്റി 20യില്‍ സെഞ്ചുറിനേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സഞ്ജു. 47 പന്തുകളില്‍ സെഞ്ചുറിനേട്ടം കരസ്ഥമാക്കിയ സഞ്ജു ആദ്യ 27 പന്തുകളില്‍ തന്നെ അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു. 9 സിക്സറുകളും 7 ഫോറുകളും അടക്കമാണ് നേട്ടം. 107 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്.

ടി20 പരമ്പരയിലെ ആദ്യ മത്സരമാണ് ഡര്‍ബനിലെ കിംഗ്സമേഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങുകയായിരുന്നു ഇന്ത്യ. രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരമാണ് സഞ്ജു.

ഗുസ്താവോ മക്കെയോണ്‍, റിലീ റൂസോ, ഫില്‍ സാള്‍ട്ട് എന്നിവരാണ് സഞ്ജുവിന് മുമ്പ് രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടിയ താരങ്ങള്‍. 55 പന്തില്‍ സെഞ്ച്വറിയിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് 47 പന്തില്‍ സെഞ്ച്വറിയിലെത്തി സഞ്ജു മറികടന്നത്. ഹൈദരാബാദില്‍ ഒക്ടോബര്‍ 12-ന് ബംഗ്ലാദേശിനെതിരേ തകര്‍ത്തടിച്ച സഞ്ജു മിന്നല്‍ പ്രകടനം മാറ്റാതെ തന്നെയാണ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ക്രീസിലെത്തിയത്.

സഞ്ജുവിന് പുറമേ ഓപ്പണര്‍ അഭിഷേക് ശര്‍മ(7), നായകന്‍ സൂര്യകുമാര്‍ യാദവ്(21), മധ്യനിര താരം തിലക് വര്‍മ(33) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള സീനിയര്‍ ടീം ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള താരങ്ങള്‍ ദക്ഷിണാഫ്രിക്കക്കെതിരെ എത്തുന്നത്.

Continue Reading

Football

ഫ്രാന്‍സ് ദേശീയ ടീമില്‍ നിന്ന് എംബാപ്പെയെ പുറത്തിട്ട് ദെഷാംപ്‌സ്‌

റയൽ മഡ്രിഡ് താരത്തെ തൽക്കാലത്തേക്ക് മാത്രമായി മാറ്റിനിർത്തുകയാണെന്നാണ് ഇതുസംബന്ധിച്ച് കോച്ചിന്റെ പ്രതികരണം.

Published

on

ഈ മാസം നടക്കുന്ന നാഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ഫ്രാൻസ് ദേശീയ ഫുട്ബാൾ ടീമിൽനിന്ന് സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയെ ഒഴിവാക്കി കോച്ച് ദിദിയർ ദെഷാംപ്സ്. നവംബർ 14ന് ഇസ്രാഈലിനും 17ന് ഇറ്റലിക്കുമെതിരായ മത്സരങ്ങളിലാണ് എംബാപ്പെക്ക് പുറത്തിരിക്കേണ്ടി വരിക. റയൽ മഡ്രിഡ് താരത്തെ തൽക്കാലത്തേക്ക് മാത്രമായി മാറ്റിനിർത്തുകയാണെന്നാണ് ഇതുസംബന്ധിച്ച് കോച്ചിന്റെ പ്രതികരണം.

ഈയിടെയായി റയൽ മഡ്രിഡ് നിരയിൽ സ്വതസിദ്ധമായ ഫോമിലല്ല എംബാപ്പെ. എൽ ക്ലാസിക്കോയിൽ ബാഴ്സലോണയോട് 4-0ത്തിന് തകർന്നടിഞ്ഞ റയൽ, ചാമ്പ്യൻസ് ലീഗിൽ എ.സി മിലാനു മുന്നിൽ കൊമ്പുകുത്തിയത് 3-1നാണ്. ഗോളുകൾ നേടാൻ കഴിയാത്ത എംബാപ്പെയെ വിമർശിച്ച് മുൻ ഫ്രഞ്ച് നായകൻ തിയറി ഹെന്റി ഈയിടെ രംഗത്തെത്തിയിരുന്നു. റയൽ നിരയിൽ 15 കളികളിൽനിന്ന് എട്ടു ഗോളുകളാണ് 25കാരനായ എംബാപ്പെയുടെ പേരിലുള്ളത്. കഴിഞ്ഞ ആറു മത്സരങ്ങളിൽ ഒരു തവണ മാത്രമേ താരത്തിന് വല കുലുക്കാനായിട്ടുള്ളൂ.

റയലിന്റെ ആക്രമണനിരയിൽ തന്റെ ഇഷ്ടപൊസിഷനായ ഇടതുവിങ്ങിൽ കളിക്കാൻ നിലവിൽ മുൻ ഫ്രഞ്ച് ക്യാപ്റ്റന് അവസരം കിട്ടുന്നില്ല. ബ്രസീൽ താരം വിനീഷ്യസ് ജൂനിയറിനെയാണ് കോച്ച് കാർലോ ആഞ്ചലോട്ടി ഈ പൊസിഷനിൽ കളത്തിലിറക്കുന്നത്.

പാരിസ് സെന്റ് ജെർമെയ്നിൽനിന്ന് ഇക്കഴിഞ്ഞ ജൂലൈയിൽ റയലിലേക്ക് കൂടുമാറിയ എംബാപ്പെക്ക് പരിക്കുകാരണം കഴിഞ്ഞ മാസം ഫ്രാൻസിനെതിരായ മത്സരങ്ങൾ നഷ്ടമായിരുന്നു. പരിക്കുമാറി ക്ലബിനുവേണ്ടി കളത്തിൽ തിരിച്ചെത്തിയെങ്കിലും തൽക്കാലം എംബാപ്പെയില്ലാതെ അടുത്ത രണ്ടു മത്സരങ്ങളിൽ കളത്തിലിറങ്ങാനാണ് ദെഷാംപ്സിന്റെ തീരുമാനം. താരവുമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് ടീമിൽ തിരിച്ചെത്തണമെന്ന് കിലിയൻ ആഗ്രഹിച്ചിരുന്നതായി കോച്ച് പറഞ്ഞു. എന്നാൽ, താരത്തെ ഒഴിവാക്കി ദെഷാംപ്സ് ടീം പ്രഖ്യാപിക്കുകയായിരുന്നു. 2018ൽ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ മുന്നണിപ്പോരാളിയായ എംബാപ്പെ 86 കളികളിൽ രാജ്യത്തിനായി ഇതുവരെ 48 ഗോളുകൾ നേടിയിട്ടുണ്ട്.

Continue Reading

Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം, സഞ്ജു ഓപ്പണറായേക്കും

ഗൗതം ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്‍.

Published

on

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 8.30നാണ് മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായേക്കും. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. രമണ്‍ദീപ് സിംഗ്, വിജയ്കുമാര്‍ എന്നിവര്‍ക്ക് അരങ്ങേറ്റം ലഭിക്കുമോ എന്ന് ആകാംക്ഷ. ഗൗതം ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്‍.

മത്സരത്തിന് മഴ ഭീഷണി നേരിടുന്നുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം ആദ്യ മത്സരത്തില്‍ ഇടയ്ക്കിടെ മഴ എത്തിയേക്കും. മത്സരത്തില്‍ തുടക്കത്തില്‍ കുറച്ച് മേഘാവൃതമായിരിക്കുമെങ്കിലും മഴ പ്രതീക്ഷിക്കുന്നില്ല. അക്യുവെതര്‍ 47 ശതമാനം മഴ പെയ്യാന്‍ സാധ്യതയുണ്ട്. ശേഷിക്കുന്ന ദിവസങ്ങളില്‍, മഴയ്ക്കുള്ള സാധ്യത 50% ത്തില്‍ കൂടുതലാണ്.

സൂര്യകുമാറിന്റെ നായക മികവില്‍ ശ്രിലങ്ക, ബംഗ്ലാദേശ് ട്വന്റി പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഹാട്രിക്ക് പരമ്പര നേട്ടമാണ് സൂര്യകുമാര്‍ ലക്ഷ്യമിടുന്നത്. മിന്നും ഫോമിലുള്ള ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, റിങ്കു സിംഗ് എന്നിവരുടെ ബാറ്റിംഗിലും പ്രതീക്ഷകളേറെ. 2023ല്‍ പ്രോട്ടീസിനെതിരായ ഏകദിനത്തില്‍ സഞ്ജു ഏകദിനത്തില്‍ സെഞ്ച്വറി നേടിയതും ആരാധര്‍ക്കും പ്രതീക്ഷയേകുന്നു.

 

Continue Reading

Trending