Connect with us

kerala

മയക്കുമരുന്ന് മാഫിയയും ഭരണകൂടങ്ങളും തമ്മിലുള്ള ബാന്ധവം തുറന്നുകാണിക്കണം: കെ.എം ഷാജി

പണം, അധികാരം, ഇ.ഡി തുടങ്ങിയവ കൊണ്ട് രാഷ്ട്രീയത്തെ മാറ്റുന്നു

Published

on

കോഴിക്കോട്: കൂടുതല്‍ പിടിമുറുക്കുന്ന മയക്കുമരുന്ന് മാഫിയയും ഭരണകൂടങ്ങളും തമ്മിലുള്ള ബാന്ധവം തുറന്നുകാണിക്കാതെ ലഹരിക്കെതിരായ പ്രതിരോധം ഫലപ്രാപ്തിയിലെത്തില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. മയക്കുമരുന്ന് വരുന്നത് ഇസ്‌ലാമിക തീവ്രവാദത്തിന്റെ ഭാഗത്തുനിന്നാണ് എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറയുന്നത്. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വിഷയം വരുമ്പോള്‍ അതിന്റെ രാഷ്ട്രീയം നോക്കാതെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സമുദായത്തെ മുന്നോട്ടുവെക്കുകയാണ്. ലഹരി വ്യാപിക്കുന്നതില്‍ ഒരു രാഷ്ട്രീയമുണ്ട്. ആഭ്യന്തരമന്ത്രിക്കാണ് അതില്‍ ഉത്തരവാദിത്തം. ചോദ്യം ചെയ്യപ്പെടേണ്ടത് പിണറായി വിജയനാണ്. ലഹരി കിട്ടാനുള്ള സാഹചര്യം ഉണ്ടാകുന്നതാണ് പ്രശ്നം. ഭരണകൂടത്തിന്റെ വീഴ്ച കൊണ്ടുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയാകുന്നില്ല.

ഡി.സി.സി ഓഫീസ് ഉദ്ഘാടന സമ്മേളന മുന്നോടിയായി ബീച്ചില്‍ നടക്കുന്ന ത്രിവര്‍ണോത്സവത്തില്‍ കേരളം എങ്ങോട്ട് സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ വന്ന മാറ്റം വലുതാണ്. പണം, അധികാരം, ഇ.ഡി തുടങ്ങിയവ കൊണ്ട് രാഷ്ട്രീയത്തെ മാറ്റുന്നു. രാഷ്ട്രീയത്തെ ശക്തമായി വിലയിരുത്തുന്ന ഒരു വിഭാഗം സമൂഹത്തില്‍ വളര്‍ന്നുവരുന്നുണ്ട്. നിഷ്പക്ഷമായി നല്‍ക്കുന്നവരോട് സംസാരിക്കാന്‍ നമുക്ക് കഴിയുന്നില്ല. ജനങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടിനെ കുറിച്ചുള്ള ബോധ്യം എല്ലാവര്‍ക്കും വേണം. കോണ്‍ഗ്രസ് വഖഫ് ബില്ലിന്‍മേല്‍ എടുത്ത ചങ്കൂറ്റം വലുതാണ്. അത് അഭിനന്ദിക്കപ്പെടേണ്ടതാണ്. ട്രംപ്മോദിപിണറായി ഇക്വേഷനാണ് ഇപ്പോള്‍ ഓടുന്നത്. വലതുപക്ഷ രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്റെ പേരില്‍ കേരളത്തില്‍ ഓടുന്നത്. പിണറായി വിജയന്‍ സംസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ വന്നത് കോവിഡ് മറവിലാണ്. വയനാട്ടില്‍ ഒരു ദുരന്തമുണ്ടായിട്ട് എത്രയും വലിയ വെട്ടിപ്പാണ് പിണറായി നടത്തിയത്. വയനാട്ടിലെ പാവങ്ങളുടെ പേരില്‍ പിരിച്ച പണം കൊണ്ട് ഊരാളുങ്കലിന്റെ പിണറായി വിജയന്‍ അടക്കമുള്ള ബിനാമിമാര്‍ അടിച്ചുമാറ്റുകയാണ്. കോണ്‍ഗ്രസിലെ ജനാധിപത്യം വലുതാണ്. പറയാനുള്ള സ്വാതന്ത്ര്യമാണ് ഏറ്റവും വലുതെന്നും കെ.എം ഷാജി പറഞ്ഞു.

 

kerala

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

Published

on

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.

1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

Continue Reading

kerala

ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്

Published

on

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.

ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.

നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.

Continue Reading

kerala

‘ദേശീയപാത നിര്‍മ്മാണത്തില്‍ പൊതുമരാമത്ത് വകുപ്പിന് പങ്കില്ല’: പിണറായി വിജയന്‍

Published

on

ദേശീയ പാത നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി ഏറ്റെടുത്ത് കൊടുക്കുന്നതാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ദേശീയ പാത നിര്‍മിക്കുന്നതില്‍ ദേശീയ പാത അതോറിറ്റിയ്ക്ക് പ്രത്യേകമായ സജീകരണങ്ങളുണ്ട്. അതില്‍ ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ സംസ്ഥാന സര്‍ക്കാരിനോ ഇല്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്.

 

Continue Reading

Trending