Connect with us

More

ഒരു അവാര്‍ഡും ഇല്ലാത്ത എന്റെ വീട്ടില്‍ ഈ അവാര്‍ഡ് എല്ലാവരും കാണുന്ന രീതിയില്‍ ഞാന്‍ വെക്കും: ഫഹദ് ഫാസില്‍

Published

on

കൊച്ചി: പ്രശസ്ത സിനിമാ കൂട്ടായ്മയായ സിനിമ പാരഡിസോ ക്ലബിന്റെ സിനിമ അവാര്‍ഡുകള്‍ സമ്മാനിച്ചു. ഫഹദ് ഫാസില്‍ ആയിരുന്നു സി.പി.സി 2017 ലെ മികച്ച നടന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലെയും കള്ളന്‍ പ്രകാശായി ജീവിച്ച ഫഹദ് ഓഡിയന്‍സ് പോളിലും ജൂറി നിര്‍ണയത്തിലും ഒന്നാമതെത്തിയാണ് പുരസ്‌കാരം നേടിയത്. ‘ഒരു അവാര്‍ഡും ഇല്ലാത്ത എന്റെ വീട്ടില്‍ ഈ അവാര്‍ഡ് എല്ലാവരും കാണുന്ന രീതിയില്‍ ഞാന്‍ വെക്കും..’ എന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് കൊണ്ട് ഫഹദ് ഫാസില്‍ പറഞ്ഞു.

Image may contain: 9 people, people smiling, people standing

അതേസമയം ടേക്ക് ഓഫിലെ അഭിനയത്തിന് മികച്ച നടിയായി തെരഞ്ഞെടുത്ത പാര്‍വതിക്ക് ചടങ്ങിന് എത്താന്‍ പറ്റാത്തത് കാരണം വീഡിയോ വഴി താരം ചടങ്ങിന് ആശംസ അറിയിച്ചു. സത്യന്‍ അന്തിക്കാട് ,സിബി മലയില്‍, കമല്‍ ഡിജോ ജോസ്, ബേസില്‍, ദിലീഷ് പോത്തന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Image may contain: 7 people, people standing

ഏറ്റവും കൂടുതല്‍ മത്സരം നടന്ന മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത് അങ്കമാലി ഡയറീസിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ്. മികച്ച സ്വഭാവ നടനായി അലന്‍സിയര്‍ ലേ ലോപസ് (തൊണ്ടിമുതലും ദൃക്‌സാക്ഷിയും) തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സ്വഭാവ നടിയ്ക്കുള്ള പുരസ്‌കരാം കൃഷ്ണ പദ്മകുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്) നേടി.

ഇന്ത്യയിലെ ഏറ്റവും സത്യസന്ധതയുള്ള പുരസ്‌കാരങ്ങളിലൊണെന്നും ഈ പുരസ്‌കാരത്തിന്റെ വേദി മലയാളത്തിന്റെ മണ്ണിലായതിനാല്‍ അഭിമാനമുണ്ടെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

Image may contain: 2 people, people smiling, people standing and text

2017 ലെ മികച്ച അഭിനയം കാഴ്ച്ച വെച്ച താരമെന്ന് സിനിമ കണ്ടവരെല്ലാം അടിവരയിട്ട് പറഞ്ഞ ഫഹദ് ഫാസില്‍ ആയിരുന്നു സി.പി.സി 2017 ലെ മികച്ച നടന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലെയും കള്ളന്‍ പ്രകാശായി ജീവിച്ച ഫഹദ് ഓഡിയന്‍സ് പോളിലും ജൂറി നിര്‍ണയത്തിലും ഒന്നാമതെത്തിയാണ് പുരസ്‌കാരം നേടിയത്. കെ.ജി ജോര്‍ജിനെ ചടങ്ങ് ലൈഫ് ടൈം അച്ചീവ്‌മെന്‍ര് പുരസ്‌കാരം നല്‍കി ആദരിച്ചു. സത്യന്‍ അന്തിക്കാട് ,സിബി മലയില്‍, കമല്‍ ഡിജോ ജോസ്, ബേസില്‍, ദിലീഷ് പോത്തന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Image may contain: 3 people, people smiling, people standing

സി.പി.സി അവാര്‍ഡുകള്‍

മികച്ച ചിത്രം : തൊണ്ടിമുതലും ദൃക്‌സാക്ഷിയും

മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി(അങ്കമാലി ഡയറീസ്)

മികച്ച നടന്‍: ഫഹദ് ഫാസില്‍ ( തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച നടി : പാര്‍വതി ടി കെ (ടേക്ക് ഓഫ് )

മികച്ച സ്വഭാവ നടന്‍ : അലന്‍സിയര്‍ ലേ ലോപസ് (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച സ്വഭാവ നടി : കൃഷ്ണ പദ്മകുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്)

മികച്ച ഛായാഗ്രാഹകന്‍ : ഗിരീഷ് ഗംഗാധരന്‍ (അങ്കമാലി ഡയറീസ്) &
രാജീവ് രവി (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച തിരക്കഥ : സജീവ് പാഴൂര്‍ ശ്യാം പുഷ്‌ക്കരന്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച സംഗീത സംവിധായകന്‍ : റെക്‌സ് വിജയന്‍ (മായാനദി, പറവ )

മികച്ച എഡിറ്റര്‍ :കിരണ്‍ ദാസ് (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

Image may contain: 3 people, text

Image may contain: 3 people, people smiling, people standing

Image may contain: 3 people, people smiling, people standing and beard

Image may contain: 1 person, standing and textImage may contain: 2 people, people smilingImage may contain: 2 people, people smiling, people standing

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മരണാനന്തര ചടങ്ങില്‍ പാട്ടും നൃത്തവും ആഘോഷങ്ങളും വേണമെന്ന് വയോധിക; ആഗ്രഹം സാധിച്ചുകൊടുത്ത് മക്കള്‍

എഴുപത്തിയഞ്ചോളം പേരാണ് ഇന്നലെ പാട്ട് പാടി ഡാന്‍സ് ചെയ്ത് നാഗമ്മാളെ യാത്രയാക്കിയത്

Published

on

തമിഴ് നാട് ഉസിലാംപെട്ടിയില്‍ തൊണ്ണൂറ്റിയാറാം വയസ്സില്‍ മരിച്ച നാഗമ്മാളെ കുടുംബം യാത്രയാക്കിയത് വ്യത്യസ്തമായാണ്. മരിച്ചുകിടക്കുമ്പോള്‍ ആരും കരയരുത്. പാട്ടൊക്കെ പാടി ഡാന്‍സ് കളിച്ച് സന്തോഷമായി യാത്രയാക്കണം. ഇത് നാഗമ്മാളുടെ ആഗ്രഹമായിരുന്നു. മക്കള്‍ ഉള്‍പ്പടെ നൃത്തം ചെയ്തും ആഘോഷിച്ചും നാഗമ്മാളുടെ ആ ആഗ്രഹം എല്ലാവരും ചേര്‍ന്ന് അങ്ങ് നടത്തിക്കൊടുത്തു.

നാഗമ്മാളുടെ ഭര്‍ത്താവ് പതിനഞ്ച് വര്‍ഷം മുന്‍പ് മരിച്ചു. 6 മക്കളാണ് നാഗമ്മയ്ക്ക്. കൊച്ചുമക്കളും അവരുടെ മക്കളും കഴിഞ്ഞ് അടുത്ത തലമുറക്കാര്‍ക്ക് വരെ കല്യാണപ്രായമായി. അങ്ങനെ എഴുപത്തിയഞ്ചോളം പേരാണ് ഇന്നലെ പാട്ട് പാടി ഡാന്‍സ് ചെയ്ത് നാഗമ്മാളെ യാത്രയാക്കിയത്. നാഗമ്മാളിന് സന്തോഷമായി കാണും, ഒപ്പം വാക്ക് പാലിച്ചതിന്റെ ആശ്വാസം മക്കള്‍ക്കും.

 

Continue Reading

kerala

‘എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്ക്, പ്രവർത്തനം മറ്റൊരു വഴിക്ക്’- വിമർശനവുമായി സിപിഎം വനിതാ പ്രതിനിധി

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു

Published

on

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പിണറായി സർക്കാരിനെതിരെ വിമർശനം. പൊലീസിനെതിരെ സമ്മേളന പ്രതിനിധികൾ കടുത്ത വിമർശനമാണ് ഉയർത്തിയത്. ഗോവിന്ദൻ മാഷിൻ്റെ വൈരുദ്ധ്യാത്മക ഭൗതികവാദം അറിയണമെങ്കിൽ സ്‌റ്റേഷനുകളിൽ പോകണമെന്നായിരുന്നു ഒരു വനിതാ പ്രതിനിധിയുടെ വിമർശനം. സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണ്. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്നും വനിതാ നേതാവ് പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗേവിന്ദൻ വേദിയിലിരിക്കെയായിരുന്നു വനിതാ നേതാവിൻ്റെ വിമർശനം.

പൊലീസ് സ്റ്റേഷനുകളിൽ ഇരകൾക്ക് നീതിയില്ലെന്നും സ്ത്രീകൾക്ക് കുട്ടികൾക്കും എതിരെയുള്ള കേസുകളിൽ നടപടിയില്ലെന്നും ഇവർ ചൂണ്ടിക്കാണിച്ചു. പാർട്ടിയിൽ വനിതകൾക്ക് പ്രാതിനിധ്യമില്ല. വനിതകളെ പാർട്ടി പദവികളിൽ തഴയുന്നു. സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജ്ജവം ഉണ്ടോ എന്നും വിമർശനം ഉയർന്നു.

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. ലൈഫ് ഭവനപദ്ധതി വൈകുന്നുവെന്നും ക്ഷേമ പെൻഷൻ വിതരണം താളം തെറ്റിയെന്നും പ്രതിനിധികൾ വിമർശനം ഉയർത്തി. ലോക്‌സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് സംസ്ഥാന ഭരണം കാരണമായെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. സ്പീക്കർ എ എൻ ഷംസീറിനെതിരെയും വിമർശനം ഉയർന്നു.

Continue Reading

india

അമിതവേ​ഗത്തിലെത്തിയ കാറിടിച്ച് വഴിയിൽ കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരന് ദാരുണാന്ത്യം

സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഭൂഷൻ ​ഗോല (19) നെ പൊലീസ് അറസ്റ്റ് ചെയ്തു

Published

on

മുംബൈ: അമിതവേ​ഗതയിൽ എത്തിയ കാറിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം. മുംബൈ വഡാലയിൽ അംബേദ്കർ കോളേജിന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. വഴിയരികിൽ കളിച്ചുകൊണ്ടുനിന്ന നാലുവയസുകാരൻ ആയുഷാണ് മരിച്ചത്. രക്ഷിതാക്കൾക്കൊപ്പമായിരുന്നു ആയുഷ് നിന്നിരുന്നത്.

സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഭൂഷൻ ​ഗോല (19) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പാർലെ സ്വദേശിയാണ്. പ്രതി മദ്യലഹരിയിലായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. കാർ അമിതവേ​ഗത്തിലായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

നാലുവയസുകാരനായ ആയുഷും പിതാവ് ലക്ഷ്മൺ കിൻവാഡെയും കുടുംബത്തിനുമൊപ്പം കാലങ്ങളായി റോഡിന്റെ സമീപത്താണ് താമസിച്ചിരുന്നത്. അപകടമുണ്ടായ സമയത്ത് കുട്ടി റോഡരികിൽ കളിച്ചുകൊണ്ടിരിക്കുക ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. അപകടം ഉണ്ടാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading

Trending