Connect with us

kerala

കേരളത്തില്‍ മിന്നല്‍പ്പെയ്ത്ത്, മൂന്ന് മരണം, വന്‍നാശനഷ്ടം; എറണാകുളത്തും കോട്ടയത്തും റെഡ് അലര്‍ട്ട്

ഇന്ന് മഴക്കെടുതിയില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Published

on

സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ നാശനഷ്ടവും ജീവഹാനിയും ഗതാഗതക്കുരുക്കും. ഇന്ന് മഴക്കെടുതിയില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ശക്തമായ മഴയിലും കാറ്റിലും വീട്ടുമുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധര്‍മ്മപാലന്റെ മകന്‍ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരില്‍ കുളിക്കാന്‍ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു.

ഐക്കരക്കുടി ഷൈബിന്റെ മകന്‍ എല്‍ദോസ് ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ആനാപ്പുഴയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ കാവില്‍കടവ് സ്വദേശി പാറെക്കാട്ടില്‍ ഷോണ്‍ സി ജാക്‌സണ്‍ (12) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ വീട്ടില്‍ നിന്ന്് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ദുരിതം സമ്മാനിച്ചത്. പെരുമഴയില്‍ കൊച്ചിയില്‍ വീണ്ടും വെളളക്കെട്ട് രൂപപ്പെട്ടു. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റികളിലുളളവരേയുമാണ് ഏറെ ബാധിച്ചത്. എറണാകുളം ബൈപ്പാസിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായി. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ വെളളക്കെട്ടിനെത്തുടര്‍ന്ന് ഐ ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സമയത്ത് എത്താനായില്ല.
നഗരത്തോട് ചേര്‍ന്ന താഴ്ന്ന മേഖലകളിലെ വീടുകളിലും വെളളം കയറി. ഫോര്‍ട്ടുകൊച്ചിയില്‍ കെ എസ് ആര്‍ ടി സി ബസിന് മുകളിലേക്ക് മരം വീണെങ്കിലും ആര്‍ക്കും പരിക്കില്ല. കളമശേരിയില്‍ വെളളം ഉയര്‍ന്നതോടെ ഒറ്റപ്പെട്ടുപോയവരെ ഫയര്‍ ഫോഴ്‌സ് എത്തി രക്ഷപെടുത്തി.

കൊല്ലത്തും തിരുവനന്തപുരത്തും റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഗതാഗതത്തിന് തടസ്സമായി. കൊല്ലത്ത് അര്‍ദ്ധരാത്രി മുതല്‍ ഇടവിട്ട് ശക്തമായ മഴയുണ്ട്. കാവനാട്, പറക്കുളം ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ദേശീയപാതയില്‍ ചാത്തന്നൂര്‍ മുതല്‍ പാരിപ്പള്ളി വരെ വെള്ളക്കെട്ടില്‍ ഗതാഗതം തടസപ്പെട്ടു. കുണ്ടറ ചീരങ്കാവിന് സമീപം രാത്രി മരം വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളുടെ ചില്ലുകള്‍ മരത്തിന്റെ ചില്ലകള്‍ വീണു തകര്‍ന്നു. വാളകത്ത് എംസി റോഡില്‍ വെള്ളക്കെട്ടുണ്ടായി. തിരുവനന്തപുരത്ത് നഗരമേഖലയിലും ഉള്‍പ്രദേശങ്ങളിലും മഴ കനത്തു. വര്‍ക്കല പാപനാശത്ത് കുന്നിടിഞ്ഞു.

തിരുവനന്തപുരം നഗരത്തില്‍ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മതിലിന്റെ ഒരു ഭാഗം തകര്‍ന്നു. കാട്ടാക്കട കൈതക്കോണത്ത് തോടുകള്‍ കര കവിഞ്ഞൊഴുകുകയാണ്. കാട്ടാക്കട നെടുമങ്ങാട് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും അടച്ചു. കാലവര്‍ഷപ്പെയ്ത്ത് തുടങ്ങിയത് കണക്കിലെടുത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി റവന്യൂ മന്ത്രി അറിയിച്ചു.

മഴ മുന്നറിയിപ്പില്‍ മാറ്റം

അതിനിടെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. കനത്തമഴ ലഭിച്ച കൊച്ചിയിലും കോട്ടയത്തും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്.

kerala

കോട്ടക്കല്‍ എടരിക്കോടില്‍ വാഹനങ്ങളില്‍ ലോറി ഇടിച്ചുകയറി ഒരു മരണം

10 വാഹനങ്ങള്‍ തകര്‍ന്നു

Published

on

കോട്ടക്കല്‍ എടരിക്കോട് മമ്മാലിപ്പടിയില്‍ ട്രെയിലര്‍ വാഹനങ്ങളില്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചയാളുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയില്‍ നിന്ന് ഇറങ്ങി വന്ന ട്രെയിലര്‍ മമ്മാലിപ്പടിയില്‍ 10ഓളം വാഹനങ്ങളില്‍ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി 8.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്ര?വേശിപ്പിച്ചു.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപ്പിടുത്തം; മുസ്‌ലിം യൂത്ത് ലീഗ് മെഡിക്കല്‍ കോളേജ് മാര്‍ച്ച് ശനിയാഴ്ച്ച

‘കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപ്പിടുത്തം, സമഗ്ര അന്വേഷണം നടത്തുക, നിര്‍മ്മാണത്തിലെ അഴിമതി കണ്ടെത്തുക’

Published

on

കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ രണ്ടുദിവസം തുടര്‍ച്ചയായി തീപിടിച്ചത് സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണം, കെട്ടിട നിര്‍മ്മാണങ്ങളിലെ അഴിമതി കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റയുടെ നേതൃത്വത്തില്‍ ശനിയാഴ്ച (മെയ് 20ന്) മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് സംഘടപ്പിക്കും.

ലക്ഷക്കണക്കിന് ആളുകള്‍ അവലംബിക്കുന്ന മലബാറിലെ പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കുവാന്‍ സ്വകാര്യ ആശുപത്രി ലോബികള്‍ക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ഒറ്റുകൊടുക്കാനുള്ള അധികാരികളുടെ ശ്രമം കാലങ്ങളായി തുടരുന്നതിനെ യൂത്ത് ലീഗ് പ്രതിരോധിക്കും.

പൂര്‍ണ്ണമായ പ്രവര്‍ത്തനക്ഷമത പാലിക്കാതെ കരാര്‍ ഏറ്റെടുത്തവര്‍ പണിപൂര്‍ത്തീകരിക്കുകയും വരാനിരിക്കുന്ന പുതിയ കെട്ടിട നിര്‍മ്മാണ കരാര്‍ ലഭ്യമാകാന്‍ വേണ്ടിയുള്ള ശ്രമം തുടരുകയും ചെയ്യുന്നത് ഗൗരവത്തോടെ കാണണം. ഇതിന് ഒത്താശ ചെയ്യുന്നവരില്‍ അധികാരികള്‍ ഉണ്ടെങ്കില്‍ അവരെയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം.

കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി സമഗ്രമായി അന്വേഷിച്ച് കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായി തുടരുന്ന അലംഭാവത്തിന് ഉത്തരവാദികളെ കണ്ടെത്തുക, മെഡിക്കല്‍ കോളേജിനെ തകര്‍ക്കാനുള്ള ശ്രമത്തെ ചെറുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള മാര്‍ച്ച് രാവിലെ പത്തിന് സിഎച്ച് സെന്റര്‍ സമീപത്ത് നിന്ന് ആരംഭിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പികെ ഫിറോസ് സമരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ല നേതാക്കള്‍ പങ്കെടുക്കും

മാര്‍ച്ചില്‍ പങ്കെടുക്കുന്ന പ്രവര്ത്തകര്‍ കൃത്യം 9:30 ന് സിഎച്ച് സെന്റര്‍ പരിസരത്ത് എത്തിച്ചേരണമെന്ന് ജില്ല പ്രസിഡന്റ് മിസ് ഹബ് കീഴറിയൂര്‍ ജനറല്‍ സിക്രട്ടറി ടി മൊയ്തീന്‍ കോയ എന്നിവര്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

എല്ലാവരും തെരഞ്ഞെടുപ്പ് വിദഗ്ദ്ധര്‍: കുഞ്ഞാലിക്കുട്ടി

പുതിയ കെ.പി.സി.സി നേതൃത്വത്തില്‍ മുസ്‌ലിം ലീഗിന് പൂര്‍ണ്ണ തൃപ്തിയെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.

Published

on

മലപ്പുറം: പുതിയ കെ.പി.സി.സി നേതൃത്വത്തില്‍ മുസ്‌ലിം ലീഗിന് പൂര്‍ണ്ണ തൃപ്തിയെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. തീരുമാനം കോണ്‍ഗ്രസിന്റെ സംഘടന സ്വാതന്ത്ര്യമാണ്. എല്ലാവരും അതത് മേഖലയില്‍ യു.ഡി.എഫിനെ വിജയത്തിലേക്ക് നയിച്ചവരാണ്. പ്രതികൂല സാഹചര്യത്തില്‍ പാര്‍ട്ടിക്കും യു.ഡി.എഫിനും കുരുത്തു പകര്‍ന്നു. മാത്രവുമല്ല പുതുതായി വന്നവര്‍ എല്ലാവരും തെരഞ്ഞെടുപ്പ് വിദഗ്ദ്ധരാണ് എന്ന പ്രത്യേകത കൂടിയുണ്ട്. വരും തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇതു വഴി സാധിക്കും. എല്ലാവരും മുസ്‌ലിംലീഗുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരുമാണ്. മറ്റു കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കാലഘട്ടത്തിന് അനുസരിച്ചുള്ള തീരുമാനം മുസസ്‌ലിം ലീഗിലും ഉണ്ടാകും. ചരിത്രത്തില്‍ ഏറ്റവും നല്ല കാലത്തിലൂടെയാണ് പാര്‍ട്ടി കടന്നു പോകുന്നത്. സി.പി.എമ്മിനെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന് പുറത്തും ലീഗിന് വളര്‍ച്ചയാണ്. ഡല്‍ഹിയില്‍ ഓഫീസ് ആയി. അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ ഗുണമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending