Connect with us

kerala

ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കര്‍ റിമാന്‍ഡില്‍

കേസില്‍ ശിവശങ്കര്‍ ജാമ്യ അപേക്ഷ നല്‍കി.

Published

on

ലൈഫ് മിഷന്‍ കോഴ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇഡി കസ്റ്റഡി നീട്ടി ചോദിച്ചില്ല. അതേസമയം കേസില്‍ ശിവശങ്കര്‍ ജാമ്യ അപേക്ഷ നല്‍കി. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം.

ഇഡി ഇത്രയും ദിവസം ചോദ്യം ചെയ്‌തെങ്കിലും ശിവശങ്കര്‍ കൃത്യമായ ഉത്തരം നല്‍കിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് സ്വർണ വില കുത്തനെ കുറഞ്ഞു; ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് ഇന്ന് ഒറ്റയടിക്ക് 1,320 രൂപയും ഗ്രാമിന് 165 രൂപയും ഇടിഞ്ഞു. ഇതോടെ പവൻവില 57,600 രൂപയും ഗ്രാമിന് 7,200 രൂപയുമായി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 140 രൂപ കൂപ്പുകുത്തി 5,930 രൂപയിലെത്തി. അതേസമയം വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയാണ്.

60,000 തൊടുമെന്ന് കരുതിയിരുന്ന സ്വർണവിലയിൽ ദീപാവലി കഴിഞ്ഞതോടെ ഇടിവ് രേഖപ്പെടുത്താൻ തുടങ്ങിയിരുന്നു. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

യുഎസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതോടെ ഡോളറിന്റെ മൂല്യം ഉയർന്നതും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് കുതിച്ചതും ക്രിപ്റ്റോകറൻസികൾ റെക്കോർഡ് തേരോട്ടം ആരംഭിച്ചതുമാണ് രാജ്യാന്തരതലത്തിൽ തന്നെ സ്വർണവില നിലംപൊത്താൻ വഴിയൊരുക്കിയത്.

Continue Reading

GULF

അടുത്ത അഞ്ച് വർഷത്തിൽ ജിസിസിയിൽ ലുലു തുറക്കുക 100 സ്റ്റോറുകൾ; പ്രഖ്യാപനവുമായി എംഎ യൂസുഫലി

അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നവംബർ 14ന് ലുലുവിൻ്റെ ഷെയറുകൾ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

Published

on

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജിസിസി രാജ്യങ്ങളിൽ 100 ലുലു സ്റ്റോറുകൾ തുറക്കുമെന്ന് കമ്പനി ചെയർമാനും സ്ഥാപകനുമായ എംഎ യൂസുഫലി. ഇത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലുലു ഐപിഒയുടെ ഓവർസബ്സ്ക്രിപ്ഷനെപ്പറ്റിയുള്ള വാർത്താസമ്മേളനത്തിലാണ് യൂസുഫലിയുടെ പ്രഖ്യാപനം.

“ജിസിസി വളരെ ശക്തമായ ഒരു സാമ്പത്തിക വ്യവസ്ഥിതിയാണ്. ഞങ്ങൾ ജിസിസിയിലാകെയുള്ള റീട്ടെയിൻ ശൃംഖലയുമാണ്. ജനസംഖ്യ വർധിക്കുകയാണ്. അതുകൊണ്ട് തന്നെ കൂടുതൽ ഔട്ട്ലറ്റുകൾ തുറക്കേണ്ടതുണ്ട്.”- യൂസുഫലി പറഞ്ഞു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നവംബർ 14ന് ലുലുവിൻ്റെ ഷെയറുകൾ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

91 റീട്ടെയിൽ ഷോപ്പുകൾ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ടെന്ന് ലുലു റീട്ടെയിൽ സിഇഒ സൈഫീ രൂപവാല പറഞ്ഞു. ഉടൻ തന്നെ ഇത് 100ലെത്തും. ഇതിനായുള്ള ചർച്ചകൾ നടക്കുകയാണ്. നിലവിൽ 240 സ്റ്റോറുകളിലായി 50,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. പുതിയ സ്റ്റോറുകൾ കൂടി വരുന്നതോടെ ജോലിസാധ്യത വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓട്ടോണമസ് സ്റ്റോറുകൾ കൂടി ലുലു ഗ്രൂപ്പിൻ്റെ പരിഗണനയിലുണ്ട്. ചെറിയ സ്റ്റോറുകളിൽ ഓട്ടോണമസ് സേവനമൊരുക്കാനാണ് ശ്രമം. നിലവിൽ ഇതിൻ്റെ ട്രയൽ റൺ നടക്കുകയാണ്. ഈ ട്രയൽ റണ്ണുകളുടെ ഫലം പുറത്തുവരുന്നതിനനുസരിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ജിസിസിയിലെ 240 ഔട്ട്ലെറ്റുകളായി ഒരു ദിവസം ആറ് ലക്ഷത്തിലധികം ആളുകളാണ് എത്തുന്നത്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 85 രാജ്യങ്ങളിലെ സാധനങ്ങൾ ലുലു ഔട്ട്ലറ്റുകളിൽ ഉണ്ട്.

Continue Reading

kerala

പാലക്കാട്ടെ പാതിരാ റെയ്ഡ്: പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പൊലീസിനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

Published

on

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.

അര്‍ദ്ധരാത്രിയില്‍ റെയ്ഡിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ നിലവിലെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോള്‍ ഉസ്മാന്റെയും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതില്‍ മുട്ടിയതും പരിശോധന നടത്തയതും സെര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് ബി.എന്‍.എസ്.എസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പൊലീസ് പാലിച്ചില്ല.

പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തിനൊപ്പം എ.ഡി.എം, ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു എന്നതും നിയമവിരുദ്ധമാണ്. രാത്രി 12 മണിക്ക് ശേഷം തുടങ്ങിയ പരിശോധന പുലര്‍ച്ചെ 2:30 ആയപ്പോള്‍ മാത്രമാണ് എ.ഡി.എമ്മും ആര്‍.ഡി.ഒയും സ്ഥലത്തെത്തിയത്. റെയ്ഡ് വിവരം തങ്ങള്‍ അറിഞ്ഞില്ലെന്ന് ആര്‍.ഡി.എം ഷാഫി പറമ്പില്‍ എം.പിയോട് വ്യക്തമാക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പൊലീസിനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

Continue Reading

Trending