Connect with us

india

ഹിന്ദു യുവാവിനെ മുസ്‌ലിംകൾ കൊന്നതാണെന്ന നുണ പൊളിഞ്ഞു; മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ്

ബുലന്ദ്ഷഹറിൽ നടന്ന ബ്രാഹ്മണ സമ്മേളനത്തിലായിരുന്നു നൂപുറിന്‍റെ വിവാദപരാമര്‍ശം.

Published

on

യോഗി ആദിത്യനാഥിന്റെ യു.പിയിലെ ബഹ്‌റൈച്ചിലുണ്ടായ വർഗീയ സംഘർഷത്തിനിടെ കൊല്ലപ്പെട്ട 22 കാരനായ രാം ഗോപാൽ മിശ്രയുടെ മരണത്തിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതിൽ മാപ്പ് പറഞ്ഞ് ബിജെപി മുൻ വക്താവ് നൂപുർ ശർമ.

” മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ രാം ഗോപാൽ മിശ്രയെക്കുറിച്ച് പറഞ്ഞത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കാര്യങ്ങളെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. എൻ്റെ പരാമര്‍ശം പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്യുന്നു” നൂപുര്‍ എക്സില്‍ കുറിച്ചു.

ബുലന്ദ്ഷഹറിൽ നടന്ന ബ്രാഹ്മണ സമ്മേളനത്തിലായിരുന്നു നൂപുറിന്‍റെ വിവാദപരാമര്‍ശം. ”മിശ്രക്ക് നേരെ 35 തവണ വെടിയുതിര്‍ത്തു, കണ്ണുകൾ ചൂഴ്ന്നെടുത്തു, വയറ് കീറി കുടൽ പുറത്തെടുത്തു, നഖങ്ങൾ പറിച്ചെടുത്തു…ക്രൂരമായി കൊലപ്പെടുത്തി” എന്നായിരുന്നു നൂപുര്‍ ഒരു പൊതുപരിപാടിയില്‍ പറഞ്ഞത്. തുടർന്ന്, മുസ്‌ലിംകൾക്കെതിരെ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

വിദ്വേഷ പരാമര്‍ശത്തിന്‍റെ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. നൂപുറിനെതിരെ വ്യാപക വിമര്‍ശനമുയരുകയും ചെയ്തു.മിശ്രയുടെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ബദൗൺ പൊലീസ് ഇതിനകം തള്ളിക്കളഞ്ഞതിന് ശേഷം ഒരു പൊതുപരിപാടിയില്‍ വച്ച് നൂപുര്‍ എന്തിനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഒരു വിഭാഗം ചോദിച്ചു.

വെടിയേറ്റാണ് മിശ്ര മരിച്ചതെന്ന് വ്യക്തമാക്കിയ പൊലീസ് ക്രൂരമായി പീഡനത്തിരയായി എന്ന വാദങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിക്കുകയും സാമുദായിക സൗഹാർദം നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം ആവർത്തിക്കുകയും ചെയ്തു.

ഒക്ടോബര്‍ 13ന് ബഹ്റൈച്ചില്‍ ദുര്‍ഗ്ഗാ പൂജാ ഘോഷയാത്രയ്ക്കിടെയാണ് രണ്ട് വിഭാഗങ്ങൾക്കിടയിൽ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഉച്ചഭാഷിണിയിൽ പാട്ട് വെച്ചതിനെച്ചൊല്ലി തർക്കമുണ്ടായത്.ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായതുകൊണ്ടും മസ്ജിദ് സമീപത്തുള്ളതും കണക്കിലെടുത്താണ് ഉച്ചത്തില്‍ സംഗീതം വെക്കുന്നതിനെ പ്രദേശവാസികള്‍ എതിര്‍ത്തത്.

എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ ഘോഷയാത്രയ്ക്കെത്തിയവര്‍ തയ്യാറായില്ല. ഇത് രൂക്ഷമായ വാഗ്വാദത്തിലും തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള കല്ലേറിലും കലാശിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ വെടിവെപ്പിലാണ് 22കാരനായ രാംഗോപാല്‍ മിശ്ര കൊല്ലപ്പെടുന്നത്. ഇതിനു പിന്നാലെ സംഘര്‍ഷം രൂക്ഷമായി. അനുപ് ശുക്ള എന്നയാളുടെ ബൈക്ക് ഷോറൂമിന് നാട്ടുകാര്‍ തീയിടുകയും ചെയ്തു.

38 വാഹനങ്ങളാണ് നാട്ടുകാരുടെ അക്രമത്തിൽ കത്തി ചാരമായത്. ഷോറൂമിലുണ്ടായിരുന്ന 34 ഹീറോ ബൈക്കുകളും ഷോറൂം പാർക്കിംഗിലുണ്ടായിരുന്ന നാല് കാറുകളുമാണ് അക്രമികൾ തീയിട്ടത്. ഷോറൂം ഉടമ അനൂപ് ശുക്ള ഗുരുഗ്രാമിൽ ഹൃദയ സംബന്ധമായ ചികിത്സയിൽ കഴിയുമ്പോഴാണ് അക്രമികൾ വാഹന ഷോറൂം അഗ്നിക്കിരയാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍, നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

മൈസൂരുവിൽ നിന്ന് റോഡ് മാർഗമാണ് ഇരുവരും ബത്തേരിയിൽ എത്തുക.

Published

on

യുഡിഎഫ് ക്യാംപിന് ആവേശം നൽകി വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കൊപ്പം വൈകീട്ടോടെയാണ് പ്രിയങ്ക മണ്ഡലത്തിലെത്തുന്നത്. മൈസൂരുവിൽ നിന്ന് റോഡ് മാർഗമാണ് ഇരുവരും ബത്തേരിയിൽ എത്തുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും എത്തും.

രണ്ട് കിലോമീറ്റ‍ർ റോഡ്ഷോ നടത്തിയ ശേഷമാകും പ്രിയങ്ക പത്രിക സമർപ്പിക്കുക. നാളെ രാവിലെ 11ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ നേതാക്കൾ അണിനിരക്കും. വരണാധികാരിയായ ജില്ലാ കലക്ടർക്കു മുൻപാകെ 12 മണിയോടെ നാമനിർദേശ പത്രിക സമർപ്പിക്കും.

പത്ത്‌  ദിവസം പ്രിയങ്ക മണ്ഡലത്തിൽ പ്രചാരണം നടത്തും. കന്നിയങ്കത്തിന് ഇറങ്ങുന്ന പ്രിയങ്ക ഗാന്ധിക്ക് ആവേശം പകരാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രചരണത്തിനായി നിരവധി പ്രവർത്തകർ വൈകാതെ വയനാട്ടിലെത്തുമെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ, സംസ്ഥാന നേതാക്കളും എത്തും.

രണ്ട്‌ തവണ രാഹുല്‍ മത്സരിച്ചപ്പോഴും പ്രിയങ്ക വയനാട്ടിൽ വോട്ടഭ്യർഥിക്കാൻ എത്തിയിരുന്നു. എന്നാൽ സോണിയ എത്തിയിരുന്നില്ല. എട്ടര വർ‌ഷത്തിനു ശേഷമാണു സോണിയ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നത്.

Continue Reading

india

സ്ത്രീകൾക്ക് തുല്യ അവകാശങ്ങളും അവസരങ്ങളും ലഭിക്കുന്ന ഇന്ത്യയിലാണ് ഞാൻ വിശ്വസിക്കുന്നത്- രാഹുൽ ഗാന്ധി

‘ഞങ്ങൾ സമത്വത്തെക്കുറിച്ച് സംസാരിക്കുക മാത്രമല്ല, ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും അത് യാഥാർത്ഥ്യമാക്കുകയും ചെയ്യുന്നു. അത് ഉറപ്പാക്കാൻ വേണ്ടി പ്രവർത്തിക്കുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു. 

Published

on

സ്ത്രീകൾക്ക് തുല്യ അവകാശങ്ങളും വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ലഭിക്കുന്ന ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ താൻ വിശ്വസിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

‘ഞങ്ങൾ സമത്വത്തെക്കുറിച്ച് സംസാരിക്കുക മാത്രമല്ല, ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും അത് യാഥാർത്ഥ്യമാക്കുകയും ചെയ്യുന്നു. അത് ഉറപ്പാക്കാൻ വേണ്ടി പ്രവർത്തിക്കുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിനായുള്ള ഇന്ദിര ഫെല്ലോഷിപ്പിന്റെ ഭാഗമായി ആരംഭിച്ച ‘ശക്തി അഭിയാൻ’ എന്ന പ്രസ്ഥാനത്തിൻ്റെ ഭാഗമായി സ്ത്രീകളുമായി ആശയവിനിമയം നടത്തുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ സ്ത്രീകൾക്കും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും അധികാരം നൽകിയിട്ടുണ്ടോ എന്ന് രാഹുൽ ഗാന്ധി ചോദിച്ചു.

‘2024 ഒക്‌ടോബർ 18ന്, ‘ശക്തി അഭിയാൻ്റെ’ ഭാഗമായ സ്ത്രീകളെ കാണാനും അവരുമായി ഇടപഴകാനുമുള്ള അവസരം എനിക്ക് ലഭിച്ചു. അടിച്ചമർത്തപ്പെട്ട ഇവർ ഇന്ദിര ഫെല്ലോഷിപ്പിലൂടെ ഒരു സ്ത്രീ കേന്ദ്രീകൃത രാഷ്ട്രീയ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അക്ഷീണം പ്രയത്നിക്കുകയാണ്.

സ്ത്രീകൾക്ക് തുല്യ അവകാശങ്ങളും വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ലഭിക്കുന്ന ഒരു ഇന്ത്യ എന്ന കാഴ്ചപ്പാടിൽ ഞാൻ വിശ്വസിക്കുന്നു. എല്ലാത്തരം വിവേചനങ്ങളെയും നിരാകരിച്ചുകൊണ്ട് സമത്വത്തിൻ്റെയും നീതിയുടെയും അടിത്തറ പാകുന്നത് നമ്മുടെ ഭരണഘടനയാണ്,’ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയോടൊപ്പം രാഹുൽ ഗാന്ധി പറഞ്ഞു.

21 സംസ്ഥാനങ്ങളിൽ നിന്നുള്ള അതത് മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്ത്രീകളും താഴെത്തട്ടിൽ സ്ത്രീകൾ നേരിടുന്ന പുരുഷാധിപത്യത്തിൻ്റെ വെല്ലുവിളികളെ സ്വയം നേരിട്ടവരും വെള്ളിയാഴ്ച നടന്ന ചർച്ചകളിൽ പങ്കെടുത്തു. ഇന്ദിര ഫെല്ലോഷിപ്പ് നടത്തുന്ന ശക്തി അഭിയാൻ ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീകളുടെ തുല്യ പ്രാതിനിധ്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ദേശീയ സംരംഭമാണ്.

മുൻ ഇന്ത്യൻ പ്രാധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ബഹുമാനാർത്ഥമാണ് ഇന്ദിര ഫെല്ലോഷിപ്പ് ആരംഭിച്ചത്. രാഷ്ട്രീയ രംഗത്ത് സ്ത്രീകളുടെ ശബ്ദം വർധിപ്പിക്കാനും നമ്മുടെ സമൂഹത്തിൽ ആവശ്യമായ പരിവർത്തനം കൊണ്ടുവരാനും വേണ്ടിയുള്ള സംരംഭമാണിത്.

Continue Reading

india

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്‌

കേന്ദ്ര നേതൃത്വം ഇടപെട്ട് വിമതശല്യം അവസാനിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കടക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Published

on

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. 21 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ജാർഖണ്ഡ് ധനമന്ത്രി രാമേശ്വർ ഒറോൺ ലോഹർദാഗിൽ നിന്നും മുതിർന്ന കോൺഗ്രസ് നേതാവായ അജോയ് കുമാർ ജംഷഡ്പൂർ ഈസ്റ്റിൽ നിന്നും മത്സരിക്കും.

81 നിയമസഭാ മണ്ഡലങ്ങളുള്ള ജാർഖണ്ഡിൽ 70 സീറ്റുകളിലും കോൺഗ്രസും ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) മത്സരിക്കാനാണ് ധാരണ. ബാക്കി സീറ്റുകൾ ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികൾക്ക് വീതിച്ച് നൽകും. ഇതിൽ അതൃപ്തി അറിയിച്ച് ആർജെഡിയും ഇടതുപാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

ഇന്ന് രാത്രിയോടെ മഹാരാഷ്ട്രയിലും കോൺഗ്രസ് സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവരും. ഇന്നലെ ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ 63 സ്ഥാനാർഥികളുടെ പട്ടിക അംഗീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ തർക്കം തുടരുന്ന 30 സീറ്റുകളിൽ മഹാ വികാസ് അഘാഡി സഖ്യം നേതാക്കൾ ഇന്ന് ചർച്ച നടത്തും.

മഹാരാഷ്ട്രയിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച ബിജെപിയിൽ വിമത ശല്യം രൂക്ഷമാണ്. കേന്ദ്ര നേതൃത്വം ഇടപെട്ട് വിമതശല്യം അവസാനിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കടക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Continue Reading

Trending