Connect with us

News

ലൈസന്‍സും പാന്‍കാര്‍ഡും ഇനി വാട്‌സാആപ്പിലും

ഡിജി ലോക്കറില്‍ സൂക്ഷിച്ച രേഖകളാണ് വാട്‌സ്ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നത്.

Published

on

വാട്‌സ്ആപ്പില്‍ ഇനി ഡ്രൈവിങ്ങ് ലൈസന്‍സും പാന്‍കാര്‍ഡും എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഡിജി ലോക്കറില്‍ സൂക്ഷിച്ച രേഖകളാണ് വാട്‌സ്ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നത്. അതിനായി വാട്‌സ്ആപ്പില്‍ MyGov Bot ഉപയോഗിച്ചാല്‍ മതി.

9013151515 എന്ന നമ്പര്‍ വാട്‌സ്ആപ്പില്‍ സേവ് ചെയ്താല്‍ MyGov Bto ഉപയോഗിക്കാനാകും. സേവ് ചെയ്ത നമ്പരില്‍ HI അയച്ചാല്‍ ഡിജി ലോക്കര്‍ തുറക്കാനുള്ള വിശദാംശങ്ങള്‍ ചോദിക്കും. അവ നല്‍കിയ ശേഷമാണ് ഡിജി ലോക്കര്‍ തുറക്കാനാവുന്നത്. ഒ.ടി.പി കോഡ് ഉപയോഗിച്ച് വേണം രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍.

ഡ്രൈവിങ്ങ് ലൈസന്‍സിനും പാന്‍കാര്‍ഡിനും പുറമെ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസി, വാഹന രജിസ്‌ട്രേഷന്‍, പത്തും പന്ത്രണ്ടും ക്ലാസിലെ മാര്‍ക്ക് ലിസ്റ്റും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇവിടെ ഹിന്ദുക്കൾ മാത്രം മതി;ഇത് ഹിന്ദുക്കളുടെ രാജ്യം, വിദ്വേഷ പരാമർശവുമായി വിവാദ അഘോരി സന്യാസിനി

1.49 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ഒരാളുടെ സമീപത്തിരുന്നാണ് ഇവർ വിദ്വേഷ, വർഗീയ പരാമർശങ്ങൾ നടത്തുന്നത്.

Published

on

മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കെതിരെ വീണ്ടും വിദ്വേഷ പരാമർശവുമായി ഹൈദരാബാദിലെ സ്വയം പ്രഖ്യാപിത അഘോരി സന്യാസിനി.

മുസ്ലിംകളെ രാജ്യത്തുനിന്ന് പുറത്താക്കുമെന്നും വധിക്കുമെന്നും ഭീഷണിപ്പെടുത്തുന്ന അഘോരി സന്യാസിനിയുടെ വിവാദ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 1.49 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ഒരാളുടെ സമീപത്തിരുന്നാണ് ഇവർ വിദ്വേഷ, വർഗീയ പരാമർശങ്ങൾ നടത്തുന്നത്.

‘മുസ്ലിം, ക്രിസ്ത്യൻ സമുദായത്തിലെ ഓരോരുത്തരെയും വസ്ത്രമുരിച്ച് റോഡിൽ പരസ്യമായി മർദിക്കും. സനാതന ധർമം സംരക്ഷിക്കാൻ ഞാൻ എന്തും ചെയ്യും’ -വിഡിയോയിൽ അവർ പറയുന്നു. കൂടാതെ, ഇത് ഹിന്ദു രാജ്യമാണെന്നും ഇവിടെ ഹിന്ദുകൾ മാത്രം മതിയെന്നും പറയുന്നത് വിഡിയോയിൾ കേൾക്കാനാകും.

‘ഹിന്ദുക്കൾ മാത്രം താമസിക്കുന്ന രാജ്യമാക്കി മാറ്റുന്നത് എന്‍റെ ഉത്തരവാദിത്വമാണ്. ഇഷ്ടമുള്ളവർക്ക് ഏത് ആയുധവും എടുത്ത് വരാം. എന്നെ നേരിടാനുള്ള ശക്തി ആർക്കുമില്ല’ -അഘോരി സന്യാസിനി ഭീഷണിപ്പെടുത്തുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഹൈദരാബാദിലെ മുത്യാലമ്മ ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത സംഭവത്തിനു പിന്നാലെയാണ് അഘോരി സന്യാസിനി വിദ്വേഷ പരാമർശങ്ങളുമായി സജീവമാകുന്നത്.

ഇവരുടെ വിവാദ പരാമർശങ്ങൾ പലപ്പോഴും സംസ്ഥാനത്ത് ക്രമസമാധന പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്.

Continue Reading

kerala

തിരുവനന്തപുരത്ത് ഭിന്നശേഷി വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍

കൊടി കെട്ടാന്‍ പറഞ്ഞപ്പോള്‍ പറ്റില്ല കാല്‍ വയ്യ എന്ന് പറഞ്ഞെന്നും തുടര്‍ന്ന് ഇതേചൊല്ലി യൂണിറ്റ് പ്രസിഡന്റായ അമല്‍ചന്ദ് തന്നെ മര്‍ദ്ദിച്ചുവെന്നും മുഹമ്മദ് അനസ് മാധ്യമങ്ങളോട് പറഞ്ഞു

Published

on

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദ്ദനം നേരിട്ടെന്ന പരാതിയുമായി ഭിന്നശേഷി വിദ്യാര്‍ത്ഥി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാം വര്‍ഷ ഇസ്ലാമിക ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനാണ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദ്ദനം നേരിട്ടത്.

എസ്എഫ്‌ഐയിലെ തന്നെ അംഗമാണ് മര്‍ദ്ദനമേറ്റ മുഹമ്മദ് അനസും. കഴിഞ്ഞ ദിവസം പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ഇവര്‍ മര്‍ദ്ദിക്കുകയായിരിന്നു എന്നും മുഹമ്മദ് അനസ് പറയുന്നു. കൊടി കെട്ടാന്‍ പറഞ്ഞപ്പോള്‍ പറ്റില്ല കാല്‍ വയ്യ എന്ന് പറഞ്ഞെന്നും തുടര്‍ന്ന് ഇതേചൊല്ലി യൂണിറ്റ് പ്രസിഡന്റായ അമല്‍ചന്ദ് തന്നെ മര്‍ദ്ദിച്ചുവെന്നും മുഹമ്മദ് അനസ് മാധ്യമങ്ങളോട് പറഞ്ഞു.

എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളായ നാലുപേര്‍ക്കെതിരെ മുഹമ്മദ് അനസ് കന്റോന്‍മെന്റ് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. യൂണിറ്റ് റൂമില്‍ എത്തിച്ച് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്നാണ് പരാതി. കാലിന് അസൗകര്യം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അസഭ്യം പറയുകയും വൈകല്യത്തെ കളിയാക്കുകയും ചെയ്തുവെന്നാണ് പരാതി. വൈകല്യമുള്ള കാലില്‍ ഷൂ വച്ചു ചവിട്ടി, ചോദിച്ചെത്തിയ സുഹൃത്തിനേയും ഇവര്‍ മര്‍ദ്ദിച്ചിരുന്നു. പുറത്ത് പറഞ്ഞാല്‍ വീട്ടില്‍ കയറി അടിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി.

 

 

 

 

 

Continue Reading

kerala

എ കെ ജി സെന്ററിലാണ് കുറുവാ സംഘത്തിന് സമാനമായ ആളുകള്‍: വി.ഡി സതീശന്‍

Published

on

പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിലെ നീലപ്പെട്ടി ആരോപണത്തില്‍ പോലീസിന് പരിമിതിയുണ്ടെന്നും കുറുവാസംഘത്തെ ചോദ്യംചെയ്തപോലെ ചോദ്യംചെയ്താല്‍ വിവരം കിട്ടുമെന്നുമുള്ള സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

കേരളം കൊള്ളയടിക്കുന്നവരൊക്കെ പാലക്കാട് ജില്ലാകമ്മറ്റി ഓഫീസ് കേന്ദ്രീകരിച്ചിരിക്കുകയാണ്. നാണക്കേട് കൊണ്ട് തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയിലാണ് മന്ത്രി രാജേഷും അളിയനും. അവരുടെ കുറുവാ സംഘത്തില്‍പ്പെട്ട ആളാണ് പാലക്കാട് ജില്ലാ സെക്രട്ടറി. ജില്ലാ സെക്രട്ടറിയാണ് പാലക്കാട് ജില്ലയിലെ കുറുവാ സംഘത്തിന്റെ നേതാവ്. ഇവരെക്കുറിച്ച് അറിയാവുന്നതു കൊണ്ടാണ് പാലക്കാട്ടെ ജനങ്ങള്‍ ഈ കുറുവാ സംഘത്തിന് ശക്തമായ മറുപടി നല്‍കിയത്. സി.പി.എം ജീര്‍ണതയെ നേരിടുകയാണ്. കുറുവാ സംഘത്തിന് സമാനമായ ആളുകളെ ചോദ്യം ചെയ്യണമെങ്കില്‍ എ.കെ.ജി സെന്ററിലും പാലക്കാട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലും പോകണമെന്നും സതീശന്‍ വ്യക്തമാക്കി.

ബി.ജെ.പിയില്‍ ചേര്‍ന്ന മധു മുല്ലശേരിക്ക് ഏരിയാ സെക്രട്ടറി ആയിരിക്കുമ്പോള്‍ തന്നെ ബി.ജെ.പിയുമായി ബന്ധമുണ്ടായിരുന്നെന്നാണ് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പറഞ്ഞതെന്നും അങ്ങനെയെങ്കില്‍ നിലവില്‍ എത്ര ജില്ലാ സെക്രട്ടറിമാര്‍ക്കും ഏരിയ സെക്രട്ടറിമാര്‍ക്കും ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending