Connect with us

More

പാഠമാകട്ടേ ഈ ശിക്ഷാവിധികള്‍

Published

on

രാജ്യം ഇന്നലെ രണ്ടു സുപ്രധാന വിധി പ്രസ്താവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിരിക്കുകയാണ്. അതിലൊന്ന് ബംഗാളില്‍ നിന്നാണെങ്കില്‍ മറ്റൊന്ന് നമ്മുടെ സ്വന്തം കേരളത്തില്‍ നിന്നാണ്. കാമുകനെ വിഷംകൊടുത്ത് കൊലപ്പെടുത്തിയ പാറശാല ഷാരോണ്‍രാജ് കൊലക്കേസില്‍ ഒന്നാം പ്രതി ഗ്രീഷമയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നു വിലയിരുത്തി ശിക്ഷ വിധിച്ചിരിക്കുന്ന കോടതി തെളിവു നശിപ്പിച്ച കുറ്റത്തിന് ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു ക്രൂരമായി കൊന്ന കേസില്‍ പ്രതി സഞ്ജയ് റോയിക്കു ജീവപര്യന്തം ശിക്ഷ വിധിച്ച് സിയാല്‍ദാ അഡിഷണല്‍ ചിഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി. പ്രതി ജീവിതാന്ത്യം വരെ ജയിലില്‍ തുടരണമെന്നും അരലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിക്കുകയായിരുന്നു. കൂടാതെ, 17 ലക്ഷം രൂപ സര്‍ക്കാര്‍ ഡോക്ടറുടെ കുടുംബത്തിന് നഷ്ട പരിഹാരം നല്‍കണമെന്നും വിധിയിലുണ്ട്. 2022 ഒക്ടോബറിലാണ് ഷാരോണ്‍ കേസിനാസ്പദമായ സംഭവം നടന്നത്. ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തത്. പിന്നീട് ഷാരോണിനെ എങ്ങിനെയെങ്കിലും ഒഴിവാക്കണമെന്ന ചിന്തയില്‍ നിന്നാണ് മനസാക്ഷി മരവിപ്പിച്ചുകളയുന്ന കൊടുംക്യത്യത്തിലേക്ക് യുവതി എത്തിച്ചേര്‍ന്നത്. സ്വന്തം കു ടുംബത്തിന്റെ പൂര്‍ണ പിന്തുണ കൂടിയായപ്പോള്‍ കാര്യങ്ങളെല്ലാം വിചാരിച്ചതുപോലെ തന്നെ നടക്കുകയായിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിലയിരുത്തി വധശിക്ഷ പ്രഖ്യാപിക്കുമ്പോള്‍ കോടതി നടത്തിയിരിക്കുന്ന നിരീക്ഷണങ്ങള്‍ ഏറെ പ്രസക്തമാണ്. കേവലം 24 വയസുമാത്രം പ്രായമുള്ള അഭ്യസ്തവിദ്യയായ ഒരു യുവതിക്ക് എന്തുകൊണ്ട് പരമാവധി ശിക്ഷ നല്‍കേണ്ടിവന്നുവെന്നതിന്‍രെ കാരണങ്ങള്‍ കോടതി അക്കമിട്ടുനിരത്തുന്നുണ്ട്. മറ്റൊരു വിവാഹാലോചനം വന്നതിന്റെ പേരില്‍ തന്നെ ജീവനുതുല്യം പ്രണയിച്ച യുവാവിനെ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാന്‍ അതിശക്തമായ ആസൂത്രണങ്ങളാണ് ഗ്രീഷ്മ നടത്തിയിട്ടുള്ളത്. ആദ്യം ജൂസ് ചലഞ്ച് എന്നപേരില്‍ അമിതമായി പാരസെറ്റമോള്‍ കലക്കി നല്‍കി കുടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സഹിക്കാനാകാത്ത കയ്പ്പ് കാരണം ഷാരോണ്‍ അതു കുടിക്കാതിരുന്നതിനാല്‍ ജീവന്‍ തിരിച്ചുകിട്ടുകയായിരുന്നു. പിന്നീട് ദിവസങ്ങളോളം അന്വേഷണം നടത്തിയാണ് പാരസെറ്റ് എന്ന കീടനാശിനി ഉപയോഗിച്ചാല്‍ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ വിഷാംശം കണ്ടെത്താന്‍ സാധിക്കില്ലെന്നു ഗ്രീഷ്മ കണ്ടെത്തിയതും കൊലപാതകം നടത്തിയതും.

ബ്രൂട്ടല്‍ ആന്റ് ബ്രില്യന്റ് ക്രൈം എന്നാണ് ഈ കേസി നെ കോടതി വിശേഷിപ്പിച്ചത്. സ്‌നേഹത്തിന്റെ മറവില്‍ നടത്തിയ കൊടുംക്രൂരതയാണ് ഗ്രീഷ്മ നടത്തിയത്. പഠനവും ഭാവിയുമൊക്കെ നശിപ്പിക്കുന്ന തരത്തില്‍ യുവതലമുറ പ്രണയത്തിന്റെ പിന്നാലെ പോകുമ്പോള്‍ അതില്‍ എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടെന്നതാണ് ഇവിടെ ഉയര്‍ന്നുവരുന്ന ചോദ്യം. നെയ്യാറ്റിന്‍കര സംഭവത്തില്‍ ഒരു യുവാവാണ് ഇല്ലാതായെങ്കില്‍ സമീപകാലത്തുതന്നെ ഒട്ടനവധി പെണ്‍കുട്ടികള്‍ക്കും ഇതേഗതിയുണ്ടായിട്ടുണ്ട്. തങ്ങളുടെ ജീവിതം കൂടുതല്‍ മനോഹരമാക്കുന്നതിനും സൗകര്യപ്രദമാക്കുന്നതിനും എന്തും ചെയ്യാന്‍ മടിക്കാത്ത രീതിയിലേക്ക് യുവത്വത്തിന്റെ മനസ്സ് വന്യവല്‍ക്കരിക്കപ്പെട്ടാല്‍ ഈ നാടിന്റെ ഗതി എന്തായിത്തീരുമെന്ന് ഊഹിക്കാന്‍പോലും സാധ്യമല്ല. പഴുതടച്ചുള്ള അന്വേഷണങ്ങളും പാഠമാകുന്ന ശിക്ഷാവിധികളും ഉണ്ടാകുകയെന്നതാണ് ഈ അപകടകരമായ സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ഏക പോംവഴി. ഈ രണ്ടുകാര്യങ്ങളും ഷാരോണ്‍ വധക്കേസില്‍ ഉണ്ടായി എന്നത് ഏറെ ആശ്വാസകരമാണ്.

രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ക്കുവഴിവെച്ച കല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിരയായി കൊല്ലപ്പെട്ട സംഭവം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു. ബംഗാളില്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയ പ്രസ്തുത സംഭവത്തില്‍ സംസ്ഥാനം ഭരിക്കുന്ന മമതാബാനര്‍ജി സര്‍ക്കാറിനെ രാഷ്ട്രീയമായി ഏറെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്ക് ഡോകര്‍മാരുടെ സമരപ്പന്തലിലെത്തി മാപ്പുപറയേണ്ട സാഹചര്യം പോലുമുണ്ടായി. പ്രതിക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും പൊലീസില്‍നിന്നും അന്വേഷണം സി.ബി.ഐ ഏറ്റെടുത്തപ്പോള്‍ കുറ്റക്യത്യങ്ങള്‍ നടന്ന സ്ഥലത്ത് മാറ്റങ്ങള്‍ വന്നിരുന്നുവെന്നും കേസ് അട്ടിമറിക്കാന്‍ പ്രാദേശിക പൊലീസ് ശ്രമിച്ചുവെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും വിധി വന്നപ്പോള്‍ മാതൃകാപരമായ ശിക്ഷതന്നെയാണ് ലഭിച്ചിരിക്കുന്നത്. കേരളത്തിലുള്‍പ്പെടെ ഡോക്ടര്‍മാര്‍ക്കെതിരെ പ്രത്യേകിച്ച് ട്രെയിനി ഡോക്ടര്‍മാര്‍ക്കെതിരെ വ്യാപകമായ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന്റെ കാവല്‍ക്കാരായ ഒരു വിഭാഗത്തിന്റെ ജീവന് ഒരുവിലയുമില്ലെന്ന സാഹചര്യം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. അതുകൊണ്ട്തന്നെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് കേസിലെ വിധിന്യായവും പ്രതീക്ഷയോടെയായിരുന്നു രാജ്യം ഉറ്റുനോക്കിയിരുന്നത്. അവിടെയും പ്രതീക്ഷാ നിര്‍ഭരമായ വിധിപ്രസ്താവമാണ് നീതിപീഠത്തില്‍നിന്നുയര്‍ന്നിരിക്കുന്നത്.

 

india

പശ്ചിമബംഗാളിലെ ഈ നഗരത്തില്‍ ഹോളി ആഘോഷങ്ങള്‍ക്ക് നിരോധനം; എതിര്‍പ്പുമായി ബിജെപി

പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ നിരോധിച്ചത്

Published

on

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ശാന്തിനികേതനിലെ ബിര്‍ഭും ജില്ലയിലെ സോനാജ്ഹുരി ഹാത്തില്‍ ഇത്തവണ ഹോളി ആഘോഷങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ നിരോധിച്ചത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലുള്‍പ്പെട്ട വിശ്വഭാരതി സര്‍വകലാശാല ക്യാംപസിനടുത്താണ് പ്രശസ്തമായ ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.

ഈ പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും ഹോളി ആഘോഷിക്കരുതെന്നും അഭ്യര്‍ത്ഥിച്ച് ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ബോല്‍പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു. കൂടാതെ ആഘോഷങ്ങളുടെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിരോധനം നടപ്പിലാക്കുന്നതിന് പൊലീസിന്റെയും സര്‍ക്കാര്‍ അധികൃതരുടെയും പിന്തുണ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്‍പ്പെട്ടതിനാല്‍ ഹോളി ആഘോഷങ്ങള്‍ക്കായി ക്യാംപസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ കഴിയില്ലെന്ന് വിശ്വഭാരതി സര്‍വകലാശാല വക്താവ് അറിയിച്ചു.

സോനാജ്ഹുരിയിലെ വനപ്രദേശത്ത് ഹോളി ആഘോഷിക്കുന്നതില്‍ വിശദീകരണവുമായി ഡിഎഫ്ഒയും രംഗത്തെത്തി. ’’ ഞങ്ങള്‍ ഒരു ഉത്തരവുകളും പുറപ്പെടുവിക്കുന്നില്ല. ദോല്‍ യാത്ര ദിവസമായ മാര്‍ച്ച് 14ന് വലിയ കൂട്ടമായി ആളുകള്‍ സോനാജ്ഹുരി ഖൊവായ് ബെല്‍റ്റിലേക്ക് നടന്നുനീങ്ങുന്നത് തടയും,’’ ഡിഎഫ്ഒ പറഞ്ഞു.

’’ ഹോളി ദിനത്തില്‍ പച്ചപ്പ് നിറഞ്ഞ പ്രദേശത്തേക്ക് ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിറങ്ങള്‍ കലര്‍ത്തിയ വെള്ളം തളിക്കുന്നത് മരങ്ങള്‍ക്ക് കേടുപാട് വരുത്തും. മാര്‍ച്ച് പതിനാലിന് സോനാജ്ഹുരിയെ പരിസ്ഥിതി നാശത്തില്‍ നിന്ന് രക്ഷിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം,’’ അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് വനംവകുപ്പ് സോനാജ്ഹുരി ഹാത്തില്‍ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പദവി ലഭിച്ചതിനാല്‍ ബസന്ത് ഉത്സവിനായി സര്‍വകലാശാല ക്യാംപസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കില്ലെന്ന് വിശ്വഭാരതി വക്താവ് അറിയിച്ചു.

Continue Reading

crime

പ്ലസ്ടു വിദ്യാര്‍ത്ഥിയെ ലഹരി വസ്തുക്കള്‍ നല്‍കാന്‍ തട്ടിക്കൊണ്ടുപോയി; പ്രതി അറസ്റ്റില്‍

തടയാൻ ശ്രമിച്ച കുട്ടിയുടെ പിതാവിനെ പ്രതി ചവിട്ടി വീഴ്ത്തുകയായിരുന്നു

Published

on

തൃശൂർ: പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകാനായി വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലെ വീട്ടിൽ നിന്നാണ് താന്ന്യം സ്വദേശി വിവേക് മദ്യവും ബീഡിയും നൽകുന്നതിനായി ആൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയത്.

തടയാൻ ശ്രമിച്ച കുട്ടിയുടെ പിതാവിനെ പ്രതി ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് പിതാവ് നൽകിയ പരാതിയിൽ പ്രതി വിവേകിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട്, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Continue Reading

kerala

‘കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണം, പിന്തുണ’; തുഷാര്‍ ഗാന്ധിയെ ഫോണില്‍ വിളിച്ച് വി.ഡി സതീശന്‍

Published

on

തുഷാര്‍ ഗാന്ധിക്ക് എല്ലാ പിന്തുണ വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുഷാര്‍ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചുവെന്നും മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദര്‍ശനത്തിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് നാളെ ആലുവ യു.സി കോളജില്‍ നടക്കുന്ന പരിപാടിയില്‍ തുഷാര്‍ ഗാന്ധിക്ക് ഒപ്പം പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചുവെന്നും പറഞ്ഞു.

അതേസമയം, തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ അഞ്ച് പേരെ നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. വാര്‍ഡ് കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ്, ഹരികുമാര്‍, കൃഷ്ണകുമാര്‍, സൂരജ്, അനൂപ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടു.

തുഷാര്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചതിനാണ് നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. നിസാര വാകുപ്പായതിനാലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജ്യാമ്യത്തില്‍ വിട്ടത്. ഗാന്ധിമിത്ര മണ്ഡലത്തിന്റെ പരിപാടിക്കിടെ തുഷാര്‍ ഗാന്ധി ആര്‍എസ്എസിനെതിരെയും ഭരണകൂടത്തിനെതിയും നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രതിഷേധമുയര്‍ന്നത്. തുഷാര്‍ ഗാന്ധിയുടെ പരാമര്‍ഷം പിന്‍വലിക്കണമെന്നറിയിച്ച് മുദ്രാവാക്യം വിളിച്ചെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നറിയിച്ച് കാറില്‍ നിന്നുമിറങ്ങി പ്രതിഷേധമറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

Continue Reading

Trending