kerala
കുതിക്കട്ടെ കൗമാരം; സംസ്ഥാന സ്കൂള്‍ കായികമേളക്ക് ഇന്ന് തൃശൂരില്‍ തുടക്കം
ഒന്നരപതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം തൃശൂര്‍ വേദിയൊരുക്കുന്ന 65ാമത് സംസ്ഥാന സ്കൂള്‍ കായികമേളക്ക് ഇന്ന് കൊടിയേറ്റം.

അഷ്റഫ് തൈവളപ്പ്
തൃശൂര്‍: ഒന്നരപതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം തൃശൂര്‍ വേദിയൊരുക്കുന്ന 65ാമത് സംസ്ഥാന സ്കൂള്‍ കായികമേളക്ക് ഇന്ന് കൊടിയേറ്റം. നാലുദിവസം വീറും വാശിയും നിറച്ച് തൃശൂര്‍ കുന്നംകുളത്തെ പുത്തന്‍ സിന്തറ്റിക് ട്രാക്കില്‍ പുതിയ ദൂരവും വേഗവും ഉയരവും തേടിയെത്തുന്നത് 2762 കൗമാര കായിക പ്രതിഭകൾ. രാവിലെ ഏഴിന് ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തോടെ ട്രാക്കുണരും. വെള്ളിയാഴ്ച്ച വൈകിട്ട് സീനിയര്‍ ആണ്‍കുട്ടികളുടെ 4-400 റിലോ മത്സരത്തോടെ ട്രാക്കിറക്കം. പകലും രാത്രിയുമായാണ് ഇത്തവണയും മത്സരങ്ങള്‍. രജിസ്ട്രേഷന് ഇന്നലെ പൂര്‍ത്തിയായി. 400 മീറ്ററില്‍ ഉള്‍പ്പെടെ ആദ്യദിനം 21 ഇനങ്ങളില്‍ ഫൈനല്‍. വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടി മേള ഉദ്ഘാടനം ചെയ്യും. 6 വിഭാഗങ്ങളിലായി 98 ഇനങ്ങളിലാണ് മത്സരം. രാവിലെ 6.30 മുതല്‍ വൈകിട്ട് 8.30 വരെ മത്സരങ്ങള്‍ നടക്കും. പാലക്കാടാണ് നിലവിലെ ചാമ്പ്യന്മാര്. മലപ്പുറം കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് എച്ച്എസ്എസാണ് സ്കൂള്‍ വിഭാഗം ജേതാക്കള്‍.
പതിവില്ലാതെ ഇത്തവണ സംസ്ഥാന മീറ്റ് നേരത്തെ നടത്തുന്നത് ജില്ലാ മേളകളെ കാര്യമായി ബാധിച്ചിരുന്നു. സാധാരണ ഡിസംബര്‍ ആദ്യവാരമാണ് സംസ്ഥാന മീറ്റ് നടക്കാറ്. എന്നാല്‍ ഇത്തവണ നേരത്തേയാക്കിയതിനാല്‍ ഉപജില്ലാ മേളകളും, ജില്ലാ മേളകളും തിരക്കിട്ട് തീര്‍ക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായി. എറണാകുളം, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളിലെല്ലാം കഴിഞ്ഞ ദിവസമാണ് ജില്ലാമീറ്റ് സമാപിച്ചത്. അതിനിടയിൽ സംസ്ഥാന ജൂനിയർ മീറ്റും നടന്നു. ഒന്ന് വിശ്രമിക്കാന്‍ പോലും സമയമില്ലാതെയാണ് വിജയികള്‍ തൃശൂരിലേക്ക് വണ്ടി കയറിയത്. മികച്ച താരങ്ങള്‍ എത്താറുള്ള എറണാകുളത്ത് പല മത്സരങ്ങള്‍ക്കും ഹീറ്റ്സ് പോലും നടത്താത്തെ ടൈം ട്രയല്‍സ് നടത്തിയാണ് ജേതാക്കളെ നിശ്ചയിച്ചത്. നവംബറിലെ ദേശീയ ഗെയിംസും ദേശീയ സ്കൂള്‍ ഗെയിംസുമാണ് മീറ്റ് നേരത്തെ നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ഇക്കാരണത്താല്‍ നൂറിലേറെ താരങ്ങള്‍ക്ക് വാറംഗലില്‍ നടക്കുന്ന സൗത്ത് സോണ്‍ മീറ്റ് നഷ്ടമാവുകയും ചെയ്തു. അത്ലറ്റിക് ഫെഡറേഷന് ജനുവരില്‍ നിശ്ചയിച്ച മീറ്റാണ് വിദ്യാഭ്യാസ വകുപ്പിന്റെ ദുര്‍വാശി കാരണം കുട്ടികള്‍ക്ക് നഷ്ടമായത്. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെ ലഭിക്കുന്നതിനാല്‍ സൗത്ത് സോണ്‍ മീറ്റ് ഒഴിവാക്കി പലരും സ്കൂള്‍ മീറ്റില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം സൗത്ത് സോണ്‍ മീറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് സംസ്ഥാന സ്കൂള്‍ മീറ്റില്‍ പങ്കെടുക്കാനുള്ള അവസരവും നഷ്ടമാവും. കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്നും നാളെയും തൃശൂരില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നതെങ്കിലും, ശക്തമായ മഴ പെയ്താല്‍ മത്സരങ്ങളുടെ നടത്തിപ്പും അവതാളത്തിലാവും.
kerala
ഷഹബാസ് വധക്കേസ്; പ്രതികളായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് ചോദ്യംചെയ്ത് ഹൈക്കോടതി
പരീക്ഷാഫലം എങ്ങനെയാണ് തടഞ്ഞുവയ്ക്കാന്‍ സാധിക്കുന്നതെന്നും കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലെന്നും കോടതി

താമരശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹബാസിനെ സഹപാഠികള്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ ആറ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് ചോദ്യംചെയ്ത് ഹൈക്കോടതി. പരീക്ഷാഫലം എങ്ങനെയാണ് തടഞ്ഞുവയ്ക്കാന്‍ സാധിക്കുന്നതെന്നും കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലെന്നും കോടതി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഇതിനായി കേസ് ഡയറി ഉള്‍പ്പെടെയുളളവ ഹാജരാക്കാന്‍ ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് നിര്‍ദേശിച്ചു.
എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നിട്ടും പ്രതികളായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചതിനെതിരെ പ്രതിഭാഗം അഭിഭാഷകന് കോടതിയെ സമീപിച്ചിരുന്നു.
‘വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണ്. രാജ്യത്തെ ക്രിമിനല്‍ നിയമസംവിധാനം ലക്ഷ്യമിടുന്നത് കുറ്റവാളികളുടെ പരിവര്‍ത്തനമാണ്. ഒരു കുട്ടി കുറ്റകൃത്യം ചെയ്തെന്ന പേരില്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കാനോ പരീക്ഷാഫലം തടഞ്ഞുവയ്ക്കാനോ സാധിക്കുമോ? കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടു എന്നതിന്റെ പേരില്‍ പരീക്ഷയെഴുതുന്നത് വിലക്കാന്‍ അധികാരമുണ്ടോ?-കോടതി ചോദിച്ചു. ഇത്തരം കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാകാമെന്ന് വ്യക്തമാക്കിയ കോടതി ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നല്കി.
ട്യൂഷന് സെന്ററിലുണ്ടായ തര്‍ക്കമാണ് പതിനഞ്ചുകാരനായ ഷഹബാസിന് ജീവന് നഷ്ടമാകാന്‍ ഇടയാക്കിയത്. സംഘര്‍ഷത്തില്‍ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷഹബാസിന്റെ മരണം. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.
kerala
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന
കോഴിക്കോട് കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാത നവീകരണത്തില്‍ അപാകതയെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന നടത്തി.

കോഴിക്കോട് കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാത നവീകരണത്തില്‍ അപാകതയെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന നടത്തി. റോഡ് താഴ്ന്ന താമരശ്ശേരി നഗരത്തിലാണ് പരിശോധന നടത്തിയത്. റിപ്പോര്‍ട്ട് ഉടന്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
200 കോടിയിലധികം രൂപ ചെലവഴിച്ചാണ് കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാത നവീകരിച്ചത്. എന്നാല്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങിയതോടെ റോഡില്‍ പലയിടത്തും ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയായിരുന്നു. അപകടങ്ങള്‍ പതിവായെന്ന് നാട്ടുകാര്‍ അറിയിച്ചതോടെ താമരശ്ശേരി സ്വദേശി മജീദ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് ക്വാളിറ്റി കണ്ട്രോള് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്.
താമരശ്ശേരിയില്‍ നിന്ന് മുക്കം ഭാഗത്തേക്കുള്ള റോഡിലാണ് പലയിടത്തും താഴ്ച രൂപപ്പെട്ടത്.
kerala
‘മഴക്കാലത്തെ നേരിടാന്‍ കൊച്ചി നഗരം തയ്യാറായിട്ടില്ല’; റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി
മഴക്കാലത്തെ നേരിടാന്‍ നഗരം തയ്യാറായിട്ടില്ലെന്നും പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കൊച്ചി നഗരത്തിലെ റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. എം.ജി റോഡിന്റെ അവസ്ഥയെക്കുറിച്ചും, ഫുട്പാത്തിലെ സ്ലാബുകള്‍ പോലും മാറ്റത്തതിനെ കുറിച്ചും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു. മഴക്കാലത്തെ നേരിടാന്‍ നഗരം തയ്യാറായിട്ടില്ലെന്നും പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
മുല്ലശ്ശേരി കനാലടക്കമുള്ളവയുടെ പണി പൂര്‍ത്തിയായിട്ടില്ല. മഴക്കാലത്ത് അവിടെ എന്താന്ന് സംഭവിക്കുക എന്നറിയില്ല. എല്ലാം ജനങ്ങള്‍ സഹിക്കുമെന്ന് കരുതരുതെന്നും ഹൈക്കോടതി പറഞ്ഞു.
മഴക്കാല പൂര്‍വശുചീകരണം, റോഡുകളുടെയും നടപ്പാതകളുടെയും അറ്റകുറ്റപ്പണി എന്നിവ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചു. നടപ്പാതകളുടെ പണി എന്ന് പുര്‍ത്തിയാക്കുമെന്ന് അറിയിക്കണം. നടപ്പാതകളുടെ പണികള്‍ മെയ് 30 നകം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala3 days ago
എ.കെ ശശീന്ദ്രനെതിരെ പരസ്യ പ്രതിഷേധവുമായി എന്‍.സി.പി
-
kerala2 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
Cricket2 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala2 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala2 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
kerala2 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം