Connect with us

kerala

ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ആദ്യം അക്രമപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കട്ടെ; എന്നിട്ടാകാം സ്റ്റാര്‍ട്ടപ്പ്; രമേശ് ചെന്നിത്തല

കേരള സര്‍ക്കാരിനെതിരെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Published

on

ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ആദ്യം റാഗിംഗും അക്രമപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കട്ടെ എന്നും എന്നിട്ടാകട്ടെ സ്റ്റാര്‍ട്ടപ്പിലേക്ക് പോകുന്നതെന്നും രമേശ് ചെന്നിത്തല. കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എതിരായ നിലപാടാണ് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സ്വീകരിക്കുന്നത്. റാഗിങ് പ്രതികളെ സംരക്ഷിക്കുകയാണ്. ഇന്നലെ സിദ്ധാര്‍ത്ഥിന്റെ ഒന്നാം ചരമദിനമായിരുന്നു. സിദ്ധാര്‍ത്ഥിനെ കൊന്നവരെ മുഴുവന്‍ സംരക്ഷിക്കുകയാണ്.

ഭീകരെ സംഘടനകളെ പോലെയാണ് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും പ്രവര്‍ത്തിക്കുന്നത്. ആദ്യം അവര് ചെയ്യേണ്ടത് കേരളത്തിലെ ക്യാംപസുകളിലെ റാഗിങ് അവസാനിപ്പിക്കുകയാണ്. റാഗ് ചെയ്യുന്ന എസ്എഫ്‌ഐക്കാരെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണം. എന്നിട്ടാകാം സ്റ്റാര്‍ട്ടപ്പും കാര്യങ്ങളും നടത്തുന്നത് – അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ തങ്ങളുടെ പോരാട്ടം സിപിഎമ്മിനെതിരായ പോരാട്ടമാണെന്ന് രമേഷ് ചെന്നിത്തല പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജനങ്ങളുടെ മുന്നില്‍ ഒരു പരാജയം തന്നെയാണ്. ഒരു നല്ല വ്യവസായ അന്തരീക്ഷവും കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരിനെതിരെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എക്‌സൈസ് വകുപ്പ് മന്ത്രി ആളുകളെ മുഴുവന്‍ വെല്ലുവിളിക്കുകയാണെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. മദ്യ കമ്പനികളുടെ വക്താവായി എക്‌സൈസ് വകുപ്പ് മന്ത്രി സംസാരിക്കുന്നത് ദൗര്‍ഭാഗ്യകരമെന്നും മദ്യ കമ്പനി കൊണ്ടുവരണമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രിക്ക് ഇത്ര നിര്‍ബന്ധം എന്താണെന്നും അദ്ദേഹം ചോദിച്ചു. തന്നെ സംവാദത്തിന് വെല്ലുവിളിച്ചു എന്ന് കേട്ടു. പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന്‍ സംവാദത്തില്‍ പങ്കെടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

kerala

കൊച്ചി കോര്‍പ്പറേഷനിലെ കൈക്കൂലിക്കേസ്; ഓവര്‍സിയര്‍ എ. സ്വപ്നയെ സസ്‌പെന്‍ഡ് ചെയ്തു

കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം സ്വപ്നയെ പിടികൂടിയത്.

Published

on

കൈക്കൂലിക്കേസ്ുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷനിലെ ഓവര്‍സിയര്‍ എ സ്വപ്നയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം സ്വപ്നയെ പിടികൂടിയത്.

ഇന്നലെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്നയെ വിജിലന്‍സ് പിടികൂടിയത്. മൂന്നു നില അപാര്‍ട്‌മെന്റിലെ 20 ഫ്‌ലാറ്റുകള്‍ക്കു നമ്പറിട്ടു നല്‍കാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്. സ്വപ്ന നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടും നമ്പര്‍ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.

തൃശൂര്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് ജി. അനിലിന് മുന്നില്‍ ഹാജരാക്കിയ സ്വപ്നയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

Continue Reading

kerala

തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ല: ഹൈക്കോടതി

ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി.

Published

on

ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. പണം പിടിച്ചെടുത്തതിനെതിരായ സിപിഎമ്മിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ആദായനികുതി വകുപ്പിന്റെ പരിശോധനയും നടപടിയും നിയമപരമാണെന്നും കോടതി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സമയത്ത് വലിയ തോതിലുള്ള തുക പിന്‍വലിക്കുമ്പോള്‍ അറിയിക്കണമെന്ന് ആദായനികുതി വകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് വിവരം ഐടി അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് സിപിഎമ്മിന്റെ അക്കൗണ്ടുകള്‍ പരിശോധിക്കുകയും, ഒരു കോടി രൂപ പിടിച്ചെടുക്കുകയുമായിരുന്നു. ഇതോടൊപ്പം അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം നിയമപരമായ നടപടികള്‍ മാത്രമാണ് ആദായനികുതി വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് കോടതി വിലയിരുത്തി. കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിശോധന നടത്തിയതും പണം പിടിച്ചെടുത്തതുമെന്നും കോടതി വിലയിരുത്തി.

Continue Reading

kerala

വിഴിഞ്ഞത്ത് ഒരു മന്ത്രിയുടെ പ്രസംഗം എടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തരുതായിരുന്നു; കെ.സി വേണുഗോപാല്‍

സ്വന്തം സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നുവെന്നും വേദിയില്‍വെച്ചുതന്നെ മുഖ്യമന്ത്രി മോദിക്ക് ചുട്ട മറുപടി നല്‍കണമായിരുന്നുവെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Published

on

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ്. വിഴിഞ്ഞത്ത് ഒരു മന്ത്രിയുടെ പ്രസംഗം എടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തരുതായിരുന്നു. സ്വന്തം സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നുവെന്നും വേദിയില്‍വെച്ചുതന്നെ മുഖ്യമന്ത്രി മോദിക്ക് ചുട്ട മറുപടി നല്‍കണമായിരുന്നുവെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് തിരക്ക് രാഹുല്‍ഗാന്ധിയുടെ ഉറക്കം കെടുത്തലാണ്. പാകിസ്ഥാന്റെ ഉറക്കം കെടുത്താനാണ് മോദി ശ്രമിക്കേണ്ടത്. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങില്‍ പാര്‍ട്ടിയോട് ആലോചിച്ചാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കാതിരുന്നത്. എംപിയും, എംഎല്‍എയും പങ്കെടുത്തതും പാര്‍ട്ടിയുടെ അറിവോടെയാണ്. അദാനിയെ എതിര്‍ക്കുന്ന രാഹുലിനെ വിമര്‍ശിക്കാതെ മോദിക്കാവുമോയെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു.

Continue Reading

Trending