Connect with us

main stories

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധിക്കേണ്ട പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു

ഒരു വര്‍ഷത്തോളം നീണ്ട അടച്ചിടലിന് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ മുതല്‍ തുറക്കും.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധിക്കേണ്ട പാഠഭാഗങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. എസ്‌സിഇആര്‍ടി വെബ്സൈറ്റിലാണ് പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ചോദ്യങ്ങള്‍ തിരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്ന വിധം എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഇത്തവണ തിരഞ്ഞെടുക്കാന്‍ അധികചോദ്യങ്ങള്‍ അനുവദിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

ചോദ്യങ്ങളുടെ എണ്ണംകൂടും. ഇവ വായിച്ചുമനസ്സിലാക്കാന്‍ കൂടുതല്‍സമയം വേണ്ടിവരുന്നതിനാല്‍ സമാശ്വാസ സമയം (കൂള്‍ ഓഫ് ടൈം) കൂട്ടുമെന്നും വിദ്യാഭ്യാസമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇവയില്‍ കൂടുതല്‍ ചോദ്യങ്ങളും കൂുതല്‍ ശ്രദ്ധ നല്‍കേണ്ടുന്ന പാഠഭാഗത്തില്‍ നിന്നായിരിക്കും. പാഠഭാഗങ്ങള്‍ www.education.kerala.gov.in, www.scertkerala.gov.in എന്നീ വെബ്സൈറ്റ് കളില്‍ ലഭ്യമാണ്.

ഒരു വര്‍ഷത്തോളം നീണ്ട അടച്ചിടലിന് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ മുതല്‍ തുറക്കും. പൊതുപരീക്ഷയുള്ള പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും മറ്റ് കോളേജുതല ക്ലാസുകളും ഇനിയും അടച്ചിടാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് ജനുവരി ആദ്യവാരത്തോടെ സ്‌കൂള്‍, കോളേജുതല ക്ലാസുകള്‍ ആരംഭിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ വേണ്ട മുന്നൊരുക്കങ്ങളോടെയാണ് സ്‌കൂളുകള്‍ തുറക്കുന്നത്.

 

kerala

വി.ഡി.സതീശനെതിരെ ആരോപണം ഉന്നയിച്ചത് പി.ശശി പറഞ്ഞിട്ട്; അപമാനത്തിന് മാപ്പ്: പി.വി അന്‍വര്‍

പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കില്ലെന്നും വ്യക്തമാക്കി.

Published

on

പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി പറഞ്ഞതുകൊണ്ടെന്ന് പി.വി അന്‍വര്‍. വി.ഡി.സതീശന് ഉണ്ടായ അപമാനത്തിന് മാപ്പ് അപേക്ഷിക്കുന്നുവെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കില്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നും നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.

മമത ബാനര്‍ജിയോട് വീഡിയേ കോണ്‍ഫറന്‍സ് വഴി സംസാരിച്ചിരുന്നതായും വന്യജീവി ആക്രമണവുമായി ബന്ധപെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കാമെന്ന് മമ്മത ബനാര്‍ജി അറിയിച്ചതായും അന്‍വര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുമായും വിഷയം ചര്‍ച്ച ചെയ്യാമെന്ന് മമത ഉറപ്പ് നല്‍കിയതായും പി വി അന്‍വര്‍ പറഞ്ഞു.

Continue Reading

kerala

പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു

കാലാവധി തീരാന്‍ ഒന്നേകാല്‍ വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്റെ രാജി.

Published

on

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രാജിവച്ചു. സ്പീക്കറെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചു. കാലാവധി തീരാന്‍ ഒന്നേകാല്‍ വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്റെ രാജി.

കഴിഞ്ഞ ദിവസം പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയിരുന്നു. തൃണമൂല്‍ കേരളഘടകത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റ അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചേക്കുമെന്ന സൂചനകള്‍ കഴിഞ്ഞ ദിവസം മുതല്‍ ഉയര്‍ന്നിരുന്നു.

സ്വതന്ത്ര എംഎല്‍എയായ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്താല്‍ അയോഗ്യത നേരിടേണ്ടിവരും. ഈ സാഹചര്യത്തിലാണ് രാജി. അഭിഷേക് ബാനര്‍ജിയാണ് പിവി അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

ഇന്ന് രാവിലെ സ്പീക്കറെ കാണാന്‍ പോകുമ്പോള്‍ എം.എല്‍.എ എന്ന ബോര്‍ഡ് അഴിച്ചുമാറ്റിയ കാറിലാണ് യാത്ര ചെയ്തത്.

Continue Reading

kerala

പത്തനംതിട്ട പീഡനം: 29 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം.

Published

on

പത്തനംതിട്ടയില്‍ പതിനെട്ടുകാരിയായ ദലിത് പെണ്‍കുട്ടി 13 വയസ്സുമുതല്‍ പീഡനത്തിന് ഇരയായ കേസില്‍ ഇതുവരെ് 29 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ മൂന്നുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. ഇവരെ തിരികെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.

അതേസമയം കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇന്ന് ഉണ്ടായേക്കുമെന്ന് പൊലീസ് അറിയിച്ചു. ഇലവുംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16 കേസുകളും പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 11 കേസുകളും രജിസ്റ്റര്‍ ചെയ്തു. 28 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തി. പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയെ പലതവണ സംഘം ചേര്‍ന്ന് പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. റാന്നി മന്ദിരംപടി, പത്തനംതിട്ട ജനറല്‍ ആശുപത്രി, തോട്ടും പുറം എന്നീ പ്രദേശങ്ങളിലെത്തിച്ചും പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചതായാണ് സൂചന. പ്രദേശവാസിയായ പി ദീപു മന്ദിരംപടിയിലെ പീഡനത്തിന് നേതൃത്വം നല്‍കിയതായാണ് സൂചന. ദീപു ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെടുകയും തുടര്‍ന്ന് നേരില്‍ കാണണമെന്ന ആഗ്രഹപ്രകാരം പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇവര്‍ കാണുകയും ചെയ്യുന്നു. കാറില്‍ രണ്ടു പേര്‍ക്കൊപ്പം എത്തിയ ഇയാള്‍ കുട്ടിയെ മന്ദിരംപടിയിലെ റബര്‍ തോട്ടത്തില്‍ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ശേഷം ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേര്‍ക്ക് പെണ്‍കുട്ടിയെ കൈമാറി.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചും പെണ്‍കുട്ടി പീഡനത്തിന് ഇരയായി. ചെന്നീര്‍ക്കര പ്രക്കാനത്തിന് സമീപം തോട്ടുപുറത്തുവെച്ചും പെണ്‍കുട്ടിയെ വാഹനത്തില്‍ വെച്ച് രണ്ടുപേര്‍ പീഡിപ്പിച്ചതായും കണ്ടെത്തി.

സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളില്‍ വെച്ചും അതിക്രമം നടന്നുവെന്നാണ് സൂചന. കുട്ടിയുടെ അച്ഛന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഭൂരിഭാഗം പ്രതികളേയും കണ്ടെത്തി. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു കഴിഞ്ഞു. ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം് കേസ് അന്വേഷിക്കുന്നു.

 

Continue Reading

Trending