Connect with us

kerala

ജോഷിമഠ് നല്‍കുന്ന പാഠം- എഡിറ്റോറിയല്‍

ജോഷിമഠിലെ പ്രതിസന്ധി നേരിടാന്‍ പദ്ധതികള്‍ തയ്യാറാക്കാന്‍ കേന്ദ്ര ഏജന്‍സികളും വിദഗ്ധരും ഉത്തരാഖണ്ഡിനെ സഹായിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.

Published

on

ഏതുനിമിഷവും തങ്ങളുടെമേല്‍ വന്‍ ദുരന്തം വന്ന് പതിക്കാമെന്ന ഭീതിയിലാണ് ജോഷിമഠിലെ ജനങ്ങള്‍. വീടുകളും കെട്ടിടങ്ങളും ഇടിഞ്ഞുതാഴുകയാണ്. കൂറ്റന്‍ കെട്ടിടങ്ങളില്‍ വലിയ വിള്ളലുകള്‍ രൂപപ്പെടുന്നു. കെട്ടിടങ്ങളുടെ അടിത്തറയിലും ചുമരുകളില്‍നിന്നും പുറത്തേക്ക് ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നു. മരണത്തെ മുന്നില്‍കണ്ടാണ് അവര്‍ ഓരോ നിമിഷവും തള്ളിനീക്കുന്നത്. ഇവിടത്തെ താമസക്കാരായ പാവങ്ങളാണ് മാസങ്ങളായി കൊടിയ ദുരന്തം അനുഭവിക്കുന്നത്. തണുപ്പിന്റെ കാഠിന്യം കൂടിയതോടെ ദുരന്തങ്ങളുടെ വ്യാപ്തിയും കൂടിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും ഭൂകമ്പ സാധ്യതയേറിയ സ്ഥലങ്ങളിലൊന്നാണ് ഇവിടം. അതിതീവ്ര മേഖലയായ ‘സോണ്‍ 5’ലാണ് ജോഷിമഠിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്നും ജോഷിമഠില്‍ സ്ഥിതിചെയ്യുന്നുണ്ട്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് ജോഷിമഠ്. 6150 അടി (1875 മീറ്റര്‍) ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടം നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവയുടെ കവാടമാണ്. ജോഷിമഠിലെ പ്രതിസന്ധി നേരിടാന്‍ പദ്ധതികള്‍ തയ്യാറാക്കാന്‍ കേന്ദ്ര ഏജന്‍സികളും വിദഗ്ധരും ഉത്തരാഖണ്ഡിനെ സഹായിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ആദ്യം രണ്ട് വാര്‍ഡുകളില്‍ മാത്രം കണ്ടുതുടങ്ങിയ പ്രശ്‌നങ്ങള്‍ അധികം വൈകാതെ പത്തിലേറെ വാര്‍ഡുകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ദുരിതബാധിത മേഖലകള്‍ കഴിഞ്ഞദിവസം സന്ദര്‍ശിച്ച ശേഷമാണ് ഗുരുതര സാഹചര്യത്തില്‍ കഴിയുന്ന അറുനൂറിലേറെ കുടുംബങ്ങളെ ഉടന്‍ മാറ്റി പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍സിംഗ് ധാമി നിര്‍ദ്ദേശം നല്‍കിയത്.

വിചിത്ര പ്രതിഭാസത്തെ കുറിച്ച് പഠിക്കാന്‍ ആറംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് കൈമാറും. ജോഷിമഠ് മുങ്ങുന്നതിന്റെ ഏറ്റവും വലിയ കാരണം പട്ടണത്തിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ജോഷിമഠിലെ മണ്ണിന് ഉയര്‍ന്ന തോതിലുള്ള നിര്‍മാണത്തെ പിന്തുണക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. വന്‍തോതിലുള്ള നിര്‍മാണം, ജലവൈദ്യുത പദ്ധതികള്‍, ദേശീയ പാതയുടെ വീതി കൂട്ടല്‍ എന്നിവ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ചരിവുകളെ വളരെ അസ്ഥിരമാക്കി. വിഷ്ണുപ്രയാഗില്‍ നിന്ന് ഒഴുകുന്ന അരുവികള്‍ മൂലമുള്ള മണ്ണൊലിപ്പും പ്രകൃതിദത്തമായ അരുവികളിലൂടെ ഒഴുകുന്നതും മറ്റ് കാരണങ്ങളാണ്.

ആസൂത്രണമില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ജോഷിമഠ് നല്‍കുന്നത്. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന തരത്തിലുള്ള വന്‍കിട പദ്ധതികള്‍ ക്കാണ് ഇവിടെ വന്‍തോതില്‍ അനുമതി നല്‍കിയത്. കാലാവസ്ഥാവ്യതിയാനവും നിരന്തരമുള്ള അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് കാരണമെന്നാണ് ജനങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത് അംഗീകരിച്ചുകൊടുക്കാന്‍ അധികൃതര്‍ തയ്യാറല്ല. ജോഷിമഠില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള സ്ഥലത്ത് എന്‍.ടി.പി.സിയുടെ ഹൈഡല്‍ പ്രൊജക്ടിന്റെ നിര്‍മാണം നടക്കുന്നുണ്ട്. ടണല്‍ നിര്‍മിക്കുന്നതിനായി ഇവിടെ വ്യാപകമായി പാറപൊട്ടിക്കുന്നുണ്ട്. ഇത് കനത്ത ആഘാതമാണ് ഉണ്ടാക്കുന്നതെന്നും ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നുമാണ് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രോജക്ടിനെതിരെ പ്രദേശവാസികള്‍ സംസ്ഥാന മുഖ്യമന്ത്രി പുഷ്‌കര്‍സിംഗ് ധാമിക്ക് മൂന്നുതവണയാണ് കത്തയച്ചത്. പക്ഷേ, ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. എന്നാല്‍ പ്രോജക്ട് നിര്‍മാണവുമായി ജോഷിമഠിലെ പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് ബന്ധമില്ലെന്ന വിശദീകരണമാണ് എന്‍.ടി.പി.സി നല്‍കുന്നത്.

താമസക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും പുതിയ വേരിയബിളുകളും മാറുന്ന ഭൂമിശാസ്ത്രപരമായ ഘടകങ്ങളും ഉള്‍ക്കൊള്ളാനുള്ള നഗരത്തിന്റെ ആസൂത്രണം പുനര്‍വിചിന്തനം ചെയ്യുകയും ചെയ്യുക എന്നതാണ് അടിയന്തിര ആവശ്യം. പഠിക്കേണ്ടതും പുനര്‍വികസിപ്പിച്ചെടുക്കേണ്ടതുമായ ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ് ഡ്രെയിനേജ് ആസൂത്രണം. കൂടുതല്‍ മാലിന്യങ്ങള്‍ മണ്ണിലേക്ക് ഒഴുകുകയും ഉള്ളില്‍നിന്ന് അയഞ്ഞുപോകുകയും ചെയ്യുന്നതിനാല്‍ മോശം ഡ്രെയിനേജും മലിനജല പരിപാലനവും നഗരത്തെ ദുരിതത്തിലാക്കുന്നു. ഇത് പരിശോധിച്ച് ഡ്രെയിനേജ് സംവിധാനത്തിന് പുതിയ പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണം. മണ്ണിന്റെ ശേഷി നിലനിര്‍ത്താന്‍ പ്രദേശത്ത്, പ്രത്യേകിച്ച് ദുര്‍ബലമായ സ്ഥലങ്ങളില്‍ വീണ്ടും കൃഷി ചെയ്യാനും വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതും മുഖവിലക്കെടുക്കേണ്ടതാണ്. പ്രദേശവാസികളുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടാവണം ഓരോ പ്രദേശത്തും നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളെന്നാണ് ജോഷിമഠ് പറയുന്നത്. അധികാരികള്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ വന്‍കിട പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചാലുള്ള അപകടം ഇതൊക്കെതന്നെയാണ്. ഈ പാഠം എല്ലാവര്‍ക്കുമുള്ളതാണ്. പ്രദേശത്തിന്റെ ഭൂമിശാസ്ത്ര കിടപ്പനുസരിച്ച് വേണം തീരുമാനങ്ങളെടുക്കേണ്ടത്. കേരളത്തിലെ കെ റെയിലിന്റെ കാര്യവും ഇതുപോലെയൊക്കെയാവും. ഭൂമിശാസ്ത്രപരമായി കേരളത്തിന് യോജിച്ച പദ്ധതിയാണോ എന്ന് ഒന്നുകൂടി ചിന്തിക്കുന്നത് നല്ലതാണ്.

kerala

അന്ധമായ മുസ്‌ലിം വിരുദ്ധതയാണ് വിജയരാഘവനിലൂടെ പുറത്തുവന്നത്: രമേശ് ചെന്നിത്തല

എ.വിജയരാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് രമേശ് ചെന്നിത്തല

Published

on

വര്‍ഗ്ഗീയ വിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ എ.വിജയരാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല. അദ്ദേഹത്തെ സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കാന്‍ വര്‍ഗീയ വിഷം തുപ്പുകയാണ് വിജയരാഘവനെന്നും സി.പി.എം ആര്‍.എസ്.എസിന്റെ നാവായി മാറിയിരിക്കുന്നെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

അന്ധമായ മുസ്‌ലിം വിരുദ്ധതയാണ് വിജയരാഘവനിലൂടെ പുറത്തുവന്നതെന്നും കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തി സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ സി.പി.എം അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വയനാട്ടിലെ ജനങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന തരത്തിലുള്ള പ്രതികരണമാണ് വിജയരാഘവന്‍ നടത്തിയതെന്നും കേരളത്തോടും വയനാട്ടിലെ ജനങ്ങളോടും മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

 

Continue Reading

kerala

വയനാട് ദുരന്തം: പുരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതി

ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു.

Published

on

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ തീരുമാനം. പുനരധിവാസത്തിനുള്ള കരട് പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ചീഫ് സെക്രട്ടറിയാണ് കരട് പദ്ധതി യോഗത്തില്‍ അവതരിപ്പിച്ചത്.

വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ടൗണ്‍ഷിപ്പിന്റെ കാര്യവും സ്ഥലമേറ്റെടുക്കലിന്റെ കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വീടുകള്‍ നിര്‍മിക്കാന്‍ വാഗ്ദാനം ചെയ്തവരുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറിയെയാണ് ചര്‍ച്ചകള്‍ക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, പുനരധിവാസത്തിനായി തയ്യാറാക്കിയ പട്ടികയെ ചൊല്ലി വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. മാനന്തവാടി സബ് കലക്ടറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ പിഴവാണെന്നാണ് ദുരന്തബാധിതര്‍ പറയുന്നത്. ദുരന്തബാധിതരെ വേര്‍തിരിച്ചുള്ള പുനരധിവാസം അംഗീകരിക്കിക്കാന്‍ ആവില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.

 

 

Continue Reading

kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; പ്രത്യേക മന്ത്രിസഭാ യോഗം തുടങ്ങി

പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിനു വേണ്ടിയുള്ള പ്രത്യേക സമിതി രൂപീകരിക്കും.

Published

on

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക മന്ത്രിസഭാ യോഗം തുടങ്ങി. പുനരധിവാസത്തിനായുള്ള കരട് പദ്ധതി രേഖ ചീഫ് സെക്രട്ടറി അവതരിപ്പിക്കും. പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിനു വേണ്ടിയുള്ള പ്രത്യേക സമിതി രൂപീകരിക്കും. വീടുവെക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

പുനര്‍നിര്‍മ്മാണത്തിന് വേണ്ടി സ്ഥലം ഏറ്റെടുക്കല്‍, നിര്‍മാണ പ്രവൃത്തികള്‍ എന്നിവയെക്കുറിച്ചുള്ള തീരുമാനം ഇന്നുണ്ടാകും.

പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗം വിളിക്കും. ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ പരാതികളും മന്ത്രിസഭയുടെ പരിഗണനിലുണ്ട്.

Continue Reading

Trending