Connect with us

kerala

മലമ്പുഴയില്‍ വീണ്ടും പുലിയിറങ്ങി, രണ്ടു പശുക്കളെ കൊന്നു

ജനവാസമേഖലയില്‍ പുലി ഇറങ്ങിയ കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല

Published

on

മലമ്പുഴയില്‍ ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി. രണ്ടു പശുക്കളെ കൊന്നത് പുലിയാണെന്ന് നാട്ടുകാര്‍. കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാര്‍ പുലിയെ കണ്ടത്. അനക്കം കെട്ട് ടോര്‍ച്ച് അടിച്ച് നോക്കിയപ്പോള്‍ പുലിയെ കണ്ടു എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനിടെ വീട്ടില്‍ കെട്ടിയിട്ടിരുന്ന രണ്ടു പശുക്കളെ പുലി കൊന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.

പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് പുലി കാട്ടിലേക്ക് ഓടിയത്. എന്നാല്‍, ജനവാസമേഖലയില്‍ പുലി ഇറങ്ങിയ കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വഖഫ് ബില്‍ ജനാധിപത്യ അവകാശങ്ങളുടെ ലംഘനം; സീതാക്ക

മുസ്‌ലിംകളുടെ വിശ്വാസകാര്യമായതിനാല്‍ വഖഫില്‍ കൈക്കടത്താന്‍ മറ്റു സമുദായക്കാരെ അനുവദിച്ചുകൂടാ

Published

on

ഭരണഘടനവിരുദ്ധ, ജനാധിപത്യവിരുദ്ധ, മുസ്‌ലിംവിരുദ്ധ ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതെന്ന് തെലങ്കാന വനിത ശിശു ക്ഷേമ മന്ത്രി ദന്‍സാരി അനസൂയ സീതാക്ക. കോഴിക്കോട് നടന്ന മുസ്‌ലിം ലീഗ് മഹാറാലിയിലിക്കിടെയായിരുന്നു കേന്ദ്ര സര്‍ക്കാരിനെ സീതാക്ക വിമര്‍ശിച്ചത്.

ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണത്. ബി.ജെ.പിയും ആര്‍.എസ്.എസും രാജ്യത്തിന്റെ ചരിത്ര പൈതൃകം തകര്‍ക്കുകയാണ്. വഖഫ് സ്വത്തുക്കള്‍ കൈയേറുകയാണ് അവരുടെ ലക്ഷ്യം. മുസ്‌ലിംകളുടെ വിശ്വാസകാര്യമായതിനാല്‍ വഖഫില്‍ കൈക്കടത്താന്‍ മറ്റു സമുദായക്കാരെ അനുവദിച്ചുകൂടാ. ഇന്ന് മുസ്‌ലിംകള്‍ക്കെതിരെയാണെങ്കില്‍ നാളെ ക്രൈസ്തവര്‍ക്കെതിരെയും ഗോത്രവിഭാഗങ്ങള്‍ക്കെതിരെയും രംഗത്തുവരും- സീതാക്ക പറഞ്ഞു.

Continue Reading

kerala

ഇതുവരെ സര്‍ക്കാറിനെതിരെ കേസു കൊടുത്തിട്ടില്ല അതിനുള്ള സാഹജര്യം ഒരുക്കരുത്; എന്‍ പ്രശാന്ത് ഐഎഎസ്

പ്രശാന്ത് ഹിയറിങ്ങില്‍ പറഞ്ഞ കാര്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു

Published

on

മുന്‍ ആവശ്യങ്ങള്‍ വീണ്ടും ഹിയറിങ്ങില്‍ ചീഫ് സെക്രട്ടറിയോട് ആവര്‍ത്തിച്ച് എന്‍ പ്രശാന്ത് ഐഎഎസ്. പ്രശാന്ത് ഹിയറിങ്ങില്‍ പറഞ്ഞ കാര്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

‘ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും മാതൃഭൂമിക്കും എതിരെ ക്രിമിനല്‍ ഗൂഢാലോചനയും, വ്യാജരേഖ സൃഷ്ടിക്കലും, സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാണിക്കലും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കേസെടുക്കണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അന്വേഷണം നടത്താതെ അവസാനിപ്പിക്കണം. ഞാനിതുവരെ സര്‍ക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന് ദയവായി സാഹചര്യം ഒരുക്കരുത്.ഇവയൊന്നും പരിഹരിക്കാതെ എന്റെ സസ്‌പെന്‍ഷന്‍ തിരക്കിട്ട് പിന്‍വലിക്കണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്ത് ശ്വാസം മുട്ടാന്‍ ഞാന്‍ ഗോപാലകൃഷ്ണനല്ല’.

തടഞ്ഞുവച്ചിരിക്കുന്ന പ്രമോഷന്‍ ഉടനടി നല്‍കണമെന്നും ഇക്കാര്യങ്ങള്‍ പരിഹരിക്കാതെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കേണ്ട എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എന്‍.പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നത്തെ ഹിയറിങ്ങിന്റെ വിശേഷങ്ങള്‍ ചോദിച്ച് വന്ന അനവധി മെസേജുകള്‍ക്കും കോളുകള്‍ക്കും മറുപടി ഇടാന്‍ സാധിക്കാത്ത വിധം തിരക്കിലായിപ്പോയി. വിശദമായ കുറിപ്പിടാന്‍ ശ്രമിക്കാം. ഹിയറിങ്ങില്‍ പറഞ്ഞതിന്റെ സാരാംശം ഇത്രയാണ്:

1. ആറ് മാസത്തില്‍ തീര്‍പ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വര്‍ഷമായിട്ടും ഫയല്‍ പൂഴ്ത്തി വെച്ച്, അതിന്റെ പേരില്‍ 2022 മുതല്‍ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞ് വെച്ച എന്റെ പ്രമോഷന്‍ ഉടനടി നല്‍കണം. ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുത്.

2. ?ഭരണഘടനാ വിരുദ്ധമായും അഖിലേന്ത്യാ സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായും ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ വീണ്ടുമൊരു അന്വേഷണം തുടങ്ങാന്‍ ശ്രമിക്കാതെ ഈ പ്രഹസനം ഇവിടെ അവസാനിപ്പിക്കണം.

3. ?ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും മാതൃഭൂമിക്കും എതിരെ ക്രിമിനല്‍ ഗൂഢാലോചനയും, വ്യാജരേഖ സൃഷ്ടിക്കലും, സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാണിക്കലും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കേസെടുക്കണം.

4. ചട്ടങ്ങളും നിയമങ്ങളും സര്‍ക്കാറിന് ബാധകമാണ്. അതിന് വിപരീതമായി പ്രവര്‍ത്തിച്ചിട്ട് ‘ന്നാ താന്‍ പോയി കേസ് കൊട്’ എന്ന് പറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ല. ഞാനിതുവരെ സര്‍ക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന് ദയവായി സാഹചര്യം ഒരുക്കരുത്.

5. ഇവയൊന്നും പരിഹരിക്കാതെ എന്റെ സസ്‌പെന്‍ഷന്‍ തിരക്കിട്ട് പിന്‍വലിക്കണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്ത് ശ്വാസം മുട്ടാന്‍ ഞാന്‍ ഗോപാലകൃഷ്ണനല്ല.

Continue Reading

kerala

മുതലപ്പൊഴിയിലെ പൊഴി ഇന്ന് മുറിക്കും; മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തില്‍

ഇന്നലെ മന്ത്രി സജി ചെറിയാന് നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു

Published

on

പ്രതിഷേധങ്ങല്‍ തുടരുന്നതിനിടെ ഇന്ന് മുതലപ്പൊഴിയിലെ പൊഴി മുറിക്കും. മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ ഇന്നലെ ചേര്‍ന്ന മന്ത്രി തല യോഗത്തിലാണ് അടിയന്തരമായി പൊഴിമുറിക്കാന്‍ മന്ത്രി സജി ചെറിയാന്‍ നിര്‍ദേശം നല്‍കിയത്.

കലക്ടര്‍ ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് നല്‍കിയതിനാല്‍ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കും. എന്നാല്‍ പൊലീസിന്റെ നിയമനടപടി സംഘര്‍ഷത്തിലേക്ക് നയിച്ചേക്കും. ഇന്നലെ മന്ത്രി സജി ചെറിയാന് നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പൊഴി മുറിക്കാന്‍ അനുവദിക്കില്ല എന്നാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്.

മണല്‍ മുഴുവനും നീക്കി പ്രശ്‌നം പരിഹരിക്കണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. പൊഴി മുറിക്കാനായില്ലെങ്കില്‍ പ്രദേശത്തെ അഞ്ചു പഞ്ചായത്തുകളില്‍ വെള്ളം കയറുമെന്നാണ് ആശങ്ക.

Continue Reading

Trending