kerala
‘നിയമസഭ കയ്യാങ്കളിക്കേസ് പുനരന്വേഷിക്കണം’: കോടതിയില്‍ നാടകീയ നീക്കവുമായി പൊലീസ്

നിയമസഭാ കയ്യാങ്കളിക്കേസില്‍ നാടകീയ നീക്കവുമായി പൊലീസ്. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും വരെ വിചാരണ നിര്‍ത്തിവെക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതിയില്‍ പൊലീസ് ആവശ്യപ്പെട്ടു. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ തിയ്യതി നിശ്ചയിക്കാനിരിക്കെയാണ് പൊലീസിന്റെ നീക്കം. മന്ത്രി വി ശിവന്‍കുട്ടി അടക്കം നിയമസഭാ കയ്യാങ്കളിക്കേസിലെ പ്രതികള്‍ക്ക് സഹായകരമായി രീതിയിലാണ് തുടരന്വേഷണം വേണമെന്ന പൊലീസ് ആവശ്യം.
സംഘര്‍ഷത്തില്‍ എംഎല്‍എമാര്‍ക്ക് പരിക്കേറ്റതടക്കമുള്ള കൂടുതല്‍ വസ്തുതകളില്‍ തുടരന്വേഷണം വേണമെന്നാണ് പൊലീസ് ആവശ്യം. ഇഎസ് ബിജിമോളും ഗീതാഗോപിയും സമാന ആവശ്യം ഉന്നയിച്ച് നല്കിയ ഹര്‍ജി കഴിഞ്ഞ ദിവസം അവര്‍ തന്നെ പിന്‍വലിച്ചിരുന്നു.ഇതേ കാര്യമാണിപ്പോള്‍ അന്വേഷണ സംഘം തന്നെ മുന്നോട്ട് വെക്കുന്നത്.
തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന ആവശ്യത്തില്‍ സിജെഎം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. തുടരന്വേഷണത്തില്‍ പുതുതായെന്തെങ്കിലും കണ്ടെത്തിയാല്‍ മാത്രമേല്ല അനബന്ധ കുറ്റപത്രത്തിന് പ്രസക്തി ഉള്ളൂ എന്നായിരുന്നു ചോദ്യം. കോടതി ഇടപെട്ടതോടെ സര്‍ക്കാര്‍ അഭിഭാഷകന് അപേക്ഷയില്‍ ഉടന്‍ തിരുത്താമെന്ന് അറിയിച്ചു. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാമെന്ന ഭാഗം മാറ്റാമെന്ന് അറിയിച്ചു.
കേസില്‍ കോടതിയുടെ തുടര്‍നിലപാടാണ് നിര്‍ണ്ണായകം. കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി വരെ തള്ളിയതാണ്. കുറ്റപത്രം പ്രതികള്‍ക്ക് വായിച്ച് കേള്‍പ്പിച്ച് വിചാരണ നടപടിയിലേക്ക് കടക്കാനാരിക്കെയാണ് വീണ്ടും അന്വേഷണമെന്ന പൊലീസ് ആവശ്യം.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 560 രൂപ കുറഞ്ഞ് 75,000 രൂപയായി കുറഞ്ഞു. ഗ്രാമിന്റെ വില 70 രൂപ കുറഞ്ഞ് 9375 രൂപയായി.
ആഗോളവിപണിയിലും തിങ്കളാഴ്ച സ്വര്‍ണവില കുറഞ്ഞു. സ്പോട്ട് ഗോള്‍ഡ് വില 0.7 ശതമാനം ഇടിഞ്ഞ് 3,376.67 ഡോളറായി കുറഞ്ഞു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വിലയിലും ഇടിവുണ്ടായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 1.5 ശതമാനം ഇടിഞ്ഞ് 3,439.70 ഡോളറായി ഇടിഞ്ഞിട്ടുണ്ട്.
kerala
കോതമംഗലത്ത് യുവതി ജീവനൊടുക്കിയ സംഭവം; ആണ് സുഹൃത്ത് കസ്റ്റഡിയില്‍
താന്‍ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോള്‍ ചെയ്തോളാന്‍ പ്രതി മറുപടി നല്‍കുന്നതും വാട്സാപ്പ് ചാറ്റിലുണ്ട്.

കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ് സുഹൃത്ത് കസ്റ്റഡിയില്‍. കോതമംഗലം സ്വദേശി സോന എല്‍ദോസാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ പറവൂര്‍ സ്വദേശി റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി.
റമീസ് സോനയെ മര്‍ദ്ദിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. താന്‍ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോള്‍ ചെയ്തോളാന്‍ പ്രതി മറുപടി നല്‍കുന്നതും വാട്സാപ്പ് ചാറ്റിലുണ്ട്. റമീസിന്റെ വീട്ടുകാരെയും ഉടന്‍ പ്രതി ചേര്‍ക്കും.
kerala
കാട്ടാനയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമം; യുവാവിന് ഗുരുതര പരിക്ക്

ബന്ദിപ്പൂര്‍-മുതുമല റോഡില്‍ കാട്ടാനക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കാര്‍ യാത്രക്കാരനെ കാട്ടാന ആക്രമിച്ചു. ഇന്നെ വൈകീട്ടോടെയായിരുന്നു സംഭവം നടന്നത്. ആക്രമണത്തില്‍ കര്‍ണാടക സ്വദേശിക്ക് സാരമായി പരിക്കേറ്റു.
വഴിയരികില്‍ നില്‍ക്കുകയായിരുന്ന കാട്ടാനയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ ആന പ്രകോപിതനാവുകയും യുവാവിനെ ആക്രമിക്കുകയുമായിരുന്നു.
-
News3 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
kerala3 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
kerala3 days ago
തൃശൂരില്‍ നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
കോഴിക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്