Connect with us

india

വഖഫിലെ നിയമ രാഷ്ട്രീയ പോരാട്ടം

EDITORIAL

Published

on

മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശത്തിനുമേല്‍ കത്തിവെക്കുന്ന, തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി നിയമത്തിനെതിരെ രാഷ്ട്രീയ പോരാട്ടത്തി നൊപ്പം നിയമപോരാട്ടത്തിനും തിരികൊളുത്തിയിരിക്കുകയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്. പരമോന്നത നീതിപീഠത്തിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തിയ മുസ്‌ലിംലീഗ് സംഘം സുപ്രിം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തുകഴിഞ്ഞു. കേവല ഭൂരിപക്ഷത്തിന്റെ മാത്രം ബലത്തില്‍ പാര്‍ലമെന്റിനെയും ഭരണഘടനയെയുമെല്ലാം നോക്കുകുത്തിയാക്കി, ഒരു ജനതയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി, വര്‍ഗീയ ധ്രുവികരണത്തിലൂടെ അധികാരത്തില്‍ കടിച്ചുതൂങ്ങുകയെന്ന സംഘപരിവാറിന്റെ അജണ്ടകള്‍ക്കുമുന്നില്‍ കീഴടങ്ങാന്‍ തയ്യാറല്ല എന്ന ധീരോദാത്തമായ പ്രഖ്യാപനമാണ് നിയമ പോരാട്ടത്തിന്റെ കാഹളം മുഴക്കിയതിലൂടെ പാര്‍ട്ടി നടത്തിയിരിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തിന്റെ മറ്റൊരു പതിപ്പായ പൗരത്വ ഭേദഗതി നിയമവും പാര്‍ലമെന്റ് സമാന രീതിയില്‍ തന്നെ പാസാക്കിയെടുത്തപ്പോഴും തങ്ങളുടെ മുന്‍ഗാമികള്‍കൂടി കുടിയിരുന്നു തയാറാക്കിയ ഇന്ത്യന്‍ ഭരണഘടനയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച്, ലവലേശം അമാന്തിച്ചുനില്‍ക്കാതെ മുസ്‌ലിംലീഗ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. നിയമവും നീതിയും നോക്കുകുത്തിയാക്കി ഭരണകുടം ചുട്ടെടുത്ത ബില്ലിനെതിരെ ഒന്നാമതായി സമര്‍പ്പിക്കപ്പെട്ട ഹര്‍ജി എന്നതുകൊണ്ടുമാത്രമല്ല, മുസ്‌ലിം ലീഗ് നടത്തിയിട്ടുള്ള പരിശ്രമത്തിന്റെ മികവുകൂടി പരിഗണിച്ചുകൊണ്ട് പ്രസ്തുതകേസില്‍ കേന്ദ്രസര്‍ക്കാറിനെതിരെയുള്ള പ്രധാന കക്ഷിയായി മുസ്‌ലിംലീഗിനെയാണ് സുപ്രിംകോടതി നിശ്ചയിച്ചിരിക്കുന്നത്. മുസ്‌ലിം ലീഗും കേ ന്ദ്രസര്‍ക്കാറും തമ്മിലുള്ള നിയമ യുദ്ധമെന്ന് നീതിന്യായ വ്യവസ്ഥിതി പേരിട്ടുവിളിക്കുന്ന ആ പോരാട്ടത്തില്‍ കേസ് പരിഗണിച്ചപ്പോഴെല്ലാം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വെള്ളംകുടിക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്.

രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന എന്തു നിയമ നിര്‍മാണം ഏതു ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായാലും ആര്‍ജ്ജവത്തോടെയും ആത്മവിശ്വാസത്തോടെയും പൊരുതുകയെന്നത് ധാര്‍മിക ഉത്തര വാദിത്തമായാണ് മുസ്‌ലിംലീഗ് കാണുന്നത്. നിയമനിര്‍മാണ സഭയില്‍ മാത്രമല്ല, ഭരണഘടനാ നിര്‍മാണ സഭയിലും തങ്ങളുടെ മുന്‍ഗാമികള്‍ വിട്ടുവീഴ്ച്ചയില്ലാതെ ഇഞ്ചോടിഞ്ചുപൊരുതി നേടിയെടുത്ത അവകാശങ്ങളെന്ന നിലയില്‍ അതിനെതിരെയുള്ള നീക്കങ്ങളെ കൈയ്യുംകെട്ടി നോക്കി നില്‍ക്കാനോ, ഉപരിപ്ലവമായ പ്രവര്‍ത്തനങ്ങളുടെയും പ്രതികരണങ്ങളുടെയും മായാവലയത്തില്‍ അഭിരമിക്കാനോ പ്രസ്താനത്തിന് സാധിക്കില്ല. വഖഫ് ഭേദഗതി നിയമത്തിന്റെ ചര്‍ച്ചകളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും തൊട്ടു പിന്നാലെ പരമോന്നത നീതിപീഠത്തിലും ലീഗ് നടത്തിയിട്ടുള്ള പ്രയത്‌നങ്ങള്‍ ഇതിന്റെ നിദര്‍ശനമാണ്. ദൈവത്തിന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ട, രാജ്യത്തിന്റെ വിവിധ ഇടങ്ങളിലുള്ള കോടിക്കണക്കായ സ്ഥാവര ജംഗമ വസ്തുക്കളില്‍ കണ്ണുവെക്കുന്നതോടൊപ്പം നിരന്തരമായ നിയമനിര്‍മാണങ്ങളിലൂടെ ഒരു സമുദായത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയെന്നുമുള്ള ഇരട്ടപോര്‍മുഖം മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കു നേരെ തുറക്കാനാണ് സംഘ്പരിവാറിന്റെ നിലവിലെ ശ്രമങ്ങള്‍. എന്നാല്‍ ആകുലതകള്‍ സൃഷ്ടിച്ച് ജനിച്ചുവളര്‍ന്ന നാട്ടില്‍ രണ്ടാംതരം പൗരന്‍മാരാക്കിമാറ്റാനുള്ള ശ്രമങ്ങളെ അംഗീകരിച്ചുതരാന്‍ മനസ്സില്ലെന്ന പ്രഖ്യാപനമാണ് മുസ്‌ലിംലീഗിന്റെ ഈ മുന്നേറ്റങ്ങള്‍ സംഘ്പരിവാറിന് നല്‍കുന്ന സന്ദേശം. ഏതായാലും രാജ്യത്തിന്റെ പൈത്യകത്തിനും പാരമ്പര്യത്തിനും പോറലേല്‍പ്പികുന്ന ഏതു ശ്രമത്തെയും നിര്‍ഭയത്തോടെ നേരിടാന്‍ മുന്നിലുണ്ടാവുമെന്ന് മുസ്‌ലിംലീഗ് അത്തരം ഘട്ടങ്ങളിലെല്ലാം നിരന്തരമായ തെളിയിച്ചതാണ്. നിസ്സഹായതയുടെ ദീനരോധനങ്ങളുയരുമ്പോഴും ഭരണകൂടത്തിന്റെ കരാള ഹസ്തങ്ങള്‍ പിടിമു റുക്കുമ്പോഴും നീതിന്യായ മേഖലയിലെ പോരാട്ടത്തിന്റെ പോര്‍മുഖങ്ങളിലും പ്രതിരോധത്തിന്റെ മഹാമേരുവായി ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ രക്ഷാകവചമായി ഈ പ്രസ്താനമുണ്ടാവുമെന്ന് ഒരിക്കല്‍കൂടി അസന്നിഗ്ധമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്.

 

india

പഹൽഗാം ആക്രമണം; കൊൽക്കത്തയിൽ ഗർഭിണിയായ മുസ്‌ലിം സ്ത്രീക്ക് ചികിത്സ നിഷേധിച്ച് ഗൈനകോളജിസ്റ്റ്

ഏഴ് മാസമായി ഇതേ ഡോക്ടറുടെ പേഷ്യന്റ് ആയിരുന്നു സ്ത്രീയെന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Published

on

കോൽക്കത്തയിലെ കസ്‌തൂരി ദാസ് മെമ്മോറിയൽ ആശുപത്രി ഗൈനക്കോളജിസ്റ്റും ഒബ്‌സ്ടട്രീഷ്യനുമായ ഡോക്ടർ സി. കെ. സർക്കാറാണ് പഹൽഗാം ആക്രമണത്തിന് ശേഷം ഇനി മുസ്‌ലിംകൾക്ക് ചികിത്സ ഇല്ല എന്ന് പറഞ്ഞ് ഗർഭിണിയായ സ്ത്രീക്ക് ചികിത്സ നിഷേധിച്ചത്.

പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യയിൽ പലയിടങ്ങളിലും നടക്കുന്ന മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്നാലെയാണ് പുതിയ സംഭവം. ഏഴ് മാസമായി ഇതേ ഡോക്ടറുടെ പേഷ്യന്റ് ആയിരുന്നു സ്ത്രീയെന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

“നിന്റെ ഭർത്താവിനെ ഹിന്ദുക്കൾ കൊല്ലണം, അപ്പോഴേ അവർ അനുഭവിച്ച വേദന നീയറിയൂ” എന്നും ഡോക്ടർ പറഞ്ഞതായി പ്രസ്‌തുത സ്ത്രീയുടെ ബന്ധുവും അഭിഭാഷകയുമായ മെഹ്‌ഫൂസ് ഖാത്തൂൻ ഫേസ്ബുക്കിൽ കുറിച്ചു.“ആരോഗ്യസംരക്ഷണം മതാടിസ്ഥാനത്തിൽ ഉള്ള ആനുകൂല്യം അല്ല, അതൊരു അടിസ്ഥാനവകാശമാണ് ” എന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു.

Continue Reading

india

ആഗ്രയിൽ മുസ്‌ലിം യുവാവിനെ വെടിവെച്ച് കൊന്നു; പഹൽഗാം ആക്രമണത്തിനുള്ള പ്രതികാരമെന്ന് പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘടന

വെടിവെപ്പിന് പിന്നാലെ ക്ഷത്രിയ ഗോ രക്ഷ ദൾ അംഗങ്ങൾ എന്നവകാശപ്പെടുന്ന രണ്ട് പേർ ആക്രമണത്തി​ന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്

Published

on

ഉത്തർപ്രദേശ് ആ​ഗ്ര സ്വദേശിയായ മുഹമ്മദ് ​ഗുൽഫഹാം എന്ന 25 കാരനെയാണ് പഹൽ​ഗാം ആക്രമണത്തിന് പ്രതികാരമെന്നാക്രോശിച്ചു കൊണ്ട് ഹിന്ദുത്വ വാദികൾ വെടിവെച്ച് കൊന്നത്. ആ​ഗ്രയിൽ ബിരിയാണി റെസ്റ്റോറ​ന്റ് നടത്തുകയായിരുന്ന ​ഗുൽഫഹാം രാത്രി കടയടക്കുന്നതിനിടെ ബൈക്കിലെത്തിയ മൂന്ന് പേർ യുവാവിനും സഹോദരനും നേരെ വെടിവെക്കുകയായിരുന്നു. ​ഗുൽഫഹാമി​ന്റെ സഹോദരൻ സൈഫ് അലിക്കും വെടിയേറ്റെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. ​

വെടിവെപ്പിന് പിന്നാലെ ക്ഷത്രിയ ഗോ രക്ഷ ദൾ അംഗങ്ങൾ എന്നവകാശപ്പെടുന്ന രണ്ട് പേർ ആക്രമണത്തി​ന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്വയം ഗോ രക്ഷക് ആണെന്നവശപ്പെട്ട മനോജ് ചൗധരി എന്നയാളാണ് കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിഡിയോ പോസ്റ്റ് ചെയ്തത്. ആ​ഗ്ര പൊലീസ് കൊലപാതകത്തിന് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

Continue Reading

india

പാക് പ്രകോപനത്തിന് മറുപടിയുമായി നാവികസേന; എന്തിനും തയ്യാറെന്ന് ഇന്ത്യന്‍ നാവികസേനയുടെ പോസ്റ്റ്

Published

on

ദൗത്യത്ത് സജ്ജമെന്ന് ഇന്ത്യൻ നാവികസേന. എക്‌സിലൂടെയാണ് പ്രതികരണം. പടക്കപ്പലുകളുടെ ഫോട്ടോയും ഇന്ത്യൻ നാവികസേന പങ്കുവച്ചു. “ദൗത്യത്തിന് തയ്യാർ; എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും എങ്ങനെയായാലും”- ഇന്ത്യൻ നാവികസേന എക്‌സിൽ കുറിച്ചു. എവിടെയും എപ്പോഴും, ഐക്യമാണ് ശക്തിയെന്നും അവർ കുറിക്കുന്നു.

അതേസമയം അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വീണ്ടും പാകിസ്താന്‍ വെടിയുതിർത്തു. ഇതിന് ശക്തമായി തന്നെ സൈന്യം തിരിച്ചടി നൽകി. ഇതിനിടെ പഹൽഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശിക ഭീകരരുടെ വീടുകൾ കൂടി സൈന്യം തകർത്തു.

ഐഎന്‍എസ് സൂറത്തില്‍നിന്നും മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു എന്ന് നാവികസേന നേരത്തെ അറിയിച്ചിരുന്നു. കടലിലെ അഭ്യാസത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കറാച്ചി തീരത്ത് പാകിസ്താന്‍ മിസൈല്‍ പരിശീലനം നടത്തി എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ നാവികസേനയും കരുത്ത് തെളിയിച്ചുകൊണ്ട് അഭ്യാസപ്രകടനം കാഴ്ചവെച്ചത്.

അതേസമയം, അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വീണ്ടും പാകിസ്താന്‍ വെടിയുതിർത്തു. ഇതിന് ശക്തമായി തന്നെ സൈന്യം തിരിച്ചടി നൽകി. ഇതിനിടെ പഹൽഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശിക ഭീകരരുടെ വീടുകൾ കൂടി സൈന്യം തകർത്തു.

 

Continue Reading

Trending