Connect with us

kerala

സ്വകാര്യ ലോബിക്ക് വേണ്ടി ഇടത് ഭരണകൂടം സർക്കാർ ആശുപത്രികളെ ഇല്ലാതാക്കുന്നു: പി.കെ ഫിറോസ്

ഇന്ത്യക്ക് മുന്നിൽ കേരളം അഭിമാനത്തോടെ തല ഉയർത്തി നിന്ന മേഖലയായിരുന്നു ആരോഗ്യ വകുപ്പ്, എന്നാൽ ഇടത് ഭരണത്തിൻ്റെ കീഴിൽ നാഥനില്ലാ കളരിയായി ആരോഗ്യ വകുപ്പ് മാറി

Published

on

കോഴിക്കോട്: സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി പിണറായി ഭരണകൂടം സർക്കാർ ആശുപത്രികളെ ഇല്ലാതാക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ബീച്ച് ആശുപത്രിയെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മറ്റി നടത്തിയ രാപകൽ സമരത്തിൻ്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് മുന്നിൽ കേരളം അഭിമാനത്തോടെ തല ഉയർത്തി നിന്ന മേഖലയായിരുന്നു ആരോഗ്യ വകുപ്പ്. എന്നാൽ ഇടത് ഭരണത്തിൻ്റെ കീഴിൽ നാഥനില്ലാ കളരിയായി ആരോഗ്യ വകുപ്പ് മാറി. അഴിമതിയും കെട്ടുകാര്യസ്ഥതയും കൊണ്ട് ആരോഗ്യ വകുപ്പ് താറുമാറായിരിക്കുന്നുവെന്നും ഫിറോസ് കുറ്റപ്പെടുത്തി.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ രാജൻ എന്ന രോഗി കാലിൻ്റെ പഴുപ്പിൻ്റെ ചികിൽസാർത്ഥം വന്നപ്പോൾ ഡോക്ടർ പോലും നോക്കാതെ മരണത്തിന് കീഴടങ്ങേണ്ട സാഹചര്യമുണ്ടായി. മകൻ പരാതി പെട്ടപ്പോൾ വിധിയെന്ന് കരുതി സമാധാനിക്കാനാണ് അധികൃതർ പറഞ്ഞത് .ഇത്തരത്തിൽ നിരവധി വാർത്തകളാണ് സർക്കാർ ആശുപത്രി കളിൽ നിന്നും പുറത്ത് വരുന്നതെന്നും സ്വന്തക്കാർക്കും പാർട്ടിക്കാർക്കും ഇൻ്റർവ്യു റാങ്ക്ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാതെ പിൻവാതിൽ നിയമനങ്ങൾ നൽകുന്നതായും ഫിറോസ് ആരോപിച്ചു. ബിച്ചാശുപത്രിയിലെ കാത്ത് ലാബ് അടഞ്ഞ് കിടക്കുന്നതും ആവശ്യമായ മരുന്നുകൾ ലഭ്യമാകാത്തതും പല ഡിപ്പാർട്ട്മെൻ്റിലും ഡോക്ടർമാർ ഇല്ലാത്തതും പാവപ്പെട്ട രോഗികളെ ദിനേന ദുരിതത്തിലാക്കുന്നു. സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി ഹിഡൻ അജണ്ട നടപ്പിലാക്കുന്ന പിണറായി സർക്കാറിനെതിരെ ജനരോഷം ഉയർത്തി കൊണ്ട് വരാൻ യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

സൗത്ത് മണ്ഡലം പ്രസിഡണ്ട് മൻസൂർ മാങ്കാവ് അധ്യക്ഷത വഹിച്ചു, എം.എ. റസാഖ് മാസ്റ്റർ, ടി.പി.എം.ജിഷാൻ, അഡ്വ: എവി. അൻവർ, പി. സെക്കീർ, അർശുൽ അഹമ്മദ്, സഫറി വെള്ളയിൽ, ,ആഷിഖ് ചെലവൂര്, ജാഫർ സാദിഖ്, ഷഫീഖ് അരക്കിണർ, എ.ഷിജിത്ത് ഖാൻ, കൗൺസിലർ റംലത്ത്, അവറാൻ പയ്യാനക്കൽ, എൻ.സി. സെമീർ, കലാംമീഞ്ചന്ത, ലത്തീഫ് (കെഎംസിസി), ഫിറോസ് കല്ലായി , അശ്റഫ് കിണാശ്ശേരി, ഷഫീഖ് കല്ലായി, ബഷീർ മുഖദാർ, യൂനുസ് കോതി, സമീർ കല്ലായി, കോയമോൻ പുതിയപാലം, നാസർ ചക്കുംക്കടവ്, സാജിദ് റഹ്മാൻ, ഹൈദർ മാങ്കാവ്, അസ്കർ പന്നിയങ്കര, നസീർ ചക്കും കടവ്, മനാഫ് കോതി, ജെഫ്ത് നോർത്ത്, സുൽഫി ആനമാട് എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സിറാജ് കിണാശ്ശേരി സ്വാഗതവും, ട്രഷറർ ഇർഷാദ് മനു നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പഹല്‍ഗാം ഭീകരാക്രമണം: മുസ്‌ലിം യൂത്ത് ലീഗ് ഭീകര വിരുദ്ധ സായാഹ്നം ഏപ്രില്‍ 26ന്

Published

on

കോഴിക്കോട് : രാജ്യത്തെ നടുക്കിയ പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26ന് ശനിയാഴ്ച ഭീകര വിരുദ്ധ സായാഹ്നം സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു. നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ്ണ രൂപത്തിലാണ് ഭീകര വിരുദ്ധ സായാഹ്ന സദസ്സ് സംഘടിപ്പിക്കുക. രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കാളികളാകും.

പെഹല്‍ഗാമില്‍ നടന്നത് മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തിയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളും മനസാക്ഷിയില്ലാത്തവരുമാണ്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് തക്കതായ ശിക്ഷ നല്‍കേണ്ടതുണ്ട്. രാജ്യം ഞെട്ടി വിറച്ച ഈ ഭീകരാക്രമണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്ന് വരികയാണ്. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന സന്ദേശം ഉയർത്തിയാണ് മുസ്‌ലിം യൂത്ത് ലീഗ് ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ തുടർന്നു.

ശ്രദ്ധേയമായ രീതിയില്‍ ഭീകര വിരുദ്ധ സായാഹ്നം സംഘടിപ്പിക്കാന്‍ നിയോജക മണ്ഡലം കമ്മിറ്റികള്‍ മുന്നിട്ടിറങ്ങണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.

Continue Reading

kerala

എൻ രാമചന്ദ്രന് വിട ചൊല്ലി നാട്; സംസ്‌കാരം ഇന്ന് ഉച്ചയോടെ

Published

on

കൊച്ചി: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശി എന്‍ രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന് നടക്കും. ചങ്ങമ്പുഴ പാര്‍ക്കിനോട് സമീപത്തുള്ള ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. മൃതദേഹം ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. രാവിലെ 7 ന് പൊതുദര്‍ശനം ആരംഭിച്ചു. ജില്ലാ കളക്ടര്‍, ഹൈബി ഈഡന്‍ എംപി, മന്ത്രി പി രാജീവ് അടക്കം നിരവധി പ്രമുഖര്‍ ചങ്ങമ്പുഴ പാര്‍ക്കിലെത്തി രാമചന്ദ്രന് അന്തിമോപചാരം അര്‍പ്പിച്ചു. ചങ്ങമ്പുഴ പാര്‍ക്കിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. 12 മണിയോടെയാണ് സംസ്‌കാര ചടങ്ങുകകള്‍ നടക്കുക.

കൊച്ചി സ്വദേശി എൻ രാമചന്ദ്രന് കണ്ണീരോടെ വിട ചൊല്ലി നാട്. ഗവർണറും ജനപ്രതിനിധികളും നാട്ടുകാരും രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മകൾ ആരതി, മകൻ അരവിന്ദ്, ഭാര്യ ഷീല എന്നിവർ രാമചന്ദ്രന്റെ മൃതദേഹത്തിൽ പ്രാർത്ഥനാപൂർവ്വം ആദരം അർപ്പിച്ചത് കണ്ടുനിന്നവരുടെ കണ്ണുകളെപ്പോലും ഈറനാക്കി. പൊതുദർശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിർദേശം നൽകി.

 

 

 

Continue Reading

crime

ഫേസ്ബുക്കിൽ ‘തൂവൽകൊട്ടാരം’എന്ന​ ​ഗ്രൂപ്പിന്റെ മറവിൽ വീട്ടമ്മയിൽ നിന്നും 6 ലക്ഷം രൂപ തട്ടി

Published

on

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ വീട്ടിമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. ഫേസ്ബുക്കില്‍ ‘തൂവല്‍കൊട്ടാരം’ എന്ന പേരിലുള്ള ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇയാൾ വീട്ടമ്മയിൽ നിന്ന് പണം കവർന്നത്. ഇതിലൂടെ ആനിക്കാട് സ്വദേശിനിയായ 52-കാരിക്ക് പലതവണയായി 6,80,801 രൂപയാണ് നഷ്ടപ്പെട്ടത്.

സംഭവത്തിൽ കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി വീട്ടില്‍ സി കെ പ്രജിത്തിനെ കീഴ്വാസ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രൂപ്പിന്റെ അഡ്മിനായ പ്രജിത്ത് പല ആവശ്യങ്ങള്‍ പറഞ്ഞാണ് ഇവരിൽ നിന്നും പണം കൈക്കലാക്കിയത്. തിരിച്ചു നൽകാമെന്നും ഉറപ്പു നൽകിയാണ് പണം വാങ്ങിയത്. സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്‍കിയ മറ്റ് അക്കൗണ്ടുകളിലേക്കും 52കാരിയെക്കൊണ്ട് പണം ഗൂഗിള്‍ പേ ചെയ്യിക്കുകയായിരുന്നു.

എന്നാൽ വാങ്ങിച്ച പണം തിരികെ ലഭിക്കാതായപ്പോൾ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ശേഷം ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തില്‍ സിപിഒമാരായ വിഷ്ണുദേവ്, നെവിന്‍ എന്നിവരടങ്ങിയ സംഘം കേസിൽ അന്വേഷണം നടത്തി. തുടർന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയും കോഴിക്കോട് വീടിന് സമീപത്തുനിന്ന് പ്രജിത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

 

Continue Reading

Trending