Connect with us

Video Stories

പത്ത് വര്‍ഷത്തിന് ശേഷം ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ്; ഇനി മോദി വിയര്‍ക്കും

വിവിധ അന്വേഷണ ഏജൻസി മേധാവികൾ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ, വിവരാവകാശ കമ്മിഷണർ തുടങ്ങിയവരെ നിയമിക്കുമ്പോൾ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായവും പരിഗണിക്കേണ്ടി വരും.

Published

on

പത്ത് വർഷത്തെ ഇടവേളക്ക് ശേഷം ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് വരുമ്പോൾ മുൻ വർഷങ്ങളെ പോലെ മോദി സർക്കാറിന് കാര്യങ്ങൾ ലളിതമാകില്ല. ക്യാബിനറ്റ് റാങ്കോടെ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുമ്പോൾ പാർലമെന്റിലെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി അധ്യക്ഷ സ്ഥാനം ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ ലഭിക്കും.

വിവിധ അന്വേഷണ ഏജൻസി മേധാവികൾ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ, വിവരാവകാശ കമ്മിഷണർ തുടങ്ങിയവരെ നിയമിക്കുമ്പോൾ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായവും പരിഗണിക്കേണ്ടി വരും. നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണം ഇനി നടക്കില്ല.

പ്രതിപക്ഷ ബഹുമാനമില്ലാതെയും പ്രതിപക്ഷത്തെ യാതൊരു തരത്തിലും പരിഗണിക്കാതെയും കഴിഞ്ഞ പത്ത് വർഷമായി മോദിയും ബി.ജെ.പിയും നടത്തിവന്ന ഏകാധിപത്യ ഭരണത്തിന് കൂടിയാണ് ഇപ്പോൾ മാറ്റമുണ്ടാകുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കോഴിക്കോട് 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; നില അതീവഗുരുതരം

കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.

Published

on

പന്ത്രണ്ടുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് ഫാറൂഖ് കോളജ് സ്വദേശിയായ എട്ടാം ക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. ആറാഴ്ചക്കിടെ കേരളത്തില്‍ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കേസ് ആണ് ഇത്.

ഫാറൂഖ് കോളേജ് പരിസരത്തെ അച്ചംകുളത്തിൽ കുളിച്ചതിന് ശേഷമാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. പനിയും ജലദോഷവും തലവേദനയുമായി തുടങ്ങി രോഗലക്ഷണങ്ങൾ മൂർച്ഛിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയെന്ന് ഡോക്ടർമാർ അറിയിച്ചു.

കുട്ടിക്ക് രോഗലക്ഷണം കണ്ടുതുടങ്ങിയതിന് പിന്നാലെ ക്ളോറിനേഷൻ ചെയ്‌ത്‌ അച്ചംകുളം അടച്ചിരുന്നു. രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു. രോഗലക്ഷണങ്ങളുള്ളവർ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും നിർദേശിച്ചു. നിലവിൽ മറ്റാർക്കും രോഗലക്ഷണങ്ങൾ കാണാത്തത് ആശ്വാസകരമാണ്.

ഈ മാസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കണ്ണൂർ സ്വദേശിനിയായ 13കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ അസുഖം കൂടുതലായതോടെ ജൂൺ 12 നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി, തലവേദ​ന, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടി ചികിത്സയിൽ കഴിഞ്ഞത്. രോ​ഗത്തിന്റെ ഉറവിടം കണ്ടെത്താനായിരുന്നില്ല.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ അഞ്ചുവയസുകാരിയുടെ മരണവും സംസ്ഥാനത്തെ ഞെട്ടിച്ചതാണ്. കഴിഞ്ഞ മാസമായിരുന്നു സംഭവം. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി ഫദ്‌വയാണ് മരിച്ചത്. മൂന്നിയൂറിലെ കുളത്തിൽ കുളിച്ചതിനെ തുടർന്നാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂർച്ഛിക്കുകയും ചെയ്തത്.

മെഡിക്കൽ കോളജിൽ വച്ചാണ് ഫദ്വയ്ക്ക് അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. പല മരുന്നുകൾ നൽകി രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ത്യയിൽ ഈ രോഗത്തിന് മരുന്നില്ലാത്തതിനാൽ പുറത്തുനിന്ന് എത്തിക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും അതിന് സാധിച്ചിരുന്നില്ല.

Continue Reading

Celebrity

നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു

ശ്വാസതടസ്സത്തെത്തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു

Published

on

നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് (37) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കബറടക്കം വൈകിട്ട് 4 ന് പടമുഗൾ ജുമാമസ്ജിദിൽ നടക്കും. നടൻ ഷഹീൻ സിദ്ധിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്.

 

Continue Reading

gulf

കഅ്ബയുടെ പുതിയ താക്കോല്‍ സൂക്ഷിപ്പുകാരനായി അബ്ദുല്‍വഹാബ് അല്‍ശൈബി

കഅ്ബാലയത്തിന്റെ 77-ാമത്തെ താക്കോല്‍ സൂക്ഷിപ്പുകാരനായ ശൈഖ് സ്വാലിഹ് അല്‍ശൈബി കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അന്തരിച്ചതിനെ തുടര്‍ന്നാണ് താക്കോല്‍ സൂക്ഷിപ്പ് ചുമതല ശൈഖ് അബ്ദുല്‍വഹാബ് അല്‍ശൈബിക്ക് ലഭിച്ചത്.

Published

on

കഅ്ബയുടെ  പുതിയ താക്കോല്‍ സൂക്ഷിപ്പുകാരനായി ശൈഖ് അബ്ദുല്‍വഹാബ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബിയെ തെരഞ്ഞെടുത്തു. കഅ്ബാലയത്തിന്റെ 77-ാമത്തെ താക്കോല്‍ സൂക്ഷിപ്പുകാരനായ ശൈഖ് സ്വാലിഹ് അല്‍ശൈബി കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അന്തരിച്ചതിനെ തുടര്‍ന്നാണ് താക്കോല്‍ സൂക്ഷിപ്പ് ചുമതല ശൈഖ് അബ്ദുല്‍വഹാബ് അല്‍ശൈബിക്ക് ലഭിച്ചത്. ഔപചാരിക ചടങ്ങില്‍ കഅ്ബാലയത്തിന്റെ താക്കോലുകള്‍ ശൈഖ് അബ്ദുല്‍വഹാബ് അല്‍ശൈബിക്ക് കൈമാറി.

വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍, കഅ്ബാലയത്തിന്റെ മേല്‍ക്കൂരയിലേക്കുള്ള വാതിലിന്റെ താക്കോല്‍, കഅ്ബാലയത്തിനകത്തുള്ള പെട്ടിയുടെ താക്കോല്‍, മഖാമുഇബ്രാഹിമിന്റെ താക്കോല്‍, ആവശ്യമെങ്കില്‍ ഇതിനൊപ്പം ഉപയോഗിക്കാനുള്ള സ്‌ക്രൂ ഡ്രൈവര്‍ എന്നിവയാണ് കൈമാറിയത്. കിസ്വ നിര്‍മാണ കോംപ്ലക്സില്‍ നിര്‍മിച്ച പ്രത്യേക സഞ്ചികളിലാക്കി താക്കോലുകള്‍ കൊണ്ടുവന്ന് താക്കോലുകള്‍ ഓരോന്നായി പുറത്തെടുത്ത് പരിചയപ്പെടുത്തിയ ശേഷം സഞ്ചികളിലാക്കി ശൈഖ് അബ്ദുല്‍വഹാബ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബിക്ക് കൈമാറുകയായിരുന്നു. കഅ്ബാലയം തുറക്കല്‍, അടക്കല്‍, ശുചീകരണം, കഴുകല്‍, കിസ്വ അണിയിക്കല്‍, കീറിയ കിസ്വ നന്നാക്കല്‍, സന്ദര്‍ശകരെ സ്വീകരിക്കല്‍ തുടങ്ങി വിശുദ്ധ കഅ്ബാലയവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളുടെയും ചുമതല ഇനി താക്കോല്‍ സൂക്ഷിപ്പുകാരനാണ്.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ  കാലം മുതലുള്ള 78-ാമത്തെയും, മക്കയില്‍ ഖുറൈശി ഗോത്രത്തിന്റെ സര്‍വാധിപത്യം സ്ഥാപിച്ച ഖുസയ്ബിന്‍ കിലാബിന്റെ കാലം മുതലുള്ള 110-ാമത്തെയും കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരനാണ് നിലവില്‍ ചുമതലയേറ്റ ശൈഖ് അബ്ദുല്‍വഹാബ് അല്‍ശൈബി.

മുന്‍ താക്കോല്‍ സൂഷിപ്പുകാരന്‍ ശൈഖ് സ്വാലിഹ് അല്‍ശൈബിയുടെ മയ്യിത്ത് നമസ്‌കാരം ശനിയാഴ്ച ഹറമില്‍ വെച്ച് പൂര്‍ത്തിയാക്കി ജന്നത്തുല്‍മുഅല്ല ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.

Continue Reading

Trending