Connect with us

kerala

മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തേക്ക് പോകുമ്പോള്‍ നെറ്റിയിലെ കുറി മായ്ച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി; വീഡിയോക്കെതിരെ വന്‍ പ്രതിഷേധം

മുസ്‌ലിം സമുദായത്തെയും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെയും അപമാനിക്കാനും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനും അതില്‍ നിന്ന് മുതലെടുപ്പ് നടത്താനുമുള്ള സി.പി.എമ്മിന്റെ ശ്രമമാണിതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനാല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍ പറഞ്ഞു.

Published

on

ലോക്‌സഭാ മണ്ഡലം യു.ഡി.ഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരായ എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോക്കെതിരെ പ്രതിഷേധം ശക്തം. എല്‍.ഡി.എഫിന്റേത് വര്‍ഗീയ പ്രചാരണമാണെന്നാണ് ആക്ഷേപം. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പ്രചാരണത്തിന് ഇറങ്ങാന്‍ നെറ്റിയിലെ കുറി മായ്ച്ച് കളയണമെന്നും കൈയിലെ ചരടുകള്‍ പൊട്ടിച്ചു മാറ്റണമെന്നും മുണ്ട് ഇടത്തോട്ട് ഉടുക്കണമെന്നും പറയുന്ന വീഡിയോയാണ് എല്‍.ഡി.എഫ് പുറത്തിറക്കിയത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി ബാലകൃഷ്ണന്റെയും സി.പി.എം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയുടെയും ഔദ്യോഗിക സാമൂഹിക മാധ്യമ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വിവാദമായതോടെ വീഡിയോ നീക്കം ചെയ്തു. വീഡിയോക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം. മുസ്‌ലിം സമുദായത്തെയും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെയും അപമാനിക്കാനും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനും അതില്‍ നിന്ന് മുതലെടുപ്പ് നടത്താനുമുള്ള സി.പി.എമ്മിന്റെ ശ്രമമാണിതെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനാല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍ പറഞ്ഞു.

മുസ്‌ലിം സമുദായത്തെ ആകെ അപമാനിക്കുന്ന വീഡിയോയെ ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഇത്രയും വലിയൊരു വര്‍ഗീയ പാര്‍ട്ടിയെ കാസര്‍കോട്ടെ ജനങ്ങള്‍ കണ്ടിട്ടില്ല. തളങ്കരയെ പോലുള്ള ഒരു സ്ഥലം വര്‍ഗീയ വാദികളുടെ ഭൂമിയായി ചിത്രീകരിച്ച സി.പി.എമ്മിന് ന്യൂനപക്ഷങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

വര്‍ഗീയ പ്രചാരണത്തില്‍ സി.പി.എം ബി.ജെ.പിയെ മറികടന്നതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആരോപിച്ചു. കാസര്‍കോടിന്റെ പാരമ്പര്യത്തിനും സാംസ്‌കാരിക പൈതൃകത്തിനും ഏറ്റ മുറിവാണിത്. ഈ മുറിവ് ഏല്‍പ്പിച്ചത് സി.പി.എമ്മാണ്. ഈ മുറിവ് ഉണങ്ങാന്‍ ഏറെ കാലമെടുക്കുമെന്നും എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു. വീഡിയോക്കെതിരെ തളങ്കര മേഖല മുസ്‌ലിം ലീഗ് കമ്മിറ്റി ബുധനാഴ്ച വൈകീട്ട് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നുണ്ട്.

മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ ആക്ഷേപിക്കുന്ന തരത്തില്‍ വീഡിയോ പുറത്തിറങ്ങിയത് ദോഷം ചെയ്യുമെന്നാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍. വീഡിയോ പുറത്തുവന്നത് സംബന്ധിച്ച് പാര്‍ട്ടിയിലും ചര്‍ച്ചയായിട്ടുണ്ട്.

kerala

സെക്രട്ടറിയേറ്റിലും ‘പാമ്പ്’; പിടികൂടാന്‍ കഴിഞ്ഞില്ല

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ജലവിഭവ വകുപ്പ് വിഭാഗത്തിലും പാമ്പ്. കെട്ടിടത്തിലെ ഇടനാഴിയില്‍ നിന്നാണ് പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇടവേള സമയത്ത് പുറത്തിറങ്ങിയപ്പോഴാണ് പടിക്കെട്ടില്‍ പാമ്പിനെ കണ്ടത്.

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചു. ആളുകൂടിയതോടെ പാമ്പ് പടിക്കെട്ടില്‍ നിന്നും താഴേക്കിറങ്ങി കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ക്കിടയിലേക്ക് നീങ്ങിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള പരിശോധന നടത്തുകയാണ്.

 

Continue Reading

kerala

സ്ലാബ് ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു

വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു

Published

on

കോഴിക്കോട്: സ്ലാബ് ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി തറോലിലാണ് സംഭവം. വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.
പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുല്‍ ബാസിറാണ് മരിച്ചത്.

Continue Reading

kerala

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചെങ്ങന്നൂര്‍ വെണ്‍മണി പാലവിള കിഴക്കതില്‍ വിജയന്റെ മകന്‍ അര്‍ജുന്‍ വിജയന്‍ (21) ആണ് മരിച്ചത്

Published

on

: എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ വെണ്‍മണി പാലവിള കിഴക്കതില്‍ വിജയന്റെ മകന്‍ അര്‍ജുന്‍ വിജയന്‍ (21) ആണ് മരിച്ചത്.

എം.സി റോഡിലെ കുരമ്പാല ചിത്രോദയം വായനശാലക്ക് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടിയാണ് അപകടം. അടൂരില്‍ നിന്ന് വെണ്മണിയിലേക്ക് വരികയായിരുന്ന ബൈക്ക് പന്തളത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അര്‍ജുന്‍ വിജയന്‍ മരിച്ചിരുന്നു.

അപകടസമയം കൊട്ടാരക്കരയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്ന കൊടിക്കുന്നില്‍ സുരേഷ് എം.പി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Continue Reading

Trending