kerala
പാറശാലയില്‍ നിയമ വിദ്യാര്‍ത്ഥിയെ സീനിയേഴ്‌സ് ക്രൂരമായി മര്‍ദിച്ചതായി പരാതി
സംഭവത്തില്‍ നാല് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പാറശാല പൊലീസ് കേസെടുത്തു.

തിരുവനന്തപുരം പാറശാലയില്‍ നിയമ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. സി.എസ്.ഐ ലോ കോളേജ് മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയും നെടുമങ്ങാട് സ്വദേശിയുമായ ആദിറാമിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ നാല് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പാറശാല പൊലീസ് കേസെടുത്തു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. സീനിയേഴ്‌സ് ആദിറാമിനെ താമസസ്ഥലത്തെത്തി മര്‍ദിക്കുകയായിരുന്നു. ആദിറാമിന്റെ സുഹൃത്ത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത് ആദിറാമിന്റെ നിര്‍ബന്ധപ്രകാരമാണെന്ന തെറ്റിധാരണയാണ് മര്‍ദനത്തിന് പിന്നിലെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
വലിയ മരകഷണം, ഇടിവള, എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. മര്‍ദനത്തിന് പിന്നാലെ കുട്ടിയുടെ വസ്ത്രങ്ങളും പുസ്തകങ്ങളും കീറി നശിപ്പിച്ചതായും ഇവിടെ പഠിച്ചാല്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും എഫ്.ഐ.ആറില്‍ പറയുന്നു.
കേസില്‍ ബെനോ, വിജിന്‍, ശ്രീജിത് , അഖില്‍ എന്നിവര്‍ക്കെതിരെ പാറശാല പൊലീസ് കേസെടുത്തു. അതേസമയം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെ വൈരാഗ്യമുണ്ടായിരുന്നെന്നും ഇതാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നത്.
മര്‍ദനത്തില്‍ ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ ആദിറാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലക്കാട് മരം വീണ് വീട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകന്‍ മണികണ്ഠന്‍ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകന്‍ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു മകന്‍ ജോനേഷ് (20) പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ശക്തമായ മഴയില്‍ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളില്‍ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.
kerala
കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു
കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

എറണാകുളത്ത് ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു. വടുതലയില്‍ ആണ് അപകടമുണ്ടായത്. കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.
ഇന്ന് വൈകിട്ടായിരുന്നു അപകടമുണ്ടായത്. കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.
kerala
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്

ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് അഫാന്‍ ആത്മഹത്യാശ്രമം നടത്തിയത്. ഉണക്കാനിട്ട മുണ്ട് ഉപയോഗിച്ചാണ് പൂജപ്പുര ജയിലിലെ ശുചിമുറിയില്‍ ആത്മഹത്യാശ്രമം നടത്തിയ അഫാന്‍ തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.
മുത്തശ്ശി സല്‍മാബീവി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെണ്‍സുഹൃത്ത് ഫര്‍സാന, ഇളയ സഹോദരന്‍ അഫ്സാന്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ ആദ്യ കുറ്റപത്രം രണ്ടു ദിവസം മുമ്പാണ് സമര്‍പ്പിച്ചത്. അഫാന്‍ ആണ് ഏക പ്രതി.
-
film23 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
india2 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
Cricket2 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
kerala3 days ago
നാല് വയസുകാരിയുടെ കൊലപാതകം: അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്
-
india2 days ago
‘എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത്?’: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി