X
    Categories: tech

ഫോണ്‍ ഇനി സ്വയം നിര്‍മ്മിക്കാം; രാജ്യത്തെ ആദ്യ ക്‌സ്റ്റമൈസബിള്‍ ഫോണുമായി ലാവ

പ്രമുഖ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ലാവ തിരികെയെത്തുന്നു. ഇന്ത്യയിലെ ആദ്യ കസ്റ്റമൈസബിള്‍ ഫോണുമായാണ് ലാവയുടെ തിരിച്ചുവരവ്. മൈ സെഡ്, മൈ സെഡ് അപ്പ് എന്നീ പേരുകളിലാണ് ലാവ ഈ ഫോണ്‍ പുറത്തിറക്കുക. റാം, റോം, ക്യാമറകള്‍, നിറം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 66 തരത്തിലുള്ള വേരിയന്റുകള്‍ ഉണ്ടാക്കാനുള്ള സൗകര്യം ഉപഭോക്താക്കള്‍ക്കുണ്ട്.

ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്ത് എടുക്കാവുന്ന സൗകര്യമാണ് മൈ സെഡ്. ഫോണ്‍ വാങ്ങി ആദ്യത്തെ ഒരു വര്‍ഷത്തിനുള്ളില്‍ റാം, റോം എന്നിവ അപ്‌ഗ്രേഡ് ചെയ്യാവുന്ന സൗകര്യമാണ് മൈ സെഡ് അപ്പ്.

രണ്ട് ജിബി മുതല്‍ 6 ജിബി വരെ റാമുകളാണ് കസ്റ്റമൈസ് ചെയ്യാനായി തെരഞ്ഞെടുക്കാവുന്നത്. 32 മുതല്‍ 128 ജിബി വരെ റോമും ആവശ്യാനുസരണം തെരഞ്ഞെടുക്കാം. ഡ്യുവല്‍ (13+2 എംപി), ട്രിപിള്‍ (13+5+2 എംപി) പിന്‍ ക്യാമറകളും 8 എംപി, 16 എംപി മുന്‍ ക്യാമറകളും കസ്റ്റമൈസ് ചെയ്യാവുന്നതാണ്. നീല, ചുവപ്പ് എന്നീ നിറങ്ങളില്‍ ഇഷ്ടമുള്ളതും തെരഞ്ഞെടുക്കാം. ലാവയുടെ ഇസ്റ്റോറിലാണ് കസ്റ്റമൈസേഷന്‍ സൗകര്യം ഉള്ളത്.

ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് ആണ് യുഐ. 5000 എംഎഎച്ച് ബാറ്ററിയും 512 ജിബി വരെ വര്‍ധിപ്പിക്കാവുന്ന മെമ്മറിയും ഫോണിനുണ്ട്. ഡ്യുവല്‍ സിം ഫോണ്‍ ആണ്.

 

Test User: