Connect with us

kerala

കേരളം ആര് ഭരിക്കണമെന്ന് നിങ്ങള്‍ക്കും തീരുമാനിക്കാം; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

2003 ജനുവരി 1 നും, അതിന് മുമ്പും ജനിച്ചവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

Published

on

2021 ഏപ്രില്‍ – മെയ് മാസത്തില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയിലേക്ക് പേര് ചേര്‍ക്കാന്‍ ഉള്ള അവസരം ജനുവരി 15ന് അവസാനിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് ഉണ്ടായിരുന്നു എന്ന കാരണം കൊണ്ട് ഈ പട്ടികയില്‍ വോട്ട് ഉണ്ടാവണം എന്നില്ല, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് ഇല്ലാത്തവര്‍ക്ക് ഇതില്‍ വോട്ട് ഉണ്ടാവാനും സാധ്യത ഉണ്ട്. ആയതിനാല്‍ 2020 നവംബര്‍ 16 ന് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നിയമസഭാ വോട്ടര്‍ പട്ടിക പരിശോധിച്ച് പുതിയ വോട്ടര്‍മാരെ ചേര്‍ക്കാന്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം

2003 ജനുവരി 1 നും, അതിന് മുമ്പും ജനിച്ചവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

നമ്മുടെ നിയോജക മണ്ഡലത്തില്‍ 186 ബൂത്തുകള്‍ ആണ് ഉള്ളത്. ഒരു ബൂത്തില്‍ 50 വോട്ടെങ്കിലും പുതുതായി ചേര്‍ക്കാന്‍ ഉണ്ടാകും, ഏകദേശം 10,000 വോട്ടര്‍മാര്‍ പുതുതായി വോട്ടര്‍ പട്ടികയിലേക്ക് ഉള്‍പ്പടേണ്ടതുണ്ട്. മണ്ഡലത്തിലെ വിജയ – പരാജയത്തിന് തന്നെ കാരണമാവുന്ന പ്രാധാന്യമേറിയ ഈ വിഷയം എല്ലാ പഞ്ചായത്ത് കമ്മറ്റികളും മുഴുവന്‍ ശാഖ കമ്മറ്റികളും ഗൗരവത്തില്‍ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വോട്ട് ചേര്‍ത്തലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മണ്ഡലം ഗ്രീന്‍ അലര്‍ട്ട് കോര്‍ഡിനേറ്ററേയോ പഞ്ചായത്ത് കോര്‍ഡിനേറ്ററുമായോ ബന്ധപ്പെടുക

വോട്ട് ചേര്‍ത്താനുള്ള വെബ്സൈറ്റ് : https://www.nvsp.in/

വോട്ട് ഉണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ലിങ്ക്
https://electoralsearch.in/

മൊബൈല്‍ അപ്ലിക്കേഷന്‍
https://play.google.com/store/apps/details?id=com.eci.citizen

വോട്ട് ചേര്‍ത്തുന്നതിന് വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

തിരക്കൊഴിയാതെ മക്ക; ആത്മനിര്‍വൃതിയില്‍ ജനലക്ഷങ്ങള്‍

ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്‍ ഹറമില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി സംഗമിച്ചു

Published

on

റസാഖ് ഒരുമനയൂര്‍

മക്ക: പരിശുദ്ധ ഉംറ നിര്‍വ്വഹിക്കാന്‍ പുണ്യഭൂമിയിലെത്തിയ ജനലക്ഷങ്ങളാല്‍ ഹറം ഷരീഫും മ ക്കാ നഗരവും നിറഞ്ഞൊഴുകുകയാണ്. ഏറ്റവും തിരക്കേറിയ ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടിയെത്തിയ രാത്രിയില്‍ 30.41 ലക്ഷം വിശ്വാസികള്‍ എത്തിയതായി അഥോറിറ്റി സിഇഒ എഞ്ചിനീയര്‍ ഗാസി അല്‍ഷഹ്‌റാനി പറഞ്ഞു.

റമദാനിലെ എല്ലാ സമയത്തെ നമസ്‌കാരങ്ങളിലും വിശ്വാസികള്‍ ഹറമില്‍ നമസ്‌കരിക്കാനെത്തിയിരുന്നുവെങ്കിലും ഇഷാ നമസ്‌കാരത്തിനുപുറമെ തറാവീഹ്, ഖിയാമുല്ലൈല്‍ എന്നീ പ്രത്യേക രാത്രി പ്രാര്‍ത്ഥനകളിലാണ് ഏറ്റവും കൂടുതല്‍പേര്‍ പ്രാര്‍ത്ഥനക്കെത്തിയത്.രണ്ട് വിശുദ്ധ പള്ളികളുടെ കാര്യാ ലയങ്ങളുടെ ജനറല്‍ അഥോറിറ്റി തലവനായ ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍സുദൈസിന്റെ നേതൃത്വത്തില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് ഖിയാമുല്ലൈല്‍ പ്രാര്‍ത്ഥന അവസാനിച്ചത്.

ഉംറ തീര്‍ത്ഥാടകര്‍ തങ്ങളുടെ പാപമോചനത്തിനായി കണ്ണുനീര്‍ പൊഴിച്ചുകൊണ്ട് പ്രാര്‍ത്ഥനക്കൊപ്പം പെയ്ത നേര്‍ത്ത മഴ വിശുദ്ധഗേഹത്തിന്റെ മുറ്റത്തെയും നനയിച്ചു. തീര്‍ത്ഥാടകരുടെ സുഗമവും ക്രമാനുഗതവുമായ ഒഴുക്ക് സുഗമമാക്കുന്നതിന് അധികൃതര്‍ മാ നുഷികവും യാന്ത്രികവുമായ സര്‍വ്വ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്‍ ഹറമില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി സംഗമിച്ചു.

ഇന്ന് വെള്ളിയാഴ്ച ജുമുഅ നമസ് കാരം കഴിഞ്ഞശേഷമാണ് പലരും ഇവിടെനിന്നും മടങ്ങുകയുള്ളു. മലയാളി ഉംറ തീര്‍ത്ഥാടകര്‍ ചിലര്‍ മദീനയില്‍ പോയാണ് മക്കയിലെത്തിയത്. എന്നാല്‍ നിരവധി സംഘങ്ങള്‍ ഇന്ന് മക്കയില്‍നിന്നും മദീനയിലേക്ക് പോകും.

Continue Reading

kerala

ചട്ടവിരുദ്ധമായി ഇന്റേണല്‍ മാര്‍ക്ക് തിരുത്തി കാലിക്കറ്റ് സര്‍വകലാശാല

സര്‍ക്കാര്‍ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലേതാണ് കണ്ടെത്തലുകള്‍

Published

on

ഫല പ്രഖ്യാപനത്തിന് ശേഷവും ചട്ടവിരുദ്ധമായി ഇന്റേണല്‍ മാര്‍ക്ക് തിരുത്തി കാലിക്കറ്റ് സര്‍വകലാശാല. 2022-23 കാലയളവില്‍ മാത്രം 22 പേരുടെ ഇന്റേണല്‍ മാര്‍ക്കാണ് തിരുത്തിയത്. സര്‍ക്കാര്‍ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലേതാണ് കണ്ടെത്തലുകള്‍.

റിസള്‍ട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം മാര്‍ക്കില്‍ മാറ്റം വരുത്താനോ തിരുത്താനോ ചട്ടം അനുവദിക്കുന്നില്ല. എന്നാല്‍ 2022-23 കാലയളവില്‍ 22 പേര്‍ക്ക് ഫലപ്രഖ്യാപനത്തിന് ശേഷം ഇന്റേണല്‍ മാര്‍ക്കുകള്‍ തിരുത്താന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നാണ് ഓഡിറ്റ് വകുപ്പിന്റെ കണ്ടെത്തല്‍. അതേസമയം, ഇന്റേണല്‍ മാര്‍ക്കിന്റെ ഘടകങ്ങള്‍ പരിശോധിക്കാന്‍ പരീക്ഷാ കണ്‍ട്രോളറെ ചുമതലപ്പെടുത്തിയ സ്റ്റാന്റിങ് കമ്മിറ്റിയുടെ തീരുമാന പ്രകാരം ഒറിജിനല്‍ രേഖകള്‍ പരിശോധിച്ചു ശരിയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് തിരുത്തിയത് എന്നാണ് സര്‍വകലാശാല നല്‍കുന്ന മറുപടി. ഈ മറുപടി തൃപ്തികരമല്ലെന്നും ക്രമ വിരുദ്ധ നടപടികള്‍ ആവര്‍ത്തിക്കരുതെന്നും റിപ്പോര്‍ട്ട് പറയുന്നു.

Continue Reading

kerala

കോട്ടയം നേഴ്‌സിങ് കോളേജ് റാഗിങ് കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

പ്രതികള്‍ പിടിയിലായി നാല്‍പ്പത്തിയഞ്ചാം ദിവസമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്

Published

on

കോട്ടയം നേഴ്‌സിങ് കോളേജ് റാഗിങ് കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. സീനിയര്‍ വിദ്യാര്‍ഥികളായ സാമുവല്‍,ജീവ, റിജില്‍ ജിത്ത്, രാഹുല്‍ രാജ്,വിവേക് എന്നിവരാണ് പ്രതികള്‍. പ്രതികള്‍ പിടിയിലായി നാല്‍പ്പത്തിയഞ്ചാം ദിവസമാണ് ഗാന്ധിനഗര്‍ പൊലീസ് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

ജൂനിയര്‍ വിദ്യാര്‍ഥികളായ ആറ് പേരെ അഞ്ച് പ്രതികള്‍ ചേര്‍ന്ന് തുടര്‍ച്ചയായി ഉപദ്രവിച്ചു. റാഗിങ്ങ് പുറത്ത് പറയാതിരിക്കാന്‍ ഇരകളെ ഭീഷണിപ്പെടുത്തി. നടന്നത് കൊടും ക്രൂരതയാണെന്നും പ്രതികള്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരെന്നും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. ആതുര സേവനത്തിന് മാതൃകയാകേണ്ടവര്‍ ചെയ്തത് പീഡനമാണെന്നും ഇരകളായവര്‍ വേദനകൊണ്ട് പുളഞ്ഞപ്പോള്‍ പ്രതികള്‍ അത് കണ്ട് ആനന്ദിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ 40 സാക്ഷികളും 32 രേഖകളുമാണുള്ളത്.പ്രതികളുടെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണായകമായി.

Continue Reading

Trending