Connect with us

Sports

ലസിത് മലിങ്ക ലോകകപ്പിനു ശേഷം വിരമിക്കും

Published

on

കൊളംബോ: ശ്രീലങ്കയുടെ ഏകദിന, ടി20 ക്യാപ്ടന്‍ ലസിത് മലിങ്ക ടി20 ലോകകപ്പിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കും. ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനു ശേഷം ഏകദിനത്തില്‍ നിന്നും അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനു ശേഷം ആ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്ന് താരം വ്യക്തമാക്കി.

ഒരുകാലത്ത് ട്വന്റി 20-യില്‍ ബാറ്റ്‌സ്മാന്മാരുടെ പേടി സ്വപ്‌നമായിരുന്ന മലിങ്ക 100 വിക്കറ്റ് നേട്ടം എന്ന നാഴികക്കല്ലിന് തൊട്ടടുത്താണ്. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയുടെ റീസ ഹെന്റിക്‌സിനെ പുറത്താക്കിയ മലിങ്ക തന്റെ 97-ാം ഇരയെയാണ് കണ്ടെത്തിയത്. 98 വിക്കറ്റുമായി പാകിസ്താന്‍ ഇതിഹാസം ഷാഹിദ് അഫ്രീദിയാണ് ടി20 യില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളര്‍.

Cricket

ഐപിഎല്ലില്‍ ഇന്ന് ക്ലാസിക്ക് പോരാട്ടങ്ങള്‍; രാജസ്ഥാന്‍ ഹൈദരാബാദിനെയും, മുംബൈ ചെന്നൈയെയും നേരിടും

വിരലിലെ പരിക്ക് മൂലം വിക്കറ്റ് കീപ്പറാകാന്‍ സഞ്ജുവിന് സാധിക്കില്ല.

Published

on

ഐപിഎല്ലില്‍ ഇന്ന് രണ്ടു മത്സരങ്ങള്‍. ആദ്യ മത്സരത്തിനായി സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. വൈകീട്ട് 3.30 മുതലാണ് മത്സരം. പരിക്ക് മാറി എത്തിയെങ്കിലും സഞ്ജുവിനു പകരം ആദ്യ മൂന്ന് കളികളില്‍ റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിക്കുക. സഞ്ജു ഇംപ്കാട് പ്ലെയറായി കളത്തിലെത്തും. വിരലിലെ പരിക്ക് മൂലം വിക്കറ്റ് കീപ്പറാകാന്‍ സഞ്ജുവിന് സാധിക്കില്ല. അതിനാല്‍ ബാറ്റിങ്ങിന് മാത്രമാകും സഞ്ജു ഇറങ്ങുക.

ജോഫ്ര ആര്‍ച്ചെര്‍, വാനിന്ദു ഹസരങ്ക, യശസ്വി ജയ്സ്വാള്‍, ഷിംറോണ്‍ ഹെറ്റ്മയര്‍ എന്നിവരാണ് രാജസ്ഥാന്റെ പ്രധാന താരങ്ങള്‍. പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ഷിയും ടീമിലുണ്ട്. ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് നിലവിലെ റണ്ണറപ്പായ ഹൈദരാബാദിനെ നയിക്കുന്നത്.

ഈ ഐപിഎല്‍ സീസണിലെ ഏക വിദേശനായകനും കമ്മിന്‍സാണ്. അഭിഷേക് ശര്‍മയും ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡുമാണ് ഓപ്പണര്‍മാര്‍. ഹെന്റിച്ച് ക്ലാസെന്‍, ഇഷാന്‍ കിഷന്‍, മുഹമ്മദ് ഷമി, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയവരും ഹൈദരാബാദ് ടീമിലുണ്ട്.

ഇന്നു നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ സൂപ്പര്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. അഞ്ചുതവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള പോരാട്ടം തീപാറും. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവുമുണ്ട്.

വിലക്കുള്ളതിനാല്‍ ഇന്ന് ഹര്‍ദികിന് പകരം സൂര്യകുമാര്‍ യാദവാകും മുംബൈയെ നയിക്കുക. സ്പിന്‍ കരുത്തിലാണ് ചെന്നൈ ഇറങ്ങുന്നത്. മഹേന്ദ്ര സിങ് ധോണിയാണ് ശ്രദ്ധാകേന്ദ്രം. ഋതുരാജ് കെയ്ക്ക് വാദാണ് ചെന്നൈയുടെ നായകന്‍. ചെന്നൈയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം.

Continue Reading

Cricket

ഐ.പി.എല്‍: അരങ്ങേറ്റ മത്സരത്തില്‍ കൊല്‍ക്കത്തയെ തകര്‍ത്ത് ബെംഗളൂരു

ആര്‍സിബിയുടെ വിജയം ഏഴ് വിക്കറ്റിന്‌

Published

on

ഐപിഎൽ പതിനെട്ടാം സീസണിന്റെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരു. കൊൽക്കത്ത ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം 16.2 ഓവറിൽ മറികടന്നു. ആർസിബിക്കായി വിരാട് കോഹ്‌ലിയും ഫിൽ സാൾട്ടും അർധ സെഞ്ച്വറി നേടി. കോഹ്‌ലി 59 റൺസുമായി പുറത്താകാതെ നിന്നു. ഫിൽ സാൾട്ട് 31 പന്തിൽ 56 റൺസാണ് നേടിയത്. ക്യാപ്റ്റൻ രജത് പാട്ടീദാർ 34 റൺസ് നേടി.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കുയായിരുന്നു ആർസിബി. കൊൽക്കത്തയ്ക്ക് വേണ്ടി നായകൻ അജിങ്ക്യാ രഹാനെ അർധ സെഞ്ച്വറി സ്വന്തമാക്കി. 31 പന്തുകളിൽ 6 ബൌണ്ടറികളും 4 സിക്സറുകളും സഹിതം രഹാനെ 54 റൺസ് നേടിയാണ് പുറത്തായത്.

നരെയ്ൻ 26 പന്തിൽ 44 റൺസ് നേടി. എന്നാൽ തുടർന്ന് വന്നവർക്ക് മികച്ച സംഭാവനകൾ നൽകാനായില്ല. അംഗ്രിഷ് രഘുവംശി (30) അവസാന ഓവറുകളിൽ പിടിച്ചുനിന്നതോടെയാണ് കൊൽക്കത്തയുടെ സ്കോർ 170 കടന്നത്. ആർസിബിയ്ക്ക് വേണ്ടി ക്രുനാൽ പാണ്ഡ്യ 4 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. ജോഷ് ഹേസൽവുഡ് രണ്ടും റാഷിക് സലാം, സുയാഷ് ശർമ്മ, യാഷ് ദയാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Continue Reading

Cricket

ഐ.​പി.​എ​ൽ 18ാം സീ​സ​ണി​ന് ഇ​ന്ന് തുടക്കം

നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടുന്നതോടെ ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരും.

Published

on

ഐപിഎല്ലിന്‌ ഇന്ന് പൂരക്കൊടിയേറ്റം. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇനിയുള്ള രണ്ടുമാസക്കാലം ക്രിക്കറ്റ് ലഹരിയില്‍ ആറാടും.ജനപ്രിയ ലീഗായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം പതിപ്പിനാണ് ഇന്ന് കൊല്‍ക്കത്തയില്‍ തിരിതെളിയുക.

നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടുന്നതോടെ ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരും. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് 7.30നാണ് മത്സരം.

ഇരു ടീമുകളും ഈ സീസണില്‍ പുതിയ ക്യാപ്റ്റന്മാരുടെ കീഴിലാണ് ഇറങ്ങുന്നത്. നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്തയെ അജിങ്ക്യ രഹാനെ നയിക്കുമ്പോള്‍ രജത് പാട്ടിദാറിന് കീഴിലാണ് ആര്‍സിബി ഇറങ്ങുന്നത്.

കന്നി ഐപിഎല്‍ കിരീടമെന്ന വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് അറുതി വരുത്തുകയെന്ന വലിയ ലക്ഷ്യത്തോടൊണ് വിരാട് കോഹ്‌ലിയും സംഘവും ഇറങ്ങുന്നത്. അതേസമയം കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയ മൂന്നാം ഐപിഎല്‍ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യമാണ് നൈറ്റ് റൈഡേഴ്‌സിന് മുന്നിലുള്ളത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ഹെഡ് ടു ഹെഡ് മത്സരങ്ങളില്‍ കെകെആറിന് മികച്ച റെക്കോര്‍ഡുകളാണ് കൊല്‍ക്കത്തയ്ക്കുള്ളത്. ആര്‍സിബിക്കെതിരെ നടന്ന 34 മത്സരങ്ങളില്‍ 20ലും കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു വിജയം. 2022ല്‍ ആണ് ആര്‍സിബി അവസാനമായി കെകെആറിനെ പരാജയപ്പെടുത്തിയത്. അന്താരാഷ്ട്ര ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച ശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് മടങ്ങുന്ന വിരാട് കോഹ്ലി ആകും ഇന്നത്തെ ശ്രദ്ധാകേന്ദ്രം.

അതേസമയം ഐപിഎല്‍ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം സംപ്രേഷണംചെയ്യും. പത്ത് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടാനിറങ്ങുന്നത്. അതില്‍ രാജസ്ഥാന്‍ ടീമിനെ നയിക്കുന്നത് മലയാളിയായ സഞ്ജു സാംസണാണ്.

അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളുണ്ട്. പ്രാഥമികറൗണ്ടില്‍ സ്വന്തം ഗ്രൂപ്പിലെ ടീമുകളുമായി രണ്ടു മത്സരങ്ങള്‍ വീതം കളിക്കും. എതിര്‍ ഗ്രൂപ്പിലെ ഒരു ടീമിനെതിരേ രണ്ടും മറ്റു നാല് ടീമുകള്‍ക്കെതിരേ ഒരു മത്സരവുമുണ്ടാകും.

ഓരോ ടീമിനും ആകെ 14 മത്സരങ്ങളുണ്ടാവും. ഇതില്‍ കൂടുതല്‍ പോയിന്റുനേടുന്ന നാല് ടീമുകള്‍ പ്ലേ ഓഫിലെത്തും. ആകെ 74 മത്സരങ്ങളുണ്ടാകും. മേയ് 25ന് ഈഡന്‍ ഗാര്‍ഡന്‍സിലാണ് കലാശപ്പോരാട്ടം.

Continue Reading

Trending