Connect with us

kerala

ഉരുള്‍പൊട്ടൽ ദുരന്തം: കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി. സിദ്ദിഖ് എംഎല്‍എ

ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ജനങ്ങളുടെ വികാരം തിരച്ചിലിന്റെ കാര്യത്തില്‍ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ദുരന്തബാധിതര്‍ക്ക് വേണ്ടി ആവശ്യപ്പെടുകയാണെന്നും ടി.സിദ്ദിഖ് വ്യക്തമാക്കി

Published

on

കല്‍പ്പറ്റ : മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണമെന്ന് ടി.സിദ്ദിഖ് എംഎല്‍എ ആവശ്യപ്പെട്ടു. ജൂലൈ 30ന് ഉരുള്‍പ്പൊട്ടലുണ്ടായതിന് ശേഷം ഓഗസ്റ്റ് 14 വരെയാണു തിരച്ചില്‍ നടത്തിയത്. പിന്നീട് ഒരു ദിവസം കൂടി തിരഞ്ഞു. തിരച്ചിൽ പുനരാരംഭിക്കണമെന്ന് മുഖ്യമന്ത്രിയോടും, മന്ത്രിമാരോടും കലക്ടറോടും നിരന്തരമായി ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഫലമുണ്ടായില്ല. 72 ദിവസത്തിന് ശേഷം അര്‍ജുന്റെ മൃതദേഹം കണ്ടെത്താനായത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.

ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ജനങ്ങളുടെ വികാരം തിരച്ചിലിന്റെ കാര്യത്തില്‍ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ദുരന്തബാധിതര്‍ക്ക് വേണ്ടി ആവശ്യപ്പെടുകയാണെന്നും ടി.സിദ്ദിഖ് വ്യക്തമാക്കി. ധനകാര്യസ്ഥാപനങ്ങളും ബാങ്കുകളും ദുരന്തബാധിതരുടെ വായ്പകളില്‍ പലയിടത്തും തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ്.

ദേശസാൽകൃത, സഹകരണ ബാങ്കുകളിലുള്ള മുഴുവന്‍ ബാധ്യതകളും എഴുതിത്തള്ളാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണം. എല്ലാ വായ്പകളും മുഴുവനായി എഴുതിത്തള്ളാന്‍ ആവശ്യമായ നടപടി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തയ്യാറാകണം. ഇത്രദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തീരുമാനമാകാത്തതിന് പിന്നില്‍ ഇരുസര്‍ക്കാരുകളുടെയും വീഴ്ചയാണ്. ധനസഹായവിതരണം ഇത്രയും ദിവസമായിട്ടും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. പഞ്ചായത്തും, സര്‍വകക്ഷിയും, പ്രദേശത്തെ ക്ലബ്ബുകളടക്കമുള്ള കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിനെ സഹായിക്കാന്‍ ഇത് കൊണ്ട് കഴിയുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത്തരം കമ്മിറ്റി തല്‍ക്കാലം വേണ്ടെന്ന് തീരുമാനിച്ചത് മന്ത്രിസഭാ ഉപസമിതിയില്‍പ്പെട്ട മന്ത്രിമാരാണ്. ഇന്നും ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ കേള്‍ക്കുന്ന സാഹചര്യമാണ്. സഹായവിതരണം അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ടി.സിദ്ദിഖ് പറഞ്ഞു.

kerala

ശിഹാബ് തങ്ങൾ റിലീഫ് സെൽ പെരുന്നാൾ കിറ്റ് വിതരണോദ്‌ഘാടനം

Published

on

കുന്നത്ത്പാലം : ഒളവണ്ണ പഞ്ചായത്ത്‌ കുന്നത്ത്പാലം – മാത്തറ വാർഡ് മുസ്‌ലിം ലീഗ് സംയുക്ത ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ പെരുന്നാൾ കിറ്റുകളുടെ വിതരണോദ്‌ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഉമ്മർ പാണ്ടികശാല നിർവ്വഹിച്ചു. റിലീഫ് ചെയർമാൻ എം. ലത്തീഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ എം.പി.എം ബഷീർ, എൻ. കെ മുഹ്സിൻ, ടിപിഎം സാദിഖ്‌, സി.എം മുഹാദ്, ടിപി കുഞ്ഞോക്കു, പാറക്കൽ സിദ്ധീഖ്, കെ. ഹസ്സൻകോയ പ്രസംഗിച്ചു. ജനറൽ കൺവീനർ കെ. വി ഷക്കീർ സ്വാഗതവും വൈസ് ചെയർമാൻ ടിപി ഹനീഫ നന്ദിയും പറഞ്ഞു. വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ്‌മാർ ഏറ്റുവാങ്ങിയ കിറ്റുകൾ വിംഗ് കൺവീനർമാരും വനിത വിംഗ് കൺവീനർമാരും വീടുകളിൽ എത്തിക്കും.

Continue Reading

kerala

കോഴിക്കോട് – മലപ്പുറം ജില്ലാ അതിർഥിയിൽ വൻ രാസലഹരി വേട്ട. 350 ഗ്രാം MDMA യുമായി രണ്ടു കോഴിക്കോട് സ്വദേശികൾ എക്സൈസ് പിടിയിൽ

Published

on

പരപ്പനങ്ങാടി: കോഴിക്കോട് – മലപ്പുറം അതിർത്ഥിയായ വള്ളിക്കുന്ന് കടലുണ്ടി നഗരത്തിൽ വൻ രസാലഹരി വേട്ട. പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ഇൻസ്‌പെക്ടർ കെ.ടി ഷനൂജും പാർട്ടിയും ഒരാഴ്ച്ചയായി നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് 350ഗ്രാം MDMA യുമായി കോഴിക്കോട് കക്കട്ടിൽ സ്വദേശികളായ നരിപ്പറ്റ കമ്പനിമുക്ക് ചാലിൽ വീട്ടിൽ ലബീബ് (വയസ്സ് 21), നരിപറ്റ നമ്പിത്താൻകുണ്ട് എളയിടത്ത് വീട്ടിൽ മുഹമ്മദ്‌ അലി (28വയസ്സ് ) എന്നിവരെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.

പെരുന്നാൾ ആഘോഷ വിപണി ലക്ഷ്യമിട്ട് വൻതോതിൽ രാസലഹരി കോഴിക്കോട് , മലപ്പുറം ജില്ലകളിലേക്ക് എത്തുന്നതായുള്ള രഹസ്യ വിവരത്തിൽ മേൽ കഴിഞ്ഞ ഒരാഴ്ചയായി എക്സൈസ് സംഘം രാപ്പകൽ നിരീക്ഷണത്തിനൊടുവിലാണ് ഇവർ വലയിലായത്. മയക്കുമരുന്ന് കടത്തികൊണ്ട് വന്ന KL58 Y 4952 നമ്പർ സ്വിഫ്റ്റ് കാറും കസ്റ്റഡിയിൽ എടുത്തു. വിപണിയിൽ പതിനെട്ട് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ MDMA മൊത്തവില്പന നടത്തുന്നവരിൽ പ്രധാനകണ്ണികളാണ് പിടിയിലായതെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകാൻ സാധ്യതയുള്ളതായും എക്സ്സൈസ് ഇൻസ്‌പെക്ടർ കെ ടി ഷാനൂജ് പറഞ്ഞു. പാർടിയിൽ ഇൻസ്പെകർക്ക് പുറമെ അസി. എക്സ്സൈസ് ഇൻസ്‌പെക്ടർമാരായ ദിനേശൻ, അജിത്, പ്രദീപ്‌ കുമാർ കെ, പ്രിവന്റീവ് ഓഫീസർ ശിഹാബുദ്ദീൻ , വനിത സിവിൽ എക്സ്സൈസ് ഓഫീസർമാരായ സിന്ധു പട്ടേരിവീട്ടിൽ, ഐശ്വര്യ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, ദിദിൻ,അരുൺ പി, രാഹുൽ, ജിഷ്ണാദ് എന്നിവരാണ് കേസെടുത്ത ടീമിൽ ഉണ്ടായിരുന്നത്.

Continue Reading

kerala

ശങ്കുബസാര്‍ ഇരട്ട കൊലക്കേസ്; പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

പ്രതികള്‍ 2 ലക്ഷം രൂപ പിഴയും അടക്കണം.

Published

on

കൊടുങ്ങല്ലൂര്‍ ശങ്കുബസാര്‍ ഇരട്ട കൊലപാതക കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. പ്രതികളായ രശ്മിത്, ദേവന്‍ എന്നിവരെയാണ് തൃശ്ശൂര്‍ ഫസ്റ്റ് അഡിഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. പ്രതികള്‍ 2 ലക്ഷം രൂപ പിഴയും അടക്കണം.

2012ലാണ് മുന്‍ വൈരാഗ്യത്താല്‍ ചിറ്റാപുറത്ത് മധു, കോലാന്തറ സുധി എന്നിവരെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ശങ്കുബസാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെയുണ്ടായ വഴക്കാണ് വൈരാഗ്യത്തിന് കാരണം. പ്രോസക്യൂഷന്‍ ഭാഗത്തുനിന് 24 സാക്ഷികളെ വിസ്തരിക്കുകയും 45 രേഖകകളും , 37 മുതലുകളും ഹാജരാക്കിയിരുന്നു. കാവടി എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്ന വാദം അംഗീകരിച്ചാണ് കോടതി പ്രതികളെ ശിക്ഷിച്ചത്.

 

Continue Reading

Trending