Connect with us

News

നെതര്‍ലന്‍ഡ്‌സ് ബോക്‌സിങ് താരം ടൈസണ്‍ ലേഡി റൂബി ജെസിയ ഇസ്‌ലാം സ്വീകരിച്ചു

ഫ്രാന്‍സ് അടക്കമുള്ള പല യൂറോപ്യന്‍ രാജ്യങ്ങല്‍ ഇസ്‌ലാമിനെതിരെ ശക്തമായി രംഗത്ത് വരുമ്പോഴാണ് ഇത്തരത്തില്‍ പ്രമുഖര്‍ ഇസ് ലാമിലേക്ക് കടന്നുവരുന്നത്.

Published

on

ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്‌സിലെ പ്രമുഖ ബോക്‌സിങ് താരം ടൈസണ്‍ ലേഡി എന്നറിയപ്പെടുന്ന റൂബി ജെസിയ ഇസ്‌ലാം സ്വീകരിച്ചു. ഇവിടെ ഒരു പള്ളിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് റൂബി ഇസ്‌ലാം സ്വീകരിച്ചത്.

ഇസ്‌ലാം സ്വീകരിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് റൂബി ട്വീറ്റ് ചെയ്തു. നേരത്തെ തന്നെ ഞാന്‍ ശഹാദത്ത് ചൊല്ലി മുസ് ലിമായിരുന്നു. ഇപ്പോള്‍ പള്ളിയില്‍ വെച്ച് ഔദ്യോഗികമായി അത് ചെയ്തു. ഇപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്-റൂബി ട്വീറ്റ് ചെയ്തു.

ഫ്രാന്‍സ് അടക്കമുള്ള പല യൂറോപ്യന്‍ രാജ്യങ്ങല്‍ ഇസ്‌ലാമിനെതിരെ ശക്തമായി രംഗത്ത് വരുമ്പോഴാണ് ഇത്തരത്തില്‍ പ്രമുഖര്‍ ഇസ് ലാമിലേക്ക് കടന്നുവരുന്നത്. മുസ്‌ലിങ്ങളായ അഭയാര്‍ത്ഥികളെ സ്വീകരിച്ചതോടെ യൂറോപ്പ് തീവ്രവാദികളുടെ കേന്ദ്രമായി എന്നാണ് തീവ്രവലതുപക്ഷം പ്രചരിപ്പിക്കുന്നത്. യഥാര്‍ത്ഥ വസ്തുത ഇതിനെതിരായ എന്ന് തെളിയിക്കുന്നതാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍.

india

മൻമോഹൻ സിങിന്റെ ആരോഗ്യനില മോശമായി; ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

ശ്വാസം തടസം നേരിട്ടതിനാൽ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്

Published

on

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ആണ് പ്രവേശിപ്പിച്ചത്. ശ്വാസം തടസം നേരിട്ടതിനാൽ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. മറ്റ് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

92 വയസ്സുകാരനായ മൻമോഹൻ സിങ്ങിനെ എയിംസിലെ എമർജൻസി ഡിപ്പാർട്ടുമെന്റിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാത്രി എട്ട് മണിയോടെ ആരോ​ഗ്യം വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

Continue Reading

india

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം: ‘തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ സംശയാസ്പദം’: രാഹുൽ ​ഗാന്ധി

Published

on

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ​ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി. വോട്ടർപട്ടികയിൽ വൻതോതിൽ കൂട്ടിച്ചേർക്കൽ നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കൊണ്ട് രാഹുൽ ചൂണ്ടിക്കാട്ടി. ബെല​ഗാവിൽ നടന്ന പ്രവർത്തകസമിതി യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടർ പട്ടികയിൽ വലിയതോതിൽ മാറ്റം സംഭവിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം 72 ലക്ഷം പുതിയ വോട്ടർമാരെയാണ് പുതിയതായി ചേർത്തത്. വോട്ടുകൾ ചേർത്തിയ 112 നിയമസഭാ മണ്ഡലങ്ങളിൽ 108-ഉം ബി.ജെ.പി. വിജയിച്ചു. എവിടെയോ എന്തോ കുഴപ്പമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും രാഹുൽ പറഞ്ഞു.

Continue Reading

kerala

‘മാര്‍ക്കോ’ സിനിമയുടെ വ്യജ പതിപ്പ് ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി പ്രചരിക്കുന്നു; പരാതിയുമായി നിർമാതാവ്

മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമ്മാതാക്കൾ പൊലീസിന് കൈമാറി

Published

on

എറണാകുളം: മാർക്കോ സിനിമയുടെ വ്യാജപതിപ്പിനെതിരെ പരാതി നൽകി പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ്. കൊച്ചി ഇൻഫൊ പാർക്കിലെ സൈബർ സെല്ലിലാണ് ഷെരീഫ് മുഹമ്മദ് പരാതി നൽകിയത്. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുമാണ് പരാതിയിൽ പറയുന്നത്.

ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമ്മാതാക്കൾ പൊലീസിന് കൈമാറി. അതേസമയം വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതും ഡൗൺലോഡ് ചെയ്ത് സിനിമ കാണുന്നതും കുറ്റകരമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സിനിമാറ്റോഗ്രാഫ് നിയമം,കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. നടൻ ഉണ്ണി മുകുന്ദനും സൈബർ സ്റ്റേഷനിൽ എത്തിയിരുന്നു.

Continue Reading

Trending