Connect with us

india

കിഴക്കന്‍ ലഡാക്കില്‍ വ്യോമാഭ്യാസ പ്രകടനവുമായി ചൈനീസ് സേന; സൂക്ഷ്മ നിരീക്ഷണവുമായി ഇന്ത്യ

ജെ11, ജെ 16 എന്നിവട അടക്കമുള്ള ചൈനയുടെ 22 യുദ്ധ വിമാനങ്ങളാണ് അഭ്യാസം നടത്തിയത്

Published

on

ഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ വ്യോമാഭ്യാസ പ്രകടനവുമായി ചൈനീസ് സേന. ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന വ്യോമമേഖലയിലായിരുന്നു സംഭവം. ജെ11, ജെ 16 എന്നിവട അടക്കമുള്ള ചൈനയുടെ 22 യുദ്ധ വിമാനങ്ങളാണ് അഭ്യാസം നടത്തിയത്.

ചൈനയുടെ വ്യോമ പരിധിക്കുള്ളിലാണ് അഭ്യാസ പ്രകടനം. അതിര്‍ത്തിയിലെ സൈനിക വിന്യാസത്തിനു ശേഷം ഇന്ത്യന്‍ വ്യോമസേന മേഖലയില്‍ സ്ഥിരമായി മിഗ്29 അടക്കമുള്ള വിമാനങ്ങളെ വിന്യസിച്ചിട്ടുണ്ട്. ചൈനീസ് യുദ്ധ വിമാനങ്ങള്‍ നടത്തിയ വ്യോമാഭ്യാസം സംബന്ധിച്ച കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യ വ്യക്തമാക്കി.

ചൈനയുടെ ഹോത്തന്‍, ഗാര്‍ ഗുണ്‍സ, കഷ്ഗര്‍ വ്യോമ താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് വ്യോമാഭ്യാസത്തില്‍ പങ്കെടുത്തത്. എല്ലാത്തരം വിമാനങ്ങള്‍ക്കും പറന്നു പൊങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ ഈ വിമാനത്താവളങ്ങള്‍ അടുത്തിടെ നവീകരിച്ചിരുന്നു.

നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന് വ്യോമസേന പതിവായി റാഫേല്‍ വിമാനങ്ങള്‍ ലഡാക്ക് വ്യോമ മേഖലയില്‍ പറത്താറുണ്ട്. ചൈനയുടെ ഷിന്‍ജിയാങ്ങിലെയും ടിബറ്റന്‍ മേഖലകളിലെയും വ്യോമ താവളങ്ങളായ ഹോത്തന്‍, ഗാര്‍ ഗുണ്‍സ, കഷ്ഗര്‍, ഹോപ്പിങ്, ലിന്‍സി, പാന്‍ഗാട് എന്നിവയെ ഇന്ത്യ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആധുനിക ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ച പ്രധാനമന്ത്രിയായിരുന്നു മന്‍ മോഹന്‍ സിംഗ്: പി.വി വഹാബ് എം.പി

Published

on

മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ അപ്രതീക്ഷിത വിടവാങ്ങലില്‍ അനുശോചിച്ച് പി.വി വഹാബ് എം.പി. ആധുനിക ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിങ്. സൗമ്യമായും ശക്തമായും അദ്ദേഹം രാജ്യത്തെ നയിച്ചു. ഇന്ത്യ കണ്ട പ്രഗത്ഭനായ ധനകാര്യ മന്ത്രി, സാമ്പത്തിക വിദഗ്ധന്‍ എന്നീ നിലകളില്‍ അദ്ദേഹം ലോകപ്രശസ്തനാണ്.

രാജ്യം വലിയ സാമ്പത്തിക തകര്‍ച്ച നേരിട്ട കാലത്താണ് അദ്ദേഹം ധനകാര്യമന്ത്രിയായി ചുമതലയേറ്റത്. ആ സ്ഥിതി തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യ വലിയ വിപത്തിലേക്ക് കൂപ്പുകുത്തുമായിരുന്നു. ആ അപകടത്തില്‍നിന്ന് ഇന്ത്യയെ രക്ഷിച്ച നേതാവായിരുന്നു ഡോ. മന്‍മോഹന്‍ സിങ്.

ദേശീയ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം തുടങ്ങിയ വിപ്ലവകരമായ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ ഇന്ത്യയുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായി അടയാളപ്പെടുത്തി. ഇന്ത്യ ഇന്ന് കാണുന്ന മുന്നേറ്റങ്ങളുടെയെല്ലാം പിന്നില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുണ്ട്.

രാജ്യസഭാംഗമെന്ന നിലയില്‍ വ്യക്തിപരമായി പലപ്പോഴും അദ്ദേഹവുമായി കാണാനും അടുത്ത് ഇടപഴകാനും അവസരം ലഭിച്ചിട്ടുണ്ട്. എന്ത് ആവശ്യം ഉന്നയിച്ചാലും സമാധാനത്തോടെ കേള്‍ക്കുകയും ചെറുപുഞ്ചിരിയോടെ പ്രതികരിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ പാര്‍ലിമെന്റ് ഇടപെടലുകളെ വളരെ പ്രാധാന്യത്തോടെയാണ് എല്ലാവരും കണ്ടിരുന്നത്. എപ്പോഴും രാജ്യതാല്‍പര്യത്തിനാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. രാജ്യത്തിന് ഈ നഷ്ടം വളരെ വലുതാണെന്നും അദ്ദേഹം അനുശോചിച്ചു.

Continue Reading

india

ഡോ.മൻമോഹൻ സിംഗ്‌ രാജ്യം കണ്ട മികച്ച പ്രധാനമന്ത്രിമാരിൽ ഒരാൾ: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തന്നെ മാറ്റിവരച്ച ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സാമ്പത്തിക വിദഗ്ധനാണെന്നു രാജ്യം കണ്ട മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

india

മന്‍മോഹന്‍ സിങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു: പ്രധാനമന്ത്രി

എളിയ ചുറ്റുപാടിൽനിന്ന് ഉയർന്നുവന്ന അദ്ദേഹം ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി വളർന്നു.

Published

on

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഏറ്റവും വിശിഷ്ട നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിങ് ജിയുടെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു -മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

എളിയ ചുറ്റുപാടിൽനിന്ന് ഉയർന്നുവന്ന അദ്ദേഹം ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി വളർന്നു. ധനമന്ത്രി ഉൾപ്പെടെ വിവിധ സർക്കാർ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. വർഷങ്ങളായി നമ്മുടെ സാമ്പത്തിക നയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ചു.

പാർലമെന്‍റിലെ അദ്ദേഹത്തിന്‍റെ ഇടപെടലുകളും ഉൾക്കാഴ്ചയുള്ളതായിരുന്നു. പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം വിപുലമായ ശ്രമങ്ങൾ നടത്തി -മോദി അനുശോചിച്ചു.

Continue Reading

Trending