Connect with us

kerala

ബജറ്റ് നീതിബോധമില്ലാത്തത്, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ അപമാനിച്ചു; മുസ്‌ലിംലീഗ്

വിശാല ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കും വിധമുള്ള ധിഷണാപരമായ സാമ്പത്തിക നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അമ്പേ പരാജയമാണ്

Published

on

നീതിബോധമില്ലാത്തതും സംസ്ഥാനങ്ങളെ അപമാനിക്കുന്നതുമാണ് കേന്ദ്ര ബജറ്റെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്. 2047 ഓടെ വികസിത രാജ്യമെന്ന ലക്ഷ്യം കൈവരിക്കുമെന്നാണ് ബിജെപിയുടെ അവകാശ വാദം. ഓരോ വര്‍ഷവും ക്രമാനുഗതമായി എട്ട് ശതമാനം വളര്‍ച്ച നേടുന്ന സാഹചര്യം രാജ്യത്ത് നില നില്‍ക്കുന്നില്ല. വിശാല ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കും വിധമുള്ള ധിഷണാപരമായ സാമ്പത്തിക നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അമ്പേ പരാജയമാണെന്നും മുസ് ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ഡോ.എം.പി അബ്ദുസ്സമദ് സമദാനി എംപി, നവാസ് കനി, അഡ്വ.വി.കെ ഹാരിസ് ബീരാന്‍ എംപി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭരണം നിലനിര്‍ത്താന്‍ ബീഹാറിന് വാരിക്കോരി നല്‍കിയപ്പോള്‍ കേരളം ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളെ പാടേ അവഗണിച്ചു.

വ്യക്തിഗത വരുമാന നികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിയെങ്കിലും ദരിദ്രരും പാവപ്പെട്ടവരുമായ കോടിക്കണക്കിന് ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി കൊണ്ടുള്ള സമഗ്രമായ പരിപാടികള്‍ ഒന്നും ആവിഷ്‌കരിച്ചിട്ടില്ല. രാഷ്ട്രത്തിന്റെ വിഭവശേഷി വിതരണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ അത് നീതിബോധത്തോട് കൂടി ചെയ്യണമെന്ന അടിസ്ഥാന സങ്കല്‍പത്തെയും ഈ ബജറ്റ് തകര്‍ക്കുകയാണ് ചെയ്തത്. ബജറ്റില്‍ വിവിധ മേഖലകളില്‍ പലവിധത്തിലുള്ള ദേശീയ സ്ഥാപനങ്ങള്‍ സ്ഥാപിക്കന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ ഒന്നു പോലും സ്ഥാപിക്കാനുള്ള പ്രഖ്യാനം ബജറ്റില്‍ ഇല്ല.

ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ വിദ്യാഭ്യാസ മേഖലയില്‍ അവര്‍ വരുത്തിയിട്ടുള്ള പരിഷ്‌കാരങ്ങളുടെ തുടര്‍ച്ച ഇതിലും പ്രകടമാക്കിയിട്ടുണ്ട് എന്നുള്ളത് മറ്റൊരു ഗൗരവമുള്ള കാര്യമാണ്.
കേരളത്തിന് ഈ ഗവണ്‍മെന്റില്‍ നിന്ന് പരിഗണന ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ വയനാട് പാക്കേജ് അടക്കമുള്ള കേരളത്തിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ ഇല്ലാതാകുകയാണ് ചെയ്തിട്ടുള്ളത്. മാത്രമല്ല 5000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ പദ്ധതി വിഴിഞ്ഞം പോര്‍ട്ടിന് വേണ്ടി സമര്‍പ്പിച്ചിരുന്നുവെങ്കിലും അതിനെ പറ്റിയും ബജറ്റ് പ്രഖ്യാപനത്തില്‍ യാതൊന്നും കാണാന്‍ കഴിഞ്ഞില്ല.
ഇന്ത്യയില്‍ ആയുര്‍വേദ മേഖലക്ക് വലിയ പ്രാമുഖ്യമുള്ള കേരളത്തിന് ഒരു അന്താരാഷ്ട്രതലത്തിലുള്ള സ്ഥാപനം ആരംഭിക്കുന്നതിനുള്ള അപേക്ഷയും പരിഗണിക്കാതെ പോയി. അലിഗഡ് യുണിവേഴ്സിറ്റിയുടെ പെരിന്തല്‍മണ്ണയിലെ ക്യാമ്പസ് ഉയര്‍ത്തി കൊണ്ടു വരണമെന്ന നിര്‍ദ്ദേശം പരിഗണക്കപ്പെടുകയുണ്ടായില്ല.

വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഏറ്റവും അധികം ആളുകളുള്ള സംസ്ഥാനമായ കേരളത്തിന് പ്രവാസികളുടെ ക്ഷേമത്തിന് ഉതകുന്ന വിധത്തിലുള്ള പദ്ധതികള്‍ ആവഷ്‌കരിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായില്ല.
തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമാണ്. കേരളത്തില്‍ വിദ്യാഭ്യാസം ഉള്ളവരുടെ തൊഴിലില്ലായ്മ കൂടി വരികയാണ്. തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ബജറ്റില്‍ ഇല്ല. എസ്.സി, എസ്.ടി, പ്രാന്തവത്ക്കരിക്കപ്പെട്ട പിന്നോക്ക സമുദായങ്ങള്‍, ഒബിസി അടക്കമുള്ള സമുദായങ്ങള്‍ അനുഭവിക്കന്ന പ്രയാസങ്ങള്‍ ദുരീകരിക്കുന്ന വിധത്തിലുള്ള പദ്ധതികളും പ്രഖ്യാപിക്കുകയുണ്ടായില്ല.
കേന്ദ്ര ഗവണ്‍മെന്റിന് കീഴില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം എത്രയുണ്ടെന്ന് രേഖകള്‍ പരിശോധിച്ചാല്‍ മാത്രമേ അറിയാന്‍ കഴിയുവെങ്കിലും അത്തരം സ്ഥാപനങ്ങളോട് ഗവണ്‍മെന്റ് എടുത്ത സമീപനം അനുകൂലമാണെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. ഈ ബജറ്റില്‍ ഊന്നലും അനുഗ്രഹവും കൊടുത്ത വിഭാഗം സ്വകാര്യ മേഖലക്ക് പൊതുമേഖലയില്‍ കടന്നുകയറാന്‍ അവസരം ഒരുക്കുന്നുവെന്നുള്ളതാണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ബജറ്റിലെ നീതിരഹിതമായ എല്ലാ നിര്‍ദ്ദേശങ്ങളെയും മുസ് ലിം ലീഗ് എതിര്‍ക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു’: ആസിഫ് അലി

Published

on

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്നും അത് എന്റര്‍ടൈന്‍മെന്റിനുള്ളതാണെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. സിനിമയെ സിനിമയായി തന്നെ കാണുക. സിനിമയെ സിനിമയായി കാണണം, നേരിട്ട് അഭിപ്രായംപറയാന്‍ ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുന്നുവെന്നും ആസിഫ് അലി വ്യക്തമാക്കി.

ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും എഴുതിക്കാണിക്കാറുണ്ട്. സിനിമ എന്റര്‍ടൈന്‍മെന്റിന് വേണ്ടിയുള്ളതാണ് എന്നും താരം പറഞ്ഞു. അതിനെ അങ്ങനെതന്നെ കാണുക. അല്ലാത്തവരും ഉണ്ടായിരിക്കാം, എന്റെ അഭിപ്രായം ആ രണ്ടര- മൂന്ന് മണിക്കൂര്‍ എന്റര്‍ടൈന്‍മെന്റ് ആയി കാണുക.

സിനിമയുടെ ഇന്‍ഫ്ലുവെന്‍സ് എത്രമാത്രം വേണമെന്ന് തീരുമാനിക്കാന്‍ കഴിയുന്നത് നമുക്കാണ്. അത് നമ്മുടെ കയ്യിലായിരിക്കണം. സോഷ്യല്‍ മീഡിയയുടെ അതിപ്രസരമെന്ന് പറയില്ലേ, വീട്ടുകാരുടെയോ കൂട്ടുകാരുടെയോ കൂടെയിരുന്ന് വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ എഴുതി വിടുന്ന കുറച്ച് വാക്കുകളും കമന്റുകളും ഒരുപാട് വലിയ പ്രശ്നങ്ങളിലേക്ക് പോകും. അതൊക്കെ നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്. സിനിമയെ സിനിമയായി തന്നെ കാണുക.

അതാണ് നമ്മള്‍ ഇപ്പോഴും ആഗ്രഹിക്കുന്നതും. സോഷ്യല്‍ മീഡിയക്ക് ലാലേട്ടനെന്നോ ഞാനെന്നോ നിങ്ങളെന്നോ ഇല്ല. നേരിട്ട് അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ, അതാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. ആവശ്യമില്ലാത്ത വ്യാഖ്യാനങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കുക. ന്യായം ആരുടെ ഭാഗത്താണോ അവിടെ നിന്നാണ് നമുക്ക് ശീലം. ഞാനും ന്യായത്തിന്റെ ഭാഗത്ത്,’ ആസിഫ് അലി പറയുന്നു.

Continue Reading

kerala

സ്‌കൂട്ടര്‍ കിണറിലേക്ക് മറിഞ്ഞ് ബാപ്പയും മകനും മരിച്ചു; അപകടം പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍

രാവിലെ 10 മണിയോടെയാണ് അപകടം

Published

on

കോട്ടയ്ക്കൽ:  മാറാക്കരയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് പിതാവും മകനും മരിച്ചു. കുന്നത്തുപടിയൻ ഹുസൈൻ (65) മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം. പെരുന്നാൾ നമസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്കു പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

Continue Reading

kerala

‘സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സല്‍, മല്ലിക സുകുമാരന്‍ മരുമകളെ നിലയ്ക്ക് നിര്‍ത്തണം’: പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ബി. ഗോപാലകൃഷ്ണന്‍

Published

on

തിരുവനന്തപുരം: എമ്പുരാന്‍ സിനിമാ വിവാദങ്ങള്‍ക്കിടെ സംവിധായകന്‍ പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്‌സല്‍ ആണെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. മല്ലികാ സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

‘മേജര്‍ രവി ഒന്ന് ആലോചിക്കണം എന്നാണ് മല്ലികാ സുകുമാരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോയെന്ന് ആലോചിക്കണം എന്നാണ് പറയുന്നത്. മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്ത മല്ലിക സുകുമാരനോട് ബിജെപിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടില്‍ ഒരാളുണ്ടല്ലോ. മല്ലിക സുകുമാരന്റെ മരുമകള്‍. അര്‍ബന്‍ നെക്‌സല്‍. തരത്തില്‍ കളിക്കെടായെന്നാണ് ആ അര്‍ബന്‍ നെക്‌സല്‍ നേരത്തെ പറഞ്ഞത്. ആദ്യം അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് മല്ലിക സുകുമാരന്‍ ശ്രമിക്കേണ്ടത് എന്നാണ് ആദ്യം പറയാനുള്ളത്’, ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എമ്പുരാൻ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ പൃഥ്വിരാജിനെതിരെ നടക്കുന്ന വിമർശനങ്ങളില്‍ പ്രതികരിച്ച് മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി എത്തിയിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. തുടര്‍ച്ചയായ സംഘപരിവാര്‍ ആക്രമണത്തിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്.

Continue Reading

Trending