Connect with us

kerala

മെഡി.കോളേജിൽ ജീവനക്കാർ കുറവ്: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

അപകടങ്ങളും മറ്റും സംഭവിച്ച് ദിവസേന മൂവായിരത്തിലധികം ആളുകളാണ് പല ജില്ലകളിൽ നിന്നായി മെഡിക്കൽ കോളേജിലെത്തുന്നത്.

Published

on

മെഡി.കോളേജിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്ന പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. വന്യമൃഗങ്ങളുടെ ആക്രമണം അടക്കം വലിയ സംഭവങ്ങൾ തുടർക്കഥയാകുമ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രോഗികളെ ദുരിതത്തിലാഴ്ത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു.തുടർന്നാണ് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.

സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആകിംഗ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.

അപകടങ്ങളും മറ്റും സംഭവിച്ച് ദിവസേന മൂവായിരത്തിലധികം ആളുകളാണ് പല ജില്ലകളിൽ നിന്നായി മെഡിക്കൽ കോളേജിലെത്തുന്നത്. നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്റർ എന്നീ തസ്തികകളിൽ ജീവനക്കാർ കുറവാണ്. പി.എം. എസ് എസ് വൈ ബ്ലോക്കിൽ ജീവനക്കാർ കുറവായതിനാൽ താൽക്കാലിക ജീവനക്കാരെയാണ് ഉപയോഗിക്കുന്നത്.എമർജൻസി വിഭാഗത്തിൽ ഡോക്ടർമാർ കുറവാണ്. അമിത ജോലി ഭാരം കാരണം നേഴ്സുമാർ പ്രതിഷേധത്തിലാണ് . മാർച്ചിൽ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

Published

on

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

കൊടുവള്ളി സ്വദേശിയാണ് പരാതി നല്‍കിയത്. കാർ ഓടിച്ചിരുന്ന ഷൈജലും ബൈക്ക് യാത്രികനും തമ്മിലാണ് തർക്കം ഉണ്ടായത്. ഷൈജലും സംഘവും പൊലീസിനെ കയ്യേറ്റം ചെയ്‌തതിനും താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൈജല്‍.ബൈക്ക് യാത്രക്കാരെ ആക്രമിച്ചവര്‍ സജീവ പാര്‍ട്ടിക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

 

Continue Reading

kerala

റീൽസ് എടുക്കൽ മാത്രം, ഭൂമി ഏറ്റെടുത്ത് നല്‍കിയിരുന്നെങ്കില്‍ 10 വര്‍ഷം മുന്‍പെ ദേശീയ പാതയായേനേ’: വി ഡി സതീശൻ

Published

on

ദേശീയപാത നിര്‍മാണത്തില്‍ ആ മുതല്‍ ക്ഷ വരെ കേരളത്തിന് ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേന്ദ്രപദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ നോക്കിയ മന്ത്രി പി എ മുഹമ്മദ് റിയാസ് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞു നടക്കുകയാണ്. DPR-ല്‍ മാറ്റമുണ്ടെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആരോപണം ഗൗരവതരമെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റെഡുക്കാന്‍ ഇവര്‍ നോക്കി. കേരളത്തിലെ ജനങ്ങള്‍ക്ക് അത് മനസിലായി. രണ്ടാമത്, കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൂര്‍ണമായ ക്രെഡിറ്റ് ഇവര്‍ എടുക്കാന്‍ നോക്കി. നാലാം വാര്‍ഷികത്തില്‍ അതില്‍ വിള്ളല്‍ വീണു. ഞങ്ങള്‍ക്ക് ഭയങ്കര സന്തോഷമെന്നാണ് മന്ത്രിക്ക് പരാതി. ഞങ്ങള്‍ക്ക് സന്തോഷമൊന്നുമല്ല. ഞങ്ങള്‍ ഇത് നേരത്തെ പറഞ്ഞതാണ്. റോഡ് നിര്‍മാണം അശാസ്ത്രീയമാണ്, അപാകതയുണ്ട് എന്ന് ഞാനുള്‍പ്പടെ പറഞ്ഞതാണ്. അന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് ഇത് നടത്തി എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞതാണ്. അതാണ് പൊളിഞ്ഞത് – അദ്ദേഹം വ്യക്തമാക്കി.

കെ റെയിലിന് മാത്രമാണ് യുഡിഎഫ് എതിരു നിന്നിട്ടുള്ളതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ദേശീയപാതയുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍ കേരളത്തില്‍ പ്രശ്‌നമായിരുന്നുവെന്നും ഭൂമി ഏറ്റെടുത്ത് കൊടുത്തിരുന്നുവെങ്കില്‍ പത്ത് കൊല്ലം മുന്‍പ് യുപിഎ സര്‍ക്കാര്‍ ഇത് പണിതു തന്നേനെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഡിപിആറുമായി ബന്ധപ്പെട്ട കാര്യം സുരേഷ് ഗോപി ഉത്തരവാദിത്തോടെ പറഞ്ഞതായിരിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഡിപിആര്‍ മാറ്റേണ്ടകാര്യം എവിടെയാണ് ഉണ്ടായിരിക്കുന്നത്, എന്നതുള്‍പ്പടെയുള്ള കാര്യം അടിയന്തരമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് എന്‍എച്ച്എഐയുമായി ഒരു കോര്‍ഡിനേഷനും ഉണ്ടായിരുന്നില്ല. റീല്‍സ് എടുക്കല്‍ മാത്രമേ ഉണ്ടായുള്ളു – അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; ‘എപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് സുകാന്ത്, നിർണായക തെളിവുകൾ വീണ്ടെടുത്തു

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിനെതിരെ കൂുടുതൽ തെളിവുകൾ കണ്ടെത്തി പൊലീസ്. സുകാന്തും ഐബി ഉദ്യോഗസ്ഥയും തമ്മിലുള്ള ടെലഗ്രാം ചാറ്റാണ് പൊലീസ് വീണ്ടെടുത്തിരിക്കുന്നത്. യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സുകാന്താണെന്നതിന്റെ ശക്തമായ തെളിവുകളാണ് ഈ ചാറ്റില്‍ നിന്ന് പൊലീസിന് ലഭിച്ചത്. ടെലഗ്രാമിൽ നടത്തിയ ചാറ്റിൽ ഐബി ഉദ്യോഗസ്ഥയോട് ‘പോയി ചാവൂ’ എന്ന് സുകാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ശക്തമായ തെളിവാണ് ചാറ്റെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. സുകാന്തിന്റെ ഫോൺ വീണ്ടും വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. എനിക്ക് നിന്നെ വേണ്ടെന്നും നീ ഒഴിഞ്ഞാലേ എനിക്ക് അ‌വളെ കല്യാണം കഴിക്കാൻ പറ്റൂ എന്നും സുകാന്ത് ടെലഗ്രാം ചാറ്റില്‍ പറയുന്നുണ്ട്. എനിക്ക് ഭൂമിയില്‍ ജീവിക്കാന്‍ താല്‍പര്യമില്ലെന്നും യുവതി പറയുന്നുണ്ട്. നീ പോയി ചാകണം,എന്ന് ചാകുമെന്നും സുകാന്ത് നിരന്തരം ചോദിക്കുന്നുണ്ട്.ഇതിനൊടുവിലാണ് ആഗസ്ത് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടി നല്‍കുന്നത്.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

Continue Reading

Trending